അഴിമതിക്കാർക്ക് ഇതൊരു മുന്നറിയിപ്പ്

Friday 11 January 2019 12:29 AM IST

to-sooraj-

അ​ഴി​മ​തി​ ​ന​ട​ത്തി​ ​ക​ണ​ക്ക​റ്റ് ​സ​മ്പാ​ദി​ച്ച് ​കൂ​ട്ടി​യ​തി​ന്റെ​ ​പേ​രി​ൽ​ ​ഒ​രു​ ​ഐ.​എ.​എ​സ് ​ഉ​ദ്യോഗ​സ്ഥ​ന്റെ​ ​സ്വ​ത്ത് ​ക​ണ്ടു​കെ​ട്ടി​യ​ ​സം​ഭ​വം​ ​സം​സ്ഥാ​ന​ത്ത് ​ആ​ദ്യ​ത്തേ​താ​ണ്.​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​സ​ർ​വീ​സി​ൽ​നി​ന്ന് ​വി​ര​മി​ച്ച​ ​ടി.​ഒ.​ ​സൂ​ര​ജി​ന്റെ​ 8.80​ ​കോ​ടി​യു​ടെ​ ​സ്വ​ത്തു​ക്ക​ളാ​ണ് ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​വി​ഭാ​ഗം​ ​ക​ണ്ടു​കെ​ട്ടി​യ​ത്.


സാ​ന്ദ​ർ​ഭി​ക​മാ​യി​ ​ടി.​ഒ.​ ​സൂ​ര​ജ് ​ആ​ദ്യ​ത്തെ​ ​ആ​ളാ​യെ​ന്നേ​ ​ഉ​ള്ളൂ.​ ​അ​ധി​കാ​ര​ത്തി​ന്റെ​ ​വ​ല​യെ​റി​ഞ്ഞ് ​കാ​ശു​വാ​രി​ ​പി​രി​ഞ്ഞു​പോ​യ​ ​'​പി​ടി​കി​ട്ടാ​പു​ള്ളി​ക​ളാ​യ" ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​അ​വ​രു​ടെ​ ​എ​ണ്ണം​ ​കു​റ​വാ​ണെ​ങ്കി​ലും,​ ​ഇ​ല്ലാ​ത്ത​ ​നാ​ട​ല്ലി​ത്.​ ​ഒ​രു​ ​കേ​സു​പോ​ലും​ ​ഉ​ണ്ടാ​കാ​തെ​ ​അ​ങ്ങ​നെ​ ​സു​ഖ​മാ​യി​ ​പി​രി​ഞ്ഞു​പോ​യ​വ​രു​ടെ​ ​വ​ഴി​ ​ക​ണ്ട് ​കൊ​തി​ച്ച് ​അ​തു​വ​ഴി​ ​ഗ​മി​ച്ച​ ​സൂ​ര​ജ് ​വീ​ണു​പോ​യെ​ന്നേ​ ​ഉ​ള്ളൂ.​ ​പ​ക്ഷേ​ ​ഇൗ​ ​കേ​സ് ​അ​ഴി​മ​തി​ക്കാ​ര​ല്ലാ​ത്ത​ ​ഭൂ​രി​പ​ക്ഷം​ ​വ​രു​ന്ന​ ​ഐ.​എ.​എ​സ് ​ഉദ്യോഗസ്ഥ​ർ​ക്കും​ ​നാ​ണ​ക്കേ​ട് ​സൃ​ഷ്ടി​ക്കു​ന്ന​താ​ണ്.​ ​അ​ഴി​മ​തി​ക്കാ​രാ​യ​ ​ചു​രു​ക്കം​ ​ചി​ല​ർ​ക്ക് ​ഭീ​തി​യും.


ദീ​ർ​ഘ​കാ​ലം​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന്റെ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ​സൂ​ര​ജ്.​ ​ക​ണ​ക്കി​ൽ​ ​ക​വി​ഞ്ഞ​ ​പ​ണം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​സ​മ്പാ​ദി​ച്ച​ ​കാ​ല​യ​ള​വും​ ​ഇ​താ​വും.​ 2004​ ​മു​ത​ൽ​ 2014​ ​വ​രെ.​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ൽ​ ​ക​രാ​റു​കാ​രാ​ണ് ​കൈ​ക്കൂ​ലി​ ​കൊ​ടു​ക്കു​ന്ന​ത്.​ ​അ​തി​ൽ​ ​വ​ലി​യ​ ​റോ​ഡു​ക​ളു​ടെ​യും​ ​പാ​ല​ങ്ങ​ളു​ടെ​യും​ ​ഭീ​മ​ൻ​ ​ക​രാ​റു​കാ​ർ​ ​മു​ത​ൽ​ ​ലൊ​ട്ടി​ലൊ​ടു​ക്ക് ​പ​ണി​ക​ളു​ടെ​ ​ചെ​റി​യ​ ​ക​രാ​റു​കാ​ർ​ ​വ​രെ​ ​ഉ​ൾ​പ്പെ​ടും.​ ​ആ​രും​ ​അ​വ​രു​ടെ​ ​കൈ​യി​ൽ​ ​നി​ന്ന​ല്ല​ ​കൈ​ക്കൂ​ലി​ ​കൊ​ടു​ക്കു​ന്ന​ത്.​ ​പ​ണി​ക്ക് ​അ​നു​വ​ദി​ച്ച​ ​അ​ട​ങ്ക​ൽ​ ​തു​ക​യി​ൽ​ ​നി​ന്നാ​ണ്.​ ​രാ​ഷ്ട്രീ​യ​-​ഉ​ദ്യോ​ഗ​സ്ഥ​ ​പ​ർ​വ്വ​ങ്ങ​ൾ​ക്കു​ള്ള​ ​വീ​തം​ ​ആ​ദ്യം​ ​മാ​റ്റി​വ​യ്ക്ക​ണം.​ ​അ​തു​ക​ഴി​ഞ്ഞു​ള്ള​ ​തു​ക​യി​ൽ​ ​നി​ന്ന് ​ത​ന്റെ​ ​ലാ​ഭം​ ​മാ​റ്റ​ണം.​ ​അ​തു​ക​ഴി​ഞ്ഞു​ള്ള​ ​പെ​ർ​സെ​ന്റേ​ജാ​ണ് ​റോ​ഡി​ൽ​ ​വീ​ഴു​ന്ന​ത്.​ ​അ​തി​നാ​ൽ​ ​ആ​ദ്യ​ത്തെ​ ​മ​ഴ​യ്ക്ക് ​ത​ന്നെ​ ​റോ​ഡ് ​കു​ണ്ടും​ ​കു​ഴി​യു​മാ​വു​ന്ന​ത് ​വെ​റു​തേ​യ​ല്ല.​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങു​ന്ന​വ​ർ​ക്ക് ​കൂ​ടി​ ​സ​ഞ്ച​രി​ക്കേ​ണ്ട​ ​റോ​ഡി​നോ​ടാ​ണ് ​അ​വ​രീ​ ​ആ​ത്മ​വ​ഞ്ച​ന​ ​കാ​ണി​ക്കു​ന്ന​ത്.​ ​പ​ക്ഷേ​ ​ഇൗ​ ​സ​ന്ദ​ർ​ഭ​ത്തി​ൽ​ ​മ​റ്റൊ​രു​ ​കാ​ര്യം​ ​പ​റ​യാ​തി​രി​ക്കു​ന്ന​ത് ​ശ​രി​യ​ല്ല.​ ​ജി.​ ​സു​ധാ​ക​ര​ൻ​ ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​യാ​യ​തി​നു​ശേ​ഷം​ ​ഇ​തി​ൽ​ ​വ​ലി​യ​ ​മാ​റ്റം​ ​വ​ന്നി​ട്ടു​ണ്ട്.​മ​ന്ത്രി​ ​അ​റി​ഞ്ഞാ​ൽ​ ​പി​ടി​വീ​ഴും​ ​എ​ന്ന​ ​ഭ​യം​ ​അ​ഴി​മ​തി​ക്കാ​രെ​ ​ഉ​ൾ​വ​ലി​യാ​ൻ​ ​പ്രേ​രി​പ്പി​ച്ചു.


'​എ​മ്പ്രാ​ന​ല്‌പം​ ​ക​ട്ട് ​ഭു​ജി​ച്ചാ​ല​മ്പ​ല​വാ​സി​ക​ളൊ​ക്കെ​ ​ക​ക്കും​"​ ​എ​ന്ന് ​കു​ഞ്ച​ൻ​ന​മ്പ്യാ​ർ​ ​എ​ഴു​തി​യ​ത് ​അ​ഴി​മ​തി​യെ​ ​സം​ബ​ന്ധി​ച്ച് ​നൂ​റു​ ​ശ​ത​മാ​നം​ ​ശ​രി​യാ​ണ്.​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ൽ​ ​സൂ​ര​ജി​ന് ​ല​ഭി​ച്ച​ ​താ​ങ്ങും​ ​ത​ണ​ലും​ ​സം​ര​ക്ഷ​ണ​വു​മാ​ണ് ​ഇൗ​ ​നി​ല​യി​ൽ​ ​വ​ള​ർ​ത്തി​വ​ലു​താ​ക്കി​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റി​ന്റെ​ ​വ​ല​യി​ൽ​ ​കു​ടു​ക്കാ​ൻ​ ​ഇ​ട​യാ​ക്കി​യ​ത്.


സൂ​ര​ജി​നെ​തി​രെ​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ​വി​ജി​ല​ൻ​സ് ​എ​ടു​ത്ത​ ​കേ​സി​ലാ​ണ് ​അ​ഴി​മ​തി​ക​ൾ​ ​അ​ക്ക​മി​ട്ട് ​നി​ര​ത്ത​പ്പെ​ട്ട​ത്.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​പു​റം​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​ക​ണ്ണാ​യ​ ​വ​സ്തു​ക്ക​ളും​ ​ആ​ഡം​ബ​ര​ ​ഭ​വ​ന​ങ്ങ​ളും​ ​മ​റ്റു​ ​സ​മ്പാ​ദ്യ​ങ്ങ​ളും​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​വാ​ങ്ങി​ച്ചു​കൂ​ട്ടി.​ ​യ​ഥാ​ർ​ത്ഥ​ ​വ​രു​മാ​ന​ത്തി​ന്റെ​ ​മു​ന്നൂ​റി​ര​ട്ടി​ ​സ​മ്പാ​ദി​ച്ച​താ​യാ​ണ് ​ക​ണ്ടെ​ത്ത​ൽ.
എ​ല്ലാ​ ​അ​ഴി​മ​തി​യു​ടെ​യും​ ​വേ​രു​ക​ൾ​ ​മ​നു​ഷ്യ​ന്റെ​ ​അ​ട​ങ്ങാ​ത്ത​ ​ആ​ർ​ത്തി​യി​ലാ​ണ് ​പ​ട​ർ​ന്നു​കി​ട​ക്കു​ന്ന​ത്. വി​ജി​ല​ൻ​സ് ​കേ​സി​നെ​ത്തു​ട​ർ​ന്ന് ​കു​റെ​ക്കാ​ല​ത്തേ​ക്ക് ​സ​സ്‌​പെ​ൻ​ഷ​നി​ലാ​യ​ ​സൂ​ര​ജ് ​വൈ​കാ​തെ​ ​സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ൾ​ ​ല​ഭി​ച്ച് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ​ദ​വി​യി​ലെ​ത്തി​യാ​ണ് ​വി​ര​മി​ച്ച​ത്.​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​അ​ഴി​മ​തി​യെ​ക്കാ​ൾ​ ​എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​ത് ​ഇ​താ​ണ്.​ ​എ​ന്തു​കാ​ണി​ച്ചാ​ലും​ ​മു​ക​ളി​ൽ​ ​പി​ടി​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ഒ​രു​ ​ചു​ക്കും​ ​സം​ഭ​വി​ക്കു​ക​യി​ല്ല​ ​എ​ന്ന​ ​സ​ന്ദേ​ശ​മാ​ണ് ​ഇൗ​ ​സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ൾ​ ​മ​റ്റ് അ​ഴി​മ​തി​ക്കാ​രാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ന​ൽ​കു​ന്ന​ത്.​ ​അ​ഴി​മ​തി​ ​കേ​സി​ൽ​ ​കു​രു​ങ്ങു​ന്ന​വ​രു​ടെ​ ​പ്ര​മോ​ഷ​നെ​ങ്കി​ലും​ ​കു​റ​ഞ്ഞ​പ​ക്ഷം​ ​ത​ട​യാ​ൻ​ ​നി​യ​മ​നി​ർ​മ്മാ​ണ​ത്തി​ലൂ​ടെ​ ​ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ ​ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.


ഉ​യ​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​കീ​ഴു​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​അ​ഴി​മ​തി​ ​ത​ട​യാ​നു​ള്ള​ ​സം​വി​ധാ​ന​മൊ​ക്കെ​ ​എ​ല്ലാ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ണ്ട്.​ ​പ​ക്ഷേ​ ​ഇ​ത് ​ഉ​യ​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ​ ​പ്ര​ത്യേ​കി​ച്ച് ​ഐ.​എ.​എ​സ് ​ത​ല​ത്തി​ലു​ള്ള​വ​രു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഫ​ല​പ്ര​ദ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കി​ല്ല.​ ​ഒ​രു​ ​വി​ല്ലേ​ജ് ​ഒാ​ഫീ​സ​റെ​ ​കൈ​യോ​ടെ​ ​കൈ​ക്കൂ​ലി​ ​കേ​സി​ൽ​ ​പി​ടി​ക്കാ​ൻ​ ​കാ​ണി​ക്കു​ന്ന​ ​വീ​ര്യം​ ​ഉ​യ​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​വി​ജി​ല​ൻ​സ് ​എ​ടു​ക്കാ​റി​ല്ല.​ ​കു​റ്റ​വാ​സ​ന​യു​ടെ​ ​അം​ശ​ങ്ങ​ൾ​ ​ഏ​റി​യും​ ​കു​റ​ഞ്ഞും​ ​എ​ല്ലാ​വ​രി​ലും​ ​ഉ​ണ്ടാ​കാം.​ ​നി​യ​മ​വാ​ഴ്ച​യെ​ ​സം​ബ​ന്ധി​ച്ച​ ​ഭീ​തി​യാ​ണ് ​ഭൂ​രി​പ​ക്ഷ​ത്തെ​യും​ ​അ​തി​ൽ​ ​നി​ന്ന് ​പി​ന്തി​രി​പ്പി​ച്ച് ​നി​റു​ത്തു​ന്ന​ത്.​ ​തെ​റ്റ് ​കാ​ണി​ച്ചാ​ൽ​ ​പി​ടി​ക്ക​പ്പെ​ടും,​ ​ശി​ക്ഷി​ക്ക​പ്പെ​ടും​ ​എ​ന്ന​ ​ശ​ക്ത​മാ​യ​ ​ബോ​ധ​വും​ ​ഭ​യ​വും​ ​ഉ​ണ്ടാ​യാ​ൽ​ ​അ​ഴി​മ​തി​യും​ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കും.​ ​അ​തി​ന് ​ഇ​ച്ഛാ​ശ​ക്തി​യു​ള്ള​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​പി​ൻ​ബ​ലം​ ​അ​നി​വാ​ര്യ​മാ​ണ്.​ ​അ​ഴി​മ​തി​ക്കെ​തി​രെ​ ​ക​ണ്ണും​കാ​തും​ ​തു​റ​ന്നി​രി​ക്കു​ന്ന​ ​ജാ​ഗ​രൂ​ക​മാ​യ​ ​തു​രു​ത്തു​ക​ൾ​ ​പൗ​ര​ ​സ​മൂ​ഹ​ത്തി​ൽ​ ​ഉ​ണ്ടാ​യി​വ​രു​ന്നു​ണ്ട്.​ ​അ​വ​ർ​ ​ശ​ക്തി​പ്രാ​പി​ക്കു​മ്പോ​ൾ​ ​അ​ഴി​മ​തി​ ​നി​യ​ന്ത്ര​ണ​ ​സം​വി​ധാ​ന​വും​ ​ശ​ക്ത​മാ​കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT