AUDIO

ആ വിനയചന്ദ്രിക മായില്ല

പ്രദീപ് പനങ്ങാട് | Monday 11 February 2019 12:35 AM IST

d-vinayachandran-

വി​ന​യ​ച​ന്ദ്ര​ൻ​ ​യാ​ത്ര​ ​പ​റ​ഞ്ഞി​ട്ട് ​ആ​റു​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​വു​ന്നു.​ ​ക​വി​യാ​കാ​ൻ​ ​ആ​ഗ്ര​ഹി​ച്ച് ​ക​വി​ത​യി​ൽ​ ​മാ​ത്രം​ ​ജീ​വി​ച്ച് ​ക​വി​യാ​യി​ ​അ​സ്ത​മി​ച്ച​ ​വി​ന​യ​ച​ന്ദ്ര​ൻ​ ​ഇ​പ്പോ​ഴും​ ​മ​ല​യാ​ള​ ​വാ​യ​ന​ക്കാ​രോ​ടൊ​പ്പ​മു​ണ്ട് .​ ​ഒ​രു​ ​ത​ല​മു​റ​യെ​ ​ക​വി​ത​യു​ടെ​ ​മ​ഹാ​ന​ദി​യി​ലൂ​ടെ​ ​ന​യി​ച്ച​വ​രി​ൽ​ ​ഒ​രാ​ൾ​ ​വി​ന​യ​ച​ന്ദ്ര​നാ​ണ്.


1960​ ​ലാ​ണ് ​വി​ന​യ​ച​ന്ദ്ര​ൻ​ ​ക​വി​ത​ ​എ​ഴു​തി​ത്തു​ട​ങ്ങു​ന്ന​ത്.​ ​വ​ള​രെ​ ​ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ​ ​എ​ഴു​ത്ത​ച്ഛ​നെയും​ ​ചെ​റു​ശ്ശേ​രി​യെ​യും​ ​കു​മാ​ര​നാ​ശാ​നേ​യും​ ​വാ​യി​ച്ചു​ ​ക​ഴി​ഞ്ഞി​രു​ന്നു.​ ​നാ​ട​ൻ​പാ​ട്ടും​ ​നാ​ടോ​ടി​ക്ക​വി​ത​യും​ ​ഹൃ​ദി​സ്ഥ​മാ​ക്കി​യി​രു​ന്നു.​ ​അ​തി​ന്റെ​ ​ദൈ​വി​ക​ ​ബ​ല​ത്തി​ലാ​ണ് ​വി​ന​യ​ച​ന്ദ്ര​ൻ​ ​ക​വി​താ​ര​ച​ന​യി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​വ​രാ​നി​രി​ക്കു​ന്ന​ ​സ​വി​ശേ​ഷ​ ​കാ​വ്യ​ജീ​വി​ത​ത്തി​ന്റെ​ ​വി​ളം​ബ​ര​ങ്ങ​ൾ​ ​ആ​ദ്യ​കാ​ല​ ​ക​വി​ത​ക​ളി​ൽ​ ​ത​ന്നെ​ ​ഉ​ണ്ടാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ​ ​ആ​ധു​നി​ക​ത​യു​ടെ​ ​പ്ര​ഭാ​വം​ ​തു​ട​രു​ന്ന​ ​കാ​ല​ത്തു​ ​ത​ന്നെ​യാ​ണ് ​വി​ന​യ​ച​ന്ദ്ര​നും​ ​ക​വി​താ​ര​ച​ന​യി​ൽ​ ​സ​ജീ​വ​മാ​കു​ന്ന​ത്.​ ​അ​യ്യ​പ്പ​പ്പ​ണി​ക്ക​ർ,​ ​ക​ട​മ്മ​നി​ട്ട,​ ​സ​ച്ചി​ദാ​ന​ന്ദ​ൻ,​ ​ആ​റ്റൂ​ർ​ ​ര​വി​വ​ർ​മ്മ​ ​തു​ട​ങ്ങി​യ​വ​ർ​ ​ക​വി​ത​യി​ൽ​ ​പു​തി​യ​ ​ആ​വി​ഷ്കാ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​കാ​ലം.​ ​പു​തി​യ​ ​ആ​ശ​യ​ങ്ങ​ളും​ ​സ​ങ്ക​ല്പ​ങ്ങ​ളും​ ​ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​വി​ന​യ​ച​ന്ദ്ര​ൻ​ ​ആ​ധു​നി​ക​ത​യു​ടെ​ ​പൊ​തു​ധാ​ര​യി​ൽ​ ​നി​ന്ന് ​മാ​റി​ ​സ​ഞ്ച​രി​ക്കാ​നാ​ണ് ​ശ്ര​മി​ച്ച​ത്.​ ​പാ​ര​മ്പ​ര്യ​ത്തേ​യും​ ​ആ​ധു​നി​ക​ത​യേ​യും​ ​സ​മ​ന്വ​യി​പ്പി​ക്കു​ന്ന​ ​കാ​വ്യ​സം​സ്കാ​രം​ ​സൃ​ഷ്ടി​ക്കു​ക​യാ​ണ് ​വി​ന​യ​ച​ന്ദ്ര​ൻ​ ​ചെ​യ്ത​ത്.​ ​ ​പ്ര​പ​ഞ്ച​ത്തി​ന്റെ​യും​ ​മ​നു​ഷ്യ​ന്റെയും​ ​ആ​ന്ത​രി​ക​ ​സൗ​ന്ദ​ര്യം​ ​ക​വി​ത​ക​ളി​ലൂ​ടെ​ ​അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു​ ​വി​ന​യ​ച​ന്ദ്ര​ൻ.​ ​അ​തു​കൊ​ണ്ട് ​സ​വി​ശേ​ഷ​മാ​യ​ ​ഒ​രു​ ​കാ​വ്യ​സം​സ്കാ​രം​ ​മ​ല​യാ​ള​ ​ക​വി​ത​യി​ൽ​ ​രൂ​പ​പ്പെ​ടു​ത്താ​ൻ​ ​വി​ന​യ​ച​ന്ദ്ര​ന് ​ക​ഴി​ഞ്ഞു.​ ​ആ​ധു​നി​ക​ ​മ​ല​യാ​ള​ ​ക​വി​ത​യു​ടെ​ ​ധാ​ര​യി​ൽ​ ​നി​ന്ന് ​വേ​റി​ട്ടു​ ​നി​ൽ​ക്കാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക​വി​ത​ക​ൾ​ക്ക് ​സാ​ധി​ച്ചു.​ ​സ്വ​ന്തം​ ​ദേ​ശ​ത്തോ​ട് ​വ​ലി​യ​ ​ആ​ഭി​മു​ഖ്യം​ ​പു​ല​ർ​ത്തി​യ​ ​ക​വി​യാ​ണ് ​വി​ന​യ​ച​ന്ദ്ര​ൻ.​ ​നാ​ട്ടി​ൻ​പു​റ​ത്തെ​ ​ന​ന്മ​ക​ളാ​ൽ​ ​സ​മൃ​ദ്ധ​മാ​യ​ ​ജീ​വി​ത​ത്തെ​ ​സ്വീ​ക​രി​ക്കാ​നാ​ണ് ​ആ​ഗ്ര​ഹി​ച്ച​ത്.


ക​ല്ല​ട​ ​എ​ന്ന​ ​ഗ്രാ​മം​ ​ജീ​വി​ത​വും​ ​അ​നു​ഭ​വ​വു​മാ​ക്കി​ ​ക​ല്ല​ട​ക്കാ​ര​നാ​യി​ ​ജീ​വി​ച്ചു​കൊ​ണ്ട് ​പ്ര​പ​ഞ്ച​ ​മ​നു​ഷ്യ​നാ​യി​ ​സ്വ​യം​ ​വി​ഭാ​വ​നം​ ​ചെ​യ്തു.​ ​ക​ല്ല​ട​ ​എ​ന്ന​ ​ദേ​ശം​ ​വി​ന​യ​ച​ന്ദ്ര​ന്റെ ക​വി​ത​യി​ലെ​ ​സൗ​ന്ദ​ര്യ​മാ​യി​രു​ന്നു​ ​എ​പ്പോ​ഴും.​ ​മാ​ത്ര​മ​ല്ല​ ​ക​ല്ല​ട​യി​ലെ​ ​വീ​ട് ​വി​ന​യ​ച​ന്ദ്ര​ൻ​ ​എ​ന്ന​ ​വ്യ​ക്തി​യു​ടേ​യും​ ​ക​വി​യു​ടേ​യും​ ​അ​വ​സാ​ന​ ​അ​ഭ​യ​സ്ഥ​ല​വു​മാ​യി​രു​ന്നു.​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​വ​ഴി​ ​എ​ന്നും​ ​ക​വി​ത​യി​ൽ​ ​തു​റ​ന്നി​ട്ടി​രു​ന്നു.​ ​വീ​ട്ടി​ലേ​ക്ക് ​ക​വി​ത​യി​ലൂ​ടെ​ ​നി​ര​ന്ത​രം​ ​സ​ഞ്ച​രി​ച്ചി​രു​ന്നു.​ ​വീ​ടും​ ​അ​മ്മ​യും​ ​ചേ​ർ​ന്ന് ​ജീ​വി​ത​ ​പ്ര​പ​ഞ്ച​ത്തി​ൽ​ ​നി​ശ്ശ​ബ്ദ​നാ​കാ​നാ​ണ് ​ആ​ഗ്ര​ഹി​ച്ച​ത്.​ ​'​അ​മ്മ​യി​ല്ലാ​ത്ത​വ​ർ​ക്കേ​തു​ ​വീ​ട് ​'​ ​എ​ന്ന് ​സ്വ​യം​ ​ചോ​ദി​ച്ചി​രു​ന്നു. ജീ​വി​തം​ ​ക​വി​ത​യ്ക്കും​ ​യാ​ത്ര​യ്ക്കു​മാ​യി​ ​പ​കു​ത്തു​വ​ച്ചി​രു​ന്നു.​ ​ ​പ്ര​കൃ​തി​യോ​ട് ​അ​ത്ര​യ്ക്കു​ ​പ്ര​ണ​യ​മാ​യി​രു​ന്നു.​ ​'​കാ​ടി​ന് ​ഞാ​നെ​ന്തു​ ​പേ​രി​ടും​'​ ​എ​ന്ന് ​നി​ര​ന്ത​രം​ ​ചോ​ദി​ച്ചി​രു​ന്നു.​ ​'​കാ​ടി​ന് ​ഞാ​നെ​ന്റെ​ ​പേ​രി​ട്ടു​ ​'​ ​എ​ന്ന് ​സ്വ​യം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​കാ​ട് ​വി​ന​യ​ച​ന്ദ്ര​നാ​വു​ക​യും​ ​വി​ന​യ​ച​ന്ദ്ര​ൻ​ ​കാ​ടാ​യി​ ​മാ​റു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​യാ​ത്ര​യു​ടെ​ ​വ്യ​ത്യ​സ്ത​വും​ ​സ​വി​ശേ​ഷ​വു​മാ​യ​ ​അ​ട​യാ​ള​ങ്ങ​ൾ​ ​വി​ന​യ​ച​ന്ദ്ര​ന്റെ​ ​ക​വി​ത​ക​ളി​ലു​ണ്ട്.​ ​കാ​ടും​ ​ക​ട​ലും​ ​പ​ർ​വ​ത​ങ്ങ​ളും​ ​ക​വി​ത​യി​ൽ​ ​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു.​ ​വി​ന​യ​ച​ന്ദ്ര​ന്റെ​ ​ക​വി​ത​ക​ൾ​ ​പ​ല​പ്പോ​ഴും​ ​യാ​ത്രാ​ഗീ​ത​ങ്ങ​ളാ​യി​ ​മാ​റാ​റു​ണ്ട്.​ ​പ്ര​പ​ഞ്ച​ത്തി​ലൂ​ടെ​ ​അ​ല​ഞ്ഞ​വ​ന്റെ​ ​അ​ന്വേ​ഷ​ണ​ഗാ​ഥ​ക​ളാ​ണ് ​ആ​ ​ക​വി​ത​ക​ൾ. മ​ല​യാ​ള​ ​ക​വി​ത​യി​ലെ​ ​ആ​ ​വി​ന​യ​ച​ന്ദ്രി​ക​ ​ഒ​രി​ക്ക​ലും​ ​മാ​യി​ല്ല.​ ​അ​ത് ​പ്ര​പ​ഞ്ച​കാ​ന്തി​യാ​യി​ ​തു​ട​രും.


ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​ ​:​ 9544053111

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT