വിനീത് ശ്രീനിവാസനൊപ്പം ഭാര്യ ദിവ്യ പാടിയ ഗാനം തരംഗമാകുന്നു. സണ്ണിവയ്ൻ, അന്നാബെൻ എന്നിവരെ ജോടികളാക്കി ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിൽ വിനീതിനൊപ്പം വരവായ് നീ എന്നു തുടങ്ങുന്ന ഗാനമാണ് ദിവ്യ പാടിയത്.
മനു മഞ്ചിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഇൗണമിട്ട ഗാനം നിവിൻപോളിയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.
കൊച്ചി മെട്രോ, ലുലുമാൾ, വാഗമൺ എന്നിവിടങ്ങളിലായി ഇരുന്നൂറോളം ജൂനിയർ ആർട്ടിസ്റ്റുകളെ അടക്കം ഉൾപ്പെടുത്തി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരിച്ച സാറാസിൽ വിനീത് ശ്രീനിവാസൻ, മല്ലികാ സുകുമാരൻ, പ്രശാന്ത് നായർ, ധന്യവർമ്മ, സിദ്ദിഖ്, വിജയകുമാർ, അജുവർഗീസ്, സിജു വിൽസൺ, ശ്രീജ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിയവരും വേഷമിടുന്നുണ്ട്.
ക്ളാസ്മേറ്റ്സ് ഉൾപ്പെടെ നിരവധി ഹിറ്റുകൾ നിർമ്മിച്ച ശാന്താമുരളിയും പി.കെ. മുരളീധരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ അക്ഷയ് ഹരീഷിന്റേതാണ് കാമറ. പ്രൊഡക്ഷൻ ഡിസൈനർ- മോഹൻദാസ്, എഡിറ്റിംഗ് -റിയാസ് ഖാദർ, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റോണക്സ് സേവ്യർ, സൗണ്ട് മിക്സിംഗ് - ഡാൻ ജോസ്, പ്രോജക്ട് ഡിസൈനർ- ബിനു മുരളി, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് അർജുൻ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, ചീഫ് അസോസിയേറ്റ്, ഡയറക്ടർ - അനീഷ് സുകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |