ലോക തൊഴിലാളി ദിനത്തിൽ രാജീവ് രവിയുടെ തുറമുഖം എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം എന്ന തലവാചകത്തോടെയാണ് പോസ്റ്റർ. നിവിൻ പോളി അവതരിപ്പിക്കുന്ന മൊയ്തു, അച്ഛനായി ജോജുവിന്റെ മൈമു, പൂർണിമ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഉമ്മ, ഇന്ദ്രജിത്ത് സുകുമാരന്റെ സാന്റോ ഗോപാലൻ, നിമിഷ സജയന്റെ ഉമ്മാണി എന്നിവരെ പോസ്റ്ററിൽ കാണാം. ദർശന രാജേന്ദ്രനും അർജുൻ അശോകനുമാണ് പോസ്റ്ററിൽ ഇവർക്കൊപ്പമുള്ളത്.
അമ്പതുകളിൽ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് തുറമുഖം. തൊഴിലാളി ചരിത്രത്തിലെ നിർണായക മുന്നേറ്റമായി കണക്കാക്കുന്ന ഈ സംഭവത്തെ ആസ്പദമാക്കി കെ.എം. ചിദംബരം രചിച്ച നാടകത്തെ ഉപജീവിച്ച് മകനും നാടകപ്രവർത്തകനും ചലച്ചിത്രകാരനുമായ ഗോപൻ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപൻ ചിദംബരം രചന നിർവഹിക്കുന്ന ചിത്രവുമാണ് തുറമുഖം. ബിഗ് ബജറ്റ് ചിത്രമായ 'തുറമുഖം" കണ്ണൂരിലും കൊച്ചിയിലുമായാണ് ചിത്രീകരിച്ചത്. രാജീവ് രവി തന്നെയാണ് തുറമുഖം ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സുകുമാർ തെക്കേപ്പാട്ട് ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |