SignIn
Kerala Kaumudi Online
Thursday, 25 April 2024 9.44 AM IST

ട്വിറ്ററിൽ മിന്നും താരങ്ങളായി വിജയ്‌യും കീർത്തി സുരേഷും

keerthi

ട്വിറ്ററിലൂടെ ഏറ്റവും ട്വീറ്റ് ചെയ്യപ്പെട്ട തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാമത് വിജയ് യും കീർത്തി സുരേഷും .തെലുങ്ക് താരം പവൻ കല്യാൺ ആണ് നടൻമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. മഹേഷ് ബാബു, സൂര്യ, ജൂനിയർ എൻ.ടി.ആർ, അല്ലു അർജുൻ, രജനികാന്ത്, രാം ചരൺ ,ധനുഷ്, അജിത് എന്നിവരാണ് യഥാക്രമം പട്ടികയിൽ മുന്നിൽ എത്തിയ പത്തു നടൻമാർ. ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടം നേടിയ നായികമാർ പൂജ ഹെഗ്‌ഡെ, സാമന്ത, കാജൽ അഗർവാൾ, മാളവിക മോഹൻ, രാകുൽപ്രീത്, സായിപല്ലവി, തമന്ന, അനുഷ്‌ക ഷെട്ടി, അനുപമ പരമേശ്വരൻ എന്നിവരാണ്.സോനു സൂദാണ് ബോളിവുഡ് നായകന്മാരിൽ മുന്നിൽ. അക്ഷയ്‌കുമാർ, സൽമാൻഖാൻ, ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ തുടങ്ങിയവരാണ് മറ്റുള്ളവർ. ബോളിവുഡ് നായികമാരിൽ മുന്നിൽ ആലിയ ഭട്ടാണ്. പ്രിയങ്ക ചോപ്ര, ദിഷ പഠാനി, ദീപിക പദുകോൺ, അനുഷ്‌ക ശർമ്മ തുടങ്ങിയവരാണ് യഥാക്രമം പട്ടികയിൽ അഞ്ചു സ്ഥാനങ്ങളിൽ ഉള്ളത്. ഈ വർഷം ട്വിറ്ററിലൂടെ ഏറ്റവും അധികം ആളുകൾ തിരഞ്ഞ തെന്നിന്ത്യൻ ചിത്രം വിജയ്‌യുടെ മാസ്റ്റർ ആണ്. അജിത് നായകനായ വാലിമൈ ആണ് രണ്ടാമത്. ബീസ്റ്റ്, ജയ് ഭീം, വക്കീൽ സാബ്, ആർ.ആർ.ആർ, സർക്കാർ വാരി പാട്ടാ, പുഷ്‌പ, ഡോക്ടർ, കെ.ജി.എഫ് 2 എന്നിവയാണ് ട്വിറ്ററിൽ ട്രെൻഡിങിൽ ഇടം നേടിയ പത്തു സിനിമകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIJAI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.