തമിഴകത്തിന്റെ ആക്ഷൻ ഹീറോ വിശാൽ നായകനാകുന്ന 32-ാമത് ചിത്രമായ ലാത്തി ഒരുങ്ങുന്നത് അഞ്ച് ഭാഷകളിൽ. അഭിനേതാക്കളായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് നവാഗതനായഎ. വിനോദ് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ലാത്തി തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ആക്ഷനും വൈകാരികതയ്ക്കും തുല്യപ്രാധാന്യം നൽകുന്ന ലാത്തിയിൽ സുനൈയ്നയാണ് നായിക. പ്രഭു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സാം. സി.എസ് സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാഗ്രഹണവും ദിലീപ് സുബ്ബരായൻ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. ഒരു പ്രമുഖ മലയാളി താരമാണ് ചിത്രത്തിലെ പ്രതിനായക വേഷം അവതരിപ്പിക്കുന്നതെന്നാണ് സൂചന. ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |