പ്രയോഗത്തിൽ ഇല്ലാത്ത വിദ്യാഭ്യാസം

സദ്ഗുരു, ഇഷ ഫൌണ്ടേഷൻ | Wednesday 05 December 2018 12:23 AM IST
sadhguru

സ​മീ​പ​കാ​ല​ത്തു​ ​ന​ട​ന്ന​ ​'​ ​യു​വ​ത്വ​വും​ ​സ​ത്യ​വും​ ​'​ ​എ​ന്ന​ ​ഒ​രു​ ​സം​ഭാ​ഷ​ണ​വേ​ള​യി​ൽ,​ ​എ​ന്തു​കൊ​ണ്ടാ​ണ് ​ത​ന്റെ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​ഏ​റെ​പ്പ​ങ്കും​ ​പ്ര​യോ​ജ​ന​ ​ശൂ​ന്യ​മാ​യി​ത്തോ​ന്നു​ന്ന​തെ​ന്ന് ​ഒ​രു​ ​വി​ദ്യാ​ർ​ത്ഥി​നി​ ​ചോ​ദി​ച്ചു.​ ​വ്യ​ക്തി​ക​ളെ​ന്ന​ ​നി​ല​യി​ൽ​ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​ ​അ​ഭി​രു​ചി​ക​ളെ​ ​പ​രി​പോ​ഷി​പ്പി​ക്കു​ന്ന​ ​വി​ദ്യാ​ഭ്യാ​സ​ ​സ​മ്പ്ര​ദാ​യ​ത്തി​ന്റെ​ ​ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി​ ​സ​ദ്ഗു​രു​ ​വി​ശ​ദീ​ക​രി​ക്കു​ന്നു.

ചോ​ദ്യം​ ​:​ ​ഞാ​ൻ​ ​ആ​ദ്യ​വ​ർ​ഷ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ബാ​ച്ചി​ലേ​ഴ്സ് ​ബി​രു​ദ​ത്തി​നു​ ​പ​ഠി​ക്കു​ക​യാ​ണ്.
ഇ​വി​ടെ​യി​രി​ക്കു​ന്ന​ ​ഞ​ങ്ങ​ളെ​ല്ലാ​വ​രും​ ​പ​തി​ന​ഞ്ചു​ ​വ​ർ​ഷ​ത്തി​ലു​മ​ധി​കം​ ​വി​ദ്യാ​ഭ്യാ​സം​ ​ചെ​യ്ത​വ​രാ​ണ്.​ ​എ​ന്നാ​ൽ,​ ​ഞാ​ൻ​ ​പ​ഠി​ച്ച​ ​പ​ല​കാ​ര്യ​ങ്ങ​ളും​ ​എ​നി​ക്ക് ​പ്ര​യോ​ഗി​ക്കാനോ​ ​ഉ​പ​യോ​ഗി​ക്കാനോ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​എ​ന്തു​കൊ​ണ്ടാ​ണ് ​പ​ഠി​ച്ച​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​പ്ര​യോ​ജ​ന​മി​ല്ലാ​ത്ത​വ​യാ​യി​ ​തോ​ന്നു​ന്ന​ത് ?

സ​ദ്ഗു​രു​ ​:​ ​ഇ​ല്ലി​ല്ല,​ ​അ​ങ്ങ​നെ​യൊ​രു​ ​കാ​ര്യം​ ​ഒ​രു​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​സം​ഭ​വി​ക്കാൻ​ ​പാ​ടി​ല്ല​!​ ​ഹൈ​സ്‌​കൂ​ളു​ക​ളി​ൽ​ ​അ​ങ്ങ​നെ​ ​സം​ഭ​വി​ക്കു​ന്ന​ത് ​എ​നി​ക്കു​ ​മ​ന​സി​ലാ​ക്കാ​നാ​വും,​ ​അ​വ​യി​ൽ​ ​ബ​ഹു​ഭൂ​രി​പ​ക്ഷ​വും​ ​പ്ര​യോ​ജ​ന​ ​ര​ഹി​ത​ങ്ങ​ളാ​ണ്.​ ​എ​ന്നാ​ൽ,​ ​സാ​ങ്കേ​തി​ക​ ​വി​ഷ​യ​ങ്ങ​ൾ​ ​പ​ഠി​പ്പി​ക്കു​ന്ന​ ​ഒ​രു​ ​വി​ദ്യാ​ല​യ​ത്തി​ൽ​ ​അ​ങ്ങ​നെ​ ​സം​ഭ​വി​ക്ക​രു​താ​ത്ത​താ​ണ്.​ ​ന​മ്മു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​സ​മ്പ്ര​ദാ​യം​ ​വ​ലി​യൊ​രു​ ​പ​രി​ധി​ ​വ​രെ​ ​സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത് ​ബ്രി​ട്ടീ​ഷ് ​മ​ഹാ​റാ​ണി​യെ​ ​സേ​വി​ക്കുന്ന​തി​ന് ​ക​ണ​ക്ക​പ്പി​ള്ള​മാ​രെ​ ​വാ​ർ​ത്തെ​ടു​ക്കാ​ൻ​ ​വേ​ണ്ടി​യാ​ണ്.​ ​അ​തി​ൽ​ ​യാ​തൊ​രു​ ​ഭാ​വ​ന​യു​മി​ല്ല,​ ​അ​നു​സ​ര​ണ​മാ​ണ് ​ന​മ്മു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​സ​മ്പ്ര​ദാ​യ​ത്തി​ന്റെ​ ​മു​ഖ്യ​ ​സ​വി​ശേ​ഷ​ത.​ ​ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ​പ​രീ​ക്ഷ​യ്ക്കു​ ​വേ​ണ്ടി​ ​ഒ​രു​ ​പു​സ്‌​ത​കം​ ​മു​ഴു​വ​ൻ​ ​പ​ഠി​ച്ച് ​അ​വി​ടെ​ത്ത​ന്നെ​ ​ഛ​ർ​ദ്ദി​ക്കേ​ണ്ടി​ ​വ​രു​ന്ന​ത്.​ ​ഇ​താ​ണ് ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​ശ്രേ​ഷ്ഠ​ത​യാ​യി​ ​ക​രു​ത​പ്പെ​ടു​ന്ന​ത്. സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ,​ ​ഞാ​ന​ങ്ങ​നെ​ ​പ​റ​യി​ല്ല.​ ​അ​തു​ ​വി​ഭി​ന്ന​മാ​ണെ​ന്നു​ ​ഞാ​ൻ​ ​ക​രു​തു​ന്നു.

വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​ശ്ര​ദ്ധാ​കേ​ന്ദ്രം​ ​മാ​റ്റാ​ൻ​ ​ഇ​ന്ത്യ​യി​ൽ​ ​ന​മ്മ​ൾ​ ​വ​സ്ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ​ഒ​രു​ ​ന​യ​പ​രി​പാ​ടി​ ​എ​ഴു​തി​യു​ണ്ടാ​ക്കി​യി​രു​ന്നു,​ ​പു​ഴ​ക​ളെ​യും​ ​കൃ​ഷി​യെ​യും​ ​കു​റി​ച്ചും​ ​ത​യ്യാ​റാ​ക്കി​യി​രു​ന്നു.​ ​ഇ​പ്പോ​ഴി​താ,​ ​വി​ദ്യാ​ഭ്യാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​ഒ​രു​ ​ന​യ​പ​രി​പാ​ടി​ ​തി​ടു​ക്ക​ത്തി​ൽ​ ​എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​ ​ക​ണ​ക്കും​ ​ശാ​സ്ത്ര​വും​ ​പ​ഠി​പ്പി​ക്കു​ന്ന​ ​അ​തേ​ ​അ​ള​വി​ൽ​ ​സം​ഗീ​ത​വും​ ​ക​ല​ക​ളും​ ​മ​റ്റും​ ​പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് ​ഞാ​നെ​പ്പോ​ഴും​ ​പ​റ​യാ​റു​ണ്ട്.

എ​ന്റെ​ ​നി​ര​ന്ത​ര​മാ​യ​ ​സ​മ്മ​ർ​ദ്ദ​ത്തെ​ത്തു​ട​ർ​ന്ന് ​സ്‌​കൂ​ൾ​ ​സ​മ​യ​ത്തി​ൽ​ ​അ​മ്പ​ത് ​ശ​ത​മാ​നം​ ​മാ​ത്ര​മേ​ ​അ​ക്കാ​ഡമിക വി​ഷ​യ​ങ്ങ​ൾ​ക്ക് ​ചെ​ല​വ​ഴി​ക്കാ​വൂ​ ​എ​ന്ന് ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു.​ ​ബാ​ക്കി​ ​സ​മ​യം​ ​കാ​യി​കാ​ഭ്യാ​സ​ങ്ങ​ൾ,​ ​ക​ല,​ ​സം​ഗീ​തം,​ ​ക​ര​കൗ​ശ​ലം​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ൾ​ ​പ​ഠി​പ്പി​ക്ക​ണം.​ ​പ്ര​ഖ്യാ​പ​നം​ ​ന​ല്ല​തു​ ​ത​ന്നെ,​ ​എ​ന്നാ​ൽ​ ​ഈ​ ​മാ​റ്റ​ത്തി​ന് ​ന​മ്മു​ടെ​ ​സ്‌​കൂ​ളു​ക​ൾ​ ​സ​ജ്ജ​മ​ല്ല.​ ​സ​മൂ​ഹ​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​താ​ഴേ​ത്ത​ട്ടി​ൽ​ ​ഇ​ത് ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​കു​റേ​ക്കാ​ല​മെ​ടു​ക്കും.​ ​ഇ​തി​നു​ ​മാ​ന​വ​വി​ഭ​വ​ശേ​ഷി​യും​ ​ഭൗ​തി​ക​വി​ഭ​വ​ശേ​ഷി​യും​ ​പ​രി​ശീ​ല​ന​വും​ ​മ​റ്റു​ ​സം​ഗ​തി​ക​ളും​ ​ആ​വ​ശ്യ​മാ​യി​ ​വ​രും.​ ​ചു​രു​ങ്ങി​യ​ ​പ​ക്ഷം​ ​ആ​ ​വ​ഴി​ക്കു​ള്ള​ ​ഒ​രു​ ​ചി​ന്ത​ ​ഉ​ട​ലെ​ടു​ത്ത​ല്ലോ.


വ​ള​ർ​ന്നു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ ​ഒ​ര​പ​ക​ടം
നാം​ ​സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ ​രാ​ഷ്ട്രം​ ​ഇ​പ്ര​കാ​ര​മാ​ണ് ​;​ ​ഒ​രു​ ​ക​ർ​ഷ​ക​ന്റെ​ ​മ​ക​ൻ​ ​പി​താ​വി​നൊ​പ്പം​ ​കൃ​ഷി​സ്ഥ​ല​ത്തു​ ​പോ​യി​ ​പ​ണി​യെ​ടു​ക്കു​ന്ന​ ​പ​ക്ഷം,​ ​ആ​ ​പി​താ​വ് ​ബാ​ല​വേ​ല​യു​ടെ​ ​പേ​രി​ൽ​ ​അ​റ​സ്റ്റു​ ​ചെ​യ്യ​പ്പെ​ട്ടേ​ക്കാം.​ ​വാ​സ്ത​വം​!​ ​ഈ​ ​രാ​ജ്യ​ത്ത് ​വ​ള​രെ​ ​അ​പ​ക​ട​ക​ര​മാ​യ​ ​എ​ന്തോ​ ​ഒ​ന്ന് ​വ​ള​ർ​ന്നു​ ​വ​രി​ക​യാ​ണ്.​ ​മ​ക്ക​ൾ​ ​കൃ​ഷി​പ്പ​ണി​ ​ചെ​യ്യു​ന്ന​തി​ൽ​ ​താ​ത്പ​ര്യ​മു​ണ്ടോ​യെ​ന്ന് ​ഈ​ ​രാ​ജ്യ​ത്തെ​ ​ക​ർ​ഷ​ക​രോ​ടു​ ​ചോ​ദി​ച്ചാ​ൽ​ ​അ​നു​കൂ​ല​മാ​യ​ ​മ​റു​പ​ടി​ ​പ​റ​യു​ന്ന​ത് ​ര​ണ്ടു​മു​ത​ൽ​ ​നാ​ലു​വ​രെ​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​യി​രി​ക്കും.​ ​
ഇ​പ്പോ​ഴ​ത്തെ​ ​ത​ല​മു​റ​ ​ക​ട​ന്നു​പോ​യ​തി​നു​ ​ശേ​ഷം​ ​ഈ​ ​രാ​ജ്യ​ത്ത് ​ആ​രാ​ണ് ​ആ​ഹാ​രം​ ​ഉ​ത്പാ​ദി​പ്പി​ക്കു​ക​?​ ​നി​ങ്ങ​ൾ​ക്ക് ​സാ​ങ്കേ​തി​ക​ജ്ഞാ​ന​മു​ണ്ടാ​യി​രി​ക്കാം,​ ​നി​ങ്ങൾ എം.​ബി.​എ​ .​യോ​ ​മ​റ്റെ​ന്തെ​ങ്കി​ലു​മോ​ ​ചെ​യ്യു​ന്നു​ണ്ടാ​കാം.​ ​എ​ന്നാ​ൽ,​ ​നി​ങ്ങ​ൾ​ ​പാ​ട​ത്തു​ ​പോ​യി​ ​ഒ​രു​ ​ത​വ​ണ​ ​വി​ള​വെ​ടു​ക്കൂ,​ ​ഞാ​ൻ​ ​കാ​ണ​ട്ടെ.​ ​ഇ​തു​ ​വ​ള​രെ​ ​സ​ങ്കീ​ർ​ണ​മാ​ണ് ​!​ ​കൃ​ഷി​പ്പ​ണി​ ​അ​ക്ഷ​രാ​ഭ്യാ​സ​മി​ല്ലാ​ത്ത​വ​ർ​ക്കു​ള്ള​താ​ണെ​ന്നു​ ​ന​മ്മ​ൾ​ ​ക​രു​തു​ന്നു.​ ​എ​ന്നാ​ൽ​ ​അ​ങ്ങ​നെ​യ​ല്ല.​ ​വ​ള​രെ സ​ങ്കീ​ർ​ണവും​ ​സൂ​ക്ഷ്മ​ത​യാ​വ​ശ്യ​പ്പെ​ടു​ന്ന​തു​മാ​യ​ ​ഒ​രു​ ​ക​ർ​മ്മ​മാ​ണ​ത്.​ ​ഒ​രാ​ൾ​ക്ക് ​ഔ​പ​ചാ​രി​ക​ ​വി​ദ്യാ​ഭ്യാ​സ​മി​ല്ലെ​ന്ന​തി​ന​ർ​ത്ഥം​ ​അ​യാ​ൾ​ക്കു​ ​ബു​ദ്ധി​യി​ല്ലെ​ന്ന​ല്ല.​ ​വ​ള​രെ​ ​ജീ​വ​ത് ​പ്ര​ധാ​ന​മാ​യ​ ​ഒ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ച് ​അ​യാ​ൾ​ക്ക​റി​യാം.​ ​അ​തു​കൊ​ണ്ട് ​ന​മ്മ​ളെ​ല്ലാം​ ​ഇ​പ്പോ​ൾ​ ​ആ​ഹാ​രം​ ​ക​ഴി​ക്കു​ന്നു.​ ​ന​മ്മു​ടെ ഉ​ദ​രം​ ​നി​റ​ഞ്ഞി​രി​ക്കു​ന്നു.​ ​എ​ന്നാ​ൽ​ ​അ​ടു​ത്ത​ ​ഇ​രു​പ​ത്തി​യ​ഞ്ചു​ ​വ​ർ​ഷ​ത്ത​ക്കു​ള്ള​ ​ആ​ഹാ​രം​ ​സ്വ​യം ഉ​ത്പാ​ദി​പ്പി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​വ​രു​മെ​ന്ന​തി​നാ​ൽ​ ​ഈ​ ​രാ​ജ്യം​ ​അ​പ​ക​ട​ത്തി​ലാ​ണ്.

അ​ഭി​രു​ചി​ ​തി​രി​ച്ച​റി​യൽ
ഒ​രു​ ​നി​ശ്ചി​ത​ ​എ​ണ്ണം​ ​കു​ട്ടി​ക​ൾ​ക്ക് ​മാ​ത്ര​മേ​ ​അ​ക്കാ​ഡമി​ക​ ​വി​ദ്യാ​ഭ്യാ​സം​ ​ആ​വ​ശ്യ​മു​ള്ളൂ.​ ​പി​ന്നെ​യു​ള്ള​വ​ർ,​ ​ത​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നു​ ​വേ​ണ്ടി,​ ​മ​റ്റു​ ​വി​ധ​ത്തി​ലു​ള്ള​ ​നൈ​പു​ണ്യ​ങ്ങ​ളും​ ​ഈ​ ​രാ​ജ്യ​ത്തു​ ​ചെ​യ്യേ​ണ്ടു​ന്ന​ ​മ​റ്റ​നേ​കം​ ​കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള​ ​ക​ഴി​വു​ക​ളു​മാ​ർ​ജ്ജി​ക്ക​ണം.​ ​എ​ല്ലാ​വ​രു​ടെ​യും​ ​ത​ല​ച്ചോ​റു​ക​ൾ​ ​അ​ക്കാ​ഡ​മി​ക​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി​ ​നി​ർ​മ്മി​ക്ക​പ്പെ​ട്ട​വ​യ​ല്ല.​ ​വ​ള​രെ​പ്പേ​ർ​ ​അ​ക്കാ​ഡ​മി​ക​ ​വി​ദ്യാ​ഭ്യാ​സ​കാ​ല​ത്തെ​ ​പ്ര​തി​ ​വെ​റു​തെ​ ​ക​ഷ്ട​പ്പെ​ടു​ന്നു​ണ്ട്.​ ​പ​ഠ​ന​വും​ ​പ​രീ​ക്ഷ​ക​ളും​ ​ഹേ​തു​വാ​യി​ ​ക്ലേ​ശ​മ​നു​ഭ​വി​ക്കു​ക​യാ​ണ്.​ ​ഇ​ക്കൂ​ട്ട​ർ​ ​അ​ഭി​രു​ചി​യു​ള്ള​ ​കാ​ര്യ​ങ്ങൾ പ​രി​ശീ​ലി​ക്കു​ക​യാ​ണു​ ​വേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ​ ​നി​ങ്ങ​ളു​ടെ​ ​അ​ഭി​രു​ചി​ ​തി​രി​ച്ച​റി​യാ​ൻ​ ​ആ​രു​മി​ല്ല,​ ​എ​ന്തു​ ​കാ​ര്യ​മാ​ണു​ ​നി​ങ്ങ​ൾ​ക്ക് ​സ​ന്തോ​ഷ​മ​നു​ഭ​വി​ച്ച് ​മി​ക​വോ​ടെ​ ​നി​ർ​വ​ഹി​ക്കാ​നാ​കു​ക​?​ ​പ​ത്തി​നും​ ​പ​തി​ന​ഞ്ചി​നു​മി​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​ ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള​ ​പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​ ​നി​ർ​ബ​ന്ധ​മാ​യും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​സം​വി​ധാ​നം​ ​കൊ​ണ്ടു​ ​വ​രേ​ണ്ട​തു​ണ്ട്.​ ​എ​ല്ലാ​വ​രും​ ​മെ​ഡി​സി​നോ​ ​എ​ൻ​ജി​നി​യ​റിം​ഗോ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്റെ​ ​ഒ​രു​ ​കാ​ര​ണം​ ​സാ​മൂ​ഹ്യ​മായ അ​ന്ത​സ്സെ​ന്ന​ ​അ​സം​ബ​ന്ധ​മാ​ണ്.​ ​സ​മൂ​ഹ​ത്തി​ൽ​ ​ഡോ​ക്ട​ർ​ക്കോ​ ​എ​ൻ​ജി​നീ​യ​ർ​ക്കോ​ ​ഉ​ള്ള​ ​അ​തേ​ ​മാ​ന്യ​ത​ ​ഇ​ല​ക്ട്രീ​ഷ്യ​നോ​ ​ആ​ശാ​രി​ക്കോ ​ല​ഭിക്കണം.​ ​അ​പ്പോ​ൾ​ ​മാ​ത്ര​മേ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​തു​ല്യ​നീ​തി​ ​ന​ട​പ്പാ​കൂ.​ ​കൃ​ഷി​ക്കാ​ർ​ക്ക് ​നി​ർ​ബ​ന്ധ​മാ​യും​ ​സ​മൂ​ഹ​ത്തി​ൽ​ ​എ​ല്ലാ​വ​രെ​ക്കാ​ളും​ ​ഉ​പ​രി​യാ​യ​ ​സ്ഥാ​നം​ ​ല​ഭി​ക്ക​ണം.​ ​കാ​ര​ണം,​ ​അ​വ​രാ​ണ് ​ന​മ്മ​ളെ​ ​തീ​റ്റി​പ്പോ​റ്റു​ന്ന​ത്.


(​ ​ഇ​ന്ത്യ​യി​ൽ​ ​ഏ​റ്റ​വും​ ​സ്വാ​ധീ​ന​മു​ള്ള​ 50​ ​വ്യ​ക്തി​ക​ളി​ൽ​ ​ഒ​രാ​ളാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​സ​ദ്ഗു​രു,​ ​യോ​ഗി​യും​ ​ആ​ത്മ​ജ്ഞാ​നി​യും​ ​ദീർ​ഘ​ദ​ർ​ശി​യും​ ​ബെ​സ്റ്റ് ​സെ​ല്ലിം​ഗ് ​ഓ​ത​റു​മാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വി​ശി​ഷ്ട​ ​സേ​വ​ന​ത്തി​ന് ​ഭാ​ര​ത​ ​സ​ർ​ക്കാ​ർ​ 2017​ൽ​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സൈ​നി​കേ​ത​ര​ ​ബ​ഹു​മ​തി​യാ​യ​ ​പ​ദ്മ​വി​ഭൂ​ഷ​ൺ​ ​ന​ൽ​കി​ ​ആ​ദ​രി​ച്ചു​ ​)​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT