SignIn
Kerala Kaumudi Online
Saturday, 20 April 2024 7.24 AM IST

മഞ്ജു വാര്യർ- സൗബിൻ ഷാഹിർ ചിത്രം വെള്ളരിക്കാപട്ടണം ഇനി വെള്ളരിപട്ടണം

'

soubeen

മഞ്ജു വാര്യർ- സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത വെള്ളരിക്കാപട്ടണം എന്ന ചിത്രത്തിന്റെ പേര് വെള്ളരിപട്ടണം എന്നു മാറ്റി.ഫുൾ ഓൺസ്റ്റുഡിയോസ് ബാനറിൽ നിർമ്മിച്ച സിനിമ 'വെളളരിക്കാപട്ടണം' എന്ന പേരിലാണ് പ്രഖ്യാപിച്ചത് .എന്നാൽ ഇതേ പേരിൽ മറ്റൊരു ചിത്രം സെൻസർ ചെയ്തതിനാലാണ് പേരുമാറ്റം. 'വെള്ളരിപട്ടണ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഉടൻ റിലീസ് ചെയ്യും.ആക്ഷൻ ഹീറോ ബിജു,അലമാര,മോഹൻലാൽ,കുങ്ഫുമാസ്റ്റർ എന്നീ സിനിമകൾക്കുശേഷം ഫുൾ ഓൺസ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൽ
സലിംകുമാർ,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കർ,ശബരീഷ് വർമ,അഭിരാമി ഭാർഗവൻ,കോട്ടയം രമേശ്,മാലപാർവതി,വീണ നായർ,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന. അലക്‌സ് ജെ.പുളിക്കൽ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എൻ.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകൻ. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടർമാർ. പി.ആർ.ഒ. എ.എസ്.ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOUBIN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.