SignIn
Kerala Kaumudi Online
Sunday, 17 May 2026 2.30 AM IST

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വ‌ർഷം; അകലം പാലിച്ചതും ഒറ്റക്കാരണത്താൽ

trisha

കോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡികളാണ് വിജയ്‌യും തൃഷയും. 2004ലെ സൂപ്പർഹിറ്റ് ചിത്രമായ ഗില്ലിയിലൂടെയാണ് ഇവരുടെ കെമിസ്‌ട്രി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പുറത്തിറങ്ങിയ തിരുപ്പാച്ചി, ആദി, കുരുവി എന്നീ ചിത്രങ്ങളിലൂടെ ഇവരുടെ ജോഡിക്ക് ആരാധകർ വർദ്ധിച്ചു. 2008ൽ പുറത്തിറങ്ങിയ കുരുവിക്ക് ശേഷമാണ് ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ കഥകൾ പുറത്തുവന്ന് തുടങ്ങിയത്.

എന്നാൽ കുരുവിക്കുശേഷം പെട്ടെന്ന് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് അവസാനിപ്പിച്ചു. ഇത് അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാക്കാനിടയാക്കി. കുരുവിക്കുശേഷം തൃഷയോടൊത്ത് അഭിനയിക്കരുതെന്ന് വിജയ്‌യുടെ കുടുംബം ആവശ്യപ്പെട്ടുവെന്നും ഇതാണ് ഇരുവരും അകലാൻ കാരണമെന്ന തരത്തിലും കഥകൾ പ്രചരിച്ചു. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് വ്യക്തമാക്കിയ താരങ്ങൾ അഭ്യൂഹങ്ങൾ തള്ളുകയും ചെയ്തു.

15 വർഷങ്ങൾക്കുശേഷം 'ലിയോ' എന്ന സിനിമയിലൂടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിജയ്‌യും തൃഷയും വീണ്ടും ഒരുമിച്ചത്. സിനിമയുടെ പ്രൊമോഷൻ സമയത്ത് ഇവർ പരിപാടികൾക്ക് ഒന്നിച്ചെത്തുകയും സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വിജയ്‌യുടെ ജന്മദിനാഘോഷത്തിനിടെ തൃഷ പങ്കുവച്ച ചിത്രം വീണ്ടും പ്രണയകഥകൾ പ്രചരിക്കാനിടയാക്കി.

ഇതിനുപിന്നാലെ 2026 ഫെബ്രുവരിയിലാണ് വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും അതിനാൽ വിവാഹമോചനം ആവശ്യമാണെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ആരോപണവിധേയായ നടി ആരാണെന്ന് ഹർജിയിൽ പറയുന്നില്ല. എന്നാലിത് തൃഷ ആണെന്നാണ് പലരും വിശ്വസിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIJAY, TRISHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY