SignIn
Kerala Kaumudi Online
Thursday, 25 April 2024 4.47 PM IST

വിൻസി അലോഷ്യസ് ബോളിവുഡിലേക്ക്

vincy

ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ‌്‌ലെസ് സംവിധാനം ചെയ്യുന്നത് ഷെയ്‌സൺ ഔസേപ്പ്

വികൃതി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ വിൻസി അലോഷ്യസ് ബോളിവുഡിലേക്ക്.ഷെയ്‌സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് എന്ന ചിത്രത്തിൽ നായികയായാണ് ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 25ന് നടക്കും.മുംബെയ്, പൂനെ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ചിത്രത്തിൽ ഒരു മലയാളി കഥാപാത്രത്തെയാണ് വിൻസി അവതരിപ്പിക്കുന്നത്.വിവിധ ഭാഷകളിൽനിന്നുള്ള അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മലയാളത്തിൽനിന്ന് വിൻസി അലോഷ്യസ് മാത്രമാണ്.ആദിവാസി പ്രശ്നങ്ങളും ജീവചരിത്രവും ചേർന്നതാണ് ചിത്രത്തിന്റെ പ്രമേയം. മഹേഷ് റാണെ ഛായാഗ്രഹണം നിർവഹിക്കുന്നു. അതേസമയം മലയാളത്തിൽ കൈനിറയെ അവസരങ്ങളാണ് വിൻസിക്ക്. നിവിൻ പോളി ചിത്രം കനകം കാമിനി കലഹത്തിൽ ഹോട്ടൽ റിസപ്‌ഷനിസ്റ്റിന്റെ വേഷം അവതരിപ്പിച്ച വിൻസി കുഞ്ചാക്കോ ബോബൻ ചിത്രം ഭീമന്റെ വഴിയിൽ ശ്രദ്ധേയ കഥാപാത്രമായി തിളങ്ങി. ഭീമന്റെ വഴിയാണ് വിൻസിയുടേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് ചിത്രം ജനഗണമന ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ലാൽ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകൾ ആണ് വിൻസി പൂർത്തിയാക്കിയ ചിത്രം. തിങ്കളാഴ്ച നിശ്ചയത്തിനുശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത 1744 വൈറ്റ് ആൾട്ടോ എന്ന ചിത്രത്തിലും വിൻസി നായികയായി എത്തുന്നു.ഷറഫുദ്ദീനാണ് നായകൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VINCY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.