AUDIO

മിഴികളിൽ നിറകതിരായി സ്നേഹം...

ദേവികാരാജീവ് | Wednesday 13 February 2019 12:31 AM IST

editorial-

അ​ച്ഛ​ൻ​(​ഭ​ർ​തൃ​പി​താ​വാ​യ ഒ.​എ​ൻ.​വി​ ​കു​റു​പ്പ് ​എ​നി​ക്ക് ​അ​ച്ഛ​നെ​പ്പോ​ലെ​യാ​യി​രു​ന്നു.​എ​ന്നും​ ​ഞാ​ൻ​ ​അ​ങ്ങ​നെ​ ​ത​ന്നെ​യാ​ണ് ​വി​ളി​ച്ചി​രു​ന്ന​ത്.​)​ഞ​ങ്ങ​ളെ​ ​വി​ട്ട് ​പോ​യ​താ​യി​ ​എ​നി​ക്ക് ​ഒ​രി​ക്ക​ലും​ ​തോ​ന്നി​യി​ട്ടി​ല്ല..​ചി​ല​പ്പോ​ൾ​ ​രാ​ത്രി​ ​അ​ച്ഛ​ൻ​ ​വി​ളി​ച്ചോ​യെ​ന്ന് ​തോ​ന്നി​ ​ഞെ​ട്ടി​യു​ണ​രാ​റു​ണ്ട്.​അ​റി​യാ​തെ​ ​ചി​ല​പ്പോ​ൾ​ ​അ​ച്ഛ​ൻ​ ​ഉ​റ​ങ്ങി​യോ​ ​എ​ന്ന് ​ഞാ​ൻ​ ​ചോ​ദി​ച്ചു​പോ​കാ​റു​മു​ണ്ട്.​അ​ച്ഛ​ൻ​ ​ഇ​വി​ടെ​യാ​ക്കെ​ത്ത​ന്നെ​യു​ണ്ട്.​ഇ​ന്ന് ​അ​ച്ഛ​ൻ​ ​വി​ട​പ​റ​‌​ഞ്ഞി​ട്ട് ​മൂ​ന്നു​വ​ർ​ഷ​മാ​കു​ന്നു.​ഒ​ന്നും​ ​ഇ​നി​യും​ ​വി​ശ്വ​സി​ക്കാ​നോ​ ​ഉ​ൾ​ക്കൊ​ള്ളാ​നോ​ ​ക​ഴി​‌​ഞ്ഞിട്ടി​ല്ല.

ആ​ ​വീ​ട്ടി​ൽ​ ​മ​രു​മ​ക​ളാ​യി​ട്ടാ​ണ് ​ചെ​ന്ന് ​ക​യ​റി​യ​തെ​ങ്കി​ലും​ ​എ​ന്നും​ ​മ​ക​ളാ​യി​ട്ടാ​ണ് ​വ​ള​ർ​ന്ന​ത്.​അ​ച്ഛ​നും​ ​അ​മ്മ​യും​ ​എ​ന്നും​ ​ആ​ ​വാ​ത്സ​ല്യം​ ​പ​ക​ർ​ന്നി​രു​ന്നു.​എ​ന്റെ​ ​വീ​ട്ടി​ൽ​ ​ഞാ​ൻ​ ​ഇ​ള​യ​മ​ക​ളാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ട് ​കു​ഞ്ഞു​മോ​ൾ​ ​എ​ന്നാ​ണ് ​വാ​ത്സ​ല്യ​പൂ​ർ​വ്വം​ ​എ​ന്നെ​ ​വി​ളി​ച്ചി​രു​ന്ന​ത്.​ ​വി​വാ​ഹം​ ​ചെ​യ്‌​ത് ​ആ​ദ്യം​ ​പോ​യ​ത് ​രാ​ജീ​വി​ന്റെ​ ​അ​മ്മ​യു​ടെ​ ​ഷൊ​ർ​ണൂ​ർ​ ​ദേ​ശ​മം​ഗ​ല​ത്തെ​ ​ത​റ​വാ​ട്ടി​ലേ​ക്കാ​യി​രു​ന്നു.​അ​വി​ടെ​യാ​ണ് ​ഒ​രാ​ഴ്ച​ ​അ​ന്ന് ​താ​മ​സി​ച്ച​ത്.​ ​അ​ങ്ങോ​ട്ട് ​പോ​കു​മ്പോ​ൾ​ ​കാ​റി​ലി​രു​ന്ന് ​അ​ച്ഛ​ൻ​ ​പ​റ​ഞ്ഞു​ ​:​ ​'​നീ​ ​ഞ​ങ്ങ​ൾ​ക്കും​ ​ഇ​നി​ ​കു​ഞ്ഞു​മോ​ളാ​ണ് ​'​ ​ജോ​ലി​ ​പ​ല​ദി​ക്കു​ക​ളി​ലാ​യി​രു​ന്ന​തി​നാ​ൽ​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞ് ​നാ​ല് ​വ​ർ​ഷ​ത്തി​ന് ​ശേ​ഷ​മാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​വീ​ട്ടി​ൽ​ ​ഞ​ങ്ങ​ളെ​ല്ലാം​ ​ഒ​രു​മി​ച്ച് ​താ​മ​സ​മാ​ക്കി​യ​ത്.​ ​അ​ന്ന് ​മാ​യ​ക്കു​ട്ടി​ ​(​രാ​ജീ​വി​ന്റെ​ ​സ​ഹോ​ദ​രി​)​ ​യു.​കെ​യി​ലേ​ക്ക് ​പ​ഠ​ന​ത്തി​നും​ ​മ​റ്രു​മാ​യി​ ​പോ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.​ ​അ​തു​കൊ​ണ്ട് ​വീ​ട്ടി​ൽ​ ​വ​ന്നി​രു​ന്ന​ ​പ​ല​രും​ ​ധ​രി​ച്ചി​രു​ന്ന​ത് ​ഞാ​നാ​ണ് ​മ​ക​ളെ​ന്നാ​യി​രു​ന്നു. രാ​ജീ​വി​നെ​ ​പ​രി​ച​യ​പ്പെ​ടും​ ​മു​ൻ​പ് ​ത​ന്നെ​ ​രാ​ജീ​വി​ന്റെ​ ​അ​മ്മ​യെ​ ​എ​നി​ക്ക് ​അ​റി​യാ​മാ​യി​രു​ന്നു.​ ​കാ​ര്യ​വ​ട്ട​ത്ത് ​എം.​എ​ ​ഇ​ക്ക​ണോ​മി​ക്സി​ന് ​ചേ​ർ​ന്ന​പ്പോ​ൾ​ ​ഞാ​ൻ​ ​ശാ​സ്ത​മം​ഗ​ല​ത്തു​ ​നി​ന്നും​ ​അ​മ്മ​ ​വ​ഴു​ത​യ്ക്കാ​ട്ടു​ ​നി​ന്നും​ ​ബ​സി​ൽ​ ​ക​യ​റും.​ ​സ​രോ​ജി​നി​ ​ടീ​ച്ച​റെ​ ​ഞാ​ൻ​ ​അ​ങ്ങോ​ട്ടു​ചെ​ന്ന് ​പ​രി​ച​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​അ​വി​ടെ​ ​പ​ഠി​ച്ച് ​തു​ട​ങ്ങി​ ​നാ​ല് ​മാ​സം​ ​ആ​യ​പ്പോ​ഴാ​ണ് ​കൊ​ച്ചി​യി​ൽ​ ​എം.​ബി.​എ​യ്‌​ക്ക് ​അ​ഡ്‌​മി​ഷ​ൻ​ ​കി​ട്ടി​യ​ത്.​ ​അ​വി​ടെ​ ​രാ​ജീ​വ് ​എ​ന്റെ​ ​സ​ഹ​പാ​ഠി​യാ​യി​രു​ന്നു.​ ​

കാ​ര്യ​വ​ട്ടം​ ​കാ​മ്പ​സി​ലെ​ ​സ​രോ​ജി​നി​യു​ടെ​ ​മ​ക​ൻ​ ​എ​ന്ന് ​പ​റ​ഞ്ഞാ​ണ് ​രാ​ജീ​വ് ​എ​ന്നെ​ ​പ​രി​ച​യ​പ്പെ​ട്ട​ത്.​ ​ഞ​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​അ​ടു​പ്പ​ത്തി​ലാ​യി.​ ​എ​ന്റെ​ ​സ​ഹോ​ദ​രി​ ​ശാ​സ്ത​മം​ഗ​ല​ത്താ​യി​രു​ന്നു.​ ​അ​വി​ടെ​ ​വ​രു​മ്പോ​ൾ​ ​ഞാ​ൻ​ ​രാ​ജീ​വി​ന്റെ​ ​വീ​ട്ടി​ലൊ​ക്കെ​ ​പോ​യി​ട്ടു​ണ്ട്.​ ​അ​ച്ഛ​നു​മാ​യി​ ​സം​സാ​രി​ക്കാ​ൻ​ ​അ​ങ്ങ​നെ​ ​അ​വ​സ​രം​ ​കി​ട്ടി​യി​രു​ന്നു.​ ​ഒ​രി​ക്ക​ൽ​ ​ബാ​ങ്ക് ​ടെ​സ്‌​റ്റ് ​എ​ഴു​താ​നാ​യി​ ​ഞ​ങ്ങ​ൾ​ ​കൂ​ട്ടു​കാ​രി​ക​ൾ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ത്തി​യ​പ്പോ​ൾ​ ​രാ​ജീ​വ് ​ഞ​ങ്ങ​ൾ​ക്കെ​ല്ലാം​ ​വീ​ട്ടി​ൽ​ ​വി​ളി​ച്ച് ​ഊ​ണ് ​ത​ന്നി​രു​ന്നു.​അ​ന്ന് ​ഓ.​എ​ൻ.​വി​ ​സാ​റി​നെ​ ​കാ​ണു​മ്പോ​ൾ​ ​വ​ലി​യ​ ​കൗ​തു​ക​മാ​യി​രു​ന്നു.​ഇ​ഷ്ട​ഗാ​ന​ങ്ങ​ളു​ടെ​ ​ര​ച​യി​താ​വെ​ന്ന​തി​നൊ​പ്പം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​യി​ൽ​പ്പീ​ലി​ ​ഞ​ങ്ങ​ൾ​ക്ക് ​ഡി​ഗ്രി​ക്ക് ​പ​ഠി​ക്കാ​നു​മു​ണ്ടാ​യി​രു​ന്നു.​ 23​ ​-ാ​മ​ത്തെ​ ​വ​യ​സ്സി​ൽ​ ​വി​വാ​ഹി​ത​നാ​ക​ണ​മെ​ന്ന് ​രാ​ജീ​വ് ​അ​ച്ഛ​നോ​ട് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​അ​ത് ​സ​മ്മ​തി​ച്ചു.​ ​പ്ര​ണ​യ​വി​വാ​ഹ​ത്തോ​ട് ​അ​ച്ഛ​ന് ​യാ​തൊ​രു​ ​എ​തി​ർ​പ്പും​ ​ഇ​ല്ലാ​യി​രു​ന്നു.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​വീ​ട്ടി​ൽ​പ്പോ​യി​ ​( വളഞ്ഞമ്പലം )​ സം​സാ​രി​ക്ക​ണ്ടേ​ ​എ​ന്ന് ​അ​ച്ഛ​ൻ​ ​രാ​ജീ​വി​നോ​ട് ​ചോ​ദി​ച്ചു.​ ​ശാ​സ്ത​മം​ഗ​ല​ത്തെ​ ​സ​ഹോ​ദ​രി​യു​ടെ​ ​വീ​ട്ടി​ൽ​ ​പോ​യാ​ൽ​ ​മ​തി​യെ​ന്ന് ​ഞാ​ൻ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​അ​ങ്ങ​നെ​ ​വി​വാ​ഹ​ത്തി​ന് ​ധാ​ര​ണ​യാ​യി.​ഇ​തി​നി​ടെ​ ​ബാ​ങ്ക് ​ടെ​സ്‌​റ്റ് ​എ​ഴു​തി​യ​വ​രി​ൽ​ ​എ​നി​ക്ക് ​ആ​ദ്യം​ ​ജോ​ലി​കി​ട്ടി.​ ​

ബാ​ങ്ക് ​ഓ​ഫ് ​മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ​ ​പ്രൊ​ബേ​ഷ​ന​റി​ ​ഓ​ഫീ​സ​റാ​യി​ ​ബോം​ബെ​യി​ലാ​യി​രു​ന്നു​ ​ജോ​ലി.​ ​അ​ച്ഛ​ൻ​ ​ബോം​ബെ​യി​ൽ​ ​വ​ന്ന​പ്പോ​ൾ​ ​ഞാ​ൻ​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​പോ​യി​ ​ക​ണ്ടി​ട്ടു​ണ്ട്.​നാ​ല് ​മാ​സം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​രാ​ജീ​വി​നും​ ​ജോ​ലി​യാ​യി​ ​സി​ൻ​ഡി​ക്കേ​റ്റ​ ​ബാ​ങ്കി​ൽ.​ ​ഗാ​സി​യാ​ബാ​ദി​ലാ​യി​രു​ന്നു​ ​നി​യ​മ​നം.​ ​പി​ന്നീ​ടാ​ണ് ​രാ​ജീ​വ് ​റെ​യി​ൽ​വേ​ ​സ​ർ​വ്വീ​സി​ൽ​ ​പ്ര​വേ​ശി​ക്കു​ന്ന​ത്.

ഞാ​നും​ ​അ​ച്ഛ​നും​ ​അ​ത്തം​ ​നാ​ളു​കാ​രാ​ണ്.​ ​ഭ​ക്ഷ​ണ​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ഞ​ങ്ങ​ൾ​ക്ക് ​ഒ​രേ​ ​താ​ത്പ​ര്യ​മാ​യി​രു​ന്നു.​ ​രാ​ജീ​വി​ന്റെ​ ​അ​മ്മ​ ​ശു​ദ്ധ​വെ​ജി​റ്റേ​റി​യ​ൻ​ ​ആ​ണ്.​ ​മു​ട്ട​ ​ക​ല​ർ​ന്ന​തി​നാ​ൽ​ ​കേ​ക്ക് ​പോ​ലും​ ​ക​ഴി​ക്കി​ല്ല.​ ​അ​ച്ഛ​ന് ​മീ​നൊ​ക്കെ​ ​ഇ​ഷ്‌​ട​മാ​യി​രു​ന്നു.​ ​ര​ണ്ട് ​അ​ത്തം​ ​നാ​ളു​കാ​രു​ടെ​ ​താ​ത്പ​ര്യ​ങ്ങ​ളാ​ണെ​ല്ലോ​ ​വീ​ട്ടി​ലെ​ന്ന് ​അ​മ്മ​ ​ക​ളി​യാ​ക്കി​ ​പ​റ​യു​മാ​യി​രു​ന്നു.​ര​സ​ക​ര​മാ​യി​രു​ന്നു​ ​വീ​ട്ടി​ലെ​ ​ജീ​വി​തം.​ചി​ല​രൊ​ക്ക​പ്പ​റ​യു​ന്ന​തു​പോ​ലെ അ​ച്ഛ​ൻ​ ​അ​ത്ര​ ​ദേ​ഷ്യ​ക്കാ​ര​നൊ​ന്നു​മാ​യി​രു​ന്നി​ല്ല.​ ​ദേ​ഷ്യം​ ​വ​ന്നാ​ലും​ ​അ​പ്പോ​ൾ​ത്ത​ന്നെ​ ​അ​ത് ​തീ​രും.​ ​പെ​ട്ടെ​ന്ന് ​അ​പ്സ​റ്റാ​കു​ന്ന​ ​പ്ര​കൃ​ത​മാ​യി​രു​ന്നു.​എ​ന്നാ​ൽ​ ​അ​ച്ഛ​നെ​ക്കു​റി​ച്ച് ​അ​നി​ഷ്ഠ​ക​ര​മാ​യി​ ​പ​റ​‌​ഞി​ട്ടു​ള്ള​വ​ർ​ ​വീ​ട്ടി​ൽ​ ​വ​ന്നാ​ൽ​ ​അ​വ​രോ​ടും​ ​വ​ള​രെ​ ​സ്നേ​ഹ​ത്തോ​ടു​മാ​ത്ര​മെ​ ​പെ​രു​മാ​റി​യി​രു​ന്നു​ള്ളു.

എ​ന്നും​ ​രാ​വി​ലെ​ ​നേ​ര​ത്തെ​ ​എ​ഴു​ന്നേ​ൽ​ക്കും.​ ​പാ​ട്ടൊ​ക്ക​ ​എ​ഴു​തു​മ്പോ​ൾ​ ​രാ​വി​ലെ​ ​നാ​ലു​മ​ണി​ക്കേ​ ​അ​ച്ഛ​ൻ​ ​എ​ഴു​ന്നേ​റ്റി​രു​ന്ന് ​എ​ഴു​താ​റു​ണ്ട്.​ ​അ​ച്ഛ​ൻ​ ​എ​ഴു​തു​മ്പോ​ൾ​ ​ശ​ബ്‌​ദം​ ​ഒ​ന്നും​ ​ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ​ ​ഞ​ങ്ങ​ൾ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്കു​മാ​യി​രു​ന്നു.​ ​പ​ല​രും​ ​ഹോ​ട്ട​ലി​ലൊ​ക്കെ​ ​പോ​യി​രു​ന്ന് ​പാ​ട്ട് ​എ​ഴു​താ​ൻ​ ​വി​ളി​ച്ചാ​ലും​ ​പോ​കി​ല്ല.​ ​വീ​ടി​ന്റെ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​കു​ടും​ബ​ത്തി​ന്റെ​ ​താ​ള​ത്തി​ൽ​ ​വേ​ണം​ ​എ​ഴു​താ​നെ​ന്ന് ​അ​ച്ഛ​ന് ​നി​ർ​ബ​ന്‌​ധ​മാ​യി​രു​ന്നു.​ ​വീ​ട്ടി​ൽ​ ​അ​ച്ഛ​ന് ​എ​ഴു​താ​ൻ​ ​ഒ​രു​ ​മു​റി​യു​ണ്ടാ​യി​രു​ന്നു.​ ​ആ​രോ​ഗ്യം​ ​അ​ൽ​പ്പം​ ​മോ​ശ​മാ​യ​പ്പോ​ൾ​ ​കി​ട​പ്പു​മു​റി​യി​ലേ​ക്ക് ​എ​ഴു​ത്ത് ​മാ​റ്രി.​ ​രോ​ഗ​ചി​കി​ത്സ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി​ ​വ​ന്ന​ത് ​അ​ച്ഛ​ന് ​വ​ലി​യ​ ​വി​ഷ​മ​മാ​യി​രു​ന്നു.​ ​എ​രി​വും​ ​പു​ളി​യും​ ​ഉ​പ്പും​ ​ഇ​ല്ലാ​തെ​ ​എ​ന്തി​ന് ​ക​ഴി​ക്ക​ണം​ ​എ​ന്ന് ​അ​ദ്ദേ​ഹം​ ​ചോ​ദി​ച്ചി​രു​ന്നു.​ ​എ​ല്ലാ​വ​രും​ ​ഒ​രു​മി​ച്ചി​രു​ന്ന് ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​താ​യി​രു​ന്നു​ ​അ​ച്ഛ​ന് ​ഇ​ഷ്‌​ടം.​ ​ന​മ്മ​ളെ​ല്ലാം​ ​രു​ചി​യോ​ടെ​ ​ക​ഴി​ക്കു​മ്പോ​ൾ​ ​അ​ച്ഛ​ന് ​ഇ​ങ്ങ​നെ​യു​ള്ള​ ​ഭ​ക്ഷ​ണം​ ​കൊ​ടു​ക്കു​ന്ന​ത് ​രാ​ജീ​വി​ന് ​വ​ലി​യ​ ​ദു​:​ഖ​മാ​യി​രു​ന്നു.

അ​ച്ഛ​ൻ​ ​എ​പ്പോ​ഴും​ ​വ​ള​രെ​ ​പോ​സി​റ്റീ​വാ​യി​രു​ന്നു​ .​ ​മ​ര​ണ​ത്തെ​ക്കു​റി​ച്ച് ​ചി​ന്തി​ച്ചി​രു​ന്നി​ല്ല..​ ​ബോ​ധ​സൂ​ര്യ​ൻ​ ​മ​റ​യും​വ​രെ​ ​എ​ഴു​ത​ണം​ ​എ​ന്ന് ​പ​റ​യു​മാ​യി​രു​ന്നു.​ ​ഓ​ർ​മ്മ​യി​ല്ലാ​തെ​ ​കി​ട​ക്ക​രു​തെ​ന്നും​ ​ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​യൊ​ന്നും​ ​വേ​ണ്ടി​വ​ന്നി​ല്ല. ക്ഷീ​ണ​മൊ​ക്കെ​ ​ഉ​ള്ള​തു​കൊ​ണ്ടാ​ണ് ​അ​വ​സാ​ന​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ശാ​ന്തി​ഗി​രി​യി​ലേ​ക്ക് ​പോ​യ​ത്.​ ​ഒ​രു​ ​ദി​വ​സം​ ​രാ​ജീ​വ് ​ചെ​ന്നൈ​യി​ൽ​ ​അ​ത്യാ​വ​ശ്യ​മാ​യി​ ​പോ​കേ​ണ്ടി​ ​വ​ന്ന​തി​നാ​ൽ​ ​ഞാ​ൻ​ ​രാ​വി​ലെ​ത​ന്നെ​ ​അ​ച്ഛ​ന്റെ​ ​അ​ടു​ത്തേ​ക്ക് ​പോ​യി.​ ​അ​ന്ന് ​അ​പ​ർ​ണ​യു​ടെ​ ​പി​റ​ന്നാ​ളാ​യി​രു​ന്നു.​ ​അ​ച്ഛ​ന് ​മ​ധു​രം​ ​ഇ​ടാ​തെ​ ​അ​രി​കൊ​ണ്ടു​ള്ള​ ​പാ​യ​സം​ ​ഉ​ണ്ടാ​ക്കി​ ​ഞാ​ൻ​ ​ചെ​ന്നു.​ ​അ​പ്പോ​ൾ​ത്ത​ന്നെ​ ​കു​റ​ച്ച് ​കു​ടി​ച്ചു.​ ​സ​ന്തോ​ഷ​ത്തോ​ടെ,​വീ​ണ്ടും​ ​കു​റ​ച്ചു​കൂ​ടി​ ​കു​ടി​ച്ചു.​ ​രാ​ജീ​വ് ​വ​ന്ന​ശേ​ഷം​ ​ഞ​ങ്ങ​ളെ​ല്ലാ​വ​രും​ ​കൂ​ടി​ ​ആ​ശു​പ​ത്രി​യി​ൽ​ ​പോ​യി​രു​ന്നു.​ ​അ​ന്ന് ​അ​ച്ഛ​ൻ​ ​വ​ള​രെ​ ​ഊ​ർ​ജ്ജ​സ്വ​ല​നാ​യി​രു​ന്നു.​ ​ത​ന്നെ​ത്താ​നെ​ ​എ​ഴു​ന്നേ​റ്ര് ​ന​ട​ന്നു.​ ,​ ​ഏ​റെ​നേ​രം​ ​സം​സാ​രി​ച്ചു.​ ​ക്ഷീ​ണ​മൊ​ക്കെ​ ​മാ​റി​ ​എ​ന്നും​ ​പ​റ​ഞ്ഞു.​ ​എ​ന്നാ​ൽ​ ​അ​ടു​ത്ത​ദി​വ​സം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​അ​ച്ഛ​ന് ​ചെ​റി​യൊ​രു​ ​പ​നി​വ​ന്നു.​ ​അ​വി​ടെ​ ​നി​ന്നും​ ​കിം​സ് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റാ​ൻ​ ​ഡോ​ക്‌​ട​ർ​ ​ന​രേ​ന്ദ്ര​നാ​ഥ് ​പ​റ​ഞ്ഞു.​അ​വി​ടെ​ ​വ​ന്ന​തി​ന്റെ​ ​അ​ടു​ത്ത​ദി​വ​സം​ ​ത​ന്നെ​ ​ഹൃ​ദ​യാ​ഘാ​തം​ ​ഉ​ണ്ടാ​യി.

അ​ച്ഛ​ൻ​ ​മ​രി​ച്ച​ ​ദി​വ​സം​ ​വീ​ടി​ന്റെ​ ​ചു​മ​ലി​ൽ​ ​പു​രോ​ഗ​മ​ന​ ​സാ​ഹി​ത്യ​സം​ഘം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഒ​ട്ടി​ച്ച​ ​പോ​സ്‌​റ്റ​ർ​ ​മ​ഴ​യും​ ​വെ​യി​ലും​ ​ഏ​റ്റി​ട്ടും​ ​ഇ​പ്പോ​ഴും​ ​ഇ​ള​കി​പ്പോ​കാ​തെ​യി​രി​പ്പു​ണ്ട്.​ക​ഴി​‌​ഞ്ഞ​വ​ർ​ഷം​ ​ഒ​ര​രി​ക് ​അ​ല്പം​ ​ഇ​ള​കി​യ​പ്പോ​ൾ​ ​ഞാ​ൻ​ ​അ​വി​ടെ​ ​ഒ​രു​ ​സെ​ലോ​ ​ടേ​പ്പ് ​ഒ​ട്ടി​ച്ചു.​ഇ​പ്പോ​ഴും​ ​അ​ത് ​അ​വി​ടെ​ ​ഇ​ള​കാ​തെ​യു​ണ്ട്.​ ​അ​ച്ഛ​ൻ​ ​ശാ​ന്തി​ഗി​രി​യി​ലേ​ക്ക് ​പോ​കു​ന്ന​ ​ദി​വ​സം​ ​രാ​വി​ലെ​യാ​ണ് ​കേ​ര​ള​കൗ​മു​ദി​യി​ൽ​ ​നി​ന്ന് ​വി​ളി​ച്ച് ​രോ​ഹി​ത് ​വെ​മു​ല​യെ​ക്കു​റി​ച്ച് ​ഒ​രു​ ​ക​വി​ത​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​അ​തെ​ഴു​തി​ ​ന​ൽ​കി​യി​ട്ടാ​ണ് ​അ​ച്ഛ​ൻ​ ​അ​ന്ന് ​ആ​ശു​പ​ത്രി​യി​ൽ​പ്പോ​യ​ത്.​അ​വി​ടെ​ ​വ​ച്ച് ​വി​നോ​ദ് ​മ​ങ്ക​ര​യു​ടെ​ ​സി​നി​മ​യ്ക്കു​വേ​ണ്ടി​ ​പാ​ട്ടു​ക​ൾ​ ​എ​ഴു​തി.​ അ​ച്ഛ​ൻ​ 13​ ​നാ​ണ് ​വി​ട​പ​റ​യു​ന്ന​ത്.10​ ​ന് ​അ​ച്ഛ​ൻ​ ​എ​ഴു​തി​ ​എ​ന്നെ​ ​ഏ​ൽ​പ്പി​ച്ച​ ​ക​വി​ത​യു​ടെ​ ​പേ​ര് ​'​അ​ന​ശ്വ​ര​ത​യി​ലേ​ക്ക് ​'​എ​ന്നാ​യി​രു​ന്നു.​‌​ ഞാ​നത് സ്പീ​ഡ് ​പോ​സ്റ്റി​ൽ​ ​അ​യ​ച്ചെ​ങ്കി​ലും​ ​കോ​ട്ട​യ​ത്തെ​ ​ഭാ​ഷാ​പോ​ഷി​ണി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​അ​ത് ​ല​ഭി​ച്ച​ത് ​അ​ച്ഛ​ൻ​ ​മ​രി​ച്ച​തി​നു​ശേ​ഷ​മാ​യി​രു​ന്നു.​

(​ലേ​ഖി​ക​ ​ഒ.​എ​ൻ.​വി​ ​കു​റു​പ്പി​ന്റെ​ ​മ​ക​ൻ​ ​രാ​ജീ​വി​ന്റെ​ ​ഭാ​ര്യ​യാ​ണ്)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT