അറിയുക, ആദിയോഗി എന്ന അമാനുഷനെ

സദ്ഗുരു, ഇഷ ഫൗണ്ടേഷൻ | Wednesday 06 February 2019 12:20 AM IST

sadguru-

യോ​ഗ​ശാ​സ്ത്ര​ത്തി​ൽ​ ​ശി​വ​നെ​ ​ഈ​ശ്വ​ര​നാ​യ​ല്ല,​ ​ആ​ദി​യോ​ഗി​യാ​യി​ട്ടാ​ണ് ​ആ​രാ​ധി​ക്കു​ന്ന​ത്.​ ​മാ​ന​വ​രാ​ശി​ക്കാ​യി​ ​ആ​ദി​യോ​ഗി​ ​ചെ​യ്തി​ട്ടു​ള്ള​ ​സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചും,​ ​ആ​ദി​യോ​ഗി​യു​ടെ​ ​മ​ഹ​ത്വ​ത്തെ​ക്കു​റി​ച്ചും​ ​മാ​ന​വ​രാ​ശി​ ​മ​ന​സി​ലാ​ക്കാ​നാ​യി​ ​ലോ​ക​ത്തി​ന്റെ​ ​നാ​ലു​കോ​ണി​ലും​ ​ഓ​രോ​ ​ആ​ദി​യോ​ഗി​ ​പ്ര​തി​മ​ ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്നു.

എ​ണ്ണാ​യി​രം​ ​മു​ത​ൽ​ ​പ​ന്തീ​രാ​യി​രം​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​ൻ​പു​ത​ന്നെ​ ​ദ​ക്ഷി​ണ​ ​അ​മേ​രി​ക്ക​യി​ൽ​ ​ലിം​ഗാ​രാ​ധ​ന​ ​പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു​ ​എ​ന്ന് ​പ​ഠ​ന​ങ്ങ​ൾ​ ​തെ​ളി​യി​ക്കു​ന്നു.​ ​ട​ർ​ക്കി​യി​ലും​ ​ഉ​ത്ത​രാ​ഫ്രി​ക്ക​യി​ലും​ ​ലിം​ഗാ​രാ​ധ​ന​ ​നി​ല​നി​ന്നി​രു​ന്നു.​ ​ലോ​ക​ത്തി​ൽ​ ​മി​ക്ക​വാ​റും​ ​എ​ല്ലാ​യി​ട​ത്തും​ ​സ​ർ​പ്പാ​രാ​ധ​ന​യും​ ​പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ഇ​രു​പ​ത് ​നൂ​റ്റാ​ണ്ടു​ക​ളാ​യി​ട്ടാ​ണ് ​ഇ​വ​യ്‌​ക്ക് ​മാ​റ്റം​ ​വ​ന്ന​ത്.​ ​ലോ​ക​ത്തി​ന്റെ​ ​മി​ക്ക​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​അ​ത് ​നാ​മാ​വ​ശേ​ഷ​മാ​യി.
ആ​ദി​യോ​ഗി​ ​ആ​വി​ഷ്ക​രി​ച്ച​ ​യോ​ഗ​ശാ​സ്ത്ര​ത്തി​ന്റെ​ ​പ്ര​ഭാ​വം​ ​സ്പ​ർ​ശി​ക്കാ​ത്ത​ ​ഒ​രു​ ​മ​നു​ഷ്യ​സ​മൂ​ഹ​വും​ ​ലോ​ക​ത്തി​ലി​ല്ല.​ ​യോ​ഗ​ ​ലോ​ക​മെ​ങ്ങും​ ​വ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും​ ​പ​ല​ ​കാ​ല​ങ്ങ​ളി​ലാ​യി​ ​യോ​ഗ​ശാ​സ്ത്ര​ത്തി​നു​ ​ത​ള​ർ​ച്ച​ക​ൾ​ ​ബാ​ധി​ച്ചി​ട്ടു​ണ്ട് .​ ​എ​ന്നാ​ൽ,​ ​ഇ​പ്പോ​ള​ത് ​ശ​ക്ത​മാ​യ​ ​തി​രി​ച്ചു​വ​ര​വി​ന്റെ​ ​പാ​ത​യി​ലാ​ണ്.
ആ​ദി​യോ​ഗി​യു​ടെ​ ​യോ​ഗ​ശാ​സ്ത്ര​ത്തി​ന്റെ​ ​ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് ​ലോ​ക​ത്തി​ൽ​ ​വി​ക​സി​ച്ചി​ട്ടു​ള്ള​ ​ഓ​രോ​ ​സം​സ്കാ​ര​വും.​ ​ഒ​രു​ ​ഭ​ര​ണ​കൂ​ട​വും​ ​ഇ​തി​ന്റെ​ ​പ്ര​ച​ര​ണ​ത്തി​നാ​യി​ ​മു​ൻ​കൈ​യെ​ടു​ത്തി​ട്ടി​ല്ല.​ ​യോ​ഗ​ത്തി​ന്റെ​ ​ത​ന​താ​യ​ ​ശ​ക്തി​യും​ ​പ്ര​ഭാ​വ​വും​ ​ഫ​ല​സി​ദ്ധി​യും​ ​ത​ന്നെ​യാ​ണ് ​അ​തി​ന്റെ​ ​നി​ല​നി​ല്പി​നു​ ​നി​ദാ​നം.
ആ​ദി​യോ​ഗി​ക്ക് ​അ​ദ്ദേ​ഹം​ ​അ​ർ​ഹി​ക്കു​ന്ന​ ​അം​ഗീ​കാ​രം​ ​കി​ട്ടി​യി​രി​ക്ക​ണം.​ ​ഞാ​ൻ​ ​മ​രി​ക്കു​ന്ന​തി​നു​ ​മു​ൻ​പേ​ ​ആ​ ​ആ​ഗ്ര​ഹം​ ​സ​ഫ​ല​മാ​ക​ണം.​ ​ആ​ ​പ്ര​യ​ത്ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ട്ടാ​ണ്,​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 21​ ​അ​ടി​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​ആ​ദി​യോ​ഗി​ ​പ്ര​തി​മ​ക​ൾ​ ​സ്ഥാ​പി​ക്കാ​ൻ​ ​ഞാ​നൊ​രു​മ്പെ​ടു​ന്ന​ത്.​ ​പ്ര​തി​മ​ക​ൾ​ ​ത​യ്യാ​റാ​യി​ ​വ​രി​ക​യാ​ണ്.​ ​ഓ​രോ​ ​പ്ര​തി​മ​യോ​ടൊ​പ്പ​വും​ 111​ ​അ​ടി​ ​നീ​ള​വും​ 111​ ​അ​ടി​ ​വീ​തി​യു​മു​ള്ള​ ​ഒ​രു​ ​വേ​ദി​യും​ ​വൈ​ദീ​ക​ ​വി​ധി​പ്ര​കാ​രം​ ​പ്ര​തി​ഷ്ഠി​ച്ചി​ട്ടു​ള്ള​ ​ഒ​രു​ ​ശി​വ​ലിം​ഗ​വു​മു​ണ്ടാ​യി​രി​ക്കും.​ ​സാ​ധ​ക​നെ​ ​ധ്യാ​ന​നി​ര​ത​നാ​ക്കാ​നു​ള്ള​ ​ചൈ​ത​ന്യ​പ്ര​ഭാ​വം​ ​അ​തി​ൽ​ ​നി​ന്നും​ ​പ്ര​സ​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും.​ ​ഈ​ ​മ​ണ്ഡ​പം​ ​സ്ഥാ​പി​ക്കാ​ൻ​ ​പോ​കു​ന്ന​ത് ​യു.​എ​സി​ലെ​ ​ടെ​ന്നസി​ ​ആ​ശ്ര​മ​ത്തി​നു​ ​സ​മീ​പ​മാ​ണ്.​ ​സി​നോ​സേ​യി​ലും​ ​സി​യാറ്റിലും​ ​ടൊ​റൊ​ന്റോ​യി​ലു​മാ​യി​രി​ക്കും​ ​തു​ട​ർ​ന്നു​ള്ള​ ​പ്ര​തി​ഷ്ഠ​ക​ൾ.​ ​യു.​എ​സി​ൽ​ ​മാ​ത്രം​ 50​ ​ആ​ദി​യോ​ഗി​ ​പ്ര​തി​ഷ്ഠ​ക​ൾ.​ ​പ​ല​ ​ന​ഗ​ര​ങ്ങ​ളി​ലും​ ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​ഓ​രോ​ ​സം​സ്ഥാ​ന​ത്തി​ലും​ ​ഓ​രോ​ ​പ്ര​തി​മ.
ഇ​ന്ത്യ​യി​ലെ​ ​ആ​ദി​യോ​ഗി​
​പ്ര​തി​മ​കൾ
ആ​വ​ശ്യ​വു​മാ​യി​ ​മു​ന്നോ​ട്ടു​വ​രു​ന്ന​വ​ർ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ ​സ്ഥ​ല​ത്ത് ​പ്ര​തി​മാ​സ്ഥാ​പ​നം​ ​ന​ട​ത്ത​ണ​മെ​ന്നാ​ണ് ​ഞ​ങ്ങ​ൾ​ ​ക​രു​തു​ന്ന​ത്.​ ​ഭാ​ര​ത​ത്തി​ന്റെ​ ​നാ​ലു​കോ​ണു​ക​ളി​ലാ​യി​ 112​ ​അ​ടി​ ​ഉ​യ​ര​ത്തി​ൽ​ ​ഓ​രോ​ ​ആ​ദി​യോ​ഗി​ ​പ്ര​തി​മ​ ​സ്ഥാ​പി​ക്ക​ണം.​ ​അ​രു​ണാ​ച​ല​പ്ര​ദേ​ശ​ിലെ​ ​സ​ർ​ക്കാ​ർ​ ​ആ​വ​ശ്യ​വു​മാ​യി​ ​സ​മീ​പി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ന്ത്യ​യി​ൽ​ ​സൂ​ര്യ​കി​ര​ണ​ങ്ങ​ൾ​ ​ആ​ദ്യം​ ​പ​തി​ക്കു​ന്ന​ത് ​അ​രു​ണാ​ച​ല​പ്ര​ദേ​ശ​ത്താ​ണ​ല്ലോ.​ ​ഇ​ന്ത്യ​യി​ൽ​ ​ആ​ദ്യ​മാ​യെ​ത്തു​ന്ന​ ​സൂ​ര്യ​കി​ര​ണം​ ​ആ​ദി​യോ​ഗി​ ​പ്ര​തി​മ​യു​ടെ​ ​മു​ഖ​ത്താ​യി​രി​ക്ക​ണം​ ​എ​ന്ന് ​ഞാ​നാ​ഗ്ര​ഹി​ക്കു​ന്നു.​ ​ജാ​തി​മ​ത​ ​വ​ർ​ണ​ ​ലിം​ഗ​ ​വ്യ​ത്യാ​സമെന്യേ​ ​എ​ല്ലാ​വ​രും​ ​മാ​ന​വ​ജാ​തി​ക്കു​വേ​ണ്ടി​ ​ആ​ദി​യോ​ഗി​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​സം​ഭാ​വ​ന​ക​ൾ​ ​തി​രി​ച്ച​റി​യ​ണം.​ ​ആ​ദ​രി​ക്ക​ണം.
മ​നു​ഷ്യ​ൻ​ ​എ​ന്ന​ ​നി​ല​യി​ലു​ള്ള​ ​പ​രി​മി​തി​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് ​ക​ട​ന്ന​ ​മ​ഹാ​പു​രു​ഷ​നാ​യി​ട്ടാ​ണ് ​ആ​ദി​ഗു​രു​വി​നെ​ ​ആ​രാ​ധി​ക്കേ​ണ്ട​ത്.​ ​ഈ​ശ്വ​ര​നാ​യി​ട്ട​ല്ല.​ ​മ​നു​ഷ്യ​ന്റെ​ ​സ​ർ​വ​സാ​ദ്ധ്യ​ത​ക​ളു​ടെ​യും​ ​സാ​ക്ഷാ​ത്കാ​ര​മാ​യി​രു​ന്നു​ ​ആ​ദി​യോ​ഗി.​ ​മ​നു​ഷ്യ​ന് ​അ​സാ​ധ്യ​മാ​യി​ട്ടു​ള്ള​ത് ​എ​ന്തെ​ല്ലാ​മാ​ണോ​ ​അ​തെ​ല്ലാം​ ​അ​ദ്ദേ​ഹം​ ​സാ​ധി​ച്ചു.​ ​മ​നു​ഷ്യ​നു​ ​അ​വ​ന്റെ​ ​സാ​ദ്ധ്യ​ത​ക​ളു​ടെ​ ​ജാ​ല​കം​ ​ആ​ദ്യ​മാ​യി​ ​തു​റ​ന്നു​കാ​ട്ടി​യ​ത് ​ആ​ദി​യോ​ഗി​യാ​ണ്.​ ​അ​തി​ന് ​വ​ഴി​ക​ളും​ ​രീ​തി​ക​ളും​ ​അ​ദ്ദേ​ഹം​ ​അ​വ​ത​രി​പ്പി​ച്ചു.​ ​എ​ങ്ങ​നെ​ ​അ​ത് ​പ്രാ​യോ​ഗി​ക​മാ​ക്കാ​മെ​ന്നും​ ​പ​ഠി​പ്പി​ച്ചു.​ ​മ​നു​ഷ്യ​മ​ന​സി​നു​ ​ഇ​ത്ര​യും​ ​മ​ഹ​ത്താ​യ​ ​സം​ഭാ​വ​ന​ക​ൾ​ ​മു​മ്പോ​ ​പി​ൻ​പോ​ ​ആ​രും​ ​ചെ​യ്തി​ട്ടി​ല്ല.
112​ ​അ​ടി​ ​ഉ​യ​ര​ത്തി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​മൂ​ന്ന് ​ആ​ദി​യോ​ഗി​ ​പ്ര​തി​മ​ക​ളി​ൽ​ ​ഒ​ന്ന് ​ഉ​ത്ത​ര​ഖ​ണ്ഡ​ത്തി​ൽ​ ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ​ക​രു​തു​ന്നു.​ ​ഹ​രി​ദ്വാ​റി​ലേ​ക്കു​ള്ള​ ​വ​ഴി​യി​ൽ.​ ​ര​ണ്ടാ​മ​ത്തേ​ത് ​ക​ന്യാ​കു​മാ​രി​യി​ലാ​വ​ണം.​ ​മൂ​ന്നാ​മ​ത്തേ​ത് ​രാ​ജ​സ്ഥാ​നി​ൽ.​ ​ഇ​ന്ത്യ​-​പാ​ക് ​അ​തി​ർ​ത്തി​ക്ക​രി​കി​ൽ,​ ​നാ​ടി​ന്റെ​ ​നാ​ല് ​കോ​ണു​ക​ളി​ലാ​യി​ ​നാ​ല് ​ഊ​ക്ക​ൻ​ ​ആ​ദി​യോ​ഗി​ ​പ്ര​തി​മ​ക​ൾ.
ആ​ദി​യോ​ഗി​യെ​ക്കു​റി​ച്ച് ​ഒ​രു​ ​പു​സ്ത​ക​വും​ ​ഞ​ങ്ങ​ൾ​ ​ത​യ്യാ​റാ​ക്കു​ന്നു​ണ്ട്.​ ​അ​ദ്ദേ​ഹ​ത്തെ​ ​മ​നു​ഷ്യ​നാ​യി​ ​ത​ന്നെ​ ​കാ​ണ​ണം.​ ​എ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​അ​ദ്ദേ​ഹ​ത്തെ​ ​മാ​തൃ​ക​യാ​ക്കി​ ​ന​മു​ക്ക് ​ന​മ്മെ​ ​സ്വ​യം​ ​വാ​ർ​ത്തെ​ടു​ക്കാ​നാ​വൂ.​ ​രാ​മ​ൻ,​ ​കൃ​ഷ്ണ​ൻ,​ ​ബു​ദ്ധ​ൻ,​ ​യേ​ശു​ ​ആ​ ​നി​ര​ ​നീ​ണ്ടു​പോ​കു​ന്നു.​ ​എ​ന്നാ​ൽ,​ ​അ​വ​രെ​ല്ലാം​ ​ന​മ്മു​ടെ​ ​സ​ങ്ക​ല്പ​ത്തി​ലെ​ ​ദൈ​വ​ങ്ങ​ളാ​ണ്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​അ​വ​രു​ടെ​ ​വാ​ക്കു​ക​ൾ​ ​അ​നു​സ​രി​ക്കാ​നോ​ ​വ​ഴി​ക​ൾ​ ​പി​ൻ​തു​ട​രാ​നോ​ ​ന​മ്മ​ൾ​ ​ത​യ്യാ​റാ​വു​ന്നി​ല്ല.​ ​കാ​ര​ണം,​ ​'​'​അ​വ​ർ​ ​ദൈ​വ​ങ്ങ​ൾ,​ ​ന​മ്മ​ൾ​ ​മ​നു​ഷ്യ​ർ,​ ​അ​വ​രെ​ക്കൊ​ണ്ടാ​യ​തൊ​ന്നും​ ​ന​മ്മ​ളെ​ ​കൊ​ണ്ടാ​വി​ല്ല​"​ ​എ​ന്ന​ ​വേ​ർ​തി​രി​വാ​ണ്.​ ​സ്വ​ന്തം​ ​ജീ​വി​ത​ ​പ​ശ്ചാ​ത്ത​ലം​ ​എ​ന്തു​ത​ന്നെ​യാ​യാ​ലും​ ​ഓ​രോ​ ​മ​നു​ഷ്യ​നും​ ​ഈ​ ​ഔ​ന്ന​ത്യ​ത്തി​ലേ​ക്കെ​ത്താ​ൻ​ ​ക​ഴി​യു​മെ​ന്ന് ​ആ​ദി​യോ​ഗി​ ​ന​മ്മെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തു​ന്നു.​ ​വേ​ണ്ട​ത് ​ആ​ത്മാ​ർ​ത്ഥ​ ​പ​രി​ശ്ര​മം​ ​മാ​ത്രം.​ ​ഒ​രു​ ​മ​നു​ഷ്യ​നും​ ​മ​നു​ഷ്യ​നാ​യി​ ​മാ​ത്രം​ ​ക​ഴി​യാ​ൻ​ ​ജ​നി​ച്ച​വ​ന​ല്ല​ ​-​ ​അ​തി​ന​പ്പു​റ​ത്തേ​ക്ക് ​ചെ​ല്ലാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ക​ളെ​ ​യോ​ഗ​ശാ​സ്ത്ര​ത്തി​ലൂ​ടെ​ ​ആ​ദി​ഗു​രു​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തു​ന്നു.​ ​അ​വ​യെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​നും​ ​സ​ഫ​ലീ​ക​രി​ക്കാ​നു​മു​ള്ള​ ​മാ​ർ​ഗ്ഗ​ങ്ങ​ളും​ ​ന​മ്മെ​ ​പ​ഠി​പ്പി​ക്കു​ന്നു.​ ​ഈ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ണ് ​ആ​ദി​യോ​ഗി​യു​ടെ​ ​പ്ര​തി​മാ​ ​സ്ഥാ​പ​ന​ത്തി​ലൂ​ടെ​ ​ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

(​​​​​​​​​​​​​​​ ​​​​​​​​​​​​​​​ഇ​​​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​​​യി​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​ ​​​​​​​​​​​​​​​ഏ​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​വും​​​​​​​​​​​​​​​ ​​​​​​​​​​​​​​​സ്വാ​​​​​​​​​​​​​​​ധീ​​​​​​​​​​​​​​​ന​​​​​​​​​​​​​​​മു​​​​​​​​​​​​​​​ള്ള​​​​​​​​​​​​​​​ 50​​​​​​​​​​​​​​​ ​​​​​​​​​​​​​​​വ്യ​​​​​​​​​​​​​​​ക്തി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളി​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​ ​​​​​​​​​​​​​​​ഒ​​​​​​​​​​​​​​​രാ​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​യി​​​​​​​​​​​​​​​ ​​​​​​​​​​​​​​​തി​​​​​​​​​​​​​​​ര​​​​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​​​​ടു​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​ ​​​​​​​​​​​​​​​സ​​​​​​​​​​​​​​​ദ്ഗു​​​​​​​​​​​​​​​രു,​​​​​​​​​​​​​​​ ​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ഗി​​​​​​​​​​​​​​​യും​​​​​​​​​​​​​​​ ​​​​​​​​​​​​​​​ആ​​​​​​​​​​​​​​​ത്മ​​​​​​​​​​​​​​​ജ്ഞാ​​​​​​​​​​​​​​​നി​​​​​​​​​​​​​​​യും​​​​​​​​​​​​​​​ ​​​​​​​​​​​​​​​ദീ​​​​​​​ർ​​​​​​​​​​​​​​​ഘ​​​​​​​​​​​​​​​ദ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ശി​​​​​​​​​​​​​​​യും​​​​​​​​​​​​​​​ ​​​​​​​​​​​​​​​ബെ​​​​​​​​​​​​​​​സ്റ്റ് ​​​​​​​​​​​​​​​സെ​​​​​​​​​​​​​​​ല്ലിം​​​​​​​​​​​​​​​ഗ് ​​​​​​​​​​​​​​​ഓ​​​​​​​​​​​​​​​ത​​​​​​​​​​​​​​​റു​​​​​​​​​​​​​​​മാ​​​​​​​​​​​​​​​ണ്.​​​​​​​​​​​​​​​ ​​​​​​​​​​​​​​​അ​​​​​​​​​​​​​​​ദ്ദേ​​​​​​​​​​​​​​​ഹ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ന്റെ​​​​​​​​​​​​​​​ ​​​​​​​​​​​​​​​വി​​​​​​​​​​​​​​​ശി​​​​​​​​​​​​​​​ഷ്ട​​​​​​​​​​​​​​​ ​​​​​​​​​​​​​​​സേ​​​​​​​​​​​​​​​വ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ന് ​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ത​​​​​​​​​​​​​​​ ​​​​​​​​​​​​​​​ സ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ 2017​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​ ​​​​​​​​​​​​​​​​​​​​​​​​​​​​​ ​​​​​​​​​​​​​​​പ​​​​​​​​​​​​​​​ദ്മ​​​​​​​​​​​​​​​വി​​​​​​​​​​​​​​​ഭൂ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൺ​​​​​​​​​​​​​​​ ​​​​​​​​​​​​​​​ ബ​ഹു​മ​തി​​​ ​ന​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​കി​​​​​​​​​​​​​​​ ​​​​​​​​​​​​​​​ ​ആ​​​​​​​​​​​​​​​ദ​​​​​​​​​​​​​​​രി​​​​​​​​​​​​​​​ച്ചു​​​​​​​​​​​​​​​ ​​​​​​​​​​​​​​)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT