AUDIO

" മുതിർന്നവരെ ബഹുമാനിക്കാത്ത ആ കൊച്ചു പെണ്ണോ..."

വി.എസ്.രാജേഷ് | Friday 15 March 2019 12:45 AM IST

editors-pick

നെ​ഹ്റു​വി​നു​ശേ​ഷം​ ​ആ​ര് ​? ​ഒ​രു​കാ​ല​ത്ത് ​ദേ​ശീ​യ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​ദ​ശ​ല​ക്ഷം​ ​ഡോ​ള​ർ​ ​വി​ല​യു​ള്ള​ ​ചോ​ദ്യ​മാ​യി​രു​ന്നു​ ​ഇ​ത്.​ മ​ക​ൾ​ ​ഇ​ന്ദി​ര​യെ​ ​ത​ന്റെ​ ​പി​ൻ​ഗാ​മി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​നെ​ഹ്റു​വി​ന് ​താ​ത്പ​ര്യം.​ മ​ക​ൾ​ ​എ​ന്നും​ ​നെ​ഹ്റു​വി​ന് ​ഒ​രു​ ​ദൗ​ർ​ബ​ല്യ​മാ​യി​രു​ന്നു. ​എ​ന്നാ​ൽ​ ​നെ​ഹ്റു​വി​ന്റെ​ ​പി​ൻ​ഗാ​മി​യാ​കാ​ൻ​ ​എ​ല്ലാ​ ​ക​രു​ക്ക​ളും​ ​നീ​ക്കി​യ​ ​മ​റ്റൊ​രാ​ളു​ണ്ടാ​യി​രു​ന്നു.​ മൊ​റാ​ർ​ജി​ ​ദേ​ശാ​യ്.​ ലാ​ൽ​ബ​ഹാ​ദൂ​ർ​ശാ​സ്ത്രി​യേ​ക്കാ​ൾ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​സ്ഥാ​ന​ത്തെ​ത്താ​ൻ​ ​യോ​ഗ്യ​ൻ​ ​താ​ൻ​ ​ത​ന്നെ​യാ​ണെ​ന്ന് ​മൊ​റാ​ർ​ജി​ ​ഉ​റ​ച്ച് ​വി​ശ്വ​സി​ക്കു​ക​യും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ക​ൻ​ ​കാ​ന്തി​ദേ​ശാ​യ് ​അ​തി​നാ​യി​ ​ച​ര​ടു​വ​ലി​ ​ന​ട​ത്തു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ഇ​ന്ദി​ര​യി​ൽ​ ​ഒ​രു​ ​എ​തി​രാ​ളി​യെ​ ​മൊ​റാ​ർ​ജി​ ​ക​ണ്ടി​രു​ന്നി​ല്ല.


പ്ര​ശ​സ്ത​ ​പ​ത്ര​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​അ​ന്ത​രി​ച്ച​ ​കു​ൽ​ദീ​പ് ​ന​യ്യാ​രു​ടെ​ ​ഈ​യി​ടെ​ ​പു​റ​ത്തി​റ​ങ്ങി​യ​ '​ഓ​ൺ​ ​ലീ​ഡേ​ഴ്സ് ​ആ​ൻ​ഡ് ​ഐ​ക്ക​ൺ​സ്-​ഫ്രം​ ​ജി​ന്നാ​ ​ടു​ ​മോ​ദി"​ ​എ​ന്ന​ ​പു​സ്ത​ക​ത്തി​ൽ​ ​സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര​ ​ഇ​ന്ത്യ​യി​ലെ​ ​പ​ല​ ​രാ​ഷ്ട്രീ​യ​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ളും​ ​അ​നാ​വ​ര​ണം​ ​ചെ​യ്യു​ന്നു.​ന​യ്യാ​രു​ടെ​ ​മ​ര​ണ​ശേ​ഷം​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഈ​ ​പു​സ്ത​ക​ത്തി​ന്റെ​ ​പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ​ ​നി​ന്ന് ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മ​ൻ​മോ​ഹ​ൻ​സിം​ഗ് ​വി​ട്ടു​ ​നി​ന്ന​ത് ​വാ​ർ​ത്ത​യാ​യി​രു​ന്നു.
നെ​ഹ്റു​വി​ന്റെ​ ​പി​ൻ​ഗാ​മി​യാ​യി​ ​ഇ​ന്ദി​ര​ ​വ​രു​മെ​ന്ന് ​ന​യ്യാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ​ ​മൊ​റാ​ർ​ജി​യു​ടെ​ ​പ്ര​തി​ക​ര​ണം​ ​"​ ​ആ​ ​മു​തി​ർ​ന്ന​വ​രെ​ ​ബ​ഹു​മാ​നി​ക്കാ​ത്ത​ ​കൊ​ച്ചു​ ​പെ​ണ്ണോ​​"​എ​ന്നാ​യി​രു​ന്നു.


നെ​ഹ്റു​വി​ന്റെ​ ​ആ​രോ​ഗ്യം​ ​പ്ര​ശ്ന​മാ​യ​പ്പോ​ൾ​ ​ത​ന്നെ​ ​ലാ​ൽ​ ​ബ​ഹാ​ദൂ​ർ​ ​ശാ​സ്ത്രി​യോ​ട് ​പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ​ ​ഒ​രു​ങ്ങി​ക്കോ​ളു​വെ​ന്ന് ​കു​ൽ​ദീ​പ് ​ന​യ്യാ​ർ​ ​പ​റ​ഞ്ഞി​രു​ന്നു.​ നെ​ഹ്റു​വി​ന്റെ​ ​മ​ന​സ്സി​ൽ​ ​പു​ത്രി​യ​ല്ലാ​തെ​ ​മ​റ്റാ​രു​മി​ല്ലെ​ന്നാ​യി​രു​ന്നു​ ​ശാ​സ്ത്രി​യു​ടെ​ ​മ​റു​പ​ടി.​നെ​ഹ്റു​വി​ന്റെ​ ​മ​ര​ണ​ശേ​ഷം​ ​ഏ​കാ​ഭി​പ്രാ​യ​ത്തി​ലൂ​ടെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​നി​ശ്ച​യി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റ് ​കാ​മ​രാ​ജ് ​മു​ന്നോ​ട്ടു​ ​വ​ന്നെ​ങ്കി​ലും​ ​മൊ​റാ​ർ​ജി​ ​വ​ഴ​ങ്ങി​യി​ല്ല.​ഈ​ ​അ​വ​സ​ര​ത്തി​ൽ​ ​നെ​ഹ്റു​വി​ന്റെ​ ​പി​ൻ​ഗാ​മി​യാ​കാ​ൻ​ ​മൊ​റാ​ർ​ജി​ ​ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന​ ​വാ​ർ​ത്ത​ ​കു​ൽ​ദീ​പ് ​ന​യ്യാ​‌​ർ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു​.​ ഇ​തോ​ടെ​ ​കോ​ൺ​ഗ്ര​സി​ലെ​ ​ഭൂ​രി​ഭാ​ഗ​വും​ ​മൊ​റാ​ർ​ജി​ക്ക് ​എ​തി​രാ​യി.​അ​തോ​ടെ​ ​ശാ​സ്ത്രി​യെ​ ​പി​ൻ​ഗാ​മി​യാ​യി​ ​നി​യ​മി​ക്കാ​ൻ​ ​കാ​മ​രാ​ജി​ന് ​കാ​ര്യ​ങ്ങ​ൾ​ ​എ​ളു​പ്പ​മാ​യി.​ശാ​സ്ത്രി​ ​ഏ​തു​ ​പൂ​ട്ടും​ ​തു​റ​ക്കാ​ൻ​ ​പ​റ്റി​യ​ ​താ​ക്കോ​ലാ​ണെ​ന്ന് ​കാ​മ​രാ​ജി​ന് ​അ​റി​യാ​മാ​യി​രു​ന്നു.​പി​ൻ​ഗാ​മി​യെ​ക്കു​റി​ച്ച് ​ച​ർ​ച്ച​ ​ചെ​യ്ത​ ​അ​വ​സ​ര​ത്തി​ൽ​ ​ശാ​സ്ത്രി​യു​ടെ​യും​ ​ഇ​ന്ദി​ര​യു​ടെ​യും​ ​പേ​രു​ക​ൾ​ ​നെ​ഹ്റു​ ​സൂ​ചി​പ്പി​ച്ചി​രു​ന്ന​താ​യി​ ​കാ​മ​രാ​ജ് ​പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ​ന​യ്യാ​ർ​ ​എ​ഴു​തു​ന്നു.​നെ​ഹ്റു​വി​ന്റെ​ ​ഉ​റ്റ​ ​അ​നു​യാ​യി​ക​ൾ​ ​ഇ​ന്ദി​ര​യെ​ ​അ​ടു​ത്ത​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​പൊ​തു​ ​സ്വീ​കാ​ര്യ​ത​ ​ശാ​സ്ത്രി​ക്കാ​യി​രു​ന്നു.​ സ​ത്യ​സ​ന്ധ​നാ​യ​ ​രാ​ഷ്ട്രീ​യ​ ​നേ​താ​വാ​യ​ ​കാ​മ​രാ​ജി​ന്റെ​ ​മ​ന​സ്സി​ൽ​ ​ശാ​സ്ത്രി​യും​ ​ഇ​ന്ദി​ര​യും​ ​ഉ​ണ്ടാ​യി​രു​ന്നു.​ര​ണ്ടു​പേ​രെ​യും​ ​ആ​ ​പ​ദ​വി​ക​ളി​ൽ​ ​എ​ത്തി​ക്കു​ന്ന​തി​ൽ​ ​കാ​മ​രാ​ജ് ​നി​ർ​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ചു.​ര​ണ്ട​വ​സ​ര​ങ്ങ​ളി​ലും​ ​മൊ​റാ​ർ​ജി​ ​പി​ന്ത​ള്ള​പ്പെ​ട്ടു.​മൊ​റാ​ർ​ജി​യെ​ ​കാ​മ​രാ​ജി​നും​ ​താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു.​ മൊ​റാ​ർ​ജി​യു​ടെ​ ​സ്വ​ഭാ​വ​ത്തി​ന് ​മ​റ്റൊ​രു​ ​ഉ​ദാ​ഹ​ര​ണം​ ​കൂ​ടി.​ ജ​ന​താ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന് ​ഏ​താ​നും​ ​മാ​സ​ത്തി​നു​ശേ​ഷം​ ​അ​തി​ന്റെ​ ​ശി​ല്പി​യാ​യ​ ​ജ​യ​പ്ര​കാ​ശ് ​നാ​രാ​യ​ണ​ൻ​ ​അ​മേ​രി​ക്ക​യി​ൽ​ ​ചി​കി​ത്സ​ ​ക​ഴി​ഞ്ഞ് ​മ​ട​ങ്ങി​യെ​ത്തി.​എ​ന്നാ​ൽ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​അ​ദ്ദേ​ഹ​ത്തെ​ ​സ്വീ​ക​രി​ക്കാ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മൊ​റാ​ർ​ജി​യ​ട​ക്കം​ ​ആ​രും​ ​എ​ത്തി​യി​രു​ന്നി​ല്ല.​ഇ​ത് ​ജെ.​പി​യെ​ ​വ​ല്ലാ​തെ​ ​വേ​ദ​നി​പ്പി​ച്ചു.​എ​ന്നാ​ൽ​ ​ഇ​ക്കാ​ര്യം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ ​ന​യ്യാ​രോ​ട് ​മൊ​റാ​ർ​ജി​ ​ക്ഷു​ഭി​ത​നാ​യി.​ '​ഗാ​ന്ധി​യെ​ ​ഞാ​ൻ​ ​അ​ങ്ങോ​ട്ടു​പോ​യി​ക്ക​ണ്ടി​ട്ടി​ല്ല.​അ​തി​ലും​ ​വ​ലി​യ​ ​ആ​ളൊ​ന്നു​മ​ല്ല​ല്ലോ..​ജെ.​പി.​"​-​മൊ​റാ​ർ​ജി​യു​ടെ​ ​പ്ര​തി​ക​ര​ണം​ ​ന​യ്യാ​രെ​ ​‌​ഞെ​ട്ടി​ച്ചു.


നെ​ഹ്റു​ ​സ്ട്രോ​ക്കി​നെ​ ​തു​ട​ർ​ന്ന് ​വി​ശ്ര​മ​ത്തി​ലാ​യ​പ്പോ​ൾ​ ​നെ​ഹ്റു​വി​ന് ​മാ​ർ​ക്ക് ​ചെ​യ്തു​വ​രു​ന്ന​ ​ഫ​യ​ലു​ക​ൾ​ ​ശാ​സ്ത്രി​യാ​ണ് ​നോ​ക്കി​യി​രു​ന്ന​ത്.​ഇ​ന്ദി​ര​യ്ക്ക് ​ഇ​തി​ഷ്ടമാ​യി​രു​ന്നി​ല്ല.​പ്ര​ധാ​ന​ ​ഫ​യ​ലു​ക​ൾ​ ​ശാ​സ്ത്രി​ക്കു​ ​ന​ൽ​കും​ ​മു​മ്പെ​ ​ത​ന്നെ​ ​കാ​ണി​ക്ക​ണ​മെ​ന്ന് ​അ​വ​ർ​ ​നി​ഷ്‌ക​ർ​ഷി​ച്ചു.​ഇ​ത​റി​ഞ്ഞെ​ങ്കി​ലും​ ​ശാ​സ്ത്രി​ ​അ​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചി​ല്ല.​ ​രോ​ഗ​ബാ​ധി​ത​നാ​യ​ ​നെ​ഹ്റു​വി​നെ​ക്കാ​ണാ​ൻ​ ​ഒ​രി​ക്ക​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​റാ​യ​ ​ന​യ്യാ​ർ​ ​തീ​ൻ​മൂ​ർ​ത്തി​ഭ​വ​നി​ലെ​ത്തി.​അ​പ്പോ​ൾ​ ​നെ​ഹ്റു​വി​നെ​ക്കാ​ണാ​ൻ​ ​ഒ​രു​ ​മ​ണി​ക്കൂ​റി​ല​ധി​ക​മാ​യി​ ​ശാ​സ്ത്രി​ ​താ​ഴെ​ക്കാ​ത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു.​ഈ​ ​വി​വ​രം​ ​നെ​ഹ്റു​വി​ന്റെ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​ ​എ​ൻ.​കെ.​ശേ​ഷ​നോ​ട് ​ന​യ്യാ​ർ​ ​പ​റ​ഞ്ഞു.​ശേ​ഷ​ന്റെ​ ​മ​റു​പ​ടി​ ​ഇ​താ​യി​രു​ന്നു.​ഞാ​ൻ​ ​ര​ണ്ടു​ത​വ​ണ​ ​കു​റി​പ്പ് ​കൊ​ടു​ത്ത​യ​ച്ചു.​അ​വ​ർ​(​ഇ​ന്ദി​ര)​ ​വി​ളി​ക്കാ​തി​രു​ന്നാ​ൽ​ ​എ​നി​ക്കെ​ന്ത് ​ചെ​യ്യാ​നാ​കും. ​ അ​വ​രു​ടെ​ ​ഈ​ ​കാ​ര്യ​ങ്ങ​ളി​ലൊ​ന്നും​ ​ഇ​ട​പെ​ട​രു​തെ​ന്ന​ ​ഉ​പ​ദേ​ശ​വും​ ​ശേ​ഷ​ൻ​ ​ന​യ്യാ​ർ​ക്ക് ​ന​ൽ​കി.


നെ​ഹ്റു​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന​ ​ഗോ​വി​ന്ദ് ​വ​ല്ല​ഭ​ ​പ​ന്ത് ​മ​രി​ച്ച​പ്പോ​ൾ​ ​ആ​ ​പ​ദ​വി​യി​ലേ​ക്ക് ​വാ​ണി​ജ്യ​ ​മ​ന്ത്രി​യാ​യ​ ​ശാ​സ്ത്രി​യെ​ ​നെ​ഹ്റു​ ​അ​വ​രോ​ധി​ച്ചു.​പ​ന്തി​ന്റെ​ ​സ്റ്റാ​ഫി​ൽ​ ​നി​ന്ന് ​ര​ണ്ട് ​പേ​രെ​യാ​ണ് ​ശാ​സ്ത്രി​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ഒ​ന്ന് ​ഡ്രൈ​വ​ർ.​ര​ണ്ട് ​പ​ന്തി​ന്റെ​ ​പ്ര​സ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​റാ​യ​ ​കു​ൽ​ദീ​പ് ​ന​യ്യാ​രെ.​ശാ​സ്ത്രി​യു​മാ​യി​ ​അ​ന്ന് ​തു​ട​ങ്ങി​യ​ ​അ​ടു​പ്പ​മാ​ണ്.​(​കു​ൽ​ദീ​പ് ​ന​യ്യാ​ർ​ ​നെ​ഹ്റു​വി​ന്റെ​ ​പ്ര​സ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​റാ​യും​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു)
താ​ഷ്കെ​ന്റ് ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ശാ​സ്ത്രി​യോ​ടൊ​പ്പം​ ​ന​യ്യാ​രും​ ​പോ​യി​രു​ന്നു.​അ​ന്ന് ​ഒ​രു​ദി​നം​ ​രാ​ത്രി​ 11​ ​ക​ഴി​‌​‌​ഞ്ഞ​പ്പോ​ൾ​ ​ഒ​രു​ ​റ​ഷ്യ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ ​ന​യ്യാ​രു​ടെ​ ​മു​റി​യി​ൽ​ ​വ​ന്നു​ ​മു​ട്ടി.​ നി​ങ്ങ​ളു​ടെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മ​രി​ക്കാ​റാ​യി.​വേ​ഗം​ ​ചെ​ല്ലൂ​യെ​ന്ന് ​അ​വ​ർ​ ​പ​റ​‌​ഞ്ഞു.​ശാ​സ്ത്രി​യേ​യും​ ​പാ​കി​സ്ഥാ​ൻ​ ​പ്ര​സി​ഡ​ന്റ് ​ജ​ന​റ​ൽ​ ​മു​ഹ​മ്മ​ദ് ​അ​യൂ​ബ് ​ഖാ​നെ​യും​ ​ന​യ്യാ​ർ​ ​താ​മ​സി​ച്ചി​രു​ന്ന​ ​താ​ഷ്ക്കന്റ് ​ഹോ​ട്ട​ലി​ൽ​ ​നി​ന്നും​ 15​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​യു​ള്ള​ ​ആ​ഡം​ബ​ര​ഹോ​ട്ട​ലി​ലാ​യി​രു​ന്നു​ ​പാ​ർ​പ്പി​ച്ചി​രു​ന്ന​ത്.​ന​യ്യാ​ർ​ ​അ​വി​ടെ​ ​പാ​ഞ്ഞെ​ത്തി. ​അ​പ്പോ​ഴേ​ക്കും​ ​ശാ​സ്ത്രി​ ​മ​രി​ച്ചു​ക​ഴി​ഞ്ഞു.


റ​ഷ്യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​കോ​സി​ജി​നാ​ണ് 1965​ ​ലെ​ ​ഇ​ന്ത്യാ​-​പാ​ക് ​പോരാട്ടം​ ​അ​വ​സാ​നി​പ്പി​ച്ച് ​സ​മാ​ധാ​ന​ക​രാ​റി​ൽ​ ഒ​പ്പി​ടാ​നാ​യി​ ​ശാ​സ്ത്രി​യെയും​ അയൂബ്ഖാനെയും ​നി​ർ​ബ​ന്ധി​ച്ച് ​താ​ഷ്ക്ക​ന്റി​ൽ​ ​എ​ത്തി​ച്ച​ത്. നയ്യാർ​ ​അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ​ ​കോ​റി​ഡോ​റി​ൽ​ ​കോ​സി​ജി​ൻ​ ​നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു. ​ക​ണ്ട​പ്പോ​ൾ​ ​ശാ​സ്ത്രി​ ​മ​രി​ച്ച​ ​വി​വ​രം​ ​പ​റ​‌​ഞ്ഞു.​ മു​റി​യി​ൽ​ ​ക​യ​റി​ ​നോ​ക്കി​യ​പ്പോ​ൾ​ ​വ​ലി​യ​ ​കി​ട​ക്ക​യി​ൽ​ ​ധോ​ത്തി​യി​ൽ​ ​പൊ​തി​ഞ്ഞ് ​ശാ​സ്ത്രി​യു​ടെ​ ​മൃ​ത​ദേ​ഹം.​ ആ​ ​മു​റി​യി​ൽ​ ​ടെ​ല​ഫോ​ണോ​ ​കാ​ൾ​ബ​ട്ട​ണോ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ശാ​സ്ത്രി​യു​ടെ​ ​സ്റ്റെ​നോ​യാ​യ​ ​വെ​ങ്ക​ട്ട​രാ​മ​ൻ​ ​അ​തേ​ക്കു​റി​ച്ച് ​പ​റ​ഞ്ഞ​ത് ​ക​ടു​ത്ത​ ​ഹൃ​ദ​യാ​ഘാ​തം​ ​ഉ​ണ്ടാ​യി​ട്ടും​ ​ഡോ​ക്ട​റെ​ ​വി​ളി​ക്കാ​നാ​യി​ ​ശാ​സ്ത്രി​ ​ത​ന്റെ​ ​മു​റി​വ​രെ​ ​ന​ട​ന്നു​ചെ​ന്നു​വെ​ന്നാ​ണ്.​ തി​രി​കെ​ ​കൊ​ണ്ടു​കി​ട​ത്തി​ ​ഡോ​ക്ട​റെ​ ​വി​ളി​ക്കു​ക​യും​ ​ഇ​ൻ​ജ​ക്ഷ​ൻ​ ​ന​ൽ​കു​ക​യും​ ​ചെ​യ്തെ​ങ്കി​ലും​ ​അ​പ്പോ​ഴേ​ക്കും​ ​മ​ര​ണം​ ​സം​ഭ​വി​ച്ചി​രു​ന്നു.


പ്ര​ത്യേ​ക​ ​വി​മാ​ന​ത്തി​ൽ​ ​ശാ​സ്ത്രി​യു​ടെ​ ​മൃ​ത​ദേ​ഹം​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി.​തൊ​ട്ടു​ ​പി​റ​കെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം​ ​ന​യ്യാ​രും​ ​മ​ട​ങ്ങി​യെ​ത്തി.​ന​യ്യാ​ർ​ ​ശാ​സ്ത്രി​യു​ടെ​ ​കു​ടും​ബ​ത്തി​നു​ ​പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു.​ശാ​സ്ത്രി​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​ന​യ്യാ​രെ​ ​ശാ​സ്ത്രി​യു​ടെ​ ​ഒ​പ്പം​ ​ഉ​ണ്ടാ​കാ​തി​രു​ന്ന​തെ​ന്താ​ണെ​ന്ന് ​ചോ​ദി​ച്ച് ​ശാ​സ്ത്രി​യു​ടെ​ ​ഭാ​ര്യ​ ​ശ​കാ​രി​ച്ചു.​ 'എ​ന്റെ​ ​ഭ​ർ​ത്താ​വി​ന് ​ആ​രോ​ ​വി​ഷം​ ​കൊ​ടു​ത്ത​താ​ണ്.​ ശ​രീ​രം​ ​മു​ഴു​വ​ൻ​ ​നീ​ല​നി​റ​മാ​യി​രി​ക്കു​ന്നു."​ അ​വ​ർ​ ​വി​തു​മ്പ​ലോ​ടെ​ ​ന​യ്യാ​രോ​ട് ​പ​റ​‌​ഞ്ഞു.​ ശാ​സ്ത്രി​യു​ടെ​ ​സം​സ്കാ​രം​ ​രാ​ജ്ഘ​ട്ടി​ൽ​ ​വേ​ണ​മെ​ന്നാ​യി​രു​ന്നു​ ​കു​ടും​ബ​ത്തി​ന്റെ​ ​താ​ത്പര്യം.​എ​ന്നാ​ൽ​ ​ഇ​ന്ദി​ര​ ​ഇ​തി​ന് ​എ​തി​രാ​യി​രു​ന്നു.​ശാ​സ്ത്രി​യെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നാ​ടാ​യ​ ​അ​ല​ഹാ​ബാ​ദി​ൽ​ ​അ​ട​ക്കാ​മെ​ന്നാ​യി​രു​ന്നു​ ​ഇ​ന്ദി​ര​യു​ടെ​ ​വാ​ദം.​ എ​ന്നാ​ൽ​ ​രാ​ജ്ഘ​ട്ടി​ൽ​ ​അ​ട​ക്കി​യി​ല്ലെ​ങ്കി​ൽ​ ​താ​ൻ​ ​നി​രാ​ഹാ​ര​മി​രി​ക്കു​മെ​ന്ന​ ​ശാ​സ്ത്രി​യു​ടെ​ ​ഭാ​ര്യ​യു​ടെ​ ​സ​മ്മ​ർ​ദ്ദ​ത്തി​നു​ ​മു​ന്നി​ൽ​ ​ഇ​ന്ദി​ര​യ്ക്കു​ ​വ​ഴ​ങ്ങേ​ണ്ടി​വ​ന്നു.​ തു​ട​ർ​ന്ന് ​ശാ​സ്ത്രി​യു​ടെ​ ​സ്മൃ​ഥി​ ​കു​ടീ​ര​ത്തി​ൽ​ ​'​ജ​യ് ​ജ​വാ​ൻ​ ​ജ​യ് ​കി​സാ​ൻ​"​ ​എ​ന്ന് ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നെ​യും​ ​ഇ​ന്ദി​ര​ ​എ​തി​ർ​ത്തു.​ ആ​ത്മാ​ഹൂ​തി​ ​ചെ​യ്യു​മെ​ന്ന​ ​ല​ളി​താ​ശാ​സ്ത്രി​യു​ടെ​ ​ഭീ​ഷ​ണി​ക്കു​ ​മു​ന്നി​ൽ​ ​വീ​ണ്ടും​ ​ഇ​ന്ദി​ര​ ​വ​ഴ​ങ്ങി.


ശാ​സ്ത്രിക്ക് ​വി​ഷം​ ​ന​ൽ​കി​യെ​ന്ന​ ​വാ​ദം​ ​ച​ർ​ച്ച​യ്ക്കു​ ​വി​ടാ​മെ​ങ്കി​ലും​ ​മു​മ്പ് ​ര​ണ്ട് ​ത​വ​ണ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഹൃ​ദ​യാ​ഘാ​തം​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത് ​വി​സ്മ​രി​ക്കാ​നാ​വി​ല്ല.​മ​ര​ണ​ ​ദി​വ​സം​ ​ശാ​സ്ത്രി​ ​വ​ള​രെ​ ​വി​ഷ​ണ്ണ​നാ​യി​രു​ന്നു.​ര​ണ്ട് ​ടെ​റി​ട്ട​റി​ക​ൾ​ ​പാ​കി​സ്ഥാ​ന് ​വി​ട്ടു​ന​ൽ​കി​യ​തി​ന്റെ​ ​പേ​രി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തെ​ ​കു​ട​ഞ്ഞി​രു​ന്നു.​നാ​ട്ടി​ൽ​ ​ഭാ​ര്യ​ ​ല​ളി​ത​യെ​(​അ​മ്മ​യെ​ന്നാ​ണ് ​ശാ​സ്ത്രി​ ​ഭാ​ര്യ​യെ​ ​വി​ളി​ച്ചി​രു​ന്ന​ത്) ​ടെ​ലിഫോ​ണി​ൽ​ ​വി​ളി​ച്ചി​ട്ടും​ ​ഈ​ ​വി​ഷ​യ​ത്തി​ന്റെ​ ​പേ​രി​ൽ​ ​അ​വ​ർ​ ​ഫോ​ൺ​ ​എ​ടു​ത്ത​തു​മി​ല്ല.​അ​തി​ന്റെ​ ​വി​ഷ​മ​വും​ ​ശാ​സ്ത്രി​ക്കു​ണ്ടാ​യി​രു​ന്നു​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​പാ​ർ​ല​മെ​ന്റി​ൽ​ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​സ്വ​ര​ൺ​സിം​ഗ് ​ഇ​തേ​ക്കു​റി​ച്ച് ​വി​ശ​ദീ​ക​രി​ച്ച​പ്പോ​ൾ​ ​ശാ​സ്ത്രി​ ​മ​രി​ച്ചു​കി​ട​ന്ന​ ​മു​റി​യി​ൽ​ ​കാ​ൾ​ബ​ട്ട​ൺ​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞ​തെ​ന്തി​നാ​യി​രു​ന്നു​വെ​ന്ന് ​ഇ​ന്നും​ ​മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്ന് ​ന​യ്യാ​ർ​ ​പ​റ​യു​ന്നു.


പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ​ ​ച​രി​ത്ര​ത്തോ​ടൊ​പ്പ​മാ​ണ് ​ന​ട​ക്കു​ന്ന​തെ​ന്ന് ​മു​മ്പൊ​രി​ക്ക​ൽ​ ​കേ​ര​ള​കൗ​മു​ദി​ക്കു​ ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​ന​യ്യാ​ർ​ ​പ​റ​ഞ്ഞ​തോ​ർ​ക്കു​ന്നു. ​ച​രി​ത്ര​ത്തി​ന് ​വെ​റും​ ​സാ​ക്ഷി​യാ​യാ​ൽ​ ​മാ​ത്രം​ ​പോ​ര​ ​അ​തി​ന്റെ​ ​ഉ​ള്ള​റ​ക​ളി​ൽ​ ​എ​ന്തു​ ​ന​ട​ന്നു​വെ​ന്നു​കൂ​ടി​ ​അ​ന്വേ​ഷി​ച്ച​റി​യ​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ച​രി​ത്ര​ത്തി​ന്റെ​ ​ഇ​ട​നാ​ഴി​ക​ളി​ലെ​ ​ര​ഹ​സ്യ​ങ്ങ​ളു​ടെ​ ​ക​ല​വ​റ​യാ​ണ് ​ന​യ്യാ​ർ​ ​ത​ന്റെ​ ​പു​സ്ത​ക​ത്തി​ലൂ​ടെ​ ​വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT