ബോളിവുഡിലെ പ്രിയ താരമാണ് വാണി കപൂർ. ഗ്ളാമറസ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരം മികച്ച അഭിനേത്രി കൂടിയാണ്. വാണിയുടെ പുതിയ ഗ്ളാമർ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചയാവുന്നു. ബേഫി ക്രെ എന്ന ചിത്രത്തിൽ ചുംബനങ്ങൾ കൊണ്ടുമൂടിയ ഗാനത്തിൽ ത്രസിപ്പിച്ച താരമാണ് വാണി. ഒപ്പം അഭിനയിച്ചത് രൺവീർ സിംഗും. ആറുവർഷം റൊമാന്റ് കോമഡി ചിത്രമായി എത്തിയ ബേഫി ക്രെയിലെ ആട്ടവും താളവും പ്രേക്ഷകർ മുന്നിൽ ഇപ്പോഴുമുണ്ട്.. ദേശി റൊമാൻഡ് എന്ന ചിത്രത്തിലൂടെയാണ് വാണി കപൂർ ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത്. ആഹാ കല്യാണം എന്ന ചിത്രത്തിലൂടെയാണ് തമിഴ് പ്രവേശം. നാനി ആണ് ചിത്രത്തിൽ നായകൻ.
രൺബീർ കപൂറിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ശംഷേരയാണ് വാണി കപൂറിന്റെതായി അവസാനം റിലീസ് ചെയ്ത സിനിമ. സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |