അമേരിക്കൻ മുൻപ്രസിഡന്റ് ബിൽ ക്ലിന്റണും മോണിക്ക ലെവിൻസ്കിയും തമ്മിലുണ്ടായ രഹസ്യബന്ധം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ, ബിൽ ക്ലിന്റൺമോണിക്ക ലെവിൻസ്കി ബന്ധത്തെ ആസ്പദമാക്കി ഒരുക്കിയ 'ഇംപീച്ച്മെന്റ്: അമേരിക്കൻ ക്രൈം സ്റ്റോറി' എന്ന് പേരിട്ടിക്കുന്ന സീരിസിന്റെ ട്രെയ്ലർ പുറത്തിറങ്ങ സെപ്തംബർ ഏഴിന് ആദ്യത്തെ എപ്പിസോഡ് റിലീസ് ചെയ്യും. അമേരിക്കൻ പേ ചാനൽ ആയ എഫ്എക്സ് നെറ്റ് വർക്കിലൂടെയാകും സീരിസ് പ്രദർശിപ്പിക്കുന്നത്. അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങളും സീരിസിന്റെ ഭാഗമാകും. മോണിക്ക ലെവിൻസ്കിയായി ബീനി ഫെൻഡ്സ്റ്റീനും ബിൽ ക്ലിന്റണായി ക്ലീവ് ഓവനും അഭിനയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |