AUDIO

ദയാവധം : അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

അഡ്വ. എൻ.എസ്. ലാൽ | Monday 11 February 2019 12:39 AM IST

editors-pick-

ന​മ്മു​ടെ​ ​ഭ​ര​ണ​ഘ​ട​ന​ ​ന​ൽ​കു​ന്ന​ ​മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളി​ൽ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഒ​ന്നാ​ണ് ​അ​ന്ത​സോ​ടെ​ ​ജീ​വി​ക്കാ​നു​ള്ള​ ​ഒ​രു​ ​പൗ​ര​ന്റെ​ ​അ​വ​കാ​ശം.​ ​ഇൗ​യി​ടെ​ ​ന​മ്മു​ടെ​ ​പ​ര​മോ​ന്ന​ത​ ​കോ​ട​തി​യു​ടെ​ ​ഭ​ര​ണ​ഘ​ട​നാ​ ​ബെ​ഞ്ച് ​പു​റ​പ്പെ​ടു​വി​ച്ച​ ​ഒ​രു​ ​സു​പ്ര​ധാ​ന​വി​ധി​യി​ൽ​ ​പ​റ​യു​ന്ന​ത് ​അ​ന്ത​സോ​ടെ​ ​ജീ​വി​ക്കു​ക​ ​എ​ന്ന​തു​പോ​ലെ​ ​മൗ​ലി​കാ​വ​കാ​ശ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ​അ​ന്ത​സോ​ടെ​ ​മ​രി​ക്കു​ക​ ​എ​ന്നു​ള്ള​ത്.​ ​അ​താ​യ​ത് ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​ആ​ർ​ട്ടി​ക്കി​ൾ​ 21​ ​പ്ര​കാ​രം​ ​ഒ​രു​ ​വ്യ​ക്തി​ക്ക് ​അ​ന്ത​സോ​ടെ​ ​ജീ​വി​ക്കാ​ന​വ​കാ​ശ​മു​ള്ള​തു​പോ​ലെ​ ​അ​ന്ത​സോ​ടെ​ ​മ​രി​ക്കാ​നു​ള്ള​ ​അ​വ​കാ​ശ​വു​മു​ണ്ട്.​ ​അ​ന്ത​സോ​ടെ​ ​മ​രി​ക്കു​ക​ ​(​R​i​g​h​t​ ​t​o​ ​d​i​e​ ​w​i​t​h​ ​d​i​g​n​i​t​y​)​ ​എ​ന്നു​ള്ള​ത് ​മൗ​ലി​കാ​വ​കാ​ശ​മാ​യ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ദ​യാ​വ​ധ​ത്തി​ന് ​ഇ​പ്പോ​ൾ​ ​സു​പ്രീം​കോ​ട​തി​ ​നി​യ​മ​സാ​ധൂ​ക​ര​ണം​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ ​'​കോ​മ​ൺ​ ​കോ​സ്"​ ​എ​ന്ന​ ​ഒ​രു​ ​ര​ജി​സ്റ്റേ​ർ​ഡ് ​സൊ​സൈ​റ്റി​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​ഒ​രു​ ​റി​ട്ട് ​പെ​റ്റി​ഷ​നി​ലാ​ണ് ​മേ​ൽ​വി​ധി​ ​ഭ​ര​ണ​ഘ​ട​നാ​ ​ബെ​ഞ്ച് ​പ്ര​ഖ്യാ​പി​ച്ച​ത്.


ലോ​കം​ ​ഇ​ന്ന് ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ ​പ​രി​താ​പ​ക​ര​വും​ ​ദുഃ​ഖ​ക​ര​വു​മാ​യ​ ​പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് ​നി​ത്യ​രോ​ഗി​ക​ളാ​യി​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​ഒ​രു​ ​കാ​ര​ണ​വ​ശാ​ലും​ ​തി​രി​ച്ചു​വ​രാ​ൻ​ ​ക​ഴി​യാ​തെ​ ​പ​ല​വി​ധ​ത്തി​ൽ​ ​തീ​രാ​വേ​ദ​ന​ ​അ​നു​ഭ​വി​ക്കു​ന്ന​ ​ഒ​രു​ ​വി​ഭാ​ഗം​ ​ജ​ന​ങ്ങ​ൾ.​ ​ആ​രെ​യും​ ​തി​രി​ച്ച​റി​യാ​തെ,​ ​ലോ​ക​ത്ത് ​എ​ന്ത് ​ന​ട​ക്കു​ന്നു​വെ​ന്ന​റി​യാ​തെ,​ ​ക​ഠോ​ര​മാ​യ​ ​വേ​ദ​ന​ ​സ​ഹി​ച്ച്,​ ​ജീ​വ​ൻ​ര​ക്ഷാ​ ​ഉ​പാ​ധി​ക​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ക​ഴി​യു​ന്ന​ ​ഹ​ത​ഭാ​ഗ്യ​രു​ടെ​ ​അ​വ​സ്ഥ​ ​വി​വ​ര​ണാ​തീ​ത​മാ​ണ്.​ ​വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്ക് ​എ​ത്ര​യ​ധി​കം​ ​ആ​ത്മാ​ർ​ത്ഥ​ത​യും​ ​സ്നേ​ഹ​വും​ ​ന​വീ​ന​ ​ചി​കി​ത്സാ​സ​ഹാ​യ​വും​ ​ഇ​ത്ത​ര​ക്കാ​ർ​ക്ക് ​ന​ൽ​കാ​ൻ​ ​സ​ന്മ​സു​ണ്ടെ​ങ്കി​ലും​ ​ഒ​രു​പ​രി​ധി​ ​ക​ഴി​യു​മ്പോ​ൾ​ ​മ​നു​ഷ്യ​സ​ഹ​ജ​മാ​യ​ ​മ​ടു​പ്പ് ​അ​വ​രി​ൽ​ ​ചി​ല​ർ​ക്കെ​ങ്കി​ലും​ ​ഉ​ള​വാ​കു​ന്നു​വെ​ങ്കി​ൽ​ ​അ​ങ്ങ​നെ​യു​ള്ള​വ​രി​ൽ​ ​കു​റ്റം​ ​ചാ​ർ​ത്തു​ന്ന​ത് ​വ്യ​ർ​ത്ഥ​മാ​ണ്.​ ​ചു​റ്റു​പാ​ടു​ക​ളും​ ​സാ​മ്പ​ത്തി​ക​ ​പ​രാ​ധീ​ന​ത​ക​ളും​ ​അ​വ​രെ​ ​അ​ത്ത​രം​ ​സ്വ​ഭാ​വ​ ​വൈ​ചി​ത്ര്യ​ത്തി​ലേ​ക്ക് ​വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണ്.​ ​ഇ​ങ്ങ​നെ​യു​ള്ള​ ​ആ​പ​ത്ഘ​ട്ട​ത്തി​ൽ​ ​എ​ന്ത് ​ചെ​യ്യ​ണ​മെ​ന്ന് ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​ചി​ന്ത​ക​രും​ ​ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും​ ​ആ​രോ​ഗ്യ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും​ ​മ​റ്റും​ ​കൂ​ട്ടാ​യി​ ​ന​ട​ത്തി​യ​ ​ബൃ​ഹ​ത് ​ച​ർ​ച്ച​യു​ടെ​ ​സ​മ​ന്വ​യ​ ​ഫ​ല​മാ​ണ് ​ദ​യാ​വ​ധം​ ​(​m​e​r​c​y​ ​k​i​l​l​i​n​g​)​ ​എ​ന്ന് ​ഇ​ന്ന് ​അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​യൂ​ത്തെ​നെ​യ്‌​സി​യ​ ​(​E​u​t​h​a​n​a​s​i​a​‌​).​ ​ഗ്രീ​ക്ക് ​വാ​ക്കാ​യ​ ​E​u​t​h​a​n​a​t​o​s​ ​ൽ​നി​ന്ന് ​ഉ​ദ്ഭ​വി​ച്ച​താ​ണ് ​യൂ​ത്തെ​നെ​യ്സി​യെ.​ ​(​E​u​ ​+​ ​t​h​a​n​a​t​o​s​)​ ​E​u​ ​എ​ന്നാ​ൽ​ ​w​e​l​l​/​g​o​o​d​ ​എ​ന്നും​ ​t​h​a​n​a​t​o​s​ ​എ​ന്നാ​ൽ​ ​d​e​a​t​h​ ​എ​ന്നു​മാ​ണ് ​ഇ​തി​ന​ർ​ത്ഥം.​ ​അ​താ​യ​ത് ​ന​ല്ല​ ​മ​ര​ണം​ ​എ​ന്ന് ​ഇ​തി​നെ​ ​വി​വ​ക്ഷി​ക്കാം.​ ​ന​മ്മു​ടെ​ ​ഭാ​ഷ​യി​ൽ​ ​ദ​യാ​വ​ധ​മെ​ന്ന് ​അ​റി​യ​പ്പെ​ടു​ന്നു.​ ​ദ​യാ​വ​ധം​ ​എ​ന്ന​തി​ൽ​ ​വ​ധം​ ​എ​ന്ന​ ​ദു​ഷ്ട​ത​യു​ള്ള​ ​വാ​ക്കു​ള്ള​തി​നാ​ലും​ ​വ​ധം​ ​എ​ന്ന​ ​വാ​ക്ക് ​ക്രി​മി​ന​ൽ​ ​കു​റ്റ​ത്തി​ന്റെ​ ​ധ്വ​നി​ ​പൊ​തു​ജ​ന​ങ്ങ​ളി​ൽ​ ​സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ലും​ ​ദ​യാ​വ​ധം​ ​എ​ന്ന​ ​വാ​ക്ക് ​ഉ​പേ​ക്ഷി​ച്ച് ​സു​ഖാ​ന്ത്യം​ ​എ​ന്നോ​ ​ന​ൽ​മ​ര​ണ​മെ​ന്നോ​ ​പ​രി​ഭാ​ഷ​ ​വേ​ണ​മെ​ന്നും​ ​ചി​ല​ ​സു​മ​ന​സു​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.​ ​ഒ​ഴി​ച്ചു​കൂ​ടാ​ൻ​ ​നി​വൃ​ത്തി​യി​ല്ലാ​ത്ത​ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​ ​ദ​യാ​വ​ധ​ത്തി​ന് ​മി​ക്ക​ ​രാ​ജ്യ​ങ്ങ​ളും​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​നി​യ​മ​സാ​ധൂ​ക​ര​ണം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ദ​യാ​വ​ധ​ത്തി​ന് ​ചി​ല​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​യ​മ​നി​ർ​മ്മാ​ണം​ ​വ​ഴി​ ​സാ​ധു​ത​ ​ല​ഭി​ക്കു​മ്പോ​ൾ,​ ​മ​റ്റു​ ​ചി​ല​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഉ​ന്ന​ത​ ​കോ​ട​തി​വി​ധി​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൂ​ടെ​ ​നി​യ​മ​സാ​ധു​ത​ ​ല​ഭി​ക്കു​ന്നു.


ദ​യാ​വ​ധ​ത്തെ​ ​ര​ണ്ടു​ത​ര​ത്തി​ൽ​ ​വേ​ർ​തി​രി​ച്ചി​ട്ടു​ണ്ട്.​ ​അ​താ​യ​ത് ​ആ​ക്ടീ​വ് ​യൂ​ത്തെ​നെ​യ്‌​സി​യെ​ ​എ​ന്നും​ ​പാ​സീ​വ് ​യൂ​ത്തെ​നെ​യ്‌​സി​യെ​ ​എ​ന്നും.​ ​ഒ​രു​ ​രോ​ഗി​യു​ടെ​ ​ജീ​വ​ൻ​ ​അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ​പ​ര​സ്യ​മാ​യ​ ​ഒ​രു​ ​പ്ര​വൃ​ത്തി​ ​ചെ​യ്യു​ക​ ​എ​ന്ന​താ​ണ് ​ആ​ക്ടീ​വ് ​യൂ​ത്തെ​നെ​യ്സി​യെ.​ ​ഇ​ത് ​ചി​ല​പ്പോ​ൾ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യാ​ൻ​ ​സാ​ധ്യ​ത​യു​ള്ള​താ​ണ്.​ ​പാ​സീ​വ് ​യൂ​ത്തെ​നെ​യ്സി​യെ​ ​എ​ന്നാ​ൽ​ ​ഒ​രു​ ​രോ​ഗി​ക്ക് ​ജീ​വ​ൻ​ ​ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​നു​ ​വേ​ണ്ടി​യു​ള്ള​ ​ചി​കി​ത്സാ​രീ​തി​ക​ൾ​ ​ചെ​യ്യാ​തി​രി​ക്കു​ക​ ​അ​ല്ലെ​ങ്കി​ൽ​ ​അ​വ​സാ​നി​പ്പി​ക്കു​ക.​ ​പ​ല​രാ​ജ്യ​ങ്ങ​ളി​ലും​ ​പാ​സീ​വ് ​യൂ​ത്തെ​നെ​യ്സി​യെ​ ​ആ​ണ് ​അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ ​ന​മ്മ​ടെ​ ​സു​പ്രീം​കോ​ട​തി​യും​ ​പാ​സീ​വ് ​യൂ​ത്തെ​നെ​യ്‌​സി​യെ​യാ​ണ് ​അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


കാ​ലാ​കാ​ല​മാ​യി​ട്ടു​ള്ള​ ​നാ​ട്ടാ​ചാ​ര​പ്ര​കാ​രം​ ​ആ​രോ​ഗ്യ​വാ​നാ​യ​ ​ഒ​രു​ ​വ്യ​ക്തി​ക്ക് ​ത​നി​ക്ക് ​ഭാ​വി​യി​ൽ​ ​ചി​കി​ത്സ​ ​വേ​ണ്ടി​വ​ന്നാ​ൽ​ ​അ​തി​നെ​പ്പ​റ്റി​ ​സ്വ​ത​ന്ത്ര​മാ​യ​ ​ഒ​രു​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​അ​വ​കാ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​അ​ങ്ങ​നെ​യു​ള്ള​ ​അ​വ​കാ​ശ​ങ്ങ​ളി​ൽ​ ​പെ​ടു​ന്ന​താ​ണ് ​ഏ​തെ​ങ്കി​ലും​ ​സ​മ്പ്ര​ദാ​യ​ത്തി​ലു​ള്ള​ ​ചി​കി​ത്സാ​രീ​തി​ ​ഒ​രു​ ​വ്യ​ക്തി​ ​നി​ര​സി​ക്കു​ക​യോ​ ​നി​ഷേ​ധി​ക്കു​ക​യോ​ ​ചെ​യ്യു​ന്ന​ത്.​ ​ഒ​രു​ ​വ്യ​ക്തി​ക്ക് ​പ്ര​ത്യേ​ക​ ​രീ​തി​യി​ലു​ള്ള​ ​ചി​കി​ത്സാ​സ​മ്പ്ര​ദാ​യം,​ ​അ​ത് ​ജീ​വ​ൻ​ ​അ​പ​ക​ട​മാ​ക്കു​ന്ന​താ​ണെ​ങ്കി​ൽ​ ​പോ​ലും​ ​തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള​ ​അ​വ​കാ​ശ​മു​ണ്ട്. ഒ​രു​ ​വ്യ​ക്തി​ ​അ​ന്ത​സോ​ടെ​ ​മ​രി​ക്കു​ക​ ​എ​ന്നു​ള്ള​ത് ​ന​മ്മു​ടെ​ ​സു​പ്രീം​കോ​ട​തി​ ​മൗ​ലി​കാ​വ​കാ​ശ​മാ​ക്കി​യ​തോ​ടെ​ ​നി​യ​മ​വ​ശാ​ൽ​ ​യോ​ഗ്യ​ത​യോ,​ ​അ​ർ​ഹ​ത​യോ,​ ​അ​വ​കാ​ശ​മോ​ ​ഉ​ള്ള​ ​വ്യ​ക്തി​ക്ക് ​ത​ന്റെ​ ​ചി​കി​ത്സാ​സം​ബ​ന്ധ​മാ​യ​ ​സാ​ധു​ത​യു​ള്ള​തും​ ​സം​ശ​യാ​തീ​ത​വു​മാ​യ​ ​മു​ൻ​കൂ​ട്ടി​യു​ള്ള​ ​ഒ​രു​ ​അ​റി​യി​പ്പ് ​(​A​d​v​a​n​c​e​ ​M​e​d​i​c​a​l​ ​D​i​r​e​c​t​i​v​e​)​ ​ഭാ​വി​യി​ൽ​ ​ത​നി​ക്ക് ​സ്വ​ന്ത​മാ​യി​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​മാ​ന​സി​കാ​വ​സ്ഥ​യി​ൽ​ ​വേ​ണ്ടി​വ​രു​ന്ന​ ​ചി​കി​ത്സ​യെ​പ്പ​റ്റി​ ​ന​ൽ​കാ​വു​ന്ന​താ​ണ്.​ ​അ​ങ്ങ​നെ​ ​മു​ൻ​കൂ​ട്ടി​യു​ള്ള​ ​അ​റി​യി​പ്പി​ൽ​ ​ചി​കി​ത്സ​ ​നി​ര​സി​ക്ക​ലും​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​അ​താ​യ​ത് ​അ​ഡ്വാ​ൻ​സ് ​മെ​ഡി​ക്ക​ൽ​ ​ഡ​യ​റ​ക്ടീ​വ് ​എ​ന്നാ​ൽ​ ​ആ​രോ​ഗ്യ​മു​ള്ള​ ​ഒ​രു​ ​വ്യ​ക്തി​ ​ഭാ​വി​യി​ൽ​ ​അ​നാ​രോ​ഗ്യം​ ​നി​മി​ത്തം​ ​ത​നി​ക്ക് ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​അ​വ​സ്ഥ​യി​ൽ​ ​ത​ന്നി​ൽ​ ​ന​ട​ത്തു​ന്ന​ ​ചി​കി​ത്സാ​സ​മ്പ്ര​ദാ​യം​ ​ഏ​ത് ​രീ​തി​യി​ലു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്നു​ള്ള​ ​നി​ർ​ദ്ദേ​ശ​മാ​ണ്.​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​ചി​കി​ത്സാ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ചി​ല​ ​ത​ത്പ​ര​ ​ക​ക്ഷി​ക​ൾ​ ​സ്വാ​ർ​ത്ഥ​താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​തു​കൊ​ണ്ട് ​വ​ള​രെ​ ​ശ്ര​ദ്ധാ​പൂ​ർ​വ​മാ​ണ് ​കൈ​കാ​ര്യം​ ​ചെ​യ്യേ​ണ്ട​ത്.​ ​ഇൗ​ ​വി​ധ​ത്തി​ലു​ള്ള​ ​മു​ന്ന​റി​യി​പ്പ് ​രേ​ഖ​ ​എ​ല്ലാ​യ്പ്പോ​ഴും​ ​പ്രാ​യ​പൂ​ർ​ത്തി​യാ​യ​ ​ര​ണ്ടു​പേ​രു​ടെ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലോ​ടെ​ ​നോ​ട്ട​റൈ​സ് ​ചെ​യ്യ​പ്പെ​ടേ​ണ്ട​താ​ണ്.​ ​ഇ​ങ്ങ​നെ​യു​ള്ള​ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​ ​ചി​കി​ത്സാ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ജീ​വ​ൻ​ ​നി​ല​നി​റു​ത്തു​ന്ന​തി​നു​ള്ള​ ​ചി​കി​ത്സാ​സ​മ്പ്ര​ദാ​യ​ങ്ങ​ളും​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​പി​ൻ​വ​ലി​ക്കു​ന്ന​തി​നോ​ ​ത​ട​യു​ന്ന​തി​നോ​ ​മാ​ത്ര​മേ​ ​ആ​കാ​വൂ.​ ​നി​ല​വി​ലു​ള്ള​ ​നി​യ​മ​ങ്ങ​ൾ​ക്ക് ​വി​രു​ദ്ധ​മാ​യ​ ​യാ​തൊ​ന്നും​ ​അ​ഡ്വാ​ൻ​സ് ​മെ​ഡി​ക്ക​ൽ​ ​ഡ​യ​റ​ക്ടീ​വി​ൽ​ ​ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ​ ​പാ​ടി​ല്ല.​ ​കൃ​ത്രി​മ​ ​ജീ​വ​ൻ​ ​ര​ക്ഷാ​ ​ഉ​പ​ക​ര​ണ​ങ്ങ​ളോ​ടെ​ ​ക​ഴി​യു​ന്ന​ ​രോ​ഗി​യു​ടെ​ ​ജീ​വ​ൻ​ര​ക്ഷാ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​പി​ൻ​വ​ലി​ച്ച് ​പ്ര​കൃ​തി​ദ​ത്ത​മാ​യ​ ​മ​ര​ണം​ ​കൈ​വ​രി​ക്കാ​ൻ​ ​അ​വ​സ​രം​ ​ഒ​രു​ക്കു​ക​ ​എ​ന്ന​താ​ണ് ​ഇ​തി​ന്റെ​ ​ല​ക്ഷ്യം.​ ​അ​തു​കൊ​ണ്ട് ​ദ​യാ​വ​ധ​ത്തെ​ ​ചി​ല​ർ​ ​ആ​ത്മ​ഹ​ത്യാ​ ​സ​ഹാ​യി​ ​എ​ന്നും​ ​പ​റ​യാ​റു​ണ്ട്.


പ​ല​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​അ​ഡ്വാ​ൻ​സ് ​മെ​ഡി​ക്ക​ൽ​ ​ഡ​യ​റ​ക്ടീ​വ് ​ന​ൽ​കാ​തെ​ ​ദീ​ർ​ഘ​കാ​ല​മാ​യി​ ​രോ​ഗ​ബാ​ധി​ത​രാ​യി,​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​രി​ക്ക​ലും​ ​തി​രി​ച്ചു​വ​രാ​ൻ​ ​സാ​ദ്ധ്യ​ത​യി​ല്ലാ​തെ​ ​നി​ത്യ​വേ​ദ​ന​ ​സ​ഹി​ച്ച് ​കൃ​ത്രി​മ​ജീ​വ​ൻ​ര​ക്ഷാ​ ​ഉ​പാ​ധി​ക​ളോ​ടെ​ ​ക​ഴി​യു​ന്ന​ ​രോ​ഗി​ക​ൾ​ക്ക് ​അ​വ​രു​ടെ​ ​ജീ​വ​ൻ​ര​ക്ഷാ​ ​ഉ​പാ​ധി​ക​ൾ​ ​പി​ൻ​വ​ലി​ച്ച് ​ഒ​രു​ ​ന​ൽ​മ​ര​ണ​ത്തി​ലേ​ക്ക് ​ന​യി​ക്കു​ന്ന​തും​ ​ദ​യാ​വ​ധ​ ​പ​രി​ധി​യി​ൽ​ ​വ​രു​ന്ന​താ​ണ്.​ ​പ​ക്ഷേ​ ​ഇ​ങ്ങ​നെ​യു​ള്ള​ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​ ​ഒ​രു​ ​രോ​ഗി​യു​ടെ​ ​ജീ​വ​ൻ​ര​ക്ഷാ​ ​ഉ​പാ​ധി​ക​ൾ​ ​പി​ൻ​വ​ലി​ക്കേ​ണ്ട​ത് ​പ്ര​ത്യേ​കം​ ​നി​യോ​ഗി​ക്ക​പ്പെ​ട്ട​ ​ഒ​രു​ ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സാ​സ​മി​തി​യു​ടെ​ ​അ​ഭി​പ്രാ​യ​ത്തി​ന് ​വി​ധേ​യ​മാ​യും,​ ​രോ​ഗി​യു​ടെ​ ​ത​ത്പ​ര​ക​ക്ഷി​ക​ളാ​യ​ ​ബ​ന്ധു​മി​ത്രാ​ദി​ക​ൾ​ക്ക് ​രോ​ഗി​യു​ടെ​ ​ജീ​വ​ൻ​ര​ക്ഷോ​പാ​ധി​ക​ൾ​ ​പി​ൻ​വ​ലി​ക്കു​ന്ന​തി​ൽ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ൽ​ ​അ​വ​ർ​ക്ക് ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​നു​ള്ള​ ​സ​മ​യ​പ​രി​ധി​ക​ൾ​ക്കും​ ​വി​ധേ​യ​മാ​യി​ട്ടും​ ​ആ​യി​രി​ക്ക​ണം.​ ​ദ​യാ​വ​ധം​ ​ഒ​രു​ ​കാ​ര​ണ​വ​ശാ​ലും​ ​ദു​ർ​വി​നി​യോ​ഗം​ ​ചെ​യ്യാ​തി​രി​ക്കാ​ൻ​ ​വേ​ണ്ടി​യാ​ണ് ​ഇൗ​ ​മു​ൻ​ക​രു​ത​ലു​ക​ളൊ​ക്കെ.


ദ​യാ​വ​ധ​ത്തി​ന് ​ന​മ്മു​ടെ​ ​സു​പ്രീം​കോ​ട​തി​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​തോ​ടെ​​ ദീ​ർ​ഘ​നാ​ളാ​യി​ ​ ​തീ​രാ​വേ​ദ​ന സ​ഹി​ച്ച് ​ജീ​വി​ത​ത്തി​ലേ​ക്ക് ​ഒ​രു​ ​കാ​ര​ണ​വ​ശാ​ലും​ ​തി​രി​ച്ചു​വ​രാ​ൻ​ ​സാ​ദ്ധ്യ​ത​യി​ല്ലാ​തെ​ ​ജീ​വ​ൻ​ര​ക്ഷാ​ ​ഉ​പാ​ധി​ക​ളു​ടെ​ ​സ​ഹാ​യ​ത്താ​ൽ​ ​ക​ഴി​യു​ന്ന​ ​ഹ​ത​ഭാ​ഗ്യ​രാ​യ​ ​രോ​ഗി​ക​ൾ​ക്ക് ​അ​ന്ത​സോ​ടെ​ ​പ്ര​കൃ​തി​ദ​ത്ത​മാ​യ​ ​രീ​തി​യി​ൽ​ ​ഇൗ​ ​ലോ​ക​ത്തോ​ട് ​വി​ട​വാ​ങ്ങാ​നു​ള്ള​ ​അ​വ​സ​രം​ ​സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT