ജിജു അശോകന്റെ സംവിധാനം ചെയ്ത് ചെമ്പൻ വനോദും വിനയ് ഫോർട്ടും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച് 2015 ൽ പുറത്തിറങ്ങിയ ഹിറ്റ്ചിത്രമായ 'ഉറുമ്പുകൾ ഉറങ്ങാറില്ല" തമിഴ് റീമേക്കിന് ഒരുങ്ങുന്നു.ജിജു അശോകൻ തന്നെയാണ് തമിഴ് റീമേക്കും സംവിധാനം ചെയ്യുന്നത്. സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ നായകനാകുന്ന 'പുള്ളി" ആണ് ജിജു അശോകന്റെ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ചിത്രം. എ.എ.എ.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലവൻ , കുശൻ, കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്ന കോമഡി ത്രില്ലർ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ഗന്ധർവ്വൻ കോട്ടൈ,ആൾവാർ കുറിച്ചി, അളകാപുരം, അംബാസമുദ്രം എന്നിവിടങ്ങളിലായി ഈ വർഷവാസനത്തോടെ ചിത്രീകരണം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |