ലീഡ്.... കാമറയ്ക്ക് മുൻപിലും പിൻപിലും ബിബിൻ - വിഷ്ണു തിളക്കം
വെടിക്കെട്ട് പേരുപോലെ തന്നെ വെടിക്കെട്ട്. ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ട് പ്രേക്ഷകർക്ക് ത്രില്ലർ അനുഭവം നൽകുന്നു. കാമറയ്ക്ക് മുൻപിൽ നായകന്മാരായി ഇരുവരും ശക്തമായ പകർന്നാട്ടം നടത്തുന്നു. കെട്ടിലും മട്ടിലും കട്ടക്കലിപ്പും ഇരുവരും പ്രത്യക്ഷപ്പെടുന്നുണ്ട്.
വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും ഇരുവരെയും പ്രേക്ഷകർ കാണുന്നത് ആദ്യമാണ്. ഗുണ്ടായിസവും പൊലീസും കോടതിയും ജയിലും പ്രണയവും കടന്നുവരുന്ന ചിത്രത്തിൽ പുതുമുഖം ഐശ്വര്യ അനിൽകുമാർ നായിക വാഗ്ദാനമായി മാറുന്നു. ഇരുനൂറോളം പുതുമുഖതാരങ്ങൾ വെടിക്കെട്ടിൽ അണിനിരക്കുന്നുണ്ട്.
മികച്ച പ്രകടനമാണ് മിക്കവരുടെയും. വലിയ കാൻവാസിൽ ഒരുക്കിയ വെടിക്കെട്ടിനെ മികച്ച ഒരു എന്റർടെയ്നർ എന്ന് വിശേഷിപ്പിക്കാം. രതീഷ് റാമിന്റെ കാമറ ദൃശ്യാനുഭവം നൽകുന്നതിൽ വിജയിച്ചിട്ടുണ്ട്.
ബാദുഷ സിനിമാസിന്റെയും ശ്രീഗോകുലം മൂവീസിന്റെയും ബാനറുകളിൽ ഗോകുലം ഗോപാലൻ, എൻ.എം. ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്ന് നിർമ്മിച്ച വെടിക്കെട്ട് യുവതയ്ക്കിടയിലാണ് ഇടം പിടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |