നെഗറ്റീവ് അഭിപ്രായങ്ങളെ നേരിടുന്നതെങ്ങനെ ?

സദ്ഗുരു, ഇഷ ഫൌണ്ടേഷൻ | Thursday 13 December 2018 12:58 AM IST

sadguru

ക്രിക്കറ്റ് പന്തുകൾ പറക്കുമ്പോൾ ബാറ്റ് വീശാനുള്ള സമയമാണ്. എന്നാൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിങ്ങളുടെ നേരെ പറന്നു വന്നാലോ? മറ്റുള്ളവരുടെ അഭിപ്രായങ്ങൾ എങ്ങനെ നേരിടുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌ടൻ മിതാലി രാജ് സദ്ഗുരുവിനോട് ചോദിക്കുന്നു.

മിതാലി രാജ് : നമസ്‌കാരം സദ്ഗുരുജി ! ഞാൻ മിതാലി രാജ്. ഓരോ ദിവസവും നമുക്കെതിരെ ഉയർന്നു വരുന്ന അഭിപ്രായങ്ങളെ അവഗണിക്കാനുള്ള കരുത്ത് എങ്ങനെ ആർജ്ജിക്കാനാവും?


സദ്ഗുരു: നമസ്‌കാരം മിതാലി. ആളുകൾക്ക് എന്തിനെക്കുറിച്ചും അഭിപ്രായങ്ങളുണ്ടാകും, എന്നാൽ അത് എന്തുകൊണ്ട് നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ വിഷയമാകണം? നമ്മൾ ചെയ്യുന്നതിനെക്കുറിച്ച് നമുക്ക് വ്യക്തതയില്ലാതിരിക്കുമ്പോഴാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ വിഷയമാകുന്നത്. മറ്റുള്ളവരുടെ അഭിപ്രായവുമായി പൊരുതാൻ ശ്രമിക്കുന്നതിന് പകരം, നമ്മൾ എന്താണ് ചെയ്യുന്നതെന്നും, നാം ചെയ്യുന്ന
കാര്യങ്ങൾ നമ്മൾ എന്തുകൊണ്ട് ചെയ്യുന്നു എന്നതിലും വ്യക്തതയുണ്ടാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. ഈ വ്യക്തത നമ്മുടെ ഉള്ളിൽ ഉണ്ടാവുകയാണെങ്കിൽ ആളുകളുടെ അഭിപ്രായങ്ങൾ വിഷയമാകില്ല .


ആളുകൾക്ക് എപ്പോഴും നമ്മെക്കുറിച്ച് അഭിപ്രായങ്ങളുണ്ടാവും. അത് അവരുടെ അവകാശമാണ്. കർണാടകയിലെ യോഗിനിയായ അക്ക മഹാദേവി പറഞ്ഞതു പോലെ, 'നിങ്ങൾ കാട്ടിലും മലയിലും വീട് കെട്ടി, എന്നാൽ ഇപ്പോൾ നിങ്ങൾ മൃഗങ്ങളെ ഭയക്കുന്നു– നിങ്ങളവിടെ ഉണ്ടായിരിക്കാൻ പാടില്ല. നിങ്ങൾ ചന്തയിൽ ഒരു വീട് കെട്ടി, നിങ്ങൾ ചന്തയിലെ ബഹളങ്ങളെ ഭയക്കുന്നു – അത് നിങ്ങൾക്ക് പറ്റിയ ഒരു സ്ഥലമല്ല.' ഇപ്പോൾ നിങ്ങൾ ഒരു സമൂഹത്തിൽ ജീവിക്കുന്നു, മറ്റുള്ളവർ എന്തു പറയുന്നുവെന്നതിനെ നിങ്ങൾ ഭയക്കുന്നു. ഇത് സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. ആരെങ്കിലും എപ്പോഴും എന്തെങ്കിലും പറയും. സോഷ്യൽ മീഡിയ കാരണം ഇന്ന് അത് പർവതീകരിക്കപ്പെടും. എന്നാൽ എക്കാലവും ആളുകൾക്ക് അവരുടെ അഭിപ്രായങ്ങളുണ്ടായിരുന്നു.


പണ്ട് ഒരു സമയം രണ്ടോ മൂന്നോ അഞ്ചോ ആളുകളുടെ അഭിപ്രായങ്ങളുമായാണ് നിങ്ങൾ ഏറ്റുമുട്ടിയിരുന്നത്. ഇന്ന് അഞ്ച് ലക്ഷം ആളുകളുടെ അഭിപ്രായങ്ങളുമായാണ് നിങ്ങൾക്ക് ഏറ്റുമട്ടേണ്ടി വരുന്നത്. അവരെല്ലാം അവിടെയിരുന്ന് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയാണ്. അതുകൊണ്ട് കുഴപ്പമില്ല. അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ പറയുന്നതിൽ കുഴപ്പമില്ല, ഏറ്റവും സുപ്രധാനമായ കാര്യം, നമ്മൾ ചെയ്യുന്നത് എന്താണ്, നമ്മൾ അത് എന്തുകൊണ്ട് ചെയ്യുന്നു എന്നീ കാര്യങ്ങളിൽ പൂർണമായ വ്യക്തത നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. ഇത് നമുക്ക് വ്യക്തമാണെങ്കിൽ, അഭിപ്രായങ്ങൾ പറക്കും, അഭിപ്രായങ്ങൾ മാറും. നിങ്ങൾ നന്നായി പന്തടിക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. നന്നായി പന്തടിക്കുക. എല്ലാവരുടേയും അഭിപ്രായങ്ങൾ മാറുന്നത് നിങ്ങൾക്ക് കാണാനാകും.

(ഇ​ന്ത്യ​യി​ൽ​ ​ഏ​റ്റ​വും​ ​സ്വാ​ധീ​ന​മു​ള്ള​ 50​ ​വ്യ​ക്തി​ക​ളി​ൽ​ ​ഒ​രാ​ളാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​സ​ദ്ഗു​രു,​ ​യോ​ഗി​യും​ ​ആ​ത്മ​ജ്ഞാ​നി​യും​ ​ദീർ​ഘ​ദ​ർ​ശി​യും​ ​ബെ​സ്റ്റ് ​സെ​ല്ലിം​ഗ് ​ഓ​ത​റു​മാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വി​ശി​ഷ്ട​ ​സേ​വ​ന​ത്തി​ന് ​ഭാ​ര​ത​ ​സ​ർ​ക്കാ​ർ​ 2017​ൽ​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സൈ​നി​കേ​ത​ര​ ​ബ​ഹു​മ​തി​യാ​യ​ ​പ​ദ്മ​വി​ഭൂ​ഷ​ൺ​ ​ന​ൽ​കി​ ​ആ​ദ​രി​ച്ചു​ ​)​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT