SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.00 AM IST

മൂന്നു റിലീസ് ചിത്രങ്ങളുമായി വിഷ്‌ണു ഉണ്ണിക്കൃഷ്ണൻ

vishnu

വിഷ്‌ണു ഉണ്ണിക്കൃഷ്ണൻ നായകനായി അഭിനയിച്ച മൂന്നു ചിത്രങ്ങൾ റിലീസിന്.രണ്ട് എന്ന ചിത്രം ജനുവരി 7ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സബാഷ് ചന്ദ്രബോസ്, ശലമോൻ എന്നിവയാണ് മറ്റു ചിത്രങ്ങൾ. സുജിത് ലാൽ സംവിധാനം ചെയ്ത രണ്ടിൽ അന്ന രേഷ്‌മ രാജനാണ് നായിക. ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ശ്രീലക്ഷ്‌മി, മാല പാർവതി, മെറീന മൈക്കിൾ, പ്രീതി എന്നിവരാണ് മറ്റു താരങ്ങൾ. ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് നിർമ്മാണം. വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസിൽ ജോണി ആന്റണിയാണ് മറ്റൊരു പ്രധാന താരം.ഇർഷാദ്, ധർമ്മജൻ ബോൾഗാട്ടി, ജാഫർ ഇടുക്കി, സുധി കോപ്പ, സ്‌നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, ബാലു, അദിതി എന്നിവരാണ് മറ്റു താരങ്ങൾ.ജോളി വുഡ് മൂവീസിന്റെ ബാനറിൽ

ജോളി ലോനപ്പൻ നിർമിക്കുന്ന ചിത്രത്തിന്റെഛായാഗ്രഹണം സജിത് പുരുഷൻ നിർവഹിക്കുന്നു.

നവാഗതനായ ജിതിൻ പത്മനാഭൻ സംവിധാനം ചെയ്യുന്ന ശലമോനിൽ ദിലീഷ് പോത്തൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, സമ്പത്ത് രാജ്, ആദിൽ ഇബ്രാഹിം, സൗമ്യ മേനോൻ, അഞ്ജലി നായർ, പോളി വിത്‌സൻ, വിനീത് വിശ്വം എന്നിവരാണ് മറ്റു താരങ്ങൾ. നിസാം ഹൗസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിർവഹിക്കുന്നു. ജാഫർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ചിത്രം പെപ്പർ കോൺസ്റ്റുഡിയോസിനു വേണ്ടി നോബിൾ ജോസ് നിർമ്മിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISHNU
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.