AUDIO

രണ്ട് ബഡ്‌ജറ്റുകളിലെ പദ്യവും ഗദ്യവും

ഡോ. എം. ജയപ്രകാശ് | Sunday 10 February 2019 12:26 AM IST

budget-

സം​സ്ഥാ​ന​ ​ബ​ഡ്‌​ജ​റ്റ് ​പ്ര​സം​ഗ​ത്തി​ൽ​ ​ഡോ.​ ​തോ​മ​സ് ​ഐ​സ​ക്കും​ ​കേ​ന്ദ്ര​ ​ബ​ഡ്‌​ജ​റ്റ് ​പ്ര​സം​ഗ​ത്തി​ന് ​പി​യൂ​ഷ് ​ഗോ​യ​ലും​ ​ക​വി​താശ​ക​ല​ങ്ങ​ൾ​ ​ഉ​രു​വി​ട്ട​ ​കാ​ര്യ​മ​ല്ല​ ​മു​ക​ളി​ലെ​ ​ത​ല​ക്കെ​ട്ട് ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​ ​പ്ര​ചാ​ര​ണം​ ​പ​ദ്യ​ത്തി​ലും​ ​ഭ​ര​ണം​ ​ഗ​ദ്യ​ത്തി​ലു​മാ​ക​ണം​ ​നി​ർ​വ​ഹി​ക്കേ​ണ്ട​തെ​ന്ന് ​പ​റ​യാ​റു​ണ്ട്.​ ​ഗ​ദ്യം​ ​പൊ​തു​വി​ൽ​ ​വി​ര​സ​മാ​ണെ​ന്നും​ ​പ​ദ്യം​ ​സു​ഖ​പ്ര​ദ​മാ​ണെ​ന്നു​മു​ള്ള​ ​സ​ങ്ക​ല്പ​മാ​ണ് ​ഇൗ​ ​ചൊ​ല്ലി​ന് ​ആ​ധാ​രം.​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​തൊ​ട്ടു​മു​ൻ​പ് ​അ​വ​ത​രി​പ്പി​ച്ച​ ​ബ​ഡ്‌​ജ​റ്റു​ക​ളാ​യ​തു​കൊ​ണ്ടു​ത​ന്നെ​ ​അ​വ​യി​ൽ​ ​പ്ര​ചാ​ര​ണ​പ​ര​വും​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​സു​ഖ​ദാ​യ​ക​വു​മാ​യ​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മെ​ന്ന​ ​കാ​ര്യം​ ​ഉ​റ​പ്പാ​യി​രു​ന്നു.​ ​പ​ക്ഷേ,​ ​പ​ദ്യ​ത്തി​ന്റെ​ ​വ​ഴി​യേ​ ​അ​വ​യ്ക്ക് ​എ​ത്ര​ദൂ​രം​ ​സ​ഞ്ച​രി​ക്കാ​നാ​വു​മെ​ന്ന​ത് ​ബ​ഡ്‌​ജ​റ്റു​ ​അ​വ​ത​ര​ണ​സ​മ​യ​ത്തെ​ ​മ​റ്റ് ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ ​ആ​ശ്ര​യി​ച്ചി​രി​ക്കും.​ ​ഒ​രു​ ​മ​ഹാ​പ്ര​ള​യ​ത്തി​ന്റെ​ ​കെ​ടു​തി​ക​ളു​ടെ​ ​ന​ടു​വി​ൽ​ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ ​സം​സ്ഥാ​ന​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​മാ​ർ​ദ്ദ​വ​മി​ല്ലാ​ത്ത​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​താ​യി​ ​വ​രും.​ ​പ​ദ്യ​ത്തി​ന്റെ​ ​വ​ഴി​യേ​മാ​ത്ര​മാ​യി​ ​അ​തി​ന് ​പോ​കാ​നാ​വി​ല്ല.​ ​എ​ന്നാ​ൽ,​ ​ഒ​രു​ ​ഇ​ട​ക്കാ​ല​ ​ബ​ഡ്‌​ജ​റ്റി​ന്റെ​ ​ശീ​ത​ള​ച്ഛാ​യ​യി​ൽ​ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​തും​ ​എ​ന്നാ​ൽ​ ​പ്ര​യോ​ഗ​ത്തി​ൽ​ ​ആ​ ​പ​രി​ധി​ക്ക​പ്പു​റം​ ​ക​ട​ക്കു​ന്ന​ ​കേ​ന്ദ്ര​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​ത​ര​ള​മാ​യ​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൂ​ടെ​ ​ഏ​റെ​ ​ദൂ​രം​ ​സ​ഞ്ച​രി​ക്കാ​നു​മാ​കു​ന്നു.


ഏ​തൊ​രു​ ​ബ​ഡ്‌​ജ​റ്റി​ലും​ ​ഒ​ട്ടും​ ​ചേ​തോ​ഹ​ര​മ​ല്ലാ​ത്ത​ ​ഒ​രു​ ​അ​ദ്ധ്യാ​യ​മാ​ണ് ​അ​തി​ലെ​ ​നി​കു​തി​ ​ചു​മ​ത്ത​ല​ട​ങ്ങി​യ​ ​ഭാ​ഗം.​ ​സം​സ്ഥാ​ന​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​ഇൗ​ ​ഖ​ണ്ഡം​ ​കു​ടു​ത​ൽ​ ​അ​ലോ​സ​ര​മാ​കു​ന്ന​ത് ​പ്ര​കൃ​തി​ ​ദു​ര​ന്ത​ത്തി​ന്റെ​ ​കെ​ടു​തി​ക​ൾ​ ​മ​റി​ക​ട​ക്കാ​നു​ള്ള​ ​സം​ഖ്യ​ ​സ​മാ​ഹ​രി​ക്കാ​നു​ള്ള​ ​ത​ത്ര​പ്പാ​ട് ​ത​ന്നെ​യാ​ണ്.​ ​ര​ണ്ടു​വ​ർ​ഷം​ ​നീ​ളു​ന്ന​ ​പ​രി​ഹാ​ര​ ​ക്രി​യ​ക​ൾ​ക്ക് ​ഇ​ക്കൊ​ല്ലം​ 15,000​ ​കോ​ടി​ ​രൂ​പ​യെ​ങ്കി​ലും​ ​ത​ര​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നു​;​ ​മു​ന്നോ​ട്ടു​ള്ള​ ​വി​ക​സ​ന​ ​യാ​ത്ര​യ്ക്ക് ​വീ​ണ്ടും​ ​കാ​ശ് ​വേ​റെ​ ​വേ​ണം.​ ​നാ​ല് ​നി​ര​ക്കു​ക​ളു​ള്ള​ ​ജി.​എ​സ്.​ടി​യി​ലെ​ ​മൂ​ന്ന് ​നി​ര​ക്കു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കെ​ല്ലാം​ ​ഒ​രു​ ​ശ​ത​മാ​നം​ ​സെ​സ് ​ചു​മ​ത്തി​ 1600​ ​കോ​ടി​ ​വ​സൂ​ലാ​ക്കാ​നാ​ണ് ​ശ്ര​മി​ച്ചി​ട്ടു​ള്ള​ത്.​ ​എ​ന്നാ​ൽ,​ ​വി​ല​ക​ളി​ന്മേ​ൽ​ ​സ​മ്മ​ർ​ദ്ദ​മു​ണ്ടാ​ക്കാ​നി​ട​യു​ള്ള​ ​ഇൗ​ ​നി​ർ​ദ്ദേ​ശ​ത്തി​ന്റെ​ ​കാ​ഠി​ന്യം​ ​കു​റ​യ്ക്കാ​നാ​വു​മോ​ ​എ​ന്ന​ത് ​ആ​ലോ​ചി​ക്കാ​വു​ന്ന​താ​ണ്.​ 5​ ​ശ​ത​മാ​നം​ ​നി​ര​ക്കു​ള്ള​ ​ഉ​ത്പ​ന്ന​ങ്ങ​ളെ​ ​സെ​സി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​ക്കി​യ​ ​ധ​ന​മ​ന്ത്രി​ക്ക് 12​ ​ശ​ത​മാ​നം​ ​നി​ര​ക്കി​ലു​ള്ള​ ​ഉ​ത്പ​ന്ന​ങ്ങ​ളെ​കൂ​ടി​ ​ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ​ ​സാ​ദ്ധ്യ​ത​ ​ആ​രാ​യാ​വു​ന്ന​താ​ണ്.​ ​അ​ല്ലെ​ങ്കി​ൽ,​ ​മൂ​ന്ന് ​നി​ര​ക്കു​ക​ളി​ൽ​ ​നി​ന്നും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക്,​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ​ ​ഒ​രു​ ​ശ​ത​മാ​ന​ത്തി​ൽ​ ​താ​ഴെ​യു​ള്ള​ ​സെ​സ് ​ചു​മ​ത്തു​ന്ന​ത് ​ആ​ലോ​ചി​ക്കാ​വു​ന്ന​താ​ണ്.​ ​വി​നോ​ദ​ ​നി​കു​തി​യി​ന​ത്തി​ൽ​ ​ജി.​എ​സ്.​ടി​ ​നി​ല​നി​ൽ​ക്കു​ന്ന​തി​നോ​ടൊ​പ്പം​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​നി​കു​തി​യും​ ​കൂ​ടി​ ​നി​ല​നി​ൽ​ക്കു​ന്ന​തി​ന്റെ​ ​നി​യ​മ​വ​ശം​ ​പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്.


ജി.​എ​സ്.​ടി​യി​ൽ​ ​നി​ന്നു​ണ്ടാ​യ​ 13​ ​ശ​ത​മാ​നം​ ​വ​രു​മാ​ന​ച്ചോ​ർ​ച്ച​ ​തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന​ ​കാ​ര്യ​ത്തി​ലും​ ​ക​ടു​ത്ത​ ​വ​ഴി​യെ​ ​പോ​കാ​നാ​ണ് ​ധ​ന​മ​ന്ത്രി​യു​ടെ​ ​തീ​രു​മാ​നം.​ ​ഉ​പ​ഭോ​ഗം​ ​ഉ​യ​ർ​ന്നു​ത​ന്നെ​ ​നി​ന്നി​ട്ടും​ ​നി​കു​തി​ ​വ​രു​മാ​നം​ ​ഉ​യ​രാ​തി​രു​ന്ന​ത് ​വെ​ട്ടി​പ്പ് ​കാ​ര​ണ​മാ​ണെ​ന്ന് ​ക​രു​തു​ന്ന​ ​അ​ദ്ദേ​ഹം​ ​ജൂ​ലാ​യ് ​മാ​സം​ ​വ്യാ​പാ​രി​ക​ൾ​ ​രേ​ഖ​ക​ൾ​ ​സ​മ​ർ​പ്പി​ക്കു​മ്പോ​ൾ​ ​ക​ർ​ശ​ന​ ​പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ​ന​ഷ്ട​പ്പെ​ട്ട​ ​തു​ക​ ​വീ​ണ്ടെ​ടു​ക്കാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​സെ​സ് ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ​ ​സ​ഹ​ക​രി​ക്കാ​ൻ​ ​ത​യ്യാ​റാ​യ​ ​വ്യാ​പാ​രി​ ​സ​മൂ​ഹ​ത്തെ​ ​പീ​ഡി​പ്പി​ക്കാ​ത്ത​ ​ത​ര​ത്തി​ലാ​ക​ണം​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ​രി​ശോ​ധ​ന​ക​ളും​ ​മ​റ്റ് ​ന​ട​പ​ടി​ക​ളും​;​ ​ശാ​സ്ത്രീ​യ​മാ​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​ ​കൃ​ത്യ​ത​ ​ഉ​റ​പ്പി​ച്ചു​വേ​ണം​ ​വ​സൂ​ലാ​ക്കേ​ണ്ട​ ​തു​ക​ ​തി​രി​ച്ചു​പി​ടി​ക്കേ​ണ്ട​ത്.


സം​സ്ഥാ​ന​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ ​വ​ലി​യ​ ​പ​ദ്ധ​തി​ക​ൾ​ക്കു​ള്ള​ ​നി​ക്ഷേ​പ​ത്തി​ന്റെ​ ​ന​ല്ലൊ​രു​ ​ഭാ​ഗം​ ​ക​ണ്ടെ​ത്തു​ന്ന​ത്,​ ​സാ​ങ്കേ​തി​ക​മാ​യി​ ​ബ​ഡ്‌​ജ​റ്റി​ന് ​പു​റ​ത്തു​ള്ള​ ​സം​വി​ധാ​ന​മാ​യ​ ​കി​ഫ്ബി​യി​ലൂ​ടെ​യാ​ണ്.​ ​മൂ​ന്നു​വ​ർ​ഷം​ ​മു​ൻ​പ് ​ആ​രം​ഭം​ ​കു​റി​ച്ച​ ​കി​ഫ്ബി​ക്ക് ​ഇ​തി​ന​കം​ ​ഫ​ണ്ട് ​ശേ​ഖ​ര​ണ​ത്തി​ലും,​ ​വി​ത​ര​ണ​ത്തി​ലും​ ​മു​ന്നോ​ട്ട് ​പോ​കാ​ൻ​ ​ക​ഴി​ഞ്ഞ​തി​നാ​ൽ​ ​ഇൗ​ ​ച​ട്ട​ക്കൂ​ടി​നെ​ക്കു​റി​ച്ച് ​ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന​ ​ആ​ശ​ങ്ക​ക​ൾ​ക്ക് ​കു​റ​വ് ​വ​ന്നി​ട്ടു​ണ്ട്.​ ​ജാ​ഗ്ര​ത​ ​വേ​ണ്ട​ത്,​ ​ധ​ന​മ​ന്ത്രി​ ​പ​റ​യു​ന്ന​തു​പോ​ലെ,​ ​വ​ലി​പ്പം ​കൂ​ടി​വ​രു​ന്ന​ ​ഫ​ണ്ടി​ന്റെ​ ​തി​രി​ച്ച​ട​വ് ​ഉ​റ​പ്പാ​ക്കു​ന്ന​തി​ലാ​ണ്.​ ​സം​സ്ഥാ​ന​ ​ഖ​ജ​നാ​വി​ന്റെ​ ​വ​ര​വും​ ​ചെ​ല​വും​ ​ത​മ്മി​ലു​ള്ള​ ​സ​ന്തു​ലി​താ​വ​സ്ഥ​യി​ലേ​ക്ക് ​നീ​ങ്ങു​ക​വ​ഴി​യേ​ ​ല​ക്ഷ്യം​ ​നേ​ടാ​നാ​കൂ​ ​എ​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ല​പാ​ട് ​ശ​രി​ത​ന്നെ​;​ ​പ​ക്ഷേ​ ​ദൗ​ത്യം​ ​ഏ​റെ​ ​ക്ളേ​ശ​ക​ര​മാ​ണെ​ന്ന് ​മാ​ത്രം.​ ​ബ​ഡ്‌​ജ​റ്റു​ക​ളി​ലെ​ ​സു​ഖ​ചി​കി​ത്സാ​ ​ഏ​ർ​പ്പാ​ടു​ക​ളു​ടെ​ ​വ്യാ​പ്തി​ ​കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ​ ​മാ​ത്ര​മേ​ ​സ​മ​നി​ല​ ​നേ​ടാ​നാ​കൂ.


ഇ​നി,​ ​ബ​ഡ്‌​ജ​റ്റി​ലെ​ ​പ​ദ്യ​ങ്ങ​ളു​ടെ​ ​വ​ഴി​യേ​യു​ള്ള​ ​സ​ഞ്ചാ​ര​ത്തെ​ക്കു​റി​ച്ച്. ​പ്ര​ള​യ​ക്കെ​ടു​തി​ക​ൾ​ ​തീ​ർ​ക്കാ​നു​ള്ള​ ​ജീ​വ​നോ​പാ​ധി​ ​പാ​ക്കേ​ജ് ​ആ​ ​വ​ഴി​ക്കു​ള്ള​താ​ണ്.​ 4700​ ​കോ​ടി​ ​രൂ​പ​ ​ജീ​വ​നോ​പാ​ധി​ ​വി​ക​സ​ന​ത്തി​ന് ​നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത് ​ആ​ശാ​വ​ഹ​മാ​കു​ന്നു.​ ​തൊ​ഴി​ലു​റ​പ്പ് ​പോ​ലു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ​ ​ന​ന്നാ​യി​ ​ന​ട​ക്കു​ന്ന​ ​പ്ര​ദേ​ശ​മാ​ണ് ​കേ​ര​ളം.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​കൂ​ടി​ ​മ​ന​സു​വ​ച്ചാ​ൽ​ ​ജീ​വ​നോ​പാ​ധി​ ​യ​ജ്ഞ​ത്തി​ന് ​ല​ക്ഷ്യം​ ​കാ​ണാ​വു​ന്ന​താ​ണ്.​ ​സ​മ്പ​ന്ന​ർ​ക്ക് ​ക​മ്പോ​ള​ങ്ങ​ളു​ണ്ട്;​ ​പാ​വ​ങ്ങ​ൾ​ക്ക് ​ഉ​ദ്യോ​ഗ​സ്ഥ​രേ​യു​ള്ളൂ.​ ​എ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​ഒ​ട്ടു​മി​ക്ക​ ​ദു​ർ​ബ​ല​വി​ഭാ​ഗ​ങ്ങ​ളെ​യും​ ​ത​ലോ​ടു​ന്ന​താ​ണ് ​ബ​ഡ്‌​ജ​റ്റി​ലെ​ ​ക്ഷേ​മ​ ​പ​ദ്ധ​തി​ക​ൾ.


ബ​ഡ്‌​ജ​റ്റി​ലെ​ ​ഏ​റ്റ​വും​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ഭാ​ഗം​ ​ന​വ​കേ​ര​ള​ ​നി​ർ​മ്മാ​ണ​ ​പ​ദ്ധ​തി​ക​ളാ​കു​ന്നു.​ ​സ്ഥാ​യി​യാ​യ​ ​പു​നഃ​സൃ​ഷ്ടി​ക്കാ​യി​ ​ബ​ഡ്‌​ജ​റ്റു​ ​കൃ​ത്യ​മാ​യി​ ​കോ​റി​യി​ടു​ന്ന​ 25​ ​പ​ദ്ധ​തി​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ ​സം​രം​ഭ​ങ്ങ​ളി​ൽ​ ​ചി​ല​ത് ​പു​ത്ത​ൻ​ ​പ​രി​പാ​ടി​ക​ള​ല്ലെ​ന്ന​ത് ​ഒ​രു​ ​പോ​രാ​യ്മ​യാ​യി​ ​കാ​ണു​ന്ന​വ​രു​ണ്ടാ​കാം.​ ​പ​ക്ഷേ,​ ​പ​ദ്ധ​തി​ക​ൾ​ ​ശൂ​ന്യ​ത​യി​ൽ​ ​നി​ന്ന് ​തു​ട​ങ്ങി​ ​ഫ​ല​വ​ത്താ​ക്കു​ന്ന​തി​നെക്കാ​ൾ​ ​പ്രാ​യോ​ഗി​ക​മാ​യി​ ​മെ​ച്ച​പ്പെ​ട്ട​ ​മാ​ർ​ഗം,​ ​ഇ​തി​ന​കം​ത​ന്നെ​ ​ആ​രം​ഭം​കു​റി​ച്ചു​ക​ഴി​ഞ്ഞ​ ​പ​ദ്ധ​തി​ക​ളി​ൽ​ ​നി​ന്നും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ,​ ​അ​നു​ഭ​വ​ങ്ങ​ളു​ടെ​ ​വെ​ളി​ച്ച​ത്തി​ൽ​ ​പു​ന​രാ​വി​ഷ്ക​രി​ച്ചും​ ​ശ​ക്തി​പ്പെ​ടു​ത്തി​യും​ ​ന​ട​പ്പി​ലാ​ക്കു​ന്ന​താ​ണ്.​ ​ഇ​തി​നാ​യി​ ​മു​ട​ക്കു​ന്ന​ ​ചെ​ല​വി​നെ​ ​റ​വ​ന്യൂ​ ​ചെ​ല​വാ​യി​ ​കാ​ണു​ന്ന​തി​ന് ​പ​ക​രം​ ​മൂ​ല​ധ​ന​ചെ​ല​വാ​യി​ത്ത​ന്നെ​ ​വീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.​ ​കാ​ര​ണം​ ​അ​വ​ ​സ്ഥി​ര​മാ​യ​ ​ആ​സ്തി​ക​ൾ​ ​സൃ​ഷ്ടി​ക്കാ​നു​ള്ള​ ​ചെ​ല​വു​ക​ളാ​കു​ന്നു.​ ​ആ​ക​ർ​ഷ​ക​മാ​ണ് ​ഇൗ​ ​പ​ദ്ധ​തി​ക​ളെ​ങ്കി​ലും​ ​ഇ​വ​യെ​ല്ലാം​ ​സാ​ക്ഷാ​ത്‌​ക​രി​ക്കു​ന്ന​തി​ന് ​ക​ഠി​ന​ ​വ​ഴി​ത​ന്നെ​ ​ശ​ര​ണം.
കേ​ന്ദ്ര​ ​ബ​ഡ്‌​ജ​റ്റ് ​സാ​ങ്കേ​തി​ക​മാ​യി​ ​ഇ​ട​ക്കാ​ല​ ​ബ​ഡ്‌​ജ​റ്റാ​ണെ​ങ്കി​ലും​ ​യ​ഥാ​ർ​ത്ഥ​ത്തി​ല​ത് ​ഇ​ട​ക്കാ​ല​ ​ബ​ഡ്‌​ജ​റ്റ​ല്ലെ​ന്നും,​ ​രാ​ജ്യ​ത്തി​ന്റെ​ ​ദീ​ർ​ഘ​കാ​ല​ ​വി​ക​സ​ന​ത്തി​ന്റെ​ ​രേ​ഖ​യാ​ണെ​ന്നും​ ​പി​യൂ​ഷ് ​ഗോ​യ​ൽ​ ​പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ട്.​ ​ഇൗ​ ​നി​ല​പാ​ട് ​വ​ഴി,​ ​വ​രും​ ​വ​ർ​ഷ​ത്തേ​ക്ക് ​മാ​ത്ര​മ​ല്ല,​ ​അ​ത് ​ക​ട​ന്ന് ​അ​ടു​ത്ത​ ​പ​ത്തു​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​പ​ത്ത് ​സ്വ​പ്ന​ ​പ​ദ്ധ​തി​ക​ള​ട​ക്കം​ ​ഇ​ട​ക്കാ​ല​ ​ബ​ഡ്‌​ജ​റ്റി​ലൂ​ടെ​ ​മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു.​ ​ക​ഴി​ഞ്ഞ​ ​അ​ഞ്ചു​വ​ർ​ഷ​ത്തെ​ ​നേ​ട്ട​ങ്ങ​ൾ​ ​അ​ക്ക​മി​ട്ട് ​പ​റ​യു​ന്നു​ണ്ട്.​ ​അ​വ​യി​ൽ​ ​പ​ല​തും​ ​വ​ലി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ്.​ ​ധ​ന​ക്ക​മ്മി​ ​നി​യ​ന്ത്രി​ച്ച് ​ആ​ഭ്യ​ന്ത​ര​ ​വ​രു​മാ​ന​ത്തി​ന്റെ​ 3.5​ ​ശ​ത​മാ​ന​മെ​ന്ന​ ​നി​ല​യി​ലെ​ത്തി​ച്ചു.​ ​വി​ദേ​ശ​ ​വ്യാ​പാ​ര​ക്ക​മ്മി​ 2.5​ ​ശ​ത​മാ​ന​മാ​ക്കി​ ​കു​റ​ച്ചു,​ ​വി​ല​ക്ക​യ​റ്റ​ത്തി​ന് ​ബ്രേ​ക്കി​ട്ട് 4.5​ ​ശ​ത​മാ​നം​ ​നി​ര​ക്കി​ലെ​ത്തി​ച്ചു,​ ​നി​കു​തി​ദാ​യ​ക​രു​ടെ​ ​എ​ണ്ണം​ ​ഗ​ണ്യ​മാ​യി​ ​ഉ​യ​ർ​ത്തി​ ​എ​ന്നി​ങ്ങ​നെ​ ​സു​ഖ​ക​ര​മാ​യ​ ​നേ​ട്ട​ങ്ങ​ൾ​ ​നി​ര​ത്തി​യ​ ​അ​ദ്ദേ​ഹം​ ​അ​ലോ​സ​ര​മാ​യ​ ​ന്യൂ​ന​ത​ക​ളെ​ക്കു​റി​ച്ച് ​മൗ​നം​ ​പാ​ലി​ക്കു​ന്നു.​ ​ശ​മ​നം​ ​വ​രാ​ത്ത​ ​ക​ർ​ഷ​ക​ ​ദു​രി​തം,​ ​ഉ​യ​രു​ന്ന​ ​തൊ​ഴി​ൽ​ ​രാ​ഹി​ത്യ​ത്തി​ന്റെ​ ​തോ​ത്,​ ​വി​ല​ക്ക​യ​റ്റ​ ​നി​യ​ന്ത്ര​ണം​ ​ക​ർ​ഷ​ക​രു​ടെ​ ​ചെ​ല​വി​ൽ​ ​തു​ട​ങ്ങി​യ​ ​അ​പ്രി​യ​ ​സ​ത്യ​ങ്ങ​ൾ​ ​പ​റ​യാ​തെ​ ​പോ​കു​ന്നു​;​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഗ​ദ്യ​ത്തി​ന്റെ​ ​വ​ഴി​ ​പൂ​ർ​ണ​മാ​യും​ ​ഉ​പേ​ക്ഷി​ക്കു​ന്നു.


അ​ധി​ക​ ​നി​കു​തി​ ​ചു​മ​ത്ത​ലെ​ന്ന​ ​അ​ലോ​സ​ര​ ​ക​ർ​മ്മം​ ​പൂ​ർ​ണ​മാ​യും​ ​കേ​ന്ദ്ര​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്നു.​ ​വ​രു​മാ​ന​ ​നി​കു​തി​ ​ഇ​ള​വു​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ആ​രും​ ​ചെ​യ്തി​ട്ടി​ല്ലാ​ത്ത​ ​സൗ​ജ​ന്യ​ങ്ങ​ളാ​ണ് ​ബ​ഡ്‌​ജ​റ്റി​ലു​ള്ള​ത്.​ ​തീ​ർ​ച്ച​യാ​യും​ ​മ​ദ്ധ്യ​വ​ർ​ഗ​ത്തി​ന് ​സ​ന്തോ​ഷം​ ​കൊ​ണ്ട് ​ഇ​രി​ക്കാ​ൻ​ ​വ​യ്യാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​ക്കി​യി​ട്ടു​ണ്ട്.​ ​ഇ​തി​നു​വേ​ണ്ടി​ ​നീ​തി​ ​ആ​യോ​ഗി​ന്റെ​ ​ഉ​പ​ദേ​ശം​ ​ത്യ​ജി​ക്കാ​ൻ​പോ​ലും​ ​അ​ദ്ദേ​ഹം​ ​ത​യ്യാ​റാ​യി.​ ​പ്ര​ത്യ​ക്ഷ​ ​നി​കു​തി​വ​രു​മാ​നം​ 2019​-20​ ​ൽ​ ​ആ​ഭ്യ​ന്ത​ര​ ​ഉ​ത്പാ​ദ​ന​ത്തി​ന്റെ​ 6.3​ ​ശ​ത​മാ​ന​മാ​ക്ക​ണ​മെ​ന്നാ​ണ് ​നീ​തി​ ​ആ​യോ​ഗ് ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.


കാ​ർ​ഷി​ക​ ​ദു​രി​തം​ ​ശ​മി​പ്പി​ക്കാ​നാ​യി​ ​ഒാ​രോ​ ​ക​ർ​ഷ​ക​ ​കു​ടും​ബ​ത്തി​നും​ 6000​ ​രൂ​പ​വീ​തം​ ​നേ​രി​ട്ട് ​എ​ത്തി​ക്കു​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​മാ​ണ് ​ബ​ഡ്‌​ജ​റ്റ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​അ​സം​ഘ​ടി​ത​മേ​ഖ​ല​യി​ലെ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 3000​ ​രൂ​പ​ ​മാ​സ​പെ​ൻ​ഷ​ൻ​ ​ന​ൽ​കു​മെ​ന്ന​ത് ​അ​വ​ർ​ക്ക് ​വ​ലി​യ​ ​ആ​ശ്വാ​സ​മാ​കും​;​ ​പ​ക്ഷേ​ ​രേ​ഖ​യി​ലി​ല്ലാ​ത്ത​ ​ഇ​വ​രെ​ ​ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​വേ​ണ്ടി​വ​രും.​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള​ ​ക്ഷേ​മ​ ​പ​ദ്ധ​തി​ക​ൾ​ക്കും​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​പ​ഞ്ഞ​മി​ല്ല.


തൊ​ഴി​ൽ​ ​വ​ള​ർ​ച്ച​യ്ക്കാ​യി​ ​കേ​ന്ദ്ര​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​ഉൗ​ന്ന​ൽ​ ​ന​ൽ​കു​ന്ന​ത് ​സ്വ​യം​ ​തൊ​ഴി​ലി​നും​ ​അ​തു​വ​ഴി​ ​തൊ​ഴി​ൽ​ ​ദാ​താ​ക്ക​ളാ​യി​ ​മാ​റ്റു​ന്ന​ ​ത​ന്ത്ര​ത്തി​നാ​ണ്.​ ​മു​ദ്ര,​ ​സ്റ്റാ​ർ​ട്ട് ​അ​പ്,​ ​കൗ​ഷ​ൽ​ ​വി​കാ​സ് ​യോ​ജ​ന​ ​എ​ന്നീ​ ​പ​ദ്ധ​തി​ക​ൾ​ ​ശ​ക്തി​പ്പെ​ടു​ത്താ​നാ​യി​ ​കൂ​ടു​ത​ൽ​ ​തു​ക​ ​നീ​ക്കി​വ​യ്ക്കു​ന്നു​ണ്ട്;​ ​മേ​ക്ക്-​ഇ​ൻ​-​ഇ​ന്ത്യ​ ​പ​ദ്ധ​തി​ക്കും​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്നു.​ ​എ​ന്നാ​ൽ​ ​ഇൗ​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​മു​ൻ​കാ​ല​ങ്ങ​ളി​ൽ​ ​ഗ​ണ്യ​മാ​യ​ ​തോ​തി​ൽ​ ​തൊ​ഴി​ൽ​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​ക​ഴി​യാ​തെ​വ​ന്ന​ത് ​ശ്ര​ദ്ധി​ക്കേ​ണ്ട​ ​വി​ഷ​യ​മാ​കു​ന്നു.


ഇ​ങ്ങ​നെ​ ​ഇ​ള​വു​ക​ളും​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ആ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ഏ​റെ​ ​തോ​തി​ൽ​ ​അ​നു​വ​ദി​ക്കു​ന്ന​ ​കേ​ന്ദ്ര​ ​ബ​ഡ്‌​ജ​റ്റ് ​അ​തി​നാ​യു​ള്ള​ ​കാ​ശ് ​എ​ങ്ങ​നെ​ ​സം​ഘ​ടി​ക്കു​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​അ​ത്ര​ ​പ്ര​ക​ട​മാ​യ​ ​തോ​തി​ൽ​ ​മു​ന്നോ​ട്ട് ​വ​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​ധ​ന​ക്ക​മ്മി​ ​വീ​ണ്ടും​ ​കു​റ​യ്ക്കു​മെ​ന്ന​ ​വാ​ഗ്‌​ദാ​ന​വും​ ​ബ​ഡ്‌​ജ​റ്റ് ​ന​ൽ​കു​ന്നു​ണ്ട്.
ചു​രു​ക്ക​ത്തി​ൽ​ ​ഗ​ദ്യ​-​പ​ദ്യ​ ​സ​മ്മി​ശ്ര​മാ​ണ് ​കേ​ര​ള​ ​ബ​ഡ്‌​ജ​റ്റെ​ങ്കി​ൽ​ ​കാ​വ്യ​നി​ബി​ഡ​മാ​ണ് ​കേ​ന്ദ്ര​ ​ബ​ഡ്‌​ജ​റ്റ്;​ ​ഇൗ​ ​അ​ന്ത​ര​ത്തി​നു​ള്ള​ ​പ്ര​ധാ​ന​ ​കാ​ര​ണം​ ​ബ​ഡ്‌​ജ​റ്റ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലെ​ ​വ്യ​ത്യ​സ്ത​ ​സാ​ഹ​ച​ര്യ​ങ്ങ​ളും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT