ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാല ആഗസ്റ്റ് 12ന്സെൻട്രൽ പിക്ചേഴ്സ് റിലീസ് പ്രദർശനത്തിന് എത്തും.
'അനുരാഗ കരിക്കിൻവെള്ളം, ഉണ്ട, 'ലവ് എന്നീ ചിത്രങ്ങൾക്കുശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അടുത്തിടെറിലീസ് ചെയ്തവിഷ്ണു വിജയ്, ഇർഫാന ഹമീദ് എന്നിവർ ആലപിച്ച കണ്ണിൽ പെട്ടോളെ...എന്നാരംഭിക്കുന്ന ഗാനം ഏറെ ജനപ്രീതി നേടിയിരുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- വിഷ്ണു വിജയ്, കലാസംവിധാനം- ഗോകുൽദാസ്, പ്രൊഡക്ഷൻ കൺട്രോളർ- സുധർമൻ വള്ളിക്കുന്ന്, എഡിറ്റിംഗ്- നിഷാദ് യൂസഫ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ്- റഫീഖ് ഇബ്രാഹിം, പി. ആർ. ഒ- എ. എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |