ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തിൽ പേരില്ലാത്ത തന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് ടൊവിനോ തോമസ്. ഇതുവരെ കാണാത്ത തീർത്തും വ്യത്യസ്തമായ രൂപത്തിൽ എത്തിയ ടൊവിനോ ഏറെ ശ്രദ്ധ നേടുന്നു.
''വളരെ സവിശേഷമായ ഒരു പ്രോജക്ടിന്റെയും എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിന്റെയും ഒരു കാഴ്ച ഇതാ, അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തിലെ പേരില്ലാ യുവാവിന് ജീവൻ നൽകുന്നതിൽ അതിയായ സന്തോഷവുമുണ്ട്. നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരില്ലാത്ത വരെ പ്രതിനിധീകരിക്കുന്ന സർറിയലിസത്തിൽ വേരൂന്നിയ ചിത്രമാണിത്.'' ടൊവിനോ കുറിച്ചു.
നിമിഷ സജയൻ ആണ് നായിക. ഇന്ദ്രൻസ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എല്ലനർ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്സ് എന്നിവർക്കൊപ്പം ടൊവിനോ തോമസ് പ്രൊഡക്ഷൻസും നിർമ്മാണ പങ്കാളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |