AUDIO

കർണാടകം; കോൺഗ്രസ് സഹനപാതയിൽ

പി.എച്ച്.സനൽകുമാർ | Saturday 16 March 2019 12:21 AM IST

karnataka-

ക​ഷ്ട​കാ​ലം​ ​വ​ന്നാ​ൽ​ ​മാ​നം​ ​മ​റ​ന്നും​ ​പ​ണി​യെ​ടു​ക്ക​ണം.​ ​എ​ന്തും​ ​ചെ​യ്യേ​ണ്ടി​വ​രും.​ ​എ​ന്തും​ ​സ​ഹി​ക്ക​ണം​ ​എ​ന്നെ​ല്ലാ​മാ​ണ് ​പ​ഴ​മൊ​ഴി.​ ​കോ​ൺ​ഗ്ര​സി​നെ​ ​സം​ബ​ന്ധി​ച്ച​ ​ഇ​തെ​ല്ലാം​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​ശ​രി​യാ​യി​ ​തീ​രു​ക​യാ​ണ് ​ക​ർ​ണാ​ട​ക​ത്തി​ൽ.​ ​ബി.​ജെ.​പി.​യെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​നി​ന്ന് ​മാ​റ്റി​നി​റു​ത്താ​ൻ​ ​ക​ർ​ണാ​ട​ക​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​എ​ല്ലാ​ ​ന​ഷ്ട​വും​ ​സ​ഹി​ക്കു​ക​യാ​ണ്.​ ​അ​ഞ്ച് ​വ​ർ​ഷം​ ​ഭ​രി​ച്ചെ​ങ്കി​ലും​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ന​ട​ന്ന​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തു​ട​ർ​ ​ഭ​ര​ണ​ത്തി​ന് ​മ​തി​യാ​യ​ ​സീ​റ്റ് ​കി​ട്ടി​യി​ല്ല.​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഒ​റ്റ​ക​ക്ഷി​ ​ബി.​ജെ.​പിയാ​യി.​ ​അ​വ​രെ​ ​മാ​റ്റി​നി​റു​ത്താ​ൻ​ 224​ ​അം​ഗ​ ​സ​ഭ​യി​ൽ​ ​വെ​റും​ 37​ ​സീ​റ്റു​ള്ള​ ​ജ​ന​താ​ദ​ളി​ന് ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​ന​വും​ ​കൂ​ടു​ത​ൽ​ ​മ​ന്ത്രി​പ​ദ​വി​ക​ളും​ ​ന​ൽ​കി.​ ​കോ​ൺ​ഗ്ര​സി​ന് 78​ ​സീ​റ്റു​ക​ൾ​ ​കി​ട്ടി​യി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​മ​ന​സ​റി​ഞ്ഞ് ​ഭ​രി​ക്കാ​നോ,​ന​ല്ല​ ​വ​കു​പ്പു​ക​ളെ​ടു​ക്കാ​നോ​ ​ക​ഴി​ഞ്ഞി​ല്ല.​ ​സം​സ്ഥാ​നം​ ​മു​ഴു​വ​ൻ​ ​കോ​ൺ​ഗ്ര​സ് ​അ​മ​ർ​ഷ​മ​ട​ക്കി​ ​നി​ൽ​ക്കു​ക​യാ​ണ്.​ ​ഇ​തി​നി​ട​യി​ലാ​ണ് ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​ഏ​പ്രി​ൽ​ 18,23​ ​തീ​യ​തി​ക​ളി​ലാ​യി​ ​ര​ണ്ട് ​ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.


ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​ ​ബി.​ജെ.​പിക്ക് ​ഏ​റ്റ​വും​ ​വേ​രോ​ട്ട​മു​ള്ള​ ​സം​സ്ഥാ​ന​മാ​ണ് ​ക​ർ​ണാ​ട​കം.​ 1999​ ​മു​ത​ൽ​ ​അ​വ​ർ​ ​പ​കു​തി​യി​ലേ​റെ​ ​സീ​റ്റു​ക​ളി​ലും​ ​ജ​യി​ച്ചു​വ​രി​ക​യാ​ണ്.​ ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യു​മാ​യി​ ​നേ​രി​ട്ട് ​ഏ​റ്റു​മു​ട്ടു​ന്ന​ ​തെ​ക്ക​ൻ​ ​സം​സ്ഥാ​ന​വും​ ​ക​ർ​ണാ​ട​ക​മാ​ണ്.​ ​എ​ന്ത് ​വി​ല​കൊ​ടു​ത്തും​ ​ബി.​ജെ.​പി​യെ​ ​പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് ​കോ​ൺ​ഗ്ര​സ് ​ത​ന്ത്രം.​ ​ഇ​തി​ന് ​കോ​ൺ​ഗ്ര​സും​ ​പ്ര​വ​ർ​ത്ത​ക​രും​ ​ചി​ല്ല​റ​ ​ത്യാ​ഗ​മൊ​ന്നു​മ​ല്ല​ ​ചെ​യ്യു​ന്ന​ത്.​ ​സ്ഥാ​ന​ങ്ങ​ളും​ ​ഭ​ര​ണ​വും​ ​എ​ല്ലാം​ ​വേ​ണ്ടെ​ന്ന് ​വ​യ്ക്കേ​ണ്ടി​വ​ന്നു.​ ​ആ​കെ​ക്കി​ട്ടു​ന്ന​ ​നേ​ട്ടം,​ ​വ​ലി​യ​ ​പാ​ർ​ട്ടി​യാ​യി​ട്ടും​ ​ബി.​ജെ.​പി യെ​ ​ഭ​രി​ക്കാ​ൻ​ ​അ​നു​വ​ദി​ച്ചി​ല്ല​ ​എ​ന്ന​ത് ​മാ​ത്ര​മാ​ണ്.​ ​നി​ല​വി​ൽ​ 28​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ബി.​ജെ.​പി​ക്ക് 17,​ ​കോ​ൺ​ഗ്ര​സ് ​ഒ​ൻ​പ​ത്,​ ​ജ​ന​താ​ദ​ൾ​ ​ര​ണ്ട് ​എ​ന്ന​താ​ണ് ​നി​ല.


ക​ർ​ണാ​ട​ക​ത്തി​ന്റെ​ ​തെ​ക്ക​ൻ​ ​മേ​ഖ​ല​ക​ളി​ൽ​ ​മാ​ത്ര​മാ​ണ് ​ജ​ന​താ​ദ​ളി​ന്റെ​ ​ശ​ക്തി.​ ​ര​ണ്ടാ​മ​ത്തെ​ ​പ്ര​ബ​ല​ ​സ​മു​ദാ​യ​മാ​യ​ ​വൊ​ക്ക​ലിം​ഗ​ർ​ ​അ​വ​ർ​ക്കൊ​പ്പ​മാ​ണ്.​ ​പ​ഴ​യ​ ​മൈ​സൂ​ർ​ ​രാ​ജ്യ​ത്തി​ലു​ൾ​പ്പെ​ട്ട​ ​ഹാ​സ​ൻ,​ ​മൈ​സൂ​ർ,​ ​കു​ട​ക്,​ ​മ​ണ്ഡ്യ,​ ​രാം​ന​ഗ​ര തു​ട​ങ്ങി​യ​ ​ജി​ല്ല​ക​ളി​ൽ​ ​ശ​ക്തി​യാ​യും​ ​മം​ഗ​ലാ​പു​രം,​ ​ഉ​ഡു​പ്പി,​ ​ഷി​മോ​ഗ,​ ​തും​കൂ​ർ​ ​ജി​ല്ല​ക​ളി​ൽ​ ​ചെ​റി​യ​തോ​തി​ലും​ ​വൊ​ക്ക​ലിം​ഗ​രു​ണ്ട്.​ ​ഇൗ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​മാ​ത്ര​മാ​ണ് ​ജ​ന​താ​ദ​ളി​ന് ​സാ​ന്നി​ധ്യ​മു​ള്ള​ത്.​ ​വൊ​ക്ക​ലിം​ഗ​ർ​ക്ക് ​ഭൂ​രി​പ​ക്ഷ​മു​ള്ള​ ​ജി​ല്ല​ക​ളി​ൽ​ ​ബി.​ജെ.​പി ​ദു​ർ​ബ​ല​മാ​ണ്.​ ​കാ​ര​ണം​ ​ബി.​ജെ.​പി ​യു​ടെ​ ​ശ​ക്തി​ ​മ​റ്റൊ​രു​ ​പ്ര​ബ​ല​ ​സ​മു​ദാ​യ​മാ​യ​ ​ലിം​ഗാ​യ​ത്താ​ണ്.​ ​ര​ണ്ട് ​സ​മു​ദാ​യ​ത്തി​ലും​ ​കാ​ര്യ​മാ​യ​ ​പി​ന്തു​ണ​ ​നേ​ടാ​ൻ​ ​ക​ഴി​യാ​തെ​ ​പോ​യ​താ​ണ് ​കോ​ൺ​ഗ്ര​സി​നെ​ ​ക്ഷീ​ണി​പ്പി​ച്ച​ത്.​ ​മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളും​ ​ദ​ളി​ത് ​സ​മു​ദാ​യ​ങ്ങ​ളും​ ​ചെ​റി​യ​ ​തോ​തി​ൽ​ ​വൊ​ക്ക​ലിം​ഗ​രു​മാ​ണ് ​കോ​ൺ​ഗ്ര​സി​ന്റെ​ ​ശ​ക്തി​യെ​ന്ന് ​പ​റ​യാം.​ ​ജ​ന​താ​ദ​ൾ​ ​ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​കോ​ൺ​ഗ്ര​സും​ ​ദ​ളു​മാ​യി​ ​നേ​രി​ട്ട് ​മ​ത്സ​ര​മാ​യി​രു​ന്നു​ ​ന​ട​ന്നി​രു​ന്ന​ത്.​ ​ഇൗ​ ​ര​ണ്ടു​പാ​ർ​ട്ടി​ക​ളും​ ​ഒ​രി​ക്ക​ലും​ ​യോ​ജി​ച്ചി​ട്ടു​മി​ല്ല.​ 2004​ ​ൽ​ ​ധ​രം​സിം​ഗ് ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​ദ​ൾ​ ​കോ​ൺ​ഗ്ര​സു​മാ​യി​ ​കൈ​കോ​ർ​ത്ത​ത്.​ ​അ​ത് ​ഒ​ന്ന​ര​വ​ർ​ഷം​ ​പോ​ലും​ ​തി​ക​ച്ചി​ല്ല.​ ​ദ​ളും​ ​കോ​ൺ​ഗ്ര​സു​മാ​യി​ ​ചേ​ർ​ന്ന് ​ഇ​തു​വ​രെ​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​നേ​രി​ട്ട​ ​ച​രി​ത്ര​വു​മി​ല്ല.​ ​ക​ർ​ണാ​ട​ക​ത്തി​ൽ​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ബി.​ജെ.​പി ക്കെ​തി​രെ​ ​കോ​ൺ​ഗ്ര​സ് ​-​ ​ജ​ന​താ​ദ​ൾ​ ​മു​ന്ന​ണി​ ​മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.​ ​മു​ന്ന​ണി​യു​ടെ​ ​സീ​റ്റ് ​വി​ഭ​ജ​നം​ ​ബു​ധ​നാ​ഴ്ച​ ​പൂ​ർ​ത്തി​യാ​യി.​ 28​ ​ൽ​ ​എ​ട്ട് ​സീ​റ്റു​ക​ളാ​ണ് ​ജ​ന​താ​ദ​ളി​ന് ​കോ​ൺ​ഗ്ര​സ് ​വി​ട്ടു​കൊ​ടു​ത്ത​ത്.​ ​ജ​ന​താ​ദ​ൾ​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ജ​യി​ച്ച​ ​സീ​റ്റു​ക​ൾ​ക്ക് ​പു​റ​മെ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഒ​രു​ ​സി​റ്റിം​ഗ് ​സീ​റ്റും​ ​ദ​ളി​ന് ​വി​ട്ടു​കൊ​ടു​ത്തു.​ ​എ​ങ്കി​ൽ​പ്പോ​ലും​ ​ജ​ന​താ​ദ​ൾ​ ​നേ​താ​വ് ​എ​ച്ച്.​ഡി.​ ​ദേ​വ​ഗൗ​ഡ​ ​അ​സം​തൃ​പ്തി​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​ശ​ക്തി​കേ​ന്ദ്ര​മാ​യ​ ​മൈ​സൂ​ർ​ ​കോ​ൺ​ഗ്ര​സ് ​പി​ടി​ച്ചു​വ​ച്ച​താ​ണ് ​അ​ദ്ദേ​ഹ​ത്തി​ന് ​അ​തൃ​പ്തി​യു​ണ്ടാ​ക്കി​യ​ത്.


സി​റ്റിം​ഗ് ​സീ​റ്റാ​യ​ ​ദേ​വ​ഗൗ​ഡ​യു​ടെ​ ​ഹാ​സ​ൻ,​ ​മ​ണ്ഡ്യ,​എ​ന്നി​വ​യ്ക്ക് ​പു​റ​മെ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​തും​കൂ​രും​ ​ദ​ളി​ന് ​വി​ട്ടു​കൊ​ടു​ത്തു.​ ​ബാം​ഗ്ളൂ​ർ​ ​നോ​ർ​ത്ത്,​ ​ഷി​മോ​ഗ,​ ​ഉ​ഡു​പ്പി,​ ​വി​ജ​യ​പു​ര,​ഉ​ത്ത​ര​ ​ക​ന്ന​ഡ​ ​മ​ണ്ഡ​ല​ങ്ങ​ളാ​ണ് ​ദ​ളി​ന് ​ന​ൽ​കി​യ​ത്.​ ​ദ​ളി​നോ​ട് ​അ​മി​ത​മാ​യി​ ​വി​ട്ടു​വീ​ഴ്ച​ ​ചെ​യ്യു​ന്ന​കോ​ൺ​ഗ്ര​സ് ​നി​ല​പാ​ടി​ൽ​ ​സം​സ്ഥാ​ന​ത്ത് ​ക​ടു​ത്ത​ ​അ​തൃ​പ്തി​യാ​ണ്.​ ​പ​ല​ ​നേ​താ​ക്ക​ളും​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​പോ​കു​ന്ന​തി​ന് ​ഇ​ത് ​കാ​ര​ണ​മാ​യി​ ​പ​റ​ഞ്ഞു​ ​ക​ഴി​ഞ്ഞു.​ ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്ന് ​ഇ​തി​ന​കം​ ​ര​ണ്ട് ​എം.​ ​എ​ൽ.​എ​മാ​ർ​ ​ബി.​ജെ.​പി​യി​ലെ​ത്തി.​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​പോ​കു​മെ​ന്ന് ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യി​ട്ടു​മു​ണ്ട്.​ ​ദ​ളു​മാ​യു​ള്ള​ ​സീ​റ്റ് ​വി​ഭ​ജ​ന​ത്തി​ൽ​ ​കോ​ൺ​ഗ്ര​സി​ലെ​ ​ന​ല്ലൊ​രു​വി​ഭാ​ഗം​ ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ളും​ ​അ​തൃ​പ്ത​രാ​ണ്.​ ​സ​ഖ്യ​ത്തി​ലൂ​ടെ​ ​കോ​ൺ​ഗ്ര​സി​ന് ​ആ​നു​പാ​തി​ക​ ​നേ​ട്ട​മൊ​ന്നു​മി​ല്ലെ​ന്നും​ ​ജ​ന​താ​ദ​ൾ​ ​കൂ​ടു​ത​ൽ​ ​സീ​റ്റു​ക​ൾ​ ​ജ​യി​ക്കാ​ൻ​ ​സാ​ധ്യ​ത​യു​ണ്ടാ​യെ​ന്നു​മാ​ണ് ​അ​വ​രു​ടെ​ ​പ​രാ​തി.​ ​എ​ന്നാ​ൽ​ ​കൂ​ടു​ത​ൽ​ ​ത​ർ​ക്ക​മു​ണ്ടാ​യ​ ​മൈ​സൂ​ർ,​ ​തും​കൂ​ർ​ ​സീ​റ്റു​ക​ളി​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ന​ഷ്ട​മി​ല്ലെ​ന്നാ​ണ് ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​സി​ദ്ധ​രാ​മ​യ്യ​ ​പ​റ​യു​ന്ന​ത്.​ ​മൈ​സൂ​രി​ൽ​ ​ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജ​യി​ച്ച​ത് ​ബി​.ജെ​.പി​യാ​ണ്.​ ​ഇ​വി​ടെ​ ​എ​ട്ട് ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ന്ന​പ്പോ​ൾ​ ​നാ​ലി​ട​ത്ത് ​ബി.​ജെ.​പി​യും​ ​ഒ​രി​ട​ത്ത് ​കോ​ൺ​ഗ്ര​സും​ ​മൂ​ന്നി​ട​ത്ത് ​ദ​ളും​ ​ജ​യി​ച്ചു.​ ​ഇ​വി​ടെ​ ​ദ​ളി​ന്റെ​ ​പി​ന്തു​ണ​യു​ണ്ടെ​ങ്കി​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ജ​യി​ക്കാം.​ ​എ​ന്നാ​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സി​റ്റിം​ഗ് ​മ​ണ്ഡ​ല​മാ​യ​ ​തും​കൂ​രി​ൽ​ ​എ​ട്ടി​ൽ​ ​നാ​ല് ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​ബി.​ജെ.​പി.​ ​ജ​യി​ച്ചു.​ ​മൂ​ന്നി​ട​ത്ത് ​ദ​ളും​ ​ഒ​രി​ട​ത്ത് ​കോ​ൺ​ഗ്ര​സും​ ​ജ​യി​ച്ചു.​ ​ഇ​വി​ടെ​ ​കോ​ൺ​ഗ്ര​സ് ​പി​ന്തു​ണ​ച്ചാ​ലും​ ​ദ​ൾ​ ​ജ​യി​ക്കാ​ൻ​ ​പ്ര​യാ​സ​മാ​ണ്.​ ​കാ​ര​ണം​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ഭൂ​രി​പ​ക്ഷം​ ​വോ​ട്ട​ർ​മാ​രും​ ​ലിം​ഗാ​യ​ത്ത് ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്നു​ള്ള​താ​ണ്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ചെ​റി​യ​ ​ഭൂ​രി​പ​ക്ഷ​ത്തി​നാ​ണി​വി​ടെ​ ​ബി.​ജെ.​പി​ ​തോ​റ്റ​ത്.​ ​മൈ​സൂ​ർ​ ​ദ​ളി​ന് ​വി​ട്ടു​കൊ​ടു​ക്കാ​തി​രു​ന്ന​തി​ലൂ​ടെ​ ​ദ​ൾ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ദേ​വ​ഗൗ​ഡ​യ്ക്ക് ​മ​ത്സ​രി​ക്കാ​ൻ​ ​സു​ര​ക്ഷി​ത​ ​മ​ണ്ഡ​ല​മി​ല്ലാ​ത്ത​ ​സ്ഥി​തി​യാ​യെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​ആ​ശ്വ​സി​ക്കു​ന്നു.​ദേ​വ​ഗൗ​ഡ​ ​മൈ​സൂ​രി​ന് ​പ​ക​രം​ ​തും​കൂ​രി​ലോ,​ ​ബാം​ഗ്ളൂ​ർ​ ​നോ​ർ​ത്തി​ലോ​ ​മ​ത്സ​രി​ക്ക​ട്ടെ​യെ​ന്നാ​ണ് ​കോ​ൺ​ഗ്ര​സ് ​നി​ല​പാ​ട്.​ ​ബാം​ഗ്ളൂ​ർ​ ​നോ​ർ​ത്തി​ൽ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​ഡി.​വി.​ ​സ​ദാ​ന​ന്ദ​ഗൗ​ഡ​യാ​ണ് ​സി​റ്റിം​ഗ് ​എം.​പി. അ​തേ​ ​സ​മ​യം​ ​ദ​ളി​ലെ​ ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​ക​ടു​ത്ത​ ​അ​മ​ർ​ഷ​മു​ണ്ട്.​ ​അ​ത് ​കോ​ൺ​ഗ്ര​സി​നെ​തി​ര​ല്ല,​ ​മ​റി​ച്ച് ​ദേ​വ​ഗൗ​ഡ​യ്ക്കും​ ​മു​ഖ്യ​മ​ന്ത്രി​ ​എ​ച്ച്.​ ​ഡി.​ ​കു​മാ​ര​സ്വാ​മി​ക്കും​ ​എ​തി​രെ​യാ​ണ്.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​സ​ഖ്യ​മു​ണ്ടാ​യാ​ലും​ ​അ​ത് ​എ​ത്ര​മാ​ത്രം​ ​ഫ​ല​മു​ണ്ടാ​ക്കു​മെ​ന്ന് ​കോ​ൺ​ഗ്ര​സി​ന് ​ആ​ശ​ങ്ക​യു​ണ്ട്.


ദ​ളി​ലെ​ ​കു​ടും​ബാ​ധി​പ​ത്യ​മാ​ണ് ​പ്ര​വ​ർ​ത്ത​ക​രെ​ ​അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന​ത്.​ ​ദേ​വ​ഗൗ​ഡ​ ​പാ​ർ​ട്ടി​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ,​ ​അ​ദ്ദേ​ഹം​ ​ഹാ​സ​നി​ൽ​ ​നി​ന്നു​ള്ള​ ​എം.​പി.​ ​ഹാ​സ​ൻ​ ​സീ​റ്റ് ​ഇ​ത്ത​വ​ണ​ ​മൂ​ത്ത​മ​ക​നും​ ​മ​ന്ത്രി​യു​മാ​യ​ ​എ​ച്ച്.​ ​ഡി.​ ​രേ​വ​ണ്ണ​യു​ടെ​ ​മ​ക​ൻ​ ​പ്ര​ജ്വ​ലി​നെ​ ​മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ​നീ​ക്കം.​ ​ദേ​വ​ഗൗ​ഡ​ ​തും​കൂ​രി​ൽ​ ​മ​ത്സ​രി​ക്കും.​ ​ദേ​വ​ഗൗ​ഡ​യു​ടെ​ ​ര​ണ്ടാ​മ​ത്തെ​ ​മ​ക​ൻ​ ​എ​ച്ച്.​ ​ഡി.​ ​കു​മാ​ര​സ്വാ​മി​ ​സം​സ്ഥാ​ന​ ​മു​ഖ്യ​മ​ന്ത്രി.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ക​ൻ​ ​നി​ഖി​ൽ​ ​കു​മാ​ര​സ്വാ​മി​യെ​ ​മ​ണ്ഡ്യ​യി​ൽ​ ​നി​ന്ന് ​ലോ​ക് ​സ​ഭ​യി​ലേ​ക്ക് ​മ​ത്സ​രി​പ്പി​ക്കും.​ ​കു​മാ​ര​സ്വാ​മി​യു​ടെ​ ​ഭാ​ര്യ​ ​അ​നി​ത​ ​കു​മാ​ര​സ്വാ​മി​ ​എം.​ ​എ​ൽ.​എ​യാ​ണ്.​ ​രേ​വ​ണ്ണ​യു​ടെ​ ​ഭാ​ര്യ​ ​ഭ​വാ​നി​ ​രേ​വ​ണ്ണ​ ​ഹാ​സ​ൻ​ ​ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റാ​ണ്.​ ​മ​ക്ക​ളും​ ​മ​രു​മ​ക്ക​ളും​ ​പേ​ര​ക്കി​ടാ​ങ്ങ​ളും​ ​മാ​ത്രം​ ​മ​ത്സ​രി​ച്ചാ​ൽ​ ​മ​തി​യെ​ന്ന​ ​ദേ​വ​ഗൗ​ഡ​ ​കു​ടും​ബ​ത്തി​ന്റെ​ ​നി​ല​പാ​ടാ​ണ് ​ദ​ൾ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​വി​ഷ​മി​പ്പി​ക്കു​ന്ന​ത്.


കു​മാ​ര​സ്വാ​മി​യു​ടെ​ ​മ​ക​നും​ ​ദേ​വ​ഗൗ​ഡ​യു​ടെ​ ​പേ​ര​ക്കു​ട്ടി​യു​മാ​യ​ ​നി​ഖി​ൽ​ ​മ​ത്സ​രി​ക്കാ​നി​രി​ക്കു​ന്ന​ ​മ​ണ്ഡ്യ​യി​ൽ​ ​മു​ൻ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വും​ ​കേ​ന്ദ്ര​മ​ന്ത്രി​യും​ ​ന​ട​നു​മാ​യി​രു​ന്ന​ ,​ ​അ​ന്ത​രി​ച്ച​ ​അം​ബ​രീ​ഷി​ന്റെ​ ​പ​ത്നി​യും​ ​ന​ടി​യു​മാ​യ​ ​സു​മ​ല​ത​ ​മ​ത്സ​രി​ക്കാ​ൻ​ ​മു​ന്നോ​ട്ട് ​വ​ന്ന​ത് ​കോ​ൺ​ഗ്ര​സി​ലും​ ​ദ​ളി​ലും​ ​ഉ​ള്ള​ ​അ​തൃ​പ്ത​രാ​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.​ ​കോ​ൺ​ഗ്ര​സ് ​-​ ​ദ​ൾ​ ​സ​ഖ്യ​ധാ​ര​ണ​യ​നു​സ​രി​ച്ച് ​മ​ണ്ഡ്യ​ ​ദ​ളി​ന് ​വി​ട്ടു​കൊ​ടു​ത്തി​ട്ടു​ണ്ട്.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​സു​മ​ല​ത​ ​സ്വ​ത​ന്ത്ര​യാ​യി​ ​മ​ത്സ​രി​ച്ചാ​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​പ​ര​സ്യ​പി​ന്തു​ണ​ ​ന​ൽ​കാ​നാ​വി​ല്ല.​ ​എ​ന്നാ​ൽ​ ​അ​വ​സ​രം​ ​മു​ത​ല​മാ​ക്കി​ ​ബി.​ജെ.​പി.​ ​സു​മ​ല​ത​യെ​ ​പി​ന്തു​ണ​യ്ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ത് ​ഫ​ല​ത്തി​ൽ​ ​ദ​ൾ​ ​-​ ​കോ​ൺ​ഗ്ര​സ് ​ബ​ന്ധ​ത്തി​ന് ​തി​രി​ച്ച​ടി​യാ​കും.

നിലവിലെ കക്ഷിനില

നിയമസഭയിൽ

ആകെ സീറ്റ് 224
ബി.ജെ.പി. 104
ജനതാദൾ 37
കോൺഗ്രസ് 78
സ്വതന്ത്രർ 5

ലോക്‌സഭയിൽ

ആകെ 28
ബി.ജെ.പി. 17
കോൺഗ്രസ് 9
ജനതാദൾ 2

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്

ഏപ്രിൽ 18 ന് 14 മണ്ഡലങ്ങൾ

ഏപ്രിൽ 23 ന് 14 മണ്ഡലങ്ങൾ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT