SignIn
Kerala Kaumudi Online
Friday, 19 April 2024 10.00 AM IST

വിക്രത്തിന് തുടക്കമായി

vikram

ദക്ഷിണേന്ത്യൻ സിനിമ കാത്തിരിക്കുന്ന മെഗാ പ്രൊജക്ടുകളിലൊന്നായ വിക്രം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഉലകനായകൻ കമൽഹാസനും മക്കൾ സെൽവം വിജയ് സേതുപതിയും സംവിധായകൻ ലോകേഷ് കനകരാജും ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയതിന്റെ ചിത്രങ്ങൾ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസിന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വിട്ടു. 'ആരംഭിച്ചിട്ടോം' എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് ലൊക്കേഷൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒറ്റ ഷെഡ്യൂളിൽ തന്നെ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത് കമൽഹാസനും വിജയ് സേതുപതിയും ഫഹദ് ഫാസിലും ചേർന്നുള്ള സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്ററിന് വൻ സ്വീകാര്യതയായിരുന്നു സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിരുന്നത്. 'ശൗര്യമുള്ളയാളയാൾക്കുള്ളതാണ് കിരീടം, ആരംഭിച്ചിട്ടോം' കമൽഹാസന്റെ ഈ വാക്കുകൾക്കൊപ്പമായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസ് ചെയ്തത്. കമൽഹാസന്റെ 232ാമത് ചിത്രമായാണ് വിക്രം എത്തുന്നത്.ഒരിക്കൽ ഒരിടത്ത് ഒരു ഗോസ്റ്റ് ജീവിച്ചിരുന്നുവെന്നാണ് കമൽഹാസനൊപ്പമുള്ള കാരക്ടർ പോസ്റ്ററിന് സംവിധായകൻ ലോകേഷ് നൽകിയിരുന്ന തലവാചകം. മുപ്പതാം വയസിൽ മാ നഗരം എന്ന ത്രില്ലറിലൂടെ തമിഴകത്തെ കയ്യിലെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായിരിക്കും വിക്രം എന്നാണ് സൂചന.
നരേനും ചിത്രത്തിൽ പ്രധാന റോളിലുണ്ട്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. ജല്ലിക്കട്ട്, ജിന്ന് എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രവുമാണ് വിക്രം. വിജയ് ചിത്രം സർക്കാർ ഛായാഗ്രഹണം നിർവഹിച്ചതും ഗിരീഷ് ഗംഗാധരൻ ആയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIKRAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.