ഭക്തി​യുടെ ആഴവും ആകാ​ശവും

സ്വാമി വിശു​ദ്ധാ​നന്ദ (പ്രസി​ഡന്റ്, ശ്രീനാ​രാ​യ​ണ​ | Monday 28 January 2019 12:40 AM IST

editors-pick

നിർവ​ചിച്ചു തീർക്കാ​നാ​വാത്ത മൂല്യ​ങ്ങ​ളിൽ പ്രധാ​ന​മായ ഒന്നാണ് ഭക്തി. നിർവ​ച​നാ​തീ​ത​മായ ഭക്തി​യുടെ പൊരു​ളെ​ന്തെന്ന് അറി​യാ​തെ​യാണ് വാസ്ത​വ​ത്തിൽ ഇന്ന് ഭക്ത​ന്മാ​ര​ധി​കവും ആരാ​ധനാല​യ​ങ്ങൾതോറും കയ​റി​യി​റ​ങ്ങു​ന്ന​ത്. നമുക്ക് ആവ​ശ്യ​മാ​യതും ആഗ്ര​ഹ​മാ​യതും സാധ്യ​മാക്കി കിട്ടു​ന്ന​തിന് ഭക്തി ഉത്ത​മ സാധനാ ​മാഗ​മാ​ണെന്നു ധരി​ച്ചിട്ടുള്ളവ​രാണ് അധി​ക​വും. അവർക്കു ഭക്തി​ അഭീ​ഷ്ട​സി​ദ്ധി​ക്കാ​യുള്ള ഒരു ഉ​പാധി മാത്ര​മായി ചുരു​ങ്ങി​യി​രി​ക്കുന്നു. പ്രാർത്ഥ​ന​കളും നിവേ​ദ്യ​ങ്ങളും ഉപാ​സ​ന​ക​ളു​മെല്ലാം കാര്യ​സി​ദ്ധി​പ്ര​ധാ​ന​മായ ദൈവി​ക​പ്ര​സാ​ദ​ത്തി​നു​വേ​ണ്ടി​യുള്ള വഴി​പാ​ടായി പരി​മി​ത​പ്പെ​ടു​ന്ന​ത് അതു​കൊ​ണ്ടാ​ണ്. വഴി​പാ​ടിന്റെ പ്രതി​ഫ​ല​മായി ലഭി​ക്കുന്ന ഭഗ​വദ്പ്രസാ​ദ​മാണ് ജീവി​ത​ത്തിന്റെ എല്ലാ ഉയർച്ച​ക​ൾക്കും വേണ്ട​തെന്ന വിശ്വാസം ഭക്ത​രിൽ ഉറ​ച്ചിട്ടുണ്ട്.


ഈ വിശ്വാ​സ​ത്തിന്റെ അടി​സ്ഥാനം തീരെ ബല​മി​ല്ലാ​ത്ത​താ​ണ്. കാരണം എന്തി​ന്റെ​യെ​ങ്കിലും പ്രതി​ഫ​ല​മായി ഇച്ഛി​ക്കു​ന്നതോ ലഭി​ക്കു​ന്നതോ ആയ യാ​തൊന്നും പ്രസാ​ദ​മാ​വു​ക​യി​ല്ല. ഈ വിധ​മുള്ള പ്രസാ​ദ​ത്തി​നായി പ്രാർത്ഥി​ക്കുന്ന ഭക്തന്റെ ഭക്തി ഭക്തി​യു​മ​ല്ല. അതു കേവ​ല​മൊരു ഭക്തി​ഭാവം മാത്ര​മാ​ണ്. ഭാവ​ത്തിനു പൊരു​ളു​മായി ആത്മ​ബ​ന്ധ​മു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. കഥ​കളി നടൻ നട​ന​ത്തിന്റെ ഭാഗ​മായി നടി​ക്കുന്ന ശൃംഗാരം, ഹാസ്യം, രൗദ്രം, വീരം, കരുണം തുട​ങ്ങിയ നവ​ര​സ​ങ്ങ​ളെല്ലാം തന്നെ വെറും ഭാവ​ങ്ങൾ മാത്ര​മാ​ണ്. ആ ഭാവ​ങ്ങൾക്കു നട​നായ വ്യക്തി​യുടെ യഥാർത്ഥ​ സ്വ​ഭാ​വ​വു​മായി എപ്ര​കാ​ര​മാണോ ആത്മ​ബ​ന്ധ​മി​ല്ലാ​തി​രി​ക്കു​ന്നത് അപ്ര​കാ​ര​മാണ് ഭക്തി​ഭാ​വ​ത്തിന് യഥാർത്ഥ​ഭ​ക്തി​യു​മായി ആത്മ​ബ​ന്ധ​മി​ല്ലാ​തി​രി​ക്കു​ന്ന​തും.


ഇങ്ങ​നെ​യൊരു തത്ത്വ​വി​ചാരം ചെയ്യു​ന്ന​താ​യാൽ ഭക്ത​ന്മാ​രായി കാണ​പ്പെ​ടു​ന്ന​വരിൽ നല്ലൊരു ശത​മാനം പേരു​ടെയും ഭക്തി​യെ​ന്നത് വെറും ഭക്തി​ഭാവം മാത്ര​മാ​ണെന്നു വില​യി​രു​ത്താ​നാ​വും. ചിലർക്കു ചില ആരാ​ധ​നാ​കേ​ന്ദ്ര​ങ്ങ​ളോട് സന്ദർഭ​ത്തിനും സാഹ​ച​ര്യ​ത്തിനും വിധേ​യ​മായി ഭക്തി​യു​ണ്ടാ​വുക സാധാ​ര​ണ​മാ​ണ്. സന്ദർഭ​ത്തിനും സാഹ​ച​ര്യ​ത്തിനും മാറ്റ​മു​ണ്ടാ​കു​മ്പോൾ ആരാ​ധ​നാ​ കേ​ന്ദ്ര​ത്തോ​ടു​ണ്ടാ​യി​രുന്ന ഭക്തി​യുടെ അള​വിലും മാറ്റ​മു​ണ്ടാ​കും. ഒരി​ടത്ത് മാത്ര​മായി ഒരാ​ളുടെ ഭക്തി ഉറച്ചു നിൽക്കാ​തി​രി​ക്കു​ന്നത് ഇതിനുദാഹരണ​മാ​ണ്. എന്നാൽ യഥാർത്ഥ ഭക്തി​യെ​ന്നത് ഒരു കാലത്തും ഒരു നേരത്തും മാറ്റം ചെയ്യ​പ്പെ​ടാ​നാ​വു​ന്ന​ത​ല്ല.

എപ്പോഴും ഭഗ​വദ്ഭജനം നട​ത്തുന്ന ഭക്തന്റെ ഭക്തി ശരി​യായ ഭക്തി​യാണോ ഭക്തി​ഭാ​വ​മാണോ എന്നൊരു സന്ദേഹം ന്യായ​മായും ഉന്ന​യി​ക്കാ​വു​ന്ന​താ​ണ്. വാസ്ത​വ​ത്തിൽ അതിന് ഒരു​ത്തരം ചുരു​ക്കി​പ്പ​റ​യുക എളു​പ്പ​മ​ല്ല. സന്ദേ​ഹ​നി​വാ​ര​ണ​ത്തിനു സഹാ​യി​ക്കുന്ന ചില കാര്യ​ങ്ങൾ മാത്രം പറ​യാം.
ഭക്തി പ്രധാ​ന​മായും രണ്ടു​വി​ധ​മു​ണ്ട്. ഒന്ന് അന്യമായ ഭക്തി, മറ്റൊന്ന് അന​ന്യ​മായ ഭക്തി. അന്യ​മായ ഭക്തിയെ ഗ്രഹി​ച്ചു​ന​ട​ക്കുന്ന ഭക്ത​ന്മാ​രാണു ഇന്ന​ധി​ക​വും. എന്തെ​ന്നാൽ അവർക്ക് അവ​രുടെ ഭക്തി​കൊണ്ട് പൂർണ സംതൃപ്തി ശാശ്വ​ത​മായി അനു​ഭ​വി​ക്കാ​നാ​കു​ന്നി​ല്ല. ശാശ്വ​ത​മായ സംതൃ​പ്തിയും ശാന്തിയും തേടി അവർ ആരാ​ധ​നാ​ല​യ​ങ്ങൾ തോറും ഓടിനട​ക്കു​ക​യാ​ണ്. ഒരി​ടത്തും സ്ഥിര​മായി ഉറ​യ്ക്കാൻ അവ​രുടെ ഭക്തി അവരെ അനു​വ​ദി​ക്കു​ന്നി​ല്ല. ആരാ​ധ​നാ​കേ​ന്ദ്ര​ങ്ങളും ആരാ​ധ​നാ​മൂർത്തി​കളും പ്രാർത്ഥ​നാ​മ​ന്ത്ര​ങ്ങളും നിവേ​ദ്യ​ങ്ങ​ളു​മൊക്കെ മാറി​മാറി പരീ​ക്ഷി​ച്ചിട്ടും അവ​രുടെ ഓട്ടം നില​യ്ക്കു​ന്ന​തായി കാണു​ന്നു​മി​ല്ല. എന്തു​കൊ​ണ്ടാണ് ഇങ്ങനെ സംഭ​വി​ക്കു​ന്ന​തെന്നു ചിന്തി​ച്ചി​ട്ടുണ്ടോ? ഭക്തി ഭക്ത​നിൽ നിന്ന​ന്യ​മായി ഇരി​ക്കു​ന്ന​തു​ കൊണ്ടാണി​ത്. അന്യ​മായി ഇരി​ക്കു​ക​യെ​ന്നാൽ വേറി​ട്ട​തായി ഇരി​ക്കുക എന്നാ​ണർത്ഥം. അതാ​യത് ആത്മ​സം​ബ​ന്ധി​യ​ല്ലാ​തി​രി​ക്കു​ന്നത് എന്ന് ചുരു​ക്കി​പ്പ​റ​യാം. വിശ്വാ​സവും അവി​ശ്വാ​സവും മാറി​മാറി തെളി​യു​ന്നതും മറയു​ന്നതും അന്യ​ഭ​ക്തി​യു​മായി നട​ക്കുന്ന ഭക്ത​ന്മാ​രി​ലാ​ണ്. അവർ വിശ്വാ​സ​ത്തി​ന്റെയും ഭക്തി​യു​ടെയും പേരിൽ അഭി​മാ​നി​ക്കു​കയും മറ്റു​ള്ള​വരെ അപ​മാ​നി​ക്കു​കയും ചെയ്യും. മറ്റു ചില​പ്പോൾ ഒരു​മി​ക്കു​കയും കല​ഹി​ക്കു​കയും ചെയ്യും. പക്ഷേ ഇതൊന്നും സ്ഥിര​മായി നിൽക്കു​ന്ന​വ​യാ​യി​രി​ക്കു​ക​യു​മി​ല്ല. കാറ്റ് വീശും​പോലെ അവ​രുടെ ഭക്തിയും ചിന്ത​കളും ദിശ​യും മാറി​ക്കൊ​ണ്ടി​രി​ക്കും. അവർ ഒരി​ക്കലും പ്രസാ​ദ​ചി​ത്ത​രാ​യി​ത്തി​രു​ക​യി​ല്ല.


എന്നാൽ അന​ന്യ​മായ ഭക്തി ഉള്ള​വ​നാ​കട്ടെ എപ്പോഴും പ്രസാ​ദ​ചി​ത്ത​നായി ഇരി​ക്കു​ന്നു. അവൻ പുഞ്ചി​രി​ച്ചി​ല്ലെ​ങ്കിലും പുഞ്ചി​രി​ച്ചു​ കൊ​ണ്ടി​രി​ക്കു​ന്ന​വ​നായി കാണ​പ്പെ​ടു​ന്നു. അവൻ ഭക്തിയെ പ്രക​ടി​പ്പി​ക്കു​കയോ പ്രകാ​ശി​പ്പി​ക്കു​കയോ ചെയ്യു​ന്നി​ല്ല. എന്നാൽ ഭക്തി അവ​നിൽ പ്രകാ​ശിച്ച് നില്ക്കുന്നു. അവൻ ഭഗ​വ​ദ്പ്ര​സാ​ദ​ത്തി​നായി അപേ​ക്ഷി​ക്കു​കയോ ഓടിനട​ക്കു​കയോ ചെയ്യു​ന്നി​ല്ല. എന്നാൽ അവൻ ഭഗ​വ​ദ്പ്ര​സാ​ദ​ത്താൽ ശാന്ത​നായും ആന​ന്ദ​നിർവൃ​ത​നായും ഇരി​ക്കുന്നു. എന്തു​കൊ​ണ്ടെ​ന്നാൽ അവൻ ജിത​മാ​ന​സനും ജിത​കാ​മനും ജിത​കോ​പനും ജിതാ​ശ​നു​മാ​യി​രി​ക്കു​ന്നു. അതാണ് യഥാർത്ഥ​ഭ​ക്തിയുടെ അഥവാ അന​ന്യ​ഭ​ക്തി​യുടെ സ്വഭാ​വ​മെ​ന്നത്.


എപ്പോ​ഴെല്ലാമാണോ ഒരു​വന് മന​സിനെ ജയി​ക്കാ​നാ​വു​ന്ന​ത്, വികാ​ര​ങ്ങ​ളെ ജയി​ക്കാ​നാ​വു​ന്ന​ത്, കോപത്തെ ജയി​ക്കാ​നാ​വു​ന്ന​ത്, ആഗ്ര​ഹ​ങ്ങളെ ജയി​ക്കാ​നാ​വു​ന്നത് അപ്പോ​ഴാണ് അവൻ അന​ന്യ​ഭ​ക്ത​നാ​യി​ത്തീ​രു​ന്ന​ത്. ഭഗ​വ​ദ്ഗീത അവി​ക​മ്പേന യോഗേന യുജ്യതേ (ഇ​ള​ക്ക​മി​ല്ലാത്ത യോഗാ​ത്മ​ദർശനം കൊണ്ട് യോജി​ക്ക​പ്പെ​ടു​ന്നു) എന്നു വിഭൂ​തി​യോ​ഗ​ത്തിലും (10​-7), ഭക്ത്യാ​ ത്വ​ന​ന്യയാ ശക്യ അഹ​മേവം വിധഃ ജ്ഞാതും ദ്രഷ്ടും ച തത്ത്വേന പ്രവേഷ്ടും ച (അ​ന​ന്യ​ഭ​ക്തി​കൊണ്ട് ഏവം വിധ​മായ 'ഞാൻ' പര​മാർത്ഥ​മായി അറിയാനും, ദർശി​ക്കാനും പ്രവേ​ശി​ക്കാനും സാ​ധ്യ​നാ​കു​ന്നു) എന്ന് വിശ്വരൂ​പ​ദർശ​ന​യോ​ഗ​ത്തിലും (11​-54) പ്രകാ​ശി​പ്പി​ക്കു​ന്ന​ത് ഈ അന​ന്യ​ഭ​ക്തിയുടെ നിരാ​കാ​രവും നിരാ​കു​ലവും നിരാ​മ​യ​വു​മായ പൊരു​ളാ​ണ്.


ഗുരു​ദേ​വൻ ദർശ​ന​മാ​ല​യിലെ ഭക്തി​ദർശ​ന​ത്തിൽ വെളി​വാ​ക്കി​യി​രി​ക്കു​ന്നതും ഈ അന​ന്യ​ഭ​ക്തി​യുടെ ആകെ സ്വരൂ​പ​മാ​ണ്. ഭക്തി​യുടെ ആഴവും ആകാ​ശവും ഒരു​മി​ക്കുന്ന പൂർണവും ഭദ്ര​വു​മായ ഒരു നിർവ​ച​ന​മാണ് 'ഭക്തി​രാ​ത്മാനു​സ​ന്ധാനം' എന്ന വച​ന​ത്തി​ലൂടെ അന​ന്യ​ഭ​ക്തിക്ക് ഗുരു​ദേ​വൻ നല്കി​യി​രി​ക്കു​ന്ന​ത്.


ആത്മാ​വിനെ യാതൊ​രി​ട​വേ​ളയും കൂടാതെ അനു​സ​ന്ധാനം ചെയ്യു​ന്ന​താണ് ഭക്തി​യെന്ന ഗുരു​വിന്റെ ഈ നിർവ​ച​ന​ത്തേ​ക്കാൾ മറ്റൊരു ഭക്തിനിർവ​ചനം ഇനി ലോക​ത്തുണ്ടാകാ​നി​ല്ല.


ഭക്തി​യു​ടെയും ഭക്ത​രു​ടെയും പേരിൽ കോലാ​ഹ​ല​ങ്ങ​ളു​യർത്തു​ന്ന​വരും അതി​ല​ക​പ്പെട്ടു പോകു​ന്ന​വരും ഈ അന​ന്യ​ഭ​ക്തി​യുടെ വാക്കും പൊരുളും ഉൾക്കൊ​ണ്ടി​ട്ടു​ള്ള​വ​ര​ല്ലെന്നു ഖേദ​പൂർവം പറ​ഞ്ഞു​കൊ​ള്ള​ട്ടെ. അതി​നാൽ യഥാർത്ഥ​ഭ​ക്തി​യുടെ പൊരുൾകൊണ്ടുയ​രുന്ന ഉത്തമഭക്ത​നാ​യി​ത്തീ​രാൻ ഏവർക്കും സാധി​ക്ക​ണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT