ചെന്നൈയിൽ ഞാൻ താമസിച്ചിരുന്ന പഴയ വീടിന് എതിർവശത്ത് ഒരു കോളനിയുണ്ടായിരുന്നു. കേരളത്തിൽ നിന്ന് വന്ന യുവ പിന്നണി ഗായകരൊക്കെ ആ കോളനിയിലാണ് താമസിച്ചിരുന്നത്. ഞാനവിടെ ചെല്ലുമ്പോഴൊക്കെ യേശുവണ്ണൻ സിനിമയിൽ പാടിയ ഒരു പാട്ട് എനിക്കായി പാടിത്തരുമായിരുന്നു. ഞാനന്ന് സിനിമയിൽ വന്നുകഴിഞ്ഞു. യേശുവണ്ണൻ സിനിമയിൽ അത്ര സജീവമായിട്ടുമില്ല. അന്ന് കേട്ട ആ ശബ്ദം ഇന്നും കേൾക്കുന്നു. യേശുവണ്ണാ... ഹാറ്റ്സ് ഒാഫ്.
എനിക്ക് പാടാൻ കഴിയുമെന്ന് വിശ്വസിപ്പിച്ച് എന്നെ സിനിമയിൽ പാടാനിടയാക്കിയതിൽ മുഖ്യകാരണക്കാരിലൊരാൾ യേശുവണ്ണനാണ്. നന്നായി പാടുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പിന്നീട് ം വീട്ടിൽ പോയി ഞാനത് വിശ്വസിച്ചുവെന്ന് കരുതി അദ്ദേഹം തമാശ പറഞ്ഞ് ചിരിച്ചിട്ടുണ്ടാവും. പക്ഷേ എന്നെ കളിയാക്കാനായാണ് പറഞ്ഞതെങ്കിലും ആ ഒരു ധൈര്യത്തിൽ ഞാനും കുറെ സിനിമകളിൽ പാടി. നന്ദി അണ്ണാ..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |