SignIn
Kerala Kaumudi Online
Friday, 29 March 2024 4.20 AM IST

വയസ് എത്രയായി മുപ്പത്തി...? പ്രശാന്ത് മുരളിയും ഉണ്ണിരാജയും

unniraja

പ്രശാന്ത് മുരളി, ഉണ്ണിരാജ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന ചിത്രമാണ് വയസ് എത്രയായി മുപ്പത്തി...?. കോട്ടപ്പുറത്തെ കൂട്ടുകുടുംബം, മലബാറിൽ നിന്നൊരു മണിമാരൻ, ജ്വലനം , കരിങ്കണ്ണൻ, എന്നീ ചിത്രങ്ങൾക്കു ശേഷം പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന ചിത്രം മലബാറിന്റെ പശ്ചാത്തലത്തിൽ പൂർണമായും നർമ്മ മുഹുർത്തങ്ങളിലൂടെയാണ് അവതരണം. നസീർ സംക്രാന്തി, രമ്യ സുരേഷ്,, മഞ്ജു പത്രോസ്,എന്നിവരും കോമഡി ഷോയിലൂടെ ശ്രദ്ധേയരായ നാലു താരങ്ങളും അണിനിരക്കുന്നു.ഷിജു'യു.സിയുടെ കഥക്ക് ഫൈസൽ കാരങ്ങാട്ട് തിരക്കഥ രചിക്കുന്നു. ഗാനങ്ങൾ കൈതപ്രം. സംഗീതം ഷിബു സുകുമാരൻ. സമീർ ജിബ്രാനാണ് ഛായാഗ്രാഹകൻ. പ്രൊഡക്ഷൻ ഡിസൈനർ - സുഗുണേഷ് കുറ്റിയിൽ. പ്രൊഡക്ഷൻ കൺട്രോളർ- പ്രേംകുമാർ പറമ്പത്ത്. നോ ലിമിറ്റ് സിന്റെ ബാനറിൽ ഷിജു.യു.സി നിർമിക്കുന്ന ചിത്രം ജനുവരി മദ്ധ്യത്തിൽ മൈസൂർ, വടകര, മാഹി, തലശേരി എന്നിവിടങ്ങളിലായി പൂർത്തിയാകും.പി.ആർ. ഒ വാഴൂർ ജോസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNNIRAJA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.