AUDIO

10 കോടി രൂപ ലാഭത്തിലോടുന്ന കർണാടകത്തിലെ ബസുകളെ കെ.എസ്.ആർ.ടി.സി കണ്ടുപഠിക്കണം

കോവളം സതീഷ്‌കുമാർ | Saturday 09 February 2019 12:53 AM IST

ksrtc

1997​ൽ​ ​കോ​ഴി​ക്കോ​ട് ​ന​ട​ന്ന​ ​കെ.​എ​സ്.​ആ​ർ.​ടി.​എം​പ്ലോ​യീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​വ​ച്ചാ​ണ് ​അ​ന്ന​ത്തെ​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​ഇ.​കെ.​നാ​യ​നാ​ർ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഗ​താ​ഗ​ത​ന​യം​ ​കൊ​ണ്ടു​വ​രു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​വ​ർ​ഷം​ 21​ ​ക​ഴി​ഞ്ഞി​ട്ടും​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച​ ​ആ​ലോ​ച​ന​ക​ൾ​ ​ഒ​ന്നും​ ​ന​ട​ന്നി​ല്ല.​ ​അ​ന്ന​ത്തെ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​ആ​ശ​യ​ത്തെ​ ​തു​ട​ർ​ന്നു​ ​വ​ന്ന​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​ത​ള്ളി​ക്ക​ള​യു​ക​യും​ ​ചെ​യ്തു.


പി​ന്നീ​ട് ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​ക​ഷ്ട​കാ​ലം​ ​മാ​റു​മെ​ന്ന് ​തോ​ന്നി​യ​ത് ​മാ​ത്യു​ ​ടി.​തോ​മ​സ് ​ഗ​താ​ഗ​ത​ ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ്.​ ​ഈ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​എ​ത്തി​യ​പ്പോ​ഴും​ ​കോ​ർ​പ്പ​റേ​ഷ​നെ​ ​ആ​കെ​ ​പ​രി​ഷ്ക​രി​ച്ച് ​ജ​നോ​പ​കാ​ര​പ്ര​ദ​മാ​ക്കി​ ​മാ​റ്റു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യാ​ണ് ​ഉ​ണ്ടാ​യ​ത്.​ ​പെ​ൻ​ഷ​ൻ​ ​വി​ത​ര​ണം​ ​പ​രി​ഷ്ക​രി​ച്ച് ​സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ൾ​ ​വ​ഴി​യാക്കിയ​താ​ണ് ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​നേ​ട്ട​ങ്ങ​ളി​ൽ​ ​ഒ​ന്നാ​മ​ത്.​ ​പ​ക്ഷേ,​ ​കോ​ർ​പ്പ​റേ​ഷ​നെ​ ​ന​വീ​ക​രി​ക്കു​ന്ന​ ​പ്ര​തീ​ക്ഷ​ക​ൾ​ ​മ​ങ്ങി​ത്തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.​ ​ഒ​രു​ ​ഗ​താ​ഗ​ത​ന​യം​ ​കൊ​ണ്ടു​വ​ന്ന് ​കെ.​എ​സ്.​ആ​ർ.​ടി​. സി​ ​എ​ന്തി​നു​ ​വേ​ണ്ടി​യാ​ണ് ​എ​ന്ന് ​നി​ർ​വ​ചി​ക്കാ​നാ​ക​ണം.


ഇ​ത് ​വ്യ​വ​സാ​യ​മാ​ണോ​?​ ​അ​തോ​ ​സേ​വ​ന​ ​മേ​ഖ​ല​യാ​ണോ​?​ ​ര​ണ്ടാ​യാ​ലും​ ​സ​ർ​ക്കാ​ർ​ ​മ​ന​സു​വ​ച്ചാ​ൽ​ ​മാ​ത്ര​മെ​ ​ന​ട​ന്നു​പോ​കൂ.​ ​സേ​വ​ന​മേ​ഖ​ല​യാ​ണെ​ങ്കി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​ ​വ്യാ​പി​പ്പി​ക്ക​ണം.​ ​ലാ​ഭ​ത്തി​ന്റെ​ ​പേ​രി​ൽ​ ​നി​റു​ത്തി​യ​ ​സ്റ്റേ​ബ​സു​ക​ളും​ ​ഓ​ർ​ഡി​ന​റി​ ​സ​ർ​വീ​സു​ക​ളും​ ​പു​ന​രാ​രാം​ഭി​ക്ക​ണം.​ ​ഏ​തു​ ​ഓ​ണം​കേ​റാ​മൂ​ല​യി​ലും​ ​മു​മ്പൊ​ക്കെ​ ​ഒ​രു​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​ഓ​ടി​യെ​ത്തു​മാ​യി​രു​ന്നു.​ ​അ​ത് ​പ്ര​തീ​ക്ഷി​ച്ച് ​കു​റെ​ ​യാ​ത്ര​ക്കാ​രു​മു​ണ്ടാ​കു​മാ​യി​രു​ന്നു.​ ​ഷെ​ഡ്യൂ​ൾ​ ​പു​ന​ക്ര​മീ​ക​ര​ണ​ത്തി​ന്റെ​ ​പേ​രി​ൽ​ ​അ​ത്ത​രം​ ​സ​ർ​വീ​സു​ക​ളൊ​ന്നും​ ​ഇ​പ്പോ​ഴി​ല്ല.​ ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​ ​സൗ​ജ​ന്യ​ങ്ങ​ളു​ടെ​ ​കാ​ശ് ​കൃ​ത്യ​മാ​യി​ ​കോ​ർ​പ്പ​റേ​ഷ​ന് ​ന​ൽ​ക​ണം.​ ​മാ​ത്ര​മ​ല്ല,​ ​സേ​വ​ന​ത്തി​ൽ​ ​ലാ​ഭം​ ​ഉ​റ​പ്പി​ക്കാ​ൻ​ ​നോ​ക്കാ​തെ​ ​ആ​വ​ശ്യ​ത്തി​ന് ​ഗ്രാ​ന്റു​ ​കൂ​ടി​ ​ന​ൽ​ക​ണം.


അ​ത​ല്ല​ ​വാ​ണി​ജ്യ​മേ​ഖ​ല​യാ​ണെ​ങ്കി​ൽ​ ​അ​തി​നു​ള്ള​ ​ആ​നു​കൂ​ല്യം​ ​ന​ൽ​ക​ണം.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​ഡീ​സ​ൽ​ ​നി​കു​തി​ ​കു​റ​ച്ചു​ ​ന​ൽ​കാ​ൻ​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​ന​ഷ്ട​ക്ക​ണ​ക്ക് ​വ​ല്ലാ​തെ​ ​പെ​രു​കി​യ​പ്പോ​ഴൊ​ക്കെ​ ​ആ​വ​ശ്യം​ ​ഉ​യ​ർ​ന്നി​ട്ടു​ള്ള​താ​ണ്.​ ​അ​പ്പോ​ഴൊ​ന്നും​ ​ചെ​വി​ക്കൊ​ണ്ടി​ട്ടി​ല്ല.​ 24​ ​ശ​ത​മാ​നം​ ​ആ​ണ് ​നി​കുതി.​ ​അ​ത് ​നാ​ല് ​ശ​ത​മാ​ന​മാ​ക്കി​യാ​ൽ​ ​ത​ന്നെ​ ​മാ​സം​ 18​ ​കോ​ടി​ ​രൂ​പ​ ​കോ​ർ​പ്പ​റേ​ഷ​ന് ​മി​ച്ചം​പി​ടി​ക്കാ​ൻ​ ​ക​ഴി​യും.​ ​


ഈ​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​ആ​ദ്യ​ ​ബ​ഡ്ജ​റ്റി​ലാ​ണ് ​സി.​എ​ൻ.​ജി​ ​ബ​സ് ​വാ​ങ്ങു​ന്ന​ ​പ​ദ്ധ​തി​ ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന​ത്.​ ​മു​ന്നൂ​റു​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ക്കു​മെ​ന്ന് ​പ​റ​യു​ക​യും​ ​ചെ​യ്തു.​ ​ഇ​പ്പോ​ഴും​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​പ​ക്ക​ൽ​ ​ഉ​ള്ള​ത് ​ഒ​രു​ ​സി.​എ​ൻ.​ജി​ ​ബ​സ് ​. ഇ​വി​ടെ​ ​സി.​എ​ൻ.​ജി​ ​ബ​സി​നെ​ക്കു​റി​ച്ച് ​ചി​ന്തി​ച്ചു​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​ത​ന്നെ​ ​ക​ർ​ണാട​ക​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ 500​ ​സി.​എ​ൻ.​ജി​ ​ബ​സ് ​നി​ര​ത്തി​ലി​റ​ക്കി​ ​ക​ഴി​ഞ്ഞി​രു​ന്നു.​ 150​ ​ഇ​ല​ക്ട്രി​ക് ​ബ​സു​ക​ളും​ ​വാ​ങ്ങി.​ ​ക​ർ​ണാ​ട​ക​ത്തി​ന്റെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഓ​ടു​ന്ന​ത് ​പ്ര​തി​വ​ർ​ഷം​ ​പ​ത്തു​കോ​ടി​ ​ലാ​ഭ​ത്തി​ലാ​ണ്.​ ​സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​ ​നി​റ​വേ​റ്റി​ക്കൊ​ണ്ടാ​ണ് ​ക​ർ​ണാ​ട​ക​ത്തി​ലെ​ ​എ​ല്ലാം​ ​റൂ​ട്ടി​ലേ​ക്കും​ ​അ​വ​രു​ടെ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ബ​സു​ക​ൾ​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ത്.​ ​ന​മ്മു​ടെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യാ​ക​ട്ടെ​ ​ഉ​ള്ള​ ​ബ​സ് ​സ​ർ​വീ​സു​ക​ളൊ​ക്കെ​ ​വെ​ട്ടി​ക്കു​റ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.​ ​ഇ​വി​ടെ​ ​രാ​ത്രി​വ​ണ്ടി​ക​ളും​ ​സ്റ്റേ​ബ​സു​ക​ളു​മൊ​ക്കെ​ ​നി​റു​ത്ത​ലാ​ക്കു​മ്പോ​ൾ,​ ​അ​വി​ടെ​ ​ചി​ല​ ​റൂ​ട്ടു​ക​ളി​ൽ​ 24​ ​മ​ണി​ക്കൂ​റും​ ​ബ​സ് ​സ​ർ​വീ​സു​ണ്ട്.​ ​പ്ര​തി​വ​ർ​ഷം​ ​തൊ​ള്ളാ​യി​രം​ ​കോ​ടി​ ​ന​ഷ്ട​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കേ​ര​ള​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​കോ​ർ​പ്പ​റേ​ഷ​ന് ​ന​ന്നാ​വ​ണ​മെ​ങ്കി​ൽ​ ​ക​ണ്ടു​ ​പ​ഠി​ക്ക​ണം​ ​ക​ർണാ​ട​ക​ത്തി​നെ!


കി​ഫ്ബി​യി​ൽ​ ​നി​ന്നും​ ​കി​ട്ടാ​നും​ ​കി​ട്ടാ​തി​രി​ക്കാ​നും​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​മൂ​വാ​യി​രം​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ആ​ദ്യ​ ​ബ​ഡ്ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ഇ​പ്പോ​ഴാ​ക​ട്ടെ​ ​ഇ​ല​ക്ട്രി​ക് ​ബ​സു​ക​ൾ​ ​വാ​ങ്ങു​ന്ന​തി​നും​ ​മ​റ്റു​മാ​യി​ ​ആ​യി​രം​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​യും​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.


കേ​ര​ള​ത്തി​ലെ​ ​കോ​ർ​പ്പ​റേ​ഷ​നെ​പ്പോ​ലെ​ ​ത​ന്നെ​ ​ന​ഷ്ട​ത്തി​ലാ​ണ് ​ത​മി​ഴ്നാ​ട് ​ട്രാ​ൻ​സ്പോ​ർ​ട്ട് ​കോ​ർ​പ്പ​റേ​ഷ​നും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ത​മി​ഴ്നാ​ട് ​സ​ർ​ക്കാ​ർ​ ​ബ​ഡ്ജ​റ്റി​ൽ​ ​അ​നു​വ​ദി​ച്ച​ത് 2192​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ 100​ ​ചെ​റി​യ​ ​ബ​സു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ 2100​ ​ബ​സു​ക​ൾ​ ​വാ​ങ്ങു​ന്ന​തി​നാ​ണ് ​കൂ​ടു​ത​ൽ​ ​തു​ക.​ ​ഡീ​സ​ൽ​ ​സ​ബ്സി​ഡി​യാ​യി​ 564​ ​കോ​ടി​ ​രൂ​പ.​ ​സൗ​ജ​ന്യ​യാ​ത്ര​ ​അ​നു​വ​ദി​ച്ച​ ​വ​ക​യി​ൽ​ 150​ ​കോ​ടി​ ​രൂ​പ​യും​ ​അ​നു​വ​ദി​ച്ചു.​ ​


ത​മി​ഴ്നാ​ട്ടി​ലും​ ​ക​ർ​ണാ​ട​ക​ത്തി​ലു​മൊ​ക്കെ​ 60​ ​വ​യ​സു​ ​ക​ഴി​ഞ്ഞ​വ​ർ​ക്ക് ​സൗ​ജ​ന്യ​യാ​ത്ര​യാ​ണ്.​ ​എ​ല്ലാ​ ​സൗ​ജ​ന്യ​ത്തി​ന്റെയും​ ​തു​ക​ ​അ​പ്പ​പ്പോ​ൾ​ത്ത​ന്നെ​ ​സ​ർ​ക്കാ​ർ​ ​കോ​ർ​പ്പ​റേ​ഷ​ന് ​ന​ൽ​കി​ ​തീ​ർ​ക്കു​ക​യും​ ​ചെ​യ്യും.​ ​ത​മി​ഴ്നാ​ടാ​ക​ട്ടെ​ ​ന​ഷ്ട​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​അ​വ​രു​ടെ​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​കോ​ർ​പ്പ​റേ​ഷ​ന് ​പ്ര​തി​വ​ർ​ഷം​ ​ആ​യി​രം​കോ​ടി​ ​രൂ​പ​യെ​ങ്കി​ലും​ ​അ​നു​വ​ദി​ക്കാ​റു​മു​ണ്ട്.


ഇ​വി​ടെ​യോ​?​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​ക​ട​ത്തി​ന്റെ​ ​ക​ണ​ക്കു​പോ​ലും​ ​എ​ഴു​തി​ ​ത​ള്ളി​യി​ട്ടി​ല്ല.​ ​വി​വി​ധ​ ​സൗ​ജ​ന്യ​ങ്ങ​ൾ​ ​അ​നു​വ​ദി​ച്ച​ ​വ​ക​യി​ൽ​ 225​ ​കോ​ടി​ ​രൂ​പ​യാ​ണ് ​കോ​ർ​പ്പ​റേ​ഷ​ന് ​സ​ർ​ക്കാ​ർ​ ​ന​ൽ​കേ​ണ്ട​ത് .​ ​അ​തും​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​സം​സ്ഥാ​ന​ത്ത് ​ആ​കെ​ ​സ​ർ​വീ​സു​ ​ന​ട​ത്തു​ന്ന​ ​ബ​സു​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​വി​ഹി​തം​ 27​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ്.

പ്രിയം സ്വകാര്യ ബസ് ലോബിയോട്

സ​ർ​ക്കാ​ർ​ ​ഏ​താ​യാ​ലും​ ​കെ.​എ​സ്.​ആ​ർ.​ടി.സി​യെ​ക്കാ​ൾ​ ​ഇ​ഷ്ട​ക്കൂ​ടു​ത​ൽ​ ​സ്വ​കാ​ര്യ​ബ​സു​ക​ളോ​ടാ​യി​രി​ക്കും. സ്വ​കാ​ര്യ​ബ​സു​ട​മ​ക​ളു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​ഒ​രു​ ​വി​ഭാ​ഗ​ത്തി​നു​ ​മാ​ത്രം​ ​കി​ട്ടു​ന്ന​ ​'​സ​ർ​ക്കാ​ർ​ ​പ​രി​ഗ​ണ​ന​'​ ​കാ​ര​ണം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കു​ണ്ടാ​കു​ന്ന​ ​പ്ര​തി​ദി​ന​ ​വ​രു​മാ​ന​ന​ഷ്ടം​ 60​ ​ല​ക്ഷം​ ​രൂ​പ​യാ​ണ്.​ ​പാ​ലാ​യി​ൽ​ ​നി​ന്നും​ ​കാ​സ​ർ​കോ​ട് ​വെ​ള്ള​രി​ക്കു​ന്നി​ലേ​ക്കു​ള്ള​ ​(396​ ​കി.​മീ​)​ ​സ​ർ​വീ​സാ​ണ് ​കൂ​ട്ട​ത്തി​ൽ​ ​ഏ​റ്റ​വും​ ​ദൈ​ർ​ഘ്യ​മേ​റി​യ​ത്.​ ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ ​നി​ന്നും​ ​അ​മൃ​ത​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്കും​ ​കോ​ത​മം​ഗ​ല​ത്തു​ ​നി​ന്നും​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും​ ​കൊ​ല്ല​ത്തു​ ​നി​ന്നും​ ​കു​മ​ളി​യി​ലേ​ക്കു​മെ​ല്ലാം​ ​സ്വ​കാ​ര്യ​ബ​സു​ക​ൾ​ ​നി​യ​മം​ ​തെ​റ്റി​ച്ച് ​ഓ​ടു​ന്നു​ണ്ട്.​ ​ഈ​ ​ബ​സു​ക​ളെ​ല്ലാം​ ​ക​ട​ന്നു​ ​പോ​കു​ന്ന​ ​സ്ഥ​ല​ങ്ങ​ളി​ലെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ഡി​പ്പോ​ക​ളു​ടെ​ ​മു​ന്നി​ൽ​ ​നി​റു​ത്തി​ ​ആ​ളെ​ക്ക​യ​റ്റി​യാ​ണ് ​സ​വാ​രി​ ​ന​ട​ത്തു​ന്ന​ത്.


2014​ൽ​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് ​സൂ​പ്പ​ർ​ക്ളാ​സ് ​സ​ർ​വീ​സ് ​ന​ട​ത്താ​നു​ള്ള​ ​അ​വ​കാ​ശം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കു​ ​മാ​ത്ര​മാ​യി​ ​ല​ഭി​ച്ച​ത്.​ ​അ​തി​നു​ ​മു​മ്പ് ​സ​ർ​ക്കാ​ർ​ ​കൊ​ണ്ടു​വ​ന്ന​ ​ഉ​ത്ത​ര​വു​ക​ളെ​ല്ലാം​ ​ലം​ഘി​ക്ക​പ്പെ​ട്ട​പ്പോ​ഴാ​ണ് ​കോ​ട​തി​ ​ര​ക്ഷ​യ്‌​ക്കെ​ത്തി​യ​ത്.​ ​സൂ​പ്പ​ർ​ക്ലാ​സ് ​സ​ർ​വീ​സ് ​ന​ഷ്ട​പ്പെ​ട്ട​തോ​ടെ​ 140​ ​കി​ലോ​മീ​റ്റ​റി​ന​പ്പു​റ​ത്തേ​ക്കു​ ​പോ​കാ​ൻ​ ​സ്വ​കാ​ര്യ​ബ​സി​നു​ ​നി​യ​മ​ ​പ്ര​കാ​രം​ ​ക​ഴി​യി​ല്ല.​ ​പ​ക്ഷേ​ ​എ​ന്തു​ ​നി​യ​മം​?​ ​ഇ​വി​ടെ​ ​ബ​സ് ​ചാ​ർ​ജ് ​എ​പ്പോ​ൾ​ ​കൂ​ട്ട​ണ​മെ​ന്നു​ ​തീ​രു​മാ​നി​ക്കു​ന്ന​തു​ ​വ​രെ​ ​സ്വ​കാ​ര്യ​ബ​സു​ക​ളാ​ണ്.​ ​അ​തി​നാ​യി​ ​ഒ​രു​ ​നാ​ട​കം​ ​സ​ർ​ക്കാ​ർ​ ​ക​ളി​ക്കു​ക​യും​ ​ചെയ്യും.​ ​


നി​ര​ത്തു​ക​ളി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​പ്ര​മാ​ണി​ത്വം​ ​വ​ന്നാ​ൽ​ ​സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ​ ​ക​ള്ള​ക്ക​ളി​ ​അ​വ​സാ​നി​പ്പി​ക്കാ​നാ​കു​മെ​ന്ന് ​എ​ല്ലാ​വ​ർ​ക്കു​മ​റി​യാം.​ ​പ​ക്ഷേ,​ ​ഒ​ന്നും​ ​ചെ​യ്യാ​തി​രി​ക്കു​ന്ന​ത് ​ആ​ർ​ക്കൊ​ക്കെ​ ​വേ​ണ്ടി​യാ​ണെ​ന്ന് ​എ​ല്ലാ​പേ​ർ​ക്കു​മ​റി​യാം.​ ​ആ​ര്യാ​ട​ൻ​ ​മു​ഹ​മ്മ​ദ് ​ഗ​താ​ഗ​ത​ ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് 2012​ ​ൽ​ ​സ്വ​കാ​ര്യ​ ​സൂ​പ്പ​ർ​ക്ലാ​സു​ക​ളെ​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​വി​ജ്ഞാ​പ​നം​ ​പു​റ​പ്പെ​ടു​വി​ച്ച​ത്.

(​അ​വ​സാ​നി​ച്ചു)

ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​ ​:​ 9946108429

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT