മാമനിതൻ സിനിമയുടെ പ്രചരണാർത്ഥം മക്കൾ സെൽവൻ വിജയ് സേതുപതി ഇന്ന് കൊച്ചിയിൽ. വൈകിട്ട് ലുലുമാളിൽ വിജയ് സേതുപതി ആരാധകരുമായി സംവദിക്കും. വൈ.എസ്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജയും ആർ.കെ. സുരേഷിന്റെ സ്റ്റുഡിയോ 9 ഉം ചേർന്ന് നിർമ്മിക്കുന്ന സീനു രാമസാമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് മാമനിതൻ. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഗായത്രി ആണ് നായിക. വിജയ് സേതുപതിയും ഗായത്രിയും ഒരുമിക്കുന്ന എട്ടാമത്തെ ചിത്രമാണ്. ഗുരു സോമസുന്ദരം കെ. പി.എ.സി ലളിത എന്നിവരാണ് മറ്റു താരങ്ങൾ. വിജയ് സേതുപതിയും നയൻതാരയും ഒന്നിച്ചഭിനയിച്ച ഇമൈക്ക നൊടികൾ എന്ന ചിത്രത്തിലെ ബാലതാരം മാനസ്വിയും ചിത്രത്തിലുണ്ട്. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ഒന്നിച്ചു സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് മാമനിതൻ. ധർമ്മദുരൈ എന്ന ഹിറ്റ് ചിത്രത്തിനുശേഷം സീനുരാമ സ്വാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം റിയ ഷിബുവിന്റെ എച്ച്.ആർ. പിക്ചേഴ്സാണ് കേരളത്തിൽ എത്തിക്കുന്നത്. യുവൻ ശങ്കർരാജ, ആർ.കെ. സുരേഷ്, ഗായത്രി, സീനു രാമസ്വാമി എന്നിവർ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കും. പി.ആർ.ഒ പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |