വിവരശേഖരണത്തിൽ സുതാര്യത ഉറപ്പാക്കണം

Tuesday 12 February 2019 1:06 AM IST

editorial-

കേ​ര​ള​ത്തി​ന്റെ​ ​ത​ന​തു​ ​സം​ഭാ​വ​ന​യാ​യ​ ​കു​ടും​ബ​ശ്രീ​യും​ ​അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളും​ ​സ്ത്രീ​ശാ​ക്തീ​ക​ര​ണ​രം​ഗ​ത്ത് ​ന​ൽ​കി​ക്കൊ​ണ്ടിരി​ക്കു​ന്ന​ ​സം​ഭാ​വ​ന​ക​ൾ​ ​വ​ള​രെ​ ​വ​ലു​താ​ണ്.​ ​സം​സ്ഥാ​ന​ത്ത് ​ര​ണ്ടേ​മു​ക്കാ​ൽ​ ​ല​ക്ഷ​ത്തി​ലേ​റെ​ ​അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ ​സ​ജീ​വ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ​ക​ണ​ക്ക്.​ ​ഗ്രാ​മ​ങ്ങ​ളി​ലും​ ​ചെ​റു​പ​ട്ട​ണ​ങ്ങ​ളി​ലും​ ​ഈ​ ​പെ​ൺ​കൂ​ട്ടാ​യ്മ​ ​ഇ​തി​ന​കം​ ​സൃ​ഷ്ടി​ച്ച​ ​സാ​മ്പ​ത്തി​ക​ ​വി​പ്ള​വം​ ​ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു​വ​രെ​ ​പ​ഠ​ന​വി​ഷ​യ​മാ​ണ്.​ ​ഒ​രു​ ​ബ്രാ​ൻ​ഡ് ​എ​ന്ന​ ​നി​ല​യി​ൽ​ ​വ​രെ​ ​കു​ടും​ബ​ശ്രീ​ ​വ​ള​ർ​ന്നി​രി​ക്കു​ന്നു.​ ​അ​ന​വ​ധി​ ​പു​തു​സം​രം​ഭ​ങ്ങ​ളാ​ണ് ​കു​ടും​ബ​ശ്രീ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലും​ ​സ​ഹ​ക​ര​ണ​ത്തി​ലും​ ​ജ​ന്മ​മെ​ടു​ത്തു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​അ​ദ്ധ്വാ​ന​ശ​ക്തി​യി​ലൂ​ടെ​ ​പ​ല​ ​മേ​ഖ​ല​ക​ളും​ ​കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ന്നു.​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​പേ​ർ​ക്ക് ​തൊ​ഴി​ൽ​ ​ന​ൽ​കു​ന്നു.​ ​സ്ത്രീ​ക​ൾ​ക്ക് ​ഋ​ണ​ബാ​ദ്ധ്യ​ത​യി​ൽ​ ​നി​ന്ന് ​മോ​ച​നം​ ​ന​ൽ​കു​ന്ന​തി​ലും​ ​കു​ടും​ബ​ശ്രീ​ ​യൂ​ണി​റ്റു​ക​ൾ​ ​സു​പ്ര​ധാ​ന​ ​പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.


കു​ടും​ബ​ശ്രീ​യി​ൽ​പ്പെട്ട​വ​ർ​ക്ക് ​വാ​യ്പ​ ​ല​ഭി​ക്കാ​ൻ​ ​വ​ള​രെ​ ​എ​ളു​പ്പ​മാ​ണ്.​ ​പ​ര​സ്പ​ര​ ​ജാ​മ്യ​ത്തി​ൽ​ ​വാ​യ്പ​ ​ല​ഭി​ക്കു​മെ​ന്ന​ത് ​സാ​ധാ​ര​ണ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​ഏ​റെ​ ​ആ​ശ്വാ​സ​മാ​ണ്.​ ​പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന​ ​ഗാ​ർ​ഹി​ക​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​നി​റ​വേ​റ്റാ​ൻ​ ​പ​ല​ർ​ക്കും​ ​ഇ​ന്നു​ ​ക​ഴി​യു​ന്ന​ത് ​ഇ​ത്ത​രം​ ​സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്.​ ​സം​സ്ഥാ​ന​ത്ത് ​ആ​ഴ​ത്തി​ൽ​ ​വേ​രൂ​ന്നി​ക്ക​ഴി​ഞ്ഞ​ ​കു​ടും​ബ​ശ്രീ​ ​പ്ര​സ്ഥാ​ന​ത്തി​നു​ ​വാ​യ്പ​ ​ന​ൽ​കാ​ൻ​ ​ബാ​ങ്കു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​ഇ​ക്കാ​ല​ത്ത് ​ഒ​രു​ ​മ​ടി​യു​മി​ല്ല.​ ​കൃ​ത്യ​മാ​യ​ ​തി​രി​ച്ച​ട​വ് ​ഉ​റ​പ്പാ​ക്കു​ന്ന​തു​കൊ​ണ്ടാ​ണി​ത്.​ ​അ​ൻ​പ​തു​ല​ക്ഷം​ ​പേ​രാ​ണ് ​അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലു​ള്ള​തെ​ന്ന​തി​നാ​ൽ​ ​അ​തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​പ​രി​ധി​ ​അ​തി​വി​പു​ല​മാ​ണ്.​ ​കു​ടും​ബ​ശ്രീ​ ​യൂ​ണി​റ്റു​ക​ൾ​ക്ക് ​ഉ​ദാ​ര​മാ​യി​ ​വാ​യ്പ​ ​ന​ൽ​കാ​ൻ​ ​ബാ​ങ്കു​ക​ളെ​ ​പ്രേ​രി​പ്പി​ക്കു​ന്ന​ ​ഘ​ട​ക​വും​ ​ഇ​താ​ണ്.


ന​ട​പ്പു​വ​ർ​ഷം​ ​സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റി​ൽ​ 2500​ ​കോ​ടി​ ​രൂ​പ​യാ​ണ് ​കു​ടും​ബ​ശ്രീ​ക്കാ​യി​ ​നീ​ക്കി​വ​ച്ച​ത്.​ ​പു​തി​യ​ ​ബ​ഡ്ജ​റ്റി​ൽ​ ​ഇ​തി​ല​ധി​ക​മാ​ണ് ​വി​ഹി​തം.​ ​അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ ​വ​ഴി​ ​സ്ത്രീ​ക​ളി​ലെ​ത്തേ​ണ്ട​ ​ഈ​ ​പ​ണം​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച​യ്ക്ക് ​ഉ​പ​ക​രി​ക്കു​ന്നു​ണ്ടെ​ന്നു​ള്ള​തി​ൽ​ ​ത​ർ​ക്ക​മി​ല്ലെ​ങ്കി​ലും​ ​കൂ​ടു​ത​ൽ​ ​ക്രി​യാ​ത്മ​ക​മാ​യി​ ​വാ​യ്പാ​ ​വി​നി​യോ​ഗം​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​ആ​ലോ​ച​ന​ ​തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത് ​ശ​രി​യാ​യ​ ​ദി​ശ​യി​ലു​ള്ള​ ​കാ​ൽ​വ​യ്പാ​ണ്.


കു​ടും​ബ​ശ്രീ​യി​ൽ​പെ​ട്ട​വ​രു​ടെ​ ​വ​രു​മാ​ന​ ​മാ​ർ​ഗം,​ ​നി​ക്ഷേ​പം,​ ​ചെ​ല​വ്,​ ​വാ​യ്പാ​ ​ബാ​ദ്ധ്യ​ത,​ ​വാ​യ്പാ​വി​നി​യോ​ഗം​ ​എ​ന്നി​വ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച് ​പ്ര​വ​ർ​ത്ത​നം​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​ക്കാ​നു​ള്ള​ ​പ​ദ്ധ​തി​ ​ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ് ​ഉ​ദ്ദേ​ശ്യം.​ ​നാ​ടെ​ങ്ങും​ ​സാ​ന്നി​ദ്ധ്യ​മു​ള്ള​ ​അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ ​വ​ഴി​യാ​കും​ ​വി​വ​ര​ശേ​ഖ​ര​ണം​ ​ന​ട​ത്തു​ക.​ ​കു​ടും​ബ​ശ്രീ​ ​വ​ഴി​ ​ത​ര​പ്പെ​ടു​ത്തു​ന്ന​ ​വാ​യ്പ​ക​ളു​ടെ​ ​വി​നി​യോ​ഗം​ ​യ​ഥാ​ർ​ത്ഥ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ ​ത​ന്നെ​യാ​ണോ​ ​ന​ട​ക്കു​ന്ന​തെ​ന്ന് ​ആ​രും​ ​നോ​ക്കാ​റി​ല്ല.​ ​ഒ​രു​ ​ക​ണ​ക്കി​ൽ​ ​അ​തി​ന്റെ​ ​ആ​വ​ശ്യ​വു​മി​ല്ല.​ ​വാ​യ്പ​ ​കൃ​ത്യ​മാ​യി​ ​തി​രി​ച്ച​ട​യ്ക്കു​ന്നു​ണ്ടോ​ ​എ​ന്നു​ ​മാ​ത്രം​ ​ഉ​റ​പ്പാ​ക്കി​യാ​ൽ​ ​മ​തി.​ ​അ​തേ​സ​മ​യം​ ​പ​ല​വ​ഴി​ക്കും​ ​വാ​യ്പ​ക​ൾ​ ​ല​ഭ്യ​മാ​കാ​ൻ​ ​മാ​ർ​ഗം​ ​തെ​ളി​യു​മ്പോ​ൾ​ ​ആ​വ​ശ്യ​മു​ള്ള​തി​നും​ ​ഇ​ല്ലാ​ത്ത​തി​നും​ ​വാ​യ്പ​ ​എ​ടു​ത്ത് ​ക​ട​ക്കെ​ണി​യി​ൽ​ ​പെ​ടു​ന്ന​വ​രു​ടെ​ ​കാ​ര്യ​വും​ ​പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.​ ​വാ​യ്പ​യെ​ടു​ത്ത് ​ആ​ ​പ​ണം​ ​വ​ട്ടി​പ്പ​ലി​ശ​യ്ക്ക് ​ന​ൽ​കു​ന്ന​വ​രു​ണ്ട്.​ ​കു​ടും​ബ​ശ്രീ​യു​ടെ​ ​ല​ക്ഷ്യ​ത്തി​നു​ ​വി​രു​ദ്ധ​മാ​യ​ ​ഇ​ത്ത​രം​ ​പ്ര​വ​ണ​ത​ക​ൾ​ ​നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​ത​ന്നെ​ ​വേ​ണം.​ ​അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലൂ​ടെ​ ​ന​ട​ത്തു​ന്ന​ ​വി​വ​ര​ശേ​ഖ​ര​ണം​ ​ഒ​രി​ക്ക​ലും​ ​വ​ഴി​തെ​റ്റാ​തെ​ ​നോ​ക്കു​ക​യും​ ​വേ​ണം.​ ​തെ​റ്റാ​യ​ ​സ​ന്ദേ​ശം​ ​ന​ൽ​കും​വി​ധ​മാ​ക​രു​ത് ​ഇ​തി​നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.​ ​അ​യ​ൽ​ക്കൂ​ട്ട​ത്തി​ലെ​ ​അം​ഗ​ങ്ങ​ൾ​ ​പ​ര​സ്പ​രം​ ​അ​റി​യു​ന്ന​വ​രും​ ​അ​യ​ൽ​ക്കാ​രു​മൊ​ക്കെ​ ​ആ​യ​തി​നാ​ൽ​ ​വി​വ​ര​ശേ​ഖ​ര​ണം​ ​വ്യ​ക്തി​ക​ളു​ടെ​ ​സ്വ​കാ​ര്യ​ത​ ​ഹ​നി​ക്കു​ന്ന​ ​വി​ധ​ത്തി​ലാ​കാ​തെ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.​ ​ക​ട​ക്കെ​ണി​ ​പ​ല​ ​സാ​ധാ​ര​ണ​ ​കു​ടും​ബ​ങ്ങ​ളെ​യും​ ​തീ​വ്ര​മാ​യി​ ​അ​ല​ട്ടു​ന്ന​ ​ഗു​രു​ത​ര​ ​പ്ര​ശ്ന​മാ​ണ്.​ ​വാ​യ്പ​ ​തി​രി​ച്ച​ട​യ്ക്കാ​ൻ​ ​നി​വൃ​ത്തി​യി​ല്ലാ​തെ​ ​ജീ​വി​ത​ത്തി​നു​ത​ന്നെ​ ​വി​രാ​മ​മി​ടേ​ണ്ടി​വ​രു​ന്ന​വ​രും​ ​നി​ര​വ​ധി​യാ​ണ്.​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​കേ​ര​ള​ത്തി​ൽ​ ​ഈ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ ​കു​റ​വാ​ണെ​ങ്കി​ലും​ ​തീ​രെ​ ​ഇ​ല്ലെ​ന്നു​ ​പ​റ​യാ​നാ​വി​ല്ല.​ ​ഇ​ടു​ക്കി​യി​ലും​ ​വ​യ​നാ​ട്ടി​ലു​മൊ​ക്കെ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​നി​ര​വ​ധി​ ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.​ ​കു​ടും​ബ​ശ്രീ​ ​പ്ര​സ്ഥാ​നം​ ​ഗ്രാ​മീ​ണ​ ​ജ​ന​ത​യെ​ ​ഋ​ണ​ബാ​ദ്ധ്യ​ത​യി​ൽ​ ​നി​ന്നു​ ​മോ​ചി​പ്പി​ക്കു​ന്ന​തി​ലും​ ​നി​ർ​ണാ​യ​ക​ ​പ​ങ്ക് ​വ​ഹി​ക്കു​ന്നു​ണ്ട്.​ ​ക്ളേ​ശ​ര​ഹി​ത​മാ​യ​ ​വാ​യ്പാ​ ​സ​ഹാ​യം​ ​തൊ​ട്ട​ടു​ത്തു​ത​ന്നെ​ ​ഉ​ള്ള​തി​നാ​ൽ​ ​പ​ല​ ​കു​ടും​ബ​ങ്ങ​ൾ​ക്കും​ ​അ​ന്ത​സോ​ടെ​ ​ത​ല​യു​യ​ർ​ത്തി​ ​ന​ട​ക്കാ​നു​ള്ള​ ​സാ​ഹ​ച​ര്യ​വും​ ​ഉ​ണ്ട്.


കു​ടും​ബ​ശ്രീ​യു​ടെ​ ​വൈ​വി​ദ്ധ്യ​മാ​ർ​ന്ന​ ​ഉത്പന്ന​ങ്ങ​ൾ​ക്ക് ​വി​പ​ണി​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​ശ്ര​മ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കു​ടും​ബ​ശ്രീ​ ​ബ​സാ​ർ​ ​ഓ​ൺ​ലൈ​ൻ​ ​ഭീ​മ​ന്മാ​രാ​യ​ ​ആ​മ​സോ​ണു​മാ​യി​ ​സ​ഹ​ക​രി​ക്കാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ്.​ ​ഇ​തു​ ​സം​ബ​ന്ധ​മാ​യ​ ​ക​രാ​ർ​ ​ഈ​ ​മാ​സം​ 27​ന് ​ഒ​പ്പി​ടും.​ ​കു​ടും​ബ​ശ്രീ​ ​യൂ​ണി​റ്റു​ക​ൾ​ ​ഉത്പാ​ദി​പ്പി​ക്കു​ന്ന​ ​അ​ഞ്ഞൂ​റി​ല​ധി​കം​ ​ഉ​ത്പന്ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​തി​ര​ഞ്ഞെ​ടു​ത്ത​ ​നൂ​റ്റി​പ്പ​ത്ത് ​ഉ​ത്പന്ന​ങ്ങ​ളാ​കും​ ​ആ​മ​സോ​ൺ​ ​വ​ഴി​ ​ല​ഭ്യ​മാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​നാ​ട​ൻ​ ​ഉത്പ​ന്ന​ങ്ങ​ളോ​ട് ​ക​മ്പ​മു​ള്ള​വ​ർ​ ​ലോ​ക​ത്തെ​വി​ടെ​യും​ ​ഉ​ണ്ട്.​ ​കൃ​ത്രി​മ​ങ്ങ​ളി​ല്ലാ​ത്ത​ ​ഏ​ത് ​ഉത്പ​ന്ന​ത്തോ​ടും​ ​ആ​ളു​ക​ൾ​ക്ക് ​പ്ര​ത്യേ​ക​ ​പ്ര​തി​പ​ത്തി​യു​ണ്ട്.​ ​ശ​രി​യാ​യ​ ​മാ​ർ​ക്ക​റ്റിം​ഗ് ​ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ​ ​ഗ്രാ​മോത്പ​ന്ന​ങ്ങ​ൾ​ക്ക് ​എ​വി​ടെ​യും​ ​വി​പ​ണി​ ​ക​ണ്ടെ​ത്താ​നാ​വും.​ ​കു​ടും​ബ​ശ്രീ​യു​ടെ​ ​പു​തു​സം​രം​ഭ​ത്തി​നും​ ​മി​ക​ച്ച​ ​സ്വാ​ഗ​തം​ ​ല​ഭി​ക്കാ​തി​രി​ക്കി​ല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT