സൂപ്പർ ഹിറ്റായ അസുരന് ശേഷം തമിഴകത്തെ മുൻനിര സംവിധായകൻ വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈയിൽ കമ്മ്യൂണിസ്റ്റുകാരന്റെ വേഷത്തിൽ വിജയ് സേതുപതി.
സത്യമംഗലം കാടുകളിൽ ചിത്രീകരിച്ച വിടുതലൈ പറയുന്നത് മാവോയിസ്റ്റ് തീവ്രവാദികൾ വിഹരിക്കുന്ന ഒരു വനപ്രദേശത്ത് അവരെ അമർച്ച ചെയ്യാനെത്തുന്ന പൊലീസ് സംഘത്തിന്റെ കഥയാണ്. പൊലീസിനും തീവ്രവാദികൾക്കുമിടയിലേക്ക് വന്നുപെടുന്ന വിപ്ളവകാരിയായ കോളേജ് പ്രൊഫസറായി വ്യത്യസ്ത ഗെറ്റപ്പിലാണ് വിജയ് സേതുപതി വിടുതലൈയിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴകത്തെ ഹാസ്യതാരം സൂരിയാണ് ചിത്രത്തിലെ നായകൻ. സൂരിയുടെ ആദ്യത്തെ സീരിയസ് കഥാപാത്രമാണ് വിടുതലൈയിലേത്.
ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിൽ നിന്ന് സ്വന്തം സ്റ്റുഡിയോയിലേക്ക് മാറിയ ശേഷം ഇളയരാജ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച ചിത്രമെന്ന പ്രത്യേകതയും വിടുതലൈയ്ക്കുണ്ട്. പ്രമുഖ നോവലിസ്റ്റ് ജയമോഹന്റെ ഒരു നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം തമിഴിന് പുറമേ തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. വേൽരാജാണ് കാമറാമാൻ.
ഗൗതം വാസുദേവ മേനോൻ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ആർ.എസ്. ഇൻഫോ ടെയ്ൻമെന്റിനുവേണ്ടി എൽറെഡ് കുമാറും വെട്രിമാരനും ചേർന്ന് നിർമ്മിച്ച വിടുതലൈ കേരളത്തിൽ കലാഫിലിംസ് കലാധരൻ കെ.കെ റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |