വേണു സംവിധാനം ചെയ്യുന്ന കാപ്പ എന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജും മഞ്ജുവാര്യരും ആസിഫ് അലിയും ആദ്യമായി മുഴുനീള കഥാപാത്രങ്ങളായി എത്തുന്നു. അന്നബെന്നാണ് മറ്റൊരു താരം. സാനു ജോൺ വർഗീസാണ് ഛായാഗ്രഹണം. ജി.ആർ. ഇന്ദുഗോപന്റെ ശംഖുംമുഖി എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ. ജി.ആർ. ഇന്ദുഗോപൻ തന്നെയാണ് തിരക്കഥ. തിരുവനന്തപുരം പശ്ചാത്തലമാക്കിയ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയും കൗതുകം സൃഷ്ടിക്കുന്ന പ്രതികാര നീക്കവുമല്ലാം ചിത്രത്തിന്റെ പ്രമേയമാകുന്നു. ദയ, മുന്നറിയിപ്പ്, കാർബൺ, ആണുപെണ്ണും എന്ന ആന്തോളജിയിലെ രാച്ചിയമ്മ എന്നീ ചിത്രങ്ങൾക്കു ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രവുമാണ് കാപ്പ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |