SignIn
Kerala Kaumudi Online
Friday, 19 April 2024 9.33 PM IST

കോമഡി ത്രില്ലർ ചിത്രത്തിൽ ഉർവശി

urvashi

സുഭാഷ് ലളിത സുബ്രഹ്മണ്യം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉർവശി പ്രധാന വേഷത്തിൽ എത്തുന്നു. കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുന്നതായിരിക്കും ചിത്രം. ശക്തമായ കഥാപാത്രമാണ് ചിത്രത്തിൽ ഉർവശിയെ കാത്തിരിക്കുന്നത്.മറ്റു അഭിനേതാക്കളെ ഉടൻ തീരുമാനിക്കും. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. അടുത്ത വർഷം തിയേറ്ററിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. അതേസമയം അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് സിനിമയാണ് മലയാളത്തിൽ അവസാനം ഉർവശിയുടേതായി തിയേറ്ററിൽ എത്തിയ ചിത്രം. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് ഇനി റിലീസിനുള്ളത്. ഇതിനു പുറമെ തമിഴിലും നിരവധി ചിത്രങ്ങളിൽ താരം ഭാഗമാവുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: URVASHI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.