SignIn
Kerala Kaumudi Online
Saturday, 20 April 2024 8.36 PM IST

ടൊവിനോ തോമസ് - ജൂഡ് അന്തോണി ജോസഫ് ചിത്രം 2403 ft പുനരാരംഭിക്കുന്നു

tovino

ടൊവിനോ തോമസ്, തൻവി റാം എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്യുന്ന 2403 ft എന്ന ചിത്രത്തിന്റെ സെക്കൻഡ് ഷെഡ്യൂളിൽ ജൂണിൽ വൈക്കത്ത് ആരംഭിക്കും. ചിത്രത്തിന്റെ ടൈറ്റിൽ മാറ്റാൻ ആലോചനയുണ്ട്.2019 ൽ കാലടിയിലായിരുന്നു ആദ്യ ഷെഡ്യൂൾ. കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ സെക്കൻഡ് ഷെഡ്യൂൾ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തുടങ്ങാൻ സാധിച്ചില്ല. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിന് ജൂഡ് അന്തോണി ജോസഫും ജോൺ മതിരിക്കലും ചേർന്നാണ് രചന നിർവഹിക്കുന്നത്. വൻ താരനിര അണിനിരക്കുന്നുണ്ട്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എൻ.എം. ബാദുഷയാണ് പ്രോജക്ട് ഡിസൈനർ.അതേസമയം അമ്പിളിയിലൂടെ വെള്ളിത്തിരയിൽ എത്തിയതൻവിറാം നാനി- നസ്റിയ ചിത്രം അണ്ടേ സുന്ദരാനികിയിലൂടെ തെലുങ്ക് അരങ്ങേറ്റം കുറിച്ചു.നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ്. നസ്റിയയുടെ കാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നദിയ മൊയ്‌തു, രാഹുൽ രാമകൃഷ്ണ, സുഹാസ് എന്നിവരാണ് മറ്റു താരങ്ങൾ. ജൂൺ 10ന് റിലീസ് ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TOVINO
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.