ധനുഷ് നായകനായ ആടുകളത്തിൽ നായികയായി ആദ്യം കാസ്റ്റ് ചെയ്തത് തൃഷയെ
നിരവധി ദേശിയ പുരസ്കാരങ്ങൾ നേടിയ വെട്രിമാരൻ ചിത്രം ആടുകളം റിലീസ് ചെയ്തിട്ട് പത്തു വർഷം പിന്നിടുമ്പോഴാണ് ചിത്രത്തിൽ തപസിയ്ക്ക് പകരം നായികയായി ആദ്യം കാസ്റ്റ് ചെയ്തത് തൃഷയെയായിരുന്നെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരിക്കുകയാണ്. തൃഷയും ധനുഷും ഒന്നിച്ചുള്ള ലൊക്കേഷൻ ചിത്രങ്ങൾ വൈറലായതോടെയാണ് അണിയറ പ്രവർത്തകർ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ചിത്രത്തിൽ ആദ്യം ശ്രിയ ശരണിനെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നത് എന്നാൽ അത് ചില ഡേറ്റ് ക്ലാഷുകൾ കൊണ്ട് മുടങ്ങി പോകുകയായിരുന്നു. പിന്നീടാണ് തൃഷയെ കാസ്റ്റ് ചെയ്യുന്നത്. ഷൂട്ടിംഗ് ആരംഭിച്ചുവെങ്കിലും പിന്നീട് ചിത്രത്തിന് കൊടുത്ത ഡേറ്റിനേക്കാൾ ദിവസം എടുത്തു. പകുതിയിലേറെ ചിത്രീകരിച്ച മറ്റൊരു ചിത്രത്തിന്റെ ഡേറ്റുമായി ക്ലാഷയപ്പോൾ ആടുകളം തൃഷ ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെയാണ് തപ്സി പന്നുവിനെ പരിഗണിക്കുന്നത്. സൂപ്പർ ഹിറ്റായി മാറിയ, ഗൗതം വാസുദേവ് മേനോൻ ചിത്രം വിണ്ണൈത്താണ്ടി വരുവായക്കു വേണ്ടിയാണു തൃഷ ആടുകളം ഉപേക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |