ബാഹുബലി, ബജ്രംഗി ഭായിജാൻ, മണികർണിക, ഈച്ച, മഗധീര തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ കെ. വി. വിജയേന്ദ്രപ്രസാദ് ആർആർആറിന് ശേഷം തിരക്കഥയെഴുതുന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത് മലയാളിയായ വിജീഷ് മണി.
ഈ വർഷത്തെ ഓസ്കാർ അവാർഡിന് ഷോർട്ട് ലിസ്റ്റിലെത്തിയ മൂന്നു ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായ ഐ എം വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ' മ് മ് മ് " (സൗണ്ട് ഓഫ് പെയിൻ) എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് വിജീഷ് മണി. പുരാതന ആയോധനകലകൾക്ക് പ്രാധാന്യംനൽകികൊണ്ട് ആറാം നൂറ്റാണ്ടിന്റെ വീര സാഹസിക കഥ പറയുന്ന ഈ ചിത്രം ഇന്ത്യൻ ഭാഷകളിലും, ചൈനീസ് ഭാഷയിലുമായാണ് നിർമ്മിക്കുന്നത്. 'കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഷൂട്ടിംഗ് തുടങ്ങാനുള്ള അനുമതി സർക്കാർ അനുവദിച്ച സാഹചര്യത്തിൽ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം കേരളത്തിൽ തന്നെ തുടങ്ങാനാണ് തീരുമാനം"സംവിധായകൻ വിജീഷ് മണി പറഞ്ഞു.
ബാഹുബലി ഷൂട്ട് ചെയ്ത ചാലക്കുടി, കണ്ണൂർ, കണ്ണവം ഫോറസ്റ്റ് എന്നിവിടങ്ങളിലാണ് ചിത്രീകരണം. ചൈനയുമായി ബന്ധമുള്ള പ്രമേയമായതിനാൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം ചൈനീസ് താരങ്ങളും ചിത്രത്തിൽ വേഷമിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |