നവാഗതനായ കെ. സതീഷ് കഥ എഴുതി സംവിധാനം ചെയ്യുന്ന ടു മെൻ എന്ന ചിത്രത്തിൽ ഇർഷാദ് അലിയും എം.എ നിഷാദും നായകന്മാരാകുന്നു. ഒരു യാത്രയ്ക്കിടയിലുണ്ടാകുന്ന അസാധാരണ സംഭവ വികാസങ്ങളാണ് ഏറിയ പങ്കും ദുബായിൽ ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ ആവിഷ്കരിക്കുന്നത്.മുഹാദ് വെമ്പായമാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്.തമിഴ് സിനിമയിലെ മുൻനിര ഛായാഗ്രാഹകന്മാരിലൊരാളായ സിദ്ധാർത്ഥ് രാമസ്വാമി ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ആനന്ദ് മധുസൂദനൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഡി ഗ്രൂപ്പിന്റെ ബാനറിൽ ഡാർവിൻ മാനുവൽ ക്രൂസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ താര നിർണയം പൂർത്തിയായിവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |