AUDIO

കൊല്ലം ബൈപാസ് തുറക്കുമ്പോൾ

മന്ത്രി ജി. സുധാകരൻ | Friday 11 January 2019 12:40 AM IST

kollam-bypassകൊല്ലം ബൈപ്പാസ്

ഈ​ ​മാ​സം​ 15​ ​ന് ​വൈ​കു​ന്നേ​രം​ 5.30​ ന് പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​കൊ​ല്ലം​ ​ബൈ​പാ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​മെ​ന്ന് ​ഔ​ദ്യോ​ഗി​ക​മാ​യി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ച്ചു.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്കാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​അ​റി​യി​പ്പ് ​ല​ഭി​ച്ച​ത്.​

കേ​ന്ദ്ര​ ​ഉ​പ​രി​ത​ല​ ​ഗ​താ​ഗ​ത​ ​വ​കു​പ്പ് ​മ​ന്ത്രി​ ​നി​തിൻ​ ​ഗ​ഡ്‌​ഗ​രി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​മോ​ർ​ത്തി​ന്റെ ​(​ ​കേന്ദ്ര ഉ​പ​രി​ത​ല​ ​ഗ​താ​ഗ​ത​വ​കു​പ്പ് ​)​​​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​കേ​ര​ള​ ​പി.​ഡ​ബ്ളി​യു.​ഡി​ ​സെ​ക്ര​ട്ട​റി​ ​ക​മ​ലാ​വ​ർ​ദ്ധ​ന​റാ​വു​ ​ ​എ​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യി​ൽ​ ​എ​ത്തി​ ​പ​രി​പാ​ടി​യു​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്തു.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​ക​രി​ച്ച​ ​പ്രോ​ഗ്രാം​ ​നോ​ട്ടീ​സി​ൽ​ 45​ ​മി​നി​ട്ട് ​നേ​ര​ത്തെ​ ​വേ​ദി​യി​ലെ​ ​പ​രി​പാ​ടി​ക​ൾ​ ​സ​മ​ർ​പ്പി​ക്കു​ക​യും​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​തേ​ടു​ക​യും​ ​ചെ​യ്തു.​ ​കൂ​ടു​ത​ൽ​ ​ഭേ​ദ​ഗ​തി​ക​ളൊ​ന്നും​ ​ഞാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചി​ല്ല.​ ​പ​രി​പാ​ടി​യി​ൽ​ ​വി​ട്ടു​പോ​യ​ ​മ​ന്ത്രി​ ​കെ.​ ​രാ​ജു​വി​നെ​യും​ ​മേ​യ​ർ​ ​രാ​ജേ​ന്ദ്ര​ബാ​ബു​വി​നെ​യും​ ​കൂ​ടി​ ​പ്രോ​ഗ്രാം​ ​നോ​ട്ടീ​സി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം​ ​എ​ന്നു​ ​മാ​ത്രം​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​തു​ട​ർ​ന്ന് ​വി​വ​രം​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​യും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഓ​ഫീ​സി​നെ​യും​ ​ധ​രി​പ്പി​ച്ചു.


ജ​നു​വ​രി​ 1​-ാം​ ​തീ​യ​തി​ ​മോ​ർ​ത്തി​ൽ നി​ന്ന് ​കേ​ര​ള​ ​പി.​ഡ​ബ്ളി​യു.​ഡി​യു​ടെ​ ​നാ​ഷ​ണ​ൽ​ ​ഹൈ​വേ​ ​ചീ​ഫ് ​എ​ൻ​ജി​നി​യ​ർ​ക്ക് ​ല​ഭി​ച്ച​ ​ഇ​ ​-​ ​മെ​യി​ൽ​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​വ​രാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​മാ​ത്രം​ ​അ​റി​യി​ച്ചി​രു​ന്നു.​ ​ജ​നു​വ​രി​ 7​-ാം​ ​തീ​യ​തി​ ​എ​സ്.​പി.​ജി​ ​അഡിഷ​ണ​ൽ​ ​ഐ.​ജി​ ​സു​നി​ത്ത് ​സി​ന്ധി​ ​എ​സ്.​പി.​ജി​ ​ഡ​യ​റ​ക്ട​ർ​ക്ക് ​വേ​ണ്ടി​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്ക് ​അ​യ​ച്ച​ ​സ​ന്ദേ​ശ​ത്തി​ൽ​ ​ജ​നു​വ​രി​ 15​ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​കൊ​ല്ലം​ ​സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ​അ​റി​യി​ച്ചി​രു​ന്നു.​ ​അ​തി​ൽ​ ​ബൈ​പാ​സ് ​ഉ​ദ്ഘാ​ട​ന​ത്തെ​പ്പ​റ്റി​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​രു​ന്നി​ല്ല.​ ​അ​തി​ന് ​ശേ​ഷ​മാ​ണ് ​മേ​ല്പ​റ​ഞ്ഞ​ എട്ടാം തീ​യ​തി​യി​ലെ​ ​സ​ന്ദ​ർ​ശ​ന​വും​ ​പ​രി​പാ​ടി​ക​ളും സ്ഥി​രീ​ക​രി​ച്ച​ത്.


പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​പ​രി​പാ​ടി​ ​സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ​ ​ത​ന്നെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​വ​ര​വി​നെ​ ​സ​ഹ​ർ​ഷം​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ക​യു​ണ്ടാ​യി.​ ​പി.​ഡ​ബ്ളി​യു.​ഡി​ ​സെ​ക്ര​ട്ട​റി​യും​ ​സം​സ്ഥാ​ന​ത്തെ​ ​ദേ​ശീ​യ​പാ​ത​ ​ചീ​ഫ് ​എ​ൻ​ജി​നി​യ​റും​ ​ഡി.​ജി.​പി​യും​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യും​ ​എ​സ്.​പി.​ജി​ ​ഓ​ഫീ​സ​റും​ ​മോ​ർ​ത്തി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ചേ​ർ​ന്ന് ​പ​രി​പാ​ടി​ക​ളു​ടെ​ ​ക്ര​മീ​ക​ര​ണം​ ​വ​രു​ത്താ​ൻ​ ​സ​ർ​ക്കാ​ർ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


കൊ​ല്ലം​ ​ബൈ​പാ​സി​ന്റെ​ ​പേ​രി​ൽ​ ​ന​ട​ക്കു​ന്ന​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​വി​രു​ദ്ധ​ ​വി​വാ​ദ​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​വും​ ​ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​ണ്.​ ഇ​തൊ​രു​ ​ക​ക്ഷി​ ​രാ​ഷ്ട്രീ​യ​ ​പ്ര​ശ്ന​മ​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ ​ന​വ​കേ​ര​ള​ ​നി​ർ​മ്മി​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ട്ടാ​ണ് ​ബൈ​പാ​സി​നെ​ ​കാ​ണേ​ണ്ട​ത്.​ ​സം​സ്ഥാ​ന​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ലെ​ ​എ​ൻ​ജി​നി​യ​ർ​മാ​രു​ടെ​ ​അ​തി​മ​ഹ​ത്താ​യി​ട്ടു​ള്ള​ ​ഒ​രു​ ​നി​ർ​മ്മാ​ണ​മാ​ണി​ത്.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്താ​ണ് ​നി​ർ​മ്മാ​ണം​ ​ആ​രം​ഭി​ച്ച​ത്.​ 30​ ശതമാനം ​ആ​ണ് ​പൂ​ർ​ത്തി​യാ​യ​ത്.​ ​(2013​ ​-​ 14,​ 2014​ ​-​ 15,​ 2015​ ​-​ 16​)​ 37​ ​കോ​ടി​ ​രൂ​പ​യും​ ​ന​ൽ​കി.​ ​ബാ​ക്കി​ 70​ ​ശതമാനം ​പ​ണി​ക​ൾ​ ​ഇ​പ്പോ​ഴ​ത്തെ​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​പൂ​ർ​ത്തി​യാ​ക്കി.​ 82​ ​കോ​ടി​ ​രൂ​പ​യും​ ​ന​ൽ​കി.​ ​ബാ​ക്കി​ 58​ ​കോ​ടി​ ​രൂ​പ​ ​കൂ​ടി​ ​ഇ​ട​തു​പ​ക്ഷ​ ​സ​ർ​ക്കാ​ർ​ ​ഉ​ട​നെ​ ​ന​ൽ​കും.​ ​ഈ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് 140​ ​കോ​ടി​യും​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് 37​ ​കോ​ടി​ ​രൂ​പ​യു​മാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​ആ​കെ​ ​സം​സ്ഥാ​നം​ ​ന​ൽ​കേ​ണ്ട​ത് 176​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ ​കേ​ന്ദ്ര​വും​ ​അ​ത്ര​യും​ ​തു​ക​ ​ത​ന്നെ​ ​ന​ൽ​ക​ണം.​ ​ആ​കെ​ ​അ​ട​ങ്ക​ൽ​ 352​ ​കോ​ടി.


ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​ർ​ ​തു​ട​ങ്ങി​യ​ത് ​മൂ​ന്ന് ​വ​ർ​ഷ​ക്കാ​ല​മെ​ടു​ത്തി​ട്ടും​ 30​ ​ശ​ത​മാ​ന​മേ​ ​തീ​ർ​ന്നു​ള്ളൂ.​ ​എ​ന്നാ​ൽ​ ​ഈ​ ​സ​ർ​ക്കാ​ർ​ ​ര​ണ്ട​ര​ ​വ​ർ​ഷം​ ​കൊ​ണ്ട് ​ബാ​ക്കി​ 70​ ​ശ​ത​മാ​നം​ ​പൂ​ർ​ത്തീ​ക​രി​ച്ച് ​ബൈ​പാ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ഈ​ ​വ​സ്തു​ത​യാ​ണ് ​ജ​ന​ങ്ങ​ൾ​ ​അ​റി​യേ​ണ്ട​ത്.​ ​ക​ക്ഷി​ ​വ്യ​ത്യാ​സം​ ​ഇ​ല്ലാ​തെ​ ​എ​ല്ലാ​വ​രും​ ​ജ​ന​ങ്ങ​ളെ​ ​അ​റി​യി​ക്കേ​ണ്ട​തും​ ​ഈ​ ​വ​സ്തു​ത​ക​ളാ​ണ്.​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​ർ​ ​തു​ട​ങ്ങി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഇ​ത് ​ഞ​ങ്ങ​ൾ​ക്ക് ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ ​ക​ഴി​യു​മാ​യി​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​മ​റ്റ് ​നി​ര​വ​ധി​ ​മ​രാ​മ​ത്ത് ​പ​ദ്ധ​തി​ക​ൾ​ ​പോ​ലെ​ ​കൊ​ല്ലം​ ​ബൈ​പാ​സും​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​ഫ​ല​പ്രാ​പ്തി​യി​ൽ​ ​എ​ത്താ​തെ​ ​പോ​കു​ക​യാ​ണ് ​ഉ​ണ്ടാ​യ​ത്.​ ​എ​ന്നാ​ൽ​ ​ഈ​ ​സ​ർ​ക്കാ​ർ​ ​അ​ത് ​സ​ഫ​ല​മാ​ക്കി.​ ​യു.​ഡി.​എ​ഫും​ ​ബി.​ജെ.​പി​യും​ ​ഈ​ ​കാ​ര്യ​ത്തി​ൽ​ ​ഞ​ങ്ങ​ളോ​ട് ​മാ​ന്യ​മാ​യും​ ​സ്നേ​ഹ​മാ​യും​ ​പെ​രു​മാ​റേ​ണ്ട​ ​സാ​ഹ​ച​ര്യ​മാ​ണ് ​ഉ​ള്ള​ത്.​ ​അ​ല്ലാ​തെ​ ​പെ​രു​മാ​റു​ന്ന​വ​രെ​ ​അ​സ​ത്യം​ ​പ​റ​യു​ന്ന​വ​രാ​യി​ ​ച​രി​ത്ര​വും​ ​ജ​ന​ങ്ങ​ളും​ ​മു​ദ്ര​കു​ത്തി​ക്കൊ​ള്ളും.​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്തെ​ ​ഗ​തി​വേ​ഗ​മാ​ണെ​ങ്കി​ൽ​ ​-​ 30​ ​ശ​ത​മാ​ന​ത്തി​ന് ​മൂ​ന്ന് ​വ​ർ​ഷ​മെ​ങ്കി​ൽ​ ​-​ 70​ ​ശ​ത​മാ​ന​ത്തി​ന് ​ഏ​ഴ് ​വ​ർ​ഷ​മെ​ങ്കി​ലും​ ​വേ​ണം.​ 2023​ ​ൽ​ ​മാ​ത്ര​മേ​ ​തീ​രു​ക​യു​ള്ളാ​യി​രു​ന്നു.​ ​കാ​ല​താ​മ​സം​ ​ഒ​ഴി​വാ​ക്കി​യ​ ​ഇ​ട​തു​പ​ക്ഷ​ ​സ​ർ​ക്കാ​ർ​ ​കാ​ല​താ​മ​സം​ ​ഉ​ണ്ടാ​ക്കി​ ​എ​ന്ന് ​പ​റ​യു​ന്ന​ത് ​ഒ​രു​ ​ജ​ന​പ്ര​തി​നി​ധി​ ​ആ​ണെ​ങ്കി​ൽ​ ​അ​ദ്ദേ​ഹം​ ​നു​ണ​പ​റ​യു​ക​യാ​ണ്,​ ​സ്ഥാ​നം​ ​നു​ണ​പ​റ​യാ​ൻ​ ​ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ്.


കൊ​ല്ലം​ ​ബൈ​പാ​സി​ലെ​ ​മൂ​ന്ന് ​പാ​ല​ങ്ങ​ൾ​ ​-​ ​അ​ര​വി​ള​ ​പാ​ലം,​ ​നീ​രാ​വി​ൽ​ ​പാ​ലം,​ ​ക​ട​വൂ​ർ​ ​പാ​ലം​ ​-​ ​എ​ന്നി​വ​യ്ക്ക് 43​ ​സ്പാ​നു​ക​ൾ​ ​ഉ​ണ്ട്.​ 43​ ​സ്പാ​നു​ക​ളും​ ​ഞാ​ൻ​ ​മ​ന്ത്രി​യാ​യ​ ​ശേ​ഷം​ ​എ​ന്റെ​ ​വ​കു​പ്പി​ൽ​പ്പെ​ട്ട​ ​ദേ​ശീ​യ​പാ​ത​ ​എ​ൻ​ജി​നി​യ​ർ​മാ​രാ​ണ് ​നി​ർ​മ്മി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​അ​വ​യു​ടെ​ ​ബെ​യ്‌​സ്‌​മെ​ന്റു​ക​ളു​ടെ​ ​പ​ണി​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​ആ​രം​ഭി​ച്ചി​രു​ന്നു.​ ​ബെ​യ്‌​സ്‌​മെ​ന്റു​ക​ളു​ടെ​ 24​ ​ശ​ത​മാ​നം​ ​പ​ണി​യാ​ണ് ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​ർ​ ​പൂ​ർ​ത്തീ​ക​രി​ച്ച​ത്.​ ​ബെ​യ്‌​സ്മെ​ന്റു​ക​ളു​ടെ​ 66​ ​ശ​ത​മാ​നം​ ​പ​ണി​യും​ 43​ ​സ്പാ​നു​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​നി​ർ​മ്മി​ച്ച​ത് ​എ​ന്റെ​ ​വ​കു​പ്പി​ലെ​ ​എ​ൻ​ജി​നി​യ​ർ​മാ​രാ​ണ്.​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രാ​ണ്.​ ​ഇ​ത് ​അ​വ​കാ​ശ​വാ​ദ​മ​ല്ല.​ ​വ​സ്തു​ത​യാ​ണ്.​ ​

യു.​ഡി.​എ​ഫ് ​ആ​രം​ഭി​ച്ച​ ​നി​ർ​മ്മാ​ണം​ ​കാ​ല​താ​മ​സ​വും​ ​അ​ഴി​മ​തി​യും​ ​ഒ​ഴി​വാ​ക്കി​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​അ​തി​വേ​ഗ​ത്തി​ൽ​ ​പൂ​ർ​ത്തീ​ക​രി​ച്ച് ​കൊ​ല്ല​ത്തി​നും​ ​സം​സ്ഥാ​ന​ത്തി​നും​ ​ഇ​ന്ത്യ​ൻ​ ​ദേ​ശീ​യ​ ​പാ​ത​യ്ക്കും​ ​സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​കൊ​ല്ലം​ ​ബൈ​പാ​സി​ന് ​വേ​ണ്ടി​ ​നി​ര​വ​ധി​ ​മ​ഹ​ത് ​വ്യ​ക്തി​ക​ൾ​ ​പ​ല​ ​ത​ര​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ ​ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ​ ​ടി.​കെ.​ ​ദി​വാ​ക​ര​ൻ,​ ​പി.​കെ.​കെ.​ ​ബാ​വ,​ ​പി.​ ​രാ​ജേ​ന്ദ്ര​ൻ,​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​എ​ന്നി​വ​ർ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​മാ​റി​മാ​റി​ ​വ​ന്ന​ ​എം.​പി​മാ​ർ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​ഇ​പ്പോ​ൾ​ ​എം.​പി​മാ​രാ​യ​ ​പ്രേ​മ​ച​ന്ദ്ര​ൻ,​ ​സോ​മ​പ്ര​സാ​ദ്,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​വി​ജ​യ​ൻ​പി​ള്ള,​ ​നൗ​ഷാ​ദ്,​ ​മു​കേ​ഷ്,​ ​ജി​ല്ല​യി​ലെ​ ​മ​ന്ത്രി​മാ​രാ​യ​ ​മേഴ്സി​ക്കു​ട്ടി​അ​മ്മ,​ ​കെ.​ ​രാ​ജു,​ ​മു​ൻ​ ​മ​ന്ത്രി​ ​പി.​കെ.​ ​ഗു​രു​ദാ​സൻ ​എ​ന്നി​വ​രെ​ല്ലാം​ ​അ​വ​രു​ടേ​താ​യ​ ​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കി​വ​ന്നു.​ ​കൊ​ല്ല​ത്തെ​ ​മേ​യ​ർ​മാ​ർ​ ​വ​ലി​യ​ ​പ​ങ്ക് ​വ​ഹി​ച്ചു.​ ​കൊ​ല്ല​ത്തെ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളും​ ​ബ​ഹു​ജ​ന​ ​പ്ര​സ്ഥാ​ന​ങ്ങ​ളും​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ക​ൾ​ ​അ​ട​ക്ക​മു​ള്ള​ ​പൗ​ര​പ്ര​മു​ഖ​രും​ ​ജ​ന​ത​ ​ഒ​ന്ന​ട​ങ്ക​വും​ ​പ​ങ്ക് ​വ​ഹി​ച്ചു.​ ​എ​ന്റെ​ ​വ​കു​പ്പി​ലെ​ ​മ​രാ​മ​ത്ത് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വ​ഹി​ച്ച​ ​പ​ങ്ക് ​ച​രി​ത്ര​ത്തി​ൽ​ ​സ്ഥാ​നം​ ​പി​ടി​ച്ചു​ക​ഴി​ഞ്ഞു. അ​ടി​സ്ഥാ​ന​ ​വി​ക​സ​ന​ത്തി​നും​ ​ന​വ​കേ​ര​ളം​ ​കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും​ ​ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​സ​ന്ദ​ർ​ഭോ​ചി​ത​മാ​യ​ ​ഇ​ട​പെ​ട​ലു​ക​ളും​ ​ഉ​റ​ച്ച​ ​നേ​തൃ​ത്വ​വും​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന് ​ല​ഭി​ച്ച​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പി​ന്തു​ണ​യാ​യി​ ​എ​ടു​ത്ത് ​പ​റ​യാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. ഈ​ ​ബൈ​പാ​സ് ​പ​ദ്ധ​തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​നി​ശ്ച​യി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ആ​ഗ്ര​ഹം​ ​പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അ​ദ്ദേ​ഹ​ത്തെ​ ​സ​ർ​വാ​ത്മ​നാ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്.​ ​കേ​ര​ള​ത്തി​ന്റെ​ ​സ​ന്മ​ന​സും​ ​ഹൃ​ദ​യ​ ​വി​ശാ​ല​ത​യും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മ​ന​സി​ലാ​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്നു.​ ​കൊ​ല്ലം​ ​ബൈ​പാ​സി​ന് ​ശി​ല​ ​സ്ഥാ​പി​ച്ച​ത് ​കേ​ന്ദ്ര​ ​ഉ​പ​രി​ത​ല​ ​ഗ​താ​ഗ​ത​ ​വ​കു​പ്പ് ​മ​ന്ത്രി​ ​നി​തിൻ​ ​ഗ​ഡ്ഗ​രി​യാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹം​ ​ജ​നു​വ​രി​ 15​ന് ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ലും​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT