SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.17 PM IST

വിജയ് യേശുദാസ് വീണ്ടും

aa

ഇ.എം.ഐ തിരുവനന്തപുരത്ത്

രണ്ട് വർഷങ്ങൾക്ക് ശേഷം വിജയ് യേശുദാസ് വീണ്ടും മലയാളത്തിൽ പിന്നണി പാടുന്ന ഇ.എം.ഐ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. വിജയ് യേശുദാസിനൊപ്പം നഞ്ചിയമ്മയും ഈ ചിത്രത്തിൽ ഒരു ഗാനമാലപിക്കുന്നുണ്ട്. എ ഫോർ ആപ്പിൾ എന്ന ചിത്രത്തിന് വേണ്ടിയാണ് വിജയ് മലയാളത്തിൽ ഒടുവിൽ പിന്നണി പാടിയത്. അല വൈകുണ്ഠ പുരമുല്യേ എന്ന തെലുങ്ക് ചിത്രത്തിന്റെ മലയാളം പതിപ്പായ അങ്ങ് വൈകുണ്ഠപുരത്തിൽ പാടിയ വിജയ് ആർ. ആർ. ആറിന്റെ മലയാളം പതിപ്പിലും പാടുന്നുണ്ട്.

ജോജി ഫിലിംസിന് വേണ്ടി ജോബി ജോൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ഇ.എം.ഐയിൽ ജയൻ ചേർത്തല, യാമിസോണ, സായിശങ്കർ, സുനിൽ സുഗത, ഡോ. റോണി, എം.ആർ. ഗോപകുമാർ, മുൻഷി ഹരീന്ദ്രകുമാർ, ക്ളമന്റ് കുട്ടൻ, രഞ്ജിത്ത് ചെങ്ങമനാട്, ബാബു കലാഭവൻ എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

ഒരു മൊബൈൽ ഫോൺ വാങ്ങാൻ പോലും ലോണെടുക്കുന്ന മലയാളികളുടെയും അവരെ മുതലെടുക്കുന്ന സ്വകാര്യ ബാങ്കുകളുടെയും കഥയാണ് ഇ.എം.ഐ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIJAY YESUDAS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.