AUDIO

തമിഴ്‌മണ്ണിൽ പടയൊരുക്കം

കോവളം സതീഷ്‌കുമാർ | Tuesday 12 March 2019 12:20 AM IST

tamilnadu-politics-

അ​ണ്ണാ​ ​ഡി.​എം.​കെ​ ​സ​ഖ്യ​ത്തി​ൽ​ ​വി​ജ​യ​കാ​ന്തി​ന്റെ​ ​പാ​ർ​ട്ടി​യാ​യ​ ​ഡി.​എം.​ഡി.​കെ​ ​ചേ​ർ​ന്ന​തോ​ടെ​ ​ത​മി​ഴ്നാ​ട് ​തി​ര​ഞ്ഞെ​ടു​പ്പ് ​പോ​രി​ന്റെ​ ​ചി​ത്രം​ ​തെ​ളി​ഞ്ഞു.​ ​ച​ർ​ച്ച​ക​ളി​ൽ​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​വ​രെ​ ​അ​ഞ്ച് ​സീ​റ്റും​ ​ഒ​രു​ ​രാ​ജ്യ​സ​ഭാ​ ​സീ​റ്റും​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ ​വി​ജ​യ​കാ​ന്ത് ​ഇ​ന്ന​ലെ​ ​നാ​ലു​ ​സീ​റ്റെ​ന്ന​ ​ഒ​ത്തു​ ​തീ​ർ​പ്പി​ന് ​വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു.​ ​ഒ​രു​ ​മാ​സ​മാ​യി​ ​വി​ജ​യ​കാ​ന്ത് ​ഏ​തു​ ​മു​ന്ന​ണി​ക്കൊ​പ്പം​ ​നി​ൽ​ക്കു​മെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല.​ ​ഡി.​എം.​കെ​യു​മാ​യും​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ ​ക​മ​ല​ഹാ​സ​നു​മാ​യി​ ​ചേ​ർ​ന്ന് ​മൂ​ന്നാം​ ​മു​ന്ന​ണി​ ​രൂ​പീ​ക​രി​ക്കു​മെ​ന്ന​ ​പ്ര​ചാ​ര​ണ​വും​ ​ഉ​ണ്ടാ​യി.


ഡി.​എം.​ഡി.​കെ​യെ​ ​ഒ​പ്പം​ ​കൂ​ട്ടി​യ​തോ​ടെ​ ​അ​ണ്ണാ​ ​ഡി.​എം.​കെ​ ​-​ ​ബി.​ജെ.​പി​ ​മെ​ഗാ​സ​ഖ്യം​ ​പ്ര​ത്യ​ക്ഷ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ക​രു​ത്ത​രാ​യി.​ ​മ​റു​വ​ശ​ത്ത് ​ഡി.​എം.​കെ​-​ ​കോ​ൺ​ഗ്ര​സ് ​സ​ഖ്യം​ ​മു​ന്ന​ണി​യി​ലെ​ ​ക​ക്ഷി​ക​ൾ​ക്കൊ​ക്കെ​ ​സീ​റ്റ് ​വീ​തം​ ​വ​ച്ച് ​ന​ൽ​കി​ ​പ്ര​ചാ​ര​ണ​രം​ഗ​ത്ത് ​സ​ജീ​വ​മാ​യി​ട്ടു​ണ്ട്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്യാ​ൻ​ ​സ്റ്റാ​ലി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ഡി.​എം.​കെ​ ​നേ​താ​ക്ക​ൾ​ ​പാ​ർ​ട്ടി​ ​ആ​സ്ഥാ​ന​മാ​യ​ ​അ​ണ്ണാ​ ​അ​റി​വാ​ല​യ​ത്തി​ൽ​ ​യോ​ഗം​ ​ചേ​ർ​ന്നു.​ ​പ്ര​ത്യേ​ക​ ​അ​ഭി​മു​ഖം​ ​ന​ട​ത്തി​യാ​ണ് ​ഡി.​എം.​കെ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.


ത​മി​ഴ്നാ​ട്ടി​ൽ​ ​ആ​കെ​യു​ള്ള​ 39​ ​സീ​റ്റു​ക​ളി​ൽ​ 19​ ​സീ​റ്റു​ക​ൾ​ ​ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് ​വി​ട്ടു​ന​ൽ​കി​യ​ത് ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ ​മു​റു​മു​റു​പ്പ് ​ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.​ ​എം.​കെ.​ ​സ്റ്റാ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​ദൗ​ർ​ബ​ല്യ​മാ​ണു​ ​ഇ​തു​ ​തെ​ളി​യി​ക്കു​ന്ന​തെ​ന്നാ​ണു​ ​ഒ​രു​ ​വാ​ദം.​ ​എ​ന്നാ​ൽ,​ ​ക​രു​ണാ​നി​ധി​യെ​പ്പോ​ലെ​ ​സ​ഖ്യ​ക​ക്ഷി​ക​ളെ​ ​വി​ശാ​ല​മ​ന​സോ​ടെ​ ​പ​രി​ഗ​ണി​ക്കു​ന്ന​ ​ഡി.​എം.​കെ​ ​പാ​ര​മ്പ​ര്യം​ ​സ്റ്റാ​ലി​നി​ലൂ​ടെ​ ​തു​ട​രു​ക​യാ​ണെ​ന്നു​ ​പാ​ർ​ട്ടി​യു​ടെ​ ​അ​വ​കാ​ശ​വാ​ദം.


കോ​ൺ​ഗ്ര​സ് ​അ​ല്ലാ​ത്ത​ ​സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കു​ ​ഒ​ന്നി​ൽ​ക്കൂ​ടു​ത​ൽ​ ​സീ​റ്റു​ക​ൾ​ ​ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ഡി.​എം.​കെ​യു​ടെ​ ​തീ​രു​മാ​നം.​ ​ക​രു​ണാ​നി​ധി​യു​ടെ​ ​കാ​ല​ത്തെ​ ​ഉ​ദാ​ര​ത​ ​വേ​ണ്ടെ​ന്ന​ ​നി​ല​പാ​ടി​ലാ​യി​രു​ന്നു​ ​സ്റ്റാ​ലി​ൻ.​ ​എ​ന്നാ​ൽ​ ​അ​ണ്ണാ​ ​ഡി.​എം.​കെ​ ​ബി.​ജെ.​പി​യു​മാ​യി​ ​ചേ​ർ​ന്ന് ​വി​ശാ​ല​ ​സ​ഖ്യ​ത്തി​നു​ ​രൂ​പം​ ​ന​ൽ​കി​യ​തോ​ടെ​ ​ഡി.​എം.​കെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി.​ ​എ​ണ്ണ​ത്തി​ൽ​ ​ക​ടും​പി​ടി​ത്തം​ ​പി​ടി​ക്കു​ന്ന​തു​ ​ബി.​ജെ.​പി​ ​വി​രു​ദ്ധ​ ​വോ​ട്ടു​ക​ൾ​ ​ഭി​ന്നി​ക്കാ​ൻ​ ​കാ​ര​ണ​മാ​കു​മെ​ന്ന​ ​വി​ല​യി​രു​ത്ത​ലും​ ​ഉ​ണ്ടാ​യ​തോ​ടെ​ ​സ​ഖ്യ​ക​ക്ഷി​ക​ളോ​ടു​ ​ഉ​ദാ​ര​സ​മീ​പ​ന​ത്തി​നു​ ​ത​യാ​റാ​കു​ക​യാ​യി​രു​ന്നു.


ക​ഴി​ഞ്ഞ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​‌​ടു​പ്പി​ൽ​ ​ഡി.​എം.​കെ​ ​മു​ന്ന​ണി​ക്കൊ​പ്പം​ ​നി​ന്ന​ ​പു​തി​യ​ ​ത​മി​ഴ​കം​ ​പാ​ർ​ട്ടി​ ​ഇ​ത്ത​വ​ണ​ ​മു​ന്ന​ണി​ ​വി​ട്ട് ​അ​ണ്ണാ​ ​ഡി.​എം.​കെ​യ്ക്കൊ​പ്പം​ ​പോ​യ​ത് ​ചെ​റി​യൊ​രു​ ​ക്ഷീ​ണ​മാ​യി​ട്ടു​ണ്ട്.​ ​തെ​ക്ക​ൻ​ ​ത​മി​ഴ്നാ​ടി​ലെ​ ​ചി​ല​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​കൃ​ഷ്ണ​സ്വാ​മി​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​പു​തി​യ​ ​ത​മി​ഴ​ക​ത്തി​ന് ​ചെ​റു​ത​ല്ലാ​ത്ത​ ​സ്വാ​ധീ​ന​മു​ണ്ട്.​ ​അ​ണ്ണാ​ ​ഡി.​എം.​കെ​ ​സ​ഖ്യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​കു​മെ​ന്നു​ ​പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന​ ​ഇ​ന്ത്യ​ൻ​ ​ജ​ന​നാ​യ​ക​ ​ക​ക്ഷി​(​ഐ.​ജെ.​കെ​)​ ​അ​പ്ര​തീ​ക്ഷി​ത​ ​നീ​ക്ക​ത്തി​ലൂ​ടെ​ ​ഡി.​എം.​കെ​യ്ക്കു​ ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ച​ത് ​നേ​ട്ട​മാ​യി​ ​പാ​ർ​ട്ടി​ ​കാ​ണു​ന്നു.​ ​പി.​എം.​കെ​യോ​ടു​ള്ള​ ​എ​തി​ർ​പ്പു​ ​കാ​ര​ണ​മാ​ണ് ​പാ​ർ​ട്ടി​ ​സ്ഥാ​പ​ക​ൻ​ ​പാ​രി​വേ​ന്ദ​ർ​ ​പ​ച്ച​മു​ത്തു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഡി.​എം.​കെ​ ​നേ​താ​ക്ക​ളെ​ ​ക​ണ്ട് ​പി​ന്തു​ണ​ ​അ​റി​യി​ച്ച​ത്.
അ​ഗ്നി​ ​പ​രീ​ക്ഷ​ണം​ ​അ​ണ്ണാ​ ​ഡി.​എം.​കെ​യ്ക്ക്
ലോ​ക്‌​സ​ഭാ​ ​സീ​റ്റു​ക​ൾ​ ​പ​ര​മാ​വ​ധി​ ​നേ​ടു​ക​ ​എ​ന്ന​തി​ന​പ്പു​റ​ത്ത് ​സം​സ്ഥാ​ന​ ​ഭ​ര​ണം​ ​നി​ല​നി​റു​ത്തു​ക​ ​എ​ന്ന​ ​വെ​ല്ലു​വി​ളി​ ​കൂ​ടി​ ​അ​ണ്ണാ​ ​ഡി.​എം.​കെ​ ​നേ​തൃ​ത്വ​ത്തി​നു​ണ്ട്.​ ​ഒ​ഴി​വു​ള്ള​ 21​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ 18​ ​എ​ണ്ണ​ത്തി​ൽ​ ​ഏ​പ്രി​ൽ​ 18​നു​ ​ത​ന്നെ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്നു​ണ്ട്.​ ​ദി​ന​ക​ര​ൻ​ ​പ​ക്ഷ​ത്തേ​ക്കു​ ​കൂ​റു​മാ​റി​യ​ ​എം.​എ​ൽ.​എ​മാ​രെ​ ​അ​യോ​ഗ്യ​രാ​ക്കി​യ​തി​നെ​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​ഒ​ഴി​വു​ക​ളാ​ണി​ത്.
ഇ​പ്പോ​ൾ​ ​അ​ണ്ണാ​ ​ഡി.​എം.​കെ​യ്ക്ക് ​നി​യ​മ​സ​ഭ​യി​ൽ​ 115​ ​സീ​റ്റു​ക​ളാ​ണു​ള്ള​ത്.​ ​കേ​വ​ല​ ​ഭൂ​രി​പ​ക്ഷ​ത്തി​ന് 118​ ​സീ​റ്റു​ക​ൾ​ ​വേ​ണം.​ 18​ ​സീ​റ്റു​ക​ളി​ൽ​ ​മൂ​ന്നെ​ണ്ണം​ ​നേ​ടി​യാ​ൽ​ ​കേ​വ​ല​ഭൂ​രി​പ​ക്ഷം​ ​ഉ​റ​പ്പി​ക്കാം.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​യാ​ണ് ​വി​ട്ടു​വീ​ഴ്ച​യ്ക്ക് ​ത​യ്യാ​റാ​യി​ ​ഇ​ത്ത​വ​ണ​ ​സീ​റ്റ് ​നി​ർ​ണ​യം​ ​ന​ട​ത്തി​യ​തും​ ​പ​ര​മാ​വ​ധി​ ​പാ​ർ​ട്ടി​ക​ളെ​ ​ഒ​പ്പം​ ​നി​റു​ത്തു​ന്ന​തും. ര​ണ്ടി​ല​ ​ചി​ഹ്നം​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​ലൂ​ടെ​ ​ഉ​റ​പ്പി​ച്ച​ത് ​പാ​ർ​ട്ടി​ക്ക് ​നേ​ട്ട​മാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.
ക്യാ​പ്റ്റ​ന് ​നേ​ട്ട​മി​ല്ല
നാ​ലു​ ​സീ​റ്റു​ക​ൾ​ ​ഡി.​എം.​ഡി.​കെ​ ​നേ​ടി​യെ​ങ്കി​ലും​ ​വി​ജ​യ​കാ​ന്ത് ​അ​സം​തൃ​പ്ത​നാ​ണെ​ന്നാ​ണ് ​സൂ​ച​ന.​ 2005​ൽ​ ​രൂ​പീ​ക​രി​ച്ച​ ​ഡി.​എം.​ഡി.​കെ​ ​തു​ട​ർ​ന്നു​വ​ന്ന​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഒ​റ്റ​യ്ക്ക് ​എ​ല്ലാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​മ​ത്സ​രി​ച്ചു.​ ​വി​ജ​യ​കാ​ന്ത് ​മാ​ത്ര​മേ​ ​വി​ജ​യി​ച്ചു​ള്ളൂ​ ​എ​ങ്കി​ലും​ ​ആ​കെ​ ​പോ​ൾ​ ​ചെ​യ്ത​തി​ൽ​ 10​ ​ശ​ത​മാ​നം​ ​വോ​ട്ടു​ ​നേ​ടി.​ 2014​ൽ​ ​അ​ണ്ണാ​ ​ഡി.​എം.​കെ​ ​മു​ന്ന​ണി​യി​ൽ​ ​ചേ​ർ​ന്ന് 40​ ​സീ​റ്റി​ൽ​ ​മ​ത്സ​രി​ച്ച് 29​ ​സീ​റ്റി​ൽ​ ​വി​ജ​യി​ച്ചു.​ ​ക​ക്ഷി​നി​ല​യി​ൽ​ ​ഡി.​എം.​കെ​യെ​ക്കാ​ൾ​ ​സീ​റ്റു​ണ്ടാ​യി​രു​ന്ന​ ​ഡി.​എം.​ഡി.​കെ​ ​അ​വ​സാ​ന​ ​നാ​ളു​ക​ളി​ൽ​ ​ജ​യ​ല​ളി​ത​യു​ടെ​ ​ചി​ല​ ​തീ​രു​മാ​ന​ങ്ങ​ളോ​ട് ​വി​യോ​ജി​ച്ചു​കൊ​ണ്ട് ​നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ൽ​ ​പ്ര​തി​പ​ക്ഷ​സ്വ​രം​ ​ഉ​യ​ർ​ത്തി.​ ​ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സി.​പി.​എം.​ ​സി.​പി.​ഐ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഏ​ഴു​ ​പാ​ർ​ട്ടി​ക​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​മൂ​ന്നാം​ ​മു​ന്ന​ണി​ ​രൂ​പീ​ക​രി​ച്ചാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​നേ​രി​ട്ട​ത്.​ ​ഒ​രു​ ​സീ​റ്റു​പോ​ലും​ ​കി​ട്ടി​യി​ല്ല.
ഒ​റ്റ​യ്ക്കു​ ​മ​ത്സ​രി​ച്ചാ​ൽ​ ​വി​ജ​യം​ ​ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ലാ​ണ് ​ഇ​ത്ത​വ​ണ​ ​ഏ​തെ​ങ്കി​ലും​ ​സ​ഖ്യ​ത്തോ​ടൊ​പ്പം​ ​ചേ​രാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​വി​ജ​യ​കാ​ന്ത് ​അ​മേ​രി​ക്ക​യി​ൽ​ ​നി​ന്നും​ ​ചി​കി​ത്സ​ ​ക​ഴി​ഞ്ഞ് ​എ​ത്തി​യ​പ്പോ​ഴേ​ക്കും​ ​ര​ണ്ടു​ ​മു​ന്ന​ണി​യി​ലും​ ​സീ​റ്റ് ​വീ​തം​ ​വ​യ്്പ് ​അ​ന്ത്യ​ഘ​ട്ട​ത്തി​ലെ​ത്തി​യി​രു​ന്നു.​ ​ഏ​ഴു​ ​സീ​റ്റും​ ​ഒ​രു​ ​രാ​ജ്യ​സ​ഭാ​ ​സീ​റ്റും​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യ​ത്തി​ന് ​ര​ണ്ടു​ ​മു​ന്ന​ണി​യി​ലും​ ​സ്വീ​കാ​ര്യ​ത​ ​ല​ഭി​ച്ചി​ല്ല.​ ​വി​ജ​യ​കാ​ന്തി​ന്റെ​ ​ആ​വ​ശ്യ​ത്തോ​ട് ​കു​റ​ച്ചെ​ങ്കി​ലും​ ​മ​മ​ത​ ​കാ​ണി​ച്ച​ത് ​അ​ണ്ണാ​ ​ഡി.​എം.​കെ​ ​നേ​തൃ​ത്വ​മാ​യി​രു​ന്നു.​ ​വി​രു​ദ​ന​ഗ​ർ,​ ​തി​രു​ച്ചി​റ​പ്പ​ള്ളി,​ ​ക​ള്ള​ക്കു​റി​ച്ചി,​ ​നോ​ർ​ത്ത് ​ചെ​ന്നൈ​ ​തു​ട​ങ്ങി​യ​ ​നാ​ല് ​മ​ണ്ഡ​ല​ങ്ങ​ളാ​ണ് ​അ​ണ്ണാ​ ​ഡി.​എം.​കെ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത​തെ​ന്നാ​ണു​ ​സൂ​ച​ന.
മൂ​ന്നാം​ ​മു​ന്ന​ണി​യു​മാ​യി​ ​ ദി​ന​ക​രൻ
അ​ണ്ണാ​ ​ഡി.​എം.​കെ​ ​പി​ള​ർ​ന്നു​ണ്ടാ​യ​ ​ദി​ന​ക​ര​ൻ​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​അ​മ്മാ​ ​മ​ക്ക​ൾ​ ​മു​ന്നേ​റ്റ​ ​ക​ഴ​ക​ത്തി​ന്റെ​ ​ശ​ക്തി​ ​തെ​ളി​യി​ക്ക​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കൂ​ടി​യാ​കും​ ​ഇ​ത്.​ ​എ​സ്.​ഡി.​പി.​ഐ​ ​പോ​ലു​ള്ള​ ​പാ​ർ​ട്ടി​ക​ളു​മാ​യി​ ​ചേ​ർ​ന്നാ​ണ് ​ദി​ന​ക​ര​ൻ​ ​മു​ന്ന​ണി​ ​രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​ലോ​ക്‌​സ​ഭ​യി​ൽ​ ​സീ​റ്റു​ക​ൾ​ ​നേ​ടു​ന്ന​തി​ന​പ്പു​റ​ത്ത് ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ ​ന​ട​ക്കു​ന്ന​ ​സീ​റ്റു​ക​ളി​ൽ​ ​വി​ജ​യ​മാ​ണ് ​ദി​ന​ക​ര​ന്റെ​ ​ല​ക്ഷ്യം.
ഒ​റ്റ​യ്ക്ക് ​ക​മ​ല​ഹാ​സ​ൻ,​ ​എ​ല്ലാം​ ​ക​ണ്ടി​രി​ക്കാ​ൻ​ ​ര​ജ​നി
മ​ക്ക​ൾ​ ​നീ​തി​മ​യ്യ​ത്തി​ന്റെ​ ​കൊ​ടി​ക്കീ​ഴി​ൽ​ ​എ​ല്ലാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​നി​റു​ത്താ​നാ​ണ് ​ക​മ​ല​ഹാ​സ​ന്റെ​ ​തീ​രു​മാ​നം.​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ ​മു​ന്നോ​ടി​യാ​യി​ ​മ​ക്ക​ൾ​ ​നീ​തി​ ​മ​യ്യം​ ​സം​സ്ഥാ​ന​ത്താ​കെ​ ​ഗ്രാ​മ​സ​ഭ​ക​ൾ​ ​വി​ളി​ച്ചു​ ​കൂ​ട്ടി​യി​രു​ന്നു.​ ​ഇ​തേ​ ​രീതി​യി​ൽ​ ​ഡി.​എം.​കെ​ ​ഗ്രാ​മ​സ​ഭ​ക​ൾ​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​ക​മ​ൽ​ ​ശ​ക്ത​മാ​യി​ ​വി​മ​ർ​ശി​ക്കു​ക​യും​ ​ചെ​യ്തു.​ ​രാ​ഷ്ട്രീ​യ​പ്ര​വേ​ശം​ ​പ്ര​ഖ്യാ​പി​ച്ച​ ​ര​ജ​നി​കാ​ന്ത് ​ഇ​ത്ത​വ​ണ​ ​അ​ങ്ക​ത്തി​നി​ല്ല.​ ​അ​ടു​ത്ത​ ​നി​യ​മ​സ​ഭ​യാ​ണ് ​ല​ക്ഷ്യം.​ ​മ​റ്റൊ​രു​ ​താ​ര​മാ​യ​ ​ശ​ര​ത്കു​മാ​ർ​ ​ഇ​പ്പോ​ൾ​ ​ഒ​രു​ ​മു​ന്ന​ണി​യി​ലു​മി​ല്ല.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ​മ​ത്വ​ ​മ​ക്ക​ൾ​ ​ക​ക്ഷി​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​അ​ണ്ണാ​ ​ഡി.​എം.​കെ​യ്ക്കൊ​പ്പ​മാ​യി​രു​ന്നു.
നി​ല​വി​ലെ​ ​ക​ക്ഷി​ ​നില
ആ​കെ​ ​സീ​റ്റ് 39
അ​ണ്ണാ​ ​ഡി.​എം.​കെ​ 37
ബി.​ജെ.​പി​ 1
പി.​എം.​കെ​ 1
മു​ന്ന​ണി പ​ട​നീ​ക്കം​ ​ഇ​ങ്ങ​നെ
അ​ണ്ണാ​ ​ഡി.​എം.​കെ​ ​ബി.​ജെ.​പി​ ​സ​ഖ്യം
അ​ണ്ണാ​ ​ഡി.​എം.​കെ​ 21
പി.​എം.​കെ​ 7
ബി.​ജെ.​പി​ 5
ഡി.​എം.​ഡി.​കെ​ 4
പു​തി​യ​ ​ത​മി​ഴ​കം​ 1
പു​തി​യ​ ​നീ​തി​ ​ക​ക്ഷി​ 1
ഡി.​എം.​കെ​ ​-​ ​കോ​ൺ​ഗ്ര​സ് ​ മു​ന്ന​ണി

ഡി.​എം.​കെ​ 20
കോ​ൺ​ഗ്ര​സ് 9
സി.​പി.​എം​ 2
സി.​പി.​ഐ​ 2
ഡി.​സി.​കെ​ 2
എം.​ഡി.​എം.​കെ​ 1
മു​സ്ലി​ം​ലീ​ഗ് 1
ഇ​ന്ത്യ​ൻ​ ​ജ​ന​നാ​യ​ക​ ​ക​ക്ഷി​ 1
കു​ങ്കു​നാ​ട് ​മ​ക്ക​ൾ​ ​ക​ക്ഷി​ 1
​പ്ര​മു​ഖരുടെ മണ്ഡലം
ക​നി​മൊ​ഴി​ ​-​ ​തൂ​ത്തു​ക്കു​ടി
ദ​യാ​നി​ധി​ ​മാ​ര​ൻ​ ​-​ ​ചെ​ന്നൈ​ ​സെ​ൻ​ട്രൽ
ദി​ന​ക​ര​ൻ​ ​-​ ​തേ​നി
ഖു​ശ്ബു​ ​-​ക​ട​ലൂർ
പ്രേ​മ​ല​ത​ ​(​വി​ജ​യ​കാ​ന്തി​ന്റെ​ ​ഭാ​ര്യ​)​ ​-​ ​വി​രു​ത​ന​ഗർ
ര​വീ​ന്ദ്ര​നാ​ഥ​കു​മാ​ർ​ ​(​ഒ.​പ​നീ​ർ​ശെ​ൽ​വ​ത്തി​ന്റെ​ ​മ​ക​ൻ​)​ ​-​തേ​നി
പൊ​ൻ​രാ​ധാ​കൃ​ഷ്ണ​ൻ​ ​-​ ​ക​ന്യാ​കു​മാ​രി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT