SignIn
Kerala Kaumudi Online
Friday, 12 June 2026 11.41 PM IST

'പ്രണയം എപ്പോഴും   ഉച്ചത്തിലായിരിക്കും'; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തൃഷയുടെ ആദ്യ പോസ്റ്റ്

READ ENGLISH VERSION
trisha

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ഏവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു നടി തൃഷ കൃഷ്ണൻ. അമ്മ ഉമാ കൃഷ്ണനൊപ്പം എത്തിയ തൃഷ വിജയ്‌യുടെ വീട്ടുകാരോട് അടുത്തിടപഴകുന്നതിന്റെയും വിജയ്‌യുടെ അമ്മ ശോഭയെ ആലിംഗനം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ചടങ്ങിനുശേഷം തൃഷ പങ്കുവച്ച ആദ്യ പോസ്റ്റ് ശ്രദ്ധനേടുകയാണ്. 'പ്രണയം എപ്പോഴും ഉച്ചത്തിലായിരിക്കും' എന്ന അടിക്കുറിപ്പോടെ സത്യപ്രതിജ്ഞാച്ചടങ്ങിലെ തന്റെ വേഷവിധാനങ്ങളുടെ ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്.

ഇളം നീല നിറത്തിലുള്ള പട്ടുസാരിയും ബീജ് നിറത്തിലുള്ള എംബ്രോയിഡറി വർക്ക് വരുന്ന ബ്ലൗസുമാണ് ചടങ്ങിൽ തൃഷ ധരിച്ചിരുന്നത്. സാരിക്ക് ചേരുന്ന രീതിയിൽ ഡയമണ്ടും റൂബിയും കല്ലുകൾ പതിപ്പിച്ച അതിമനോഹരമായ ചോക്കറും കമ്മലും അണിഞ്ഞിരുന്നു. മിനിമൽ മേക്കപ്പിൽ ലോ ബൺ ഹെയർസ്റ്റൈലിനൊപ്പം മുല്ലപ്പൂവ് ചൂടി അതിവ സുന്ദരിയായെത്തിയാണ് താരം ഏവരെയും ഞെട്ടിച്ചത്.

A post shared by Trish (@trishakrishnan)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRISHA, TRISHA VIJAY, VIJAY SWEARING IN CEREMONY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY