ഹർത്താൽ ജയിച്ചു, ജനങ്ങൾ തോറ്റു

Friday 04 January 2019 12:36 AM IST

hartal-

​സ്വ​ന്തം​ ​വീ​ട്ടി​ൽ​ ​പോ​ലും​ ​ഒ​റ്റ​പ്പെ​ട്ട് ​ജീ​വി​തം​ ​മ​ടു​ത്ത് ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ ​മു​ന്നി​ലെ​ ​സ​മ​ര​പ്പ​ന്ത​ലി​ൽ​ ​വ​ന്ന് ​ദേ​ഹ​ത്തു​ ​പെ​ട്രോ​ളൊ​ഴി​ച്ച് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​ഒ​രു​ ​ഹ​ത​ഭാ​ഗ്യ​ന്റെ​ ​പേ​രി​ലും​ ​ബി.​ജെ.​പി​യും​ ​സം​ഘ​പ​രി​വാ​ർ​ ​സം​ഘ​ട​ന​ക​ളും​ ​ഹ​ർ​ത്താ​ൽ​ ​സം​ഘ​ടി​പ്പി​ച്ച​പ്പോ​ഴാ​ണ് ​ഹ​ർ​ത്താ​ലി​നെ​തി​രെ​ ​സ​മൂ​ഹ​ത്തി​ൽ​ ​ശ​ക്ത​മാ​യ​ ​അ​ഭി​പ്രാ​യ​ ​രൂ​പീ​ക​ര​ണ​മു​ണ്ടാ​യ​ത്.​ ​ജ​ന​ജീ​വി​തം​ ​നി​ശ്ച​ല​മാ​ക്കു​ക​യും​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​നാ​നാ​ത​ര​ത്തി​ലു​മു​ള്ള​ ​പു​രോ​ഗ​തി​യെ​ ​ഹ​നി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​ഈ​ ​പ്ര​തി​ലോ​മ​ ​സ​മ​ര​മു​റ​ക്കെ​തി​രെ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്ന് ​ചെ​റു​ത്തു​നി​ല്പു​ണ്ടാ​യി.​

​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​സം​സ്ഥാ​ന​ത്ത് ​തൊ​ണ്ണൂ​റ്റി​ ​ഏ​ഴ് ​ഹ​ർ​ത്താ​ലു​ക​ളാ​ണ് ​ന​ട​ന്ന​ത്.​ ​അ​വ​യി​ൽ​ ​ബ​ഹു​ഭൂ​രി​പ​ക്ഷ​വും​ ​പ്രാ​ദേ​ശി​ക​ ​ത​ല​ത്തി​ലു​ള്ള​വ​യാ​യി​രു​ന്നു.​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യും​ ​ആ​ഘോ​ഷി​ച്ചു​ ​നി​ര​വ​ധി​ ​ഹ​ർ​ത്താ​ലു​ക​ൾ.​ ​ഹ​ർ​ത്താ​ൽ​ ​കൊ​ണ്ടു​ ​മ​ടു​ത്ത​ ​വ്യാ​പാ​രി​ക​ൾ​ ​സം​ഘ​ടി​ച്ച് ​ഇ​നി​ ​ആ​ര് ​ഹ​ർ​ത്താ​ൽ​ ​ന​ട​ത്തി​യാ​ലും​ ​ത​ങ്ങ​ൾ​ ​ക​ട​ക​ൾ​ ​തു​റ​ക്കു​മെ​ന്നു​ ​പ്ര​ഖ്യാ​പി​ച്ചു.​ ​വ്യാ​പാ​രി​ ​സം​ഘ​ട​ന​ക​ൾ​ക്കു​ ​പി​ന്നാ​ലെ​ ​അ​ന​വ​ധി​ ​സം​ഘ​ട​ന​ക​ൾ​ ​ഇ​തേ​ ​പ്ര​തി​ജ്ഞ​യു​മാ​യി​ ​രം​ഗ​ത്തു​ ​വ​ന്ന​പ്പോ​ൾ​ ​ജ​ന​ങ്ങ​ളും​ ​സ​ന്തോ​ഷി​ച്ചു.​ ​എ​ന്നാ​ൽ​ ​ഇ​പ്പോ​ഴി​താ​ ​വീ​ണ്ടു​മൊ​രു​ ​ഹ​ർ​ത്താ​ൽ​ ​സൃ​ഷ്ടി​ച്ച​ ​ഭീ​ക​രാ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ​യാ​ണ് ​സം​സ്ഥാ​നം​ ​ഇ​ന്ന​ലെ​ ​ക​ട​ന്നു​പോ​യ​ത്.​ ​ശ​ബ​രി​മ​ല​ ​ക​ർ​മ്മ​സ​മി​തി​യു​ടെ​യും​ ​ബി.​ജെ.​പി​യു​ടെ​യും​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ഹ​ർ​ത്താ​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​അ​ക്ര​മ​ങ്ങ​ൾ​ ​അ​ര​ങ്ങേ​റി.​ ​ഹ​ർ​ത്താ​ലാ​ഹ്വാ​നം​ ​നി​രാ​ക​രി​ച്ച് ​ക​ട​ക​ൾ​ ​തു​റ​ക്കാ​നൊ​രു​ങ്ങി​യ​വ​ർ​ ​പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ​ ​ആ​ ​ശ്ര​മ​ത്തി​ൽ​ ​നി​ന്നു​ ​പി​ന്തി​രി​യേ​ണ്ടി​വ​ന്നു.​ ​തു​റ​ന്നു​വ​ച്ച​ ​ക​ട​ക​ൾ​ ​ഹ​ർ​ത്താ​ൽ​ ​അ​നു​കൂ​ലി​ക​ൾ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​അ​ട​പ്പി​ച്ചു.​ ​പ​ല​ ​ക​ട​ക​ൾ​ക്കും​ ​കേ​ടു​പാ​ടു​ക​ൾ​ ​വ​രു​ത്തി.​ ​വാ​ഹ​ന​ങ്ങ​ൾ​ക്കു​ ​നേ​രെ​യും​ ​ആ​ക്ര​മ​ണം​ ​ന​ട​ന്നു.​ ​വി​ദ്യാ​ല​യ​ങ്ങ​ൾ​ ​അ​ട​ഞ്ഞു​കി​ട​ന്നു.​ ​ഭീ​തി​യും​ ​അ​ങ്ക​ലാ​പ്പും​ ​സൃ​ഷ്ടി​ച്ച് ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​ജ​ന​ങ്ങ​ളെ​ ​ഒ​രു​ ​പ​ക​ൽ​ ​മു​ഴു​വ​ൻ​ ​മു​ൾ​മു​ന​യി​ൽ​ ​നി​റു​ത്തി.


ശ​ബ​രി​മ​ല​യി​ൽ​ ​ര​ണ്ട് ​യു​വ​തി​ക​ൾ​ ​ദ​ർ​ശ​നം​ ​ന​ട​ത്തി​യ​തു​വ​ഴി​യു​ണ്ടാ​യ​ ​ആ​ചാ​ര​ലം​ഘ​ന​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് ​ക​ർ​മ്മ​സ​മി​തി​ ​ഹ​ർ​ത്താ​ലി​ന് ​ആ​ഹ്വാ​നം​ ​പു​റ​പ്പെ​ടു​വി​ച്ച​ത്.​ ​പ​തി​വു​പോ​ലെ​ ​ബി.​ജെ.​പി​ ​അ​ത് ​ഏ​റ്റെ​ടു​ക്കു​ക​യും​ ​ചെ​യ്തു.​ ​ശ​ബ​രി​മ​ല​ ​സ്ത്രീ​ ​പ്ര​വേ​ശ​ന​ ​വി​ധി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ന​ട​ക്കു​ന്ന​ ​ഏ​ഴാ​മ​ത്തെ​ ​ഹ​ർ​ത്താ​ലാ​ണി​ത്.​ ​ഇ​ത്ത​ര​ത്തി​ൽ​ ​അ​ടി​ക്ക​ടി​ ​ഹ​ർ​ത്താ​ൽ​ ​ന​ട​ത്തി​ ​ജ​ന​ങ്ങ​ളെ​ ​ക​ഷ്ട​ത്തി​ലാ​ക്കു​ന്ന​തി​ൽ​ ​ഒ​രു​വി​ധ​ ​പാ​പ​ബോ​ധ​വും​ ​വി​ശ്വാ​സ​ത്തി​ന്റെ​യും​ ​ആ​ചാ​ര​ത്തി​ന്റെ​യും​ ​പേ​രി​ൽ​ ​വ​ലി​യ​ ​വ​ർ​ത്ത​മാ​ന​ങ്ങ​ൾ​ ​പ​റ​യു​ന്ന​വ​ർ​ക്ക് ​തോ​ന്നാ​ത്ത​ത് ​സാ​ധാ​ര​ണ​ ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ​അ​വ​ർ​ക്ക് ​തെ​ല്ലു​പോ​ലും​ ​ചി​ന്ത​യി​ല്ലെ​ന്ന​തി​ന്റെ​ ​തെ​ളി​വാ​ണ്.​ ​സം​സ്ഥാ​ന​ത്ത് ​ശ​ബ​രി​മ​ല​ ​വി​ശ്വാ​സി​ക​ൾ​ ​മാ​ത്ര​മ​ല്ല​ ​ഉ​ള്ള​തെ​ന്ന​ ​വ​സ്തു​ത​ ​അ​വ​ർ​ ​മ​റ​ക്കു​ന്നു.​ ​ആ​ഴ്ച​ ​തോ​റും​ ​ഹ​ർ​ത്താ​ൽ​ ​ന​ട​ത്തി​ ​ജ​ന​ജീ​വി​തം​ ​ഇ​ത്ത​ര​ത്തി​ൽ​ ​ദു​രി​ത​മ​യ​മാ​ക്കു​ന്ന​തി​ലൂ​ടെ​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​എ​ന്തു​ ​പു​ണ്യ​മാ​ണ് ​അ​വ​ർ​ ​നേ​ടു​ന്ന​ത്.​ ​സ്വ​ന്ത​മാ​യി​ ​ഒ​രു​ ​സൈ​ക്കി​ൾ​ ​പോ​ലും​ ​ഇ​ല്ലാ​ത്ത​ ​പാ​വ​ങ്ങ​ൾ​ ​ഹ​ർ​ത്താ​ൽ​ ​ദി​ന​ങ്ങ​ളി​ൽ​ ​അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​രു​ന്ന​ ​പ​ങ്ക​പ്പാ​ടു​ക​ളെ​ക്കു​റി​ച്ച് ​ഇ​വ​ർ​ക്ക് ​വ​ല്ല​ ​ബോ​ധ​വു​മു​ണ്ടോ​?​ ​ബ​സ് ​സ്റ്റേ​ഷ​നു​ക​ളി​ലും​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ളി​ലും​ ​എ​ത്തി​പ്പെ​ടു​ന്ന​ ​യാ​ത്ര​ക്കാ​ർ​ ​ഒ​രു​ ​തു​ള്ളി​ ​വെ​ള്ളം​ ​പോ​ലും​ ​ല​ഭി​ക്കാ​തെ​ ​വ​ല​യു​ന്ന​ ​ദ​യ​നീ​യ​ ​കാ​ഴ്ച​യും​ ​അ​വ​ർ​ ​കാ​ണാ​റി​ല്ല.​ ​ശ​ബ​രി​മ​ല​ ​സ്ത്രീ​ ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ട​തി​ ​വി​ധി​ക്ക് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രാ​ണ് ​കാ​ര​ണ​ക്കാ​ർ​ ​എ​ന്ന​ ​മ​ട്ടി​ൽ​ ​പ്ര​ക്ഷോ​ഭം​ ​കൊ​ഴു​പ്പി​ക്കു​ന്ന​തി​നു​ ​പി​ന്നി​ലെ​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യം​ ​ഇ​തി​ന​കം​ ​തി​രി​ച്ച​റി​ഞ്ഞ​താ​ണ്.​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​മാ​ത്ര​മ​ല്ല,​ ​കോ​ട​തി​ ​വി​ധി​ക്കെ​തി​രെ​യും​ ​പ്ര​ക്ഷോ​ഭം​ ​ന​ട​ത്താ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യം​ ​നി​ഷേ​ധി​ക്കാ​നാ​വി​ല്ല.​ ​അ​തേ​സ​മ​യം​ ​ഒ​രേ​ ​വി​ഷ​യ​ത്തി​ൽ​ ​കൂ​ട​ക്കൂ​ടെ​ ​സ​ർ​വ​തും​ ​സ്തം​ഭി​പ്പി​ക്കു​ന്ന​ ​ഹ​ർ​ത്താ​ൽ​ ​ന​ട​ത്തി​ ​പൗ​ര​ജീ​വി​തം​ ​അ​ല​ങ്കോ​ല​മാ​ക്കാ​ൻ​ ​തു​നി​യു​ന്ന​ത് ​പ​രി​ഷ്‌​കൃ​ത​ ​സ​മൂ​ഹ​ത്തി​ന് ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​ ​ര​ണ്ട് ​യു​വ​തി​ക​ൾ​ ​മ​ല​ക​യ​റി​യെ​ന്ന​ ​വാ​ർ​ത്ത​ ​പു​റ​ത്തു​വ​ന്ന​ ​സ​മ​യം​ ​മു​ത​ൽ​ ​തെ​രു​വി​ൽ​ ​ന​ട​ന്ന​ ​അ​ക്ര​മ​ങ്ങ​ൾ​ക്കും​ ​ഉ​ണ്ടാ​യ​ ​പൊ​തു​ ​-​ ​സ്വ​കാ​ര്യ​ ​മു​ത​ലി​ന്റെ​ ​നാ​ശ​ത്തി​നും​ ​ആ​രു​ ​സ​മാ​ധാ​നം​ ​പ​റ​യും​?​ ​പ​ന്ത​ള​ത്ത് ​സം​ഘ​ർ​ഷ​ത്തി​നി​ടെ​ ​ഉ​ണ്ടാ​യ​ ​ക​ല്ലേ​റി​ൽ​ ​ഒ​രു​ ​പാ​വം​ ​മ​നു​ഷ്യ​ന് ​ജീ​വ​ൻ​ ​ന​ഷ്ട​മാ​യി.​ ​ഹ​ർ​ത്താ​ലു​കാ​ർ​ക്ക് ​ഒ​രു​ ​ര​ക്ത​സാ​ക്ഷി​യെ​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​മ​രി​ച്ച​ ​ആ​ളു​ടെ​ ​കു​ടും​ബ​ത്തി​നു​ണ്ടാ​യ​ ​ന​ഷ്ടം​ ​ആ​രു​ ​നി​ക​ത്തും​?​ ​ഇ​തു​പോ​ലെ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യ​ ​ആ​ഘാ​ത​ങ്ങ​ൾ​ ​നേ​രി​ടേ​ണ്ടി​വ​രു​ന്ന​ ​എ​ത്ര​യോ​ ​കു​ടും​ബ​ങ്ങ​ൾ​ ​ഹ​ർ​ത്താ​ൽ​ ​ദി​ന​ത്തി​ന്റെ​ ​ദു​ര​ന്ത​ങ്ങ​ൾ​ ​പേ​റി​ ​ഇ​വി​ടെ​ ​ഉ​ണ്ട്.


നി​യ​മ​വും​ ​നീ​തി​യും​ ​കോ​ട​തി​യു​മൊ​ന്നും​ ​തെ​രു​വി​ലെ​ ​ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ​ക്കു​ ​പ്ര​ശ്ന​മേ​യ​ല്ല.​ ​അ​വി​ടെ​ ​അ​വ​ർ​ ​ന​ട​പ്പാ​ക്കാ​റു​ള്ള​ത് ​സ്വ​ന്തം​ ​വി​ധി​ ​തീ​ർ​പ്പു​ക​ളാ​ണ്.​ ​കേ​ര​ളം​ ​ര​ണ്ടു​ദി​വ​സ​മാ​യി​ ​ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ​ഇ​താ​ണ്.​ ​എ​തി​ർ​ക്കു​ന്ന​വ​രെ​ ​കാ​യി​ക​മാ​യി​ ​നേ​രി​ട്ടും​ ​തു​റ​ന്നു​വ​ച്ച​ ​ക​ട​ക​ൾ​ ​ബ​ലം​ ​പ്ര​യോ​ഗി​ച്ച് ​അ​ട​പ്പി​ച്ചും​ ​വാ​ഹ​ന​ങ്ങ​ൾ​ ​ത​ല്ലി​ത്ത​ക​ർ​ത്തും​ ​നി​യ​മ​ത്തെ​ ​സ​ദാ​ ​വെ​ല്ലു​വി​ളി​ക്കു​ന്ന​ ​ഇ​വ​ർ​ ​വി​ശ്വാ​സ​ ​സം​ര​ക്ഷ​ണാ​ർ​ത്ഥ​മാ​ണ് ​ഈ​ ​കാ​ട​ൻ​ ​മു​റ​ക​ൾ​ക്കു​ ​തു​നി​യു​ന്ന​തെ​ന്ന​ത് ​വി​രോ​ധാ​ഭാ​സ​മാ​യി​ ​തോ​ന്നാം.​ ​തെ​രു​വി​ൽ​ ​ക​ലാ​പം​ ​അ​ഴി​ച്ചു​വി​ട്ട് ​പ​രി​ഹാ​രം​ ​കാ​ണേ​ണ്ട​ ​വി​ഷ​യ​മ​ല്ല​ ​ശ​ബ​രി​മ​ല​യി​ലേ​ത്.​ ​സ്ത്രീ​പ്ര​വേ​ശ​ന​ ​വി​ധി​ക്കെ​തി​രാ​യ​ ​പു​നഃ​പ​രി​ശോ​ധ​നാ​ ​ഹ​ർ​ജി​ ​സു​പ്രീം​കോ​ട​തി​ ​മു​മ്പാ​കെ​ ​കി​ട​ക്കു​ക​യാ​ണ്.​ ​ഈ​ ​മാ​സം​ 22​-​ന് ​അ​തു​ ​പ​രി​ഗ​ണ​ന​യ്ക്കെ​ടു​ക്കും.​ ​അ​ന്തി​മ​ ​വി​ധി​ക്കാ​യി​ ​കാ​ത്തു​നി​ല്ക്കാ​നു​ള്ള​ ​ക്ഷ​മ​യാ​ണു​ ​കാ​ണി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT