കേര​ളത്തെ സ്വച്ഛ​മാക്കിയ രണ്ട് ശിവ​രാ​ത്രി​കൾ

സ്വാമി വിശു​ദ്ധാ​നന്ദ | Monday 04 March 2019 1:06 AM IST

guru-

ആ​ധു​​​നി​​​ക​​​കേ​​​ര​​​ള​​​ത്തി​ന്റെ​ ​ഭാ​വി​​​ശ്രേ​​​യ​​​സി​ന് ​വ​ഴി​​​യൊ​​​രു​​​ക്കി​യ​ ​ര​ണ്ടു​ ​മ​ഹാ​​​ശി​​​വ​​​രാ​​​ത്രി​​​ക​​​ളാ​ണ് 1888​ ​ലെ​യും​ 1924​ ​ലെ​യും​ ​ശി​വ​​​രാ​​​ത്രി​​​ക​ൾ.​ ​ദൈ​വ​​​ത്തി​ന്റെ​ ​പേ​രി​ൽ​ ​സ​ർ​വാ​​​ധി​​​പ​ത്യം​ ​പു​ല​ർ​ത്തി​​​യി​​​രു​​​ന്ന​​​വ​രും​ ​പൗ​രോ​​​ഹി​​​ത്യ​​​ത്തി​ന്റെ​ ​പേ​രി​ൽ​ ​സ​ർ​വ​മേ​​​ധാ​​​വി​ത്വം​ ​അ​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​വ​​​രു​​​മാ​യ​ ​സ​വ​ർ​ണ​ ​ന്യൂ​ന​​​പ​​​ക്ഷ​​​ത്തി​ന്റെ​ ​മാ​ന​​​വി​​​കേ​​​ത​​​ര​​​മാ​യ​ ​പാ​ര​​​മ്പ​​​ര്യ​വും​ ​വി​വേ​​​ച​​​നാ​​​ധി​​​കാ​​​ര​വും​ ​നി​ഷ്പ്ര​​​ഭ​​​മാ​​​ക്ക​​​പ്പെ​​​ട്ട​ത് ​ച​രി​​​ത്ര​​​പ്ര​​​സി​​​ദ്ധ​​​മാ​യ​ ​അ​രു​​​വി​​​പ്പു​റം​ ​പ്ര​തി​​​ഷ്ഠ​​​യി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു.​ 1888​ ​ലെ​ ​ശി​വ​​​രാ​ത്രി​ ​നാ​ളാ​ണ് ​ഗു​രു​​​ദേ​​​വ​​​തൃ​​​പ്പാ​​​ദ​​​ങ്ങ​ൾ​ ​സാ​മൂ​​​ഹ്യ​വും​ ​ദാ​ർ​ശ​​​നി​​​ക​​​വു​​​മാ​യ​ ​ഈ​ ​ന​വോ​​​ത്ഥാ​​​ന​​​ത്തി​ന്റെ​ ​കെ​ടാ​​​വി​​​ള​ക്ക് ​തെ​ളി​​​ക്കു​​​വാ​​​നാ​യി​ ​തി​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.​ ​മം​ഗ​​​ള​​​സ്വ​​​രൂ​​​പി​​​യാ​യ​ ​ശി​വ​​​ഭ​​​ഗ​​​വാ​നെ​ ​ഭ​ജി​ച്ചും​ ​സ്മ​രി​ച്ചും​ ​ധ്യാ​നി​ച്ചും​ ​രാ​വി​​​നി​രി​ക്കു​​​വാ​ൻ​ ​ഇ​ട​മി​ല്ലാ​​​താ​ക്കു​ന്ന​ ​ആ​ ​ദി​നം​ ​ത​ന്നെ​ ​ആ​രാ​​​ധ​​​നാ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​ന്റെ​ ​അ​നു​​​ഭ​​​വ​​​ ​മ​​​ഹി​​​മ​​​യി​​​ലേ​ക്ക് ​ജ​ന​​​ങ്ങ​ളെ​ ​ആ​ന​​​യി​​​ക്കാ​ൻ​ ​തി​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തി​നു​ ​പി​ന്നി​ൽ​ ​ഗു​രു​​​ദേ​​​വ​ന്റെ​ ​കൃ​ത്യ​വും​ ​മ​നഃ​​​ശാ​​​സ്ത്ര​​​പ​​​ര​​​വു​​​മാ​യ​ ​ഒ​രു​ ​കാ​ഴ്ച​​​പ്പാ​​​ടു​​​ണ്ട്.


വി​ശ്വാ​​​സ​​​ ​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്റെ​യും​ ​ആ​രാ​​​ധ​​​നാ​​​ ​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്റെ​യും​ ​വി​ശു​​​ദ്ധി​​​യി​​​ലൂ​ടെ​ ​ഉ​ണ്ടാ​​​കു​ന്ന​ ​മാ​ന​​​സി​ക​ ​പ​രി​​​വ​ർ​ത്ത​നം​ ​ഏ​തൊ​രു​ ​പൗ​രോ​​​ഹി​​​ത്യാ​​​ധി​​​പ​​​ത്യ​​​ത്തെ​യും​ ​ചെ​റു​​​ക്കാ​നും​ ​മ​റി​​​ക​​​ട​​​ക്കാ​​​നു​​​മു​ള്ള​ ​ഉ​ൾ​ക്ക​​​രു​ത്തും​ ​ആ​ത്മ​​​ധൈ​​​ര്യ​വും​ ​ന​ല്കും.​ ​ഇ​ങ്ങ​നെ​ ​ജ​ന​​​ങ്ങ​ളെ​ ​സ്വ​ച്ഛ​വും​ ​സ്വാ​ത​​​ന്ത്ര​​​വു​​​മാ​​​ക്കു​ന്ന​ ​പ​രി​​​വ​ർ​ത്ത​​​ന​​​ത്തി​​​ന്റെ​യും​ ​അ​ഭ്യു​​​ദ​​​യ​​​ത്തി​​​ന്റെ​യും​ ​ത​ത്ത്വ​​​ശാ​​​സ്ത്ര​​​മാ​ണ് ​ഗു​രു​​​ദേ​​​വ​ൻ​ ​അ​രു​​​വി​​​പ്പു​റം​ ​പ്ര​തി​​​ഷ്ഠ​​​യി​ൽ​ ​ആ​ലേ​​​ഖ​നം​ ​ചെ​യ്തി​​​ട്ടു​​​ള്ള​​​ത്.​ ​അ​തു​​​കൊ​ണ്ട് ​ത​ന്നെ​ ​അ​രു​​​വി​​​പ്പു​​​റ​ത്തെ​ ​ശി​വ​​​പ്ര​​​തി​​​ഷ്ഠ​​​യെ​​​ന്ന​ത് ​കേ​വ​ലം​ ​പു​രാ​​​ണ​​​പ്ര​​​സി​​​ദ്ധ​​​നാ​യ​ ​ശി​വ​​​ഭ​​​ഗ​​​വാ​ന്റെ​ ​വെ​റു​​​മൊ​രു​ ​പ്ര​തി​​​ഷ്ഠ​​​യ​​​ല്ല,​ ​മ​റി​ച്ച് ​ദൈ​വി​​​ക​​​ത​​​യി​ൽ​ ​മാ​ന​​​വി​​​ക​​​ത​​​യെ​യും​ ​മാ​ന​​​വി​​​ക​​​ത​​​യി​ൽ​ ​ദൈ​വി​​​ക​​​ത​​​യെ​യും​ ​ഭ​ദ്ര​​​മാ​യി​ ​ഉ​ള്ള​​​ട​ക്കം​ ​ചെ​യ്തു​ ​bച്ചി​​​രി​​​ക്കു​ന്ന​ ​ഒ​രു​ ​ത​ത്ത്വ​​​ദ​ർ​ശ​നം​ ​ആ​ ​പ്ര​തി​​​ഷ്ഠ​​​യി​​​ലു​​​ണ്ട്.​ ​ഈ​ ​ദാ​ർ​ശ​​​നി​​​കാ​​​ധി​​​ഷ്ഠാ​​​ന​​​മാ​ണ് ​അ​രു​​​വി​​​പ്പു​റം​ ​പ്ര​തി​​​ഷ്ഠ​യെ​ ​ഇ​ത​ര​ ​ശി​വ​​​പ്ര​​​തി​​​ഷ്ഠ​​​ക​​​ളി​ൽ​ ​നി​ന്നും​ ​കാ​ലാ​​​നു​​​രൂ​​​പ​വും​ ​ലോ​കാ​​​നു​​​രൂ​​​പ​​​വു​​​മാ​ക്കി​ ​മാ​റ്റു​​​ന്ന​​​ത്.​ ​ഈ​ ​അ​മേ​​​യ​ത​ ​സൃ​ഷ്ടി​ച്ച​ ​ദാ​ർ​ശ​​​നി​ക​ ​ന​വോ​​​ത്ഥാ​​​ന​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​ ​നി​ന്നാ​ണു​ ​ആ​ധു​​​നി​​​ക​​​കേ​​​ര​​​ള​ത്തി​ന്റെ​ ​ച​രി​​​ത്ര​വും​ ​സം​സ്‌​കാ​​​ര​വും​ ​നീ​തി​​​ശാ​​​സ്ത്ര​വും​ ​രൂ​പ​​​പ്പെ​​​ട്ടു​​​വ​​​ന്ന​​​തെ​ന്ന​ ​യാ​ഥാ​ർ​ത്ഥ്യം​ ​ഇ​നി​യും​ ​ന​മ്മു​ടെ​ ​ച​രി​​​ത്ര​​​കാ​​​ര​​​ന്മാ​ർ​ ​വേ​ണ്ടും​​​വ​ണ്ണം​ ​ഉ​ൾ​ക്കൊ​​​ണ്ടി​​​ട്ടി​​​ല്ല.​ ​അ​തു​​​കൊ​​​ണ്ടാ​ണ് ​ചി​ല​ ​ആ​ധു​​​നി​​​ക​​​ച​​​രി​​​ത്ര​​​കാ​​​ര​​​ന്മാ​ർ​ ​ഇ​പ്പോ​ഴും​ ​ഗു​രു​​​വി​ന്റെ​ ​ന​വോ​​​ത്ഥാ​​​ന​​​മ​​​ണ്ഡ​​​ല​ത്തെ​ ​കേ​വ​ലം​ ​സാ​മൂ​​​ഹ്യ​​​പ​​​രി​​​ഷ്‌​ക​​​ര​​​ണ​​​ത്തി​ന്റെ​ ​ക​ള​​​ത്തി​​​ലൊ​​​തു​ക്കി​ ​വ​യ്ക്കു​​​വാ​ൻ​ ​ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.​ ​ഇ​വ​​​രു​ടെ​ ​ക​ണ്ണ് ​വ​സ്തു​​​ബോ​ധം​ ​ന​ല്കു​ന്ന​ ​വെ​ളി​​​ച്ച​​​ത്തി​​​ല​ല്ല​ ​മ​റി​ച്ച് ​വ​സ്തു​​​ഭേ​ദം​ ​ന​ല്കു​ന്ന​ ​വി​ള​​​ക്കി​​​ലാ​ണ് .​ ​വി​ള​​​ക്കി​നെ​ ​എ​ത്ര​ ​നി​ർ​വ​​​ചി​​​ച്ചാ​ലും​ ​അ​ത് ​വെ​ളി​​​ച്ച​​​ത്തി​ന്റെ​ ​നി​ർ​വ​​​ച​​​ന​​​മാ​​​കാ​​​തി​​​രി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ​​​യാ​​​ണി​​​ത്.


'​'​ന​ട​നം​ ​ദ​ർ​ശ​​​ന​​​മാ​​​യാ-
ലു​ട​​​നേ​​​താ​​​നി​​​ങ്ങി​​​രു​ന്നു​ ​ന​ടു​​​നി​​​ല​​​യാം,
ന​ടു​​​നി​​​ല​​​ത​​​ന്നി​​​ലി​​​രി​ക്കും
നെ​ടു​​​നാ​​​ളൊ​​​ന്നാ​​​യ​​​വ​ന്നു​ ​സൗ​ഖ്യം​ ​താ​ൻ.​""


ഈ​ ​പ്ര​പ​​​ഞ്ച​​​ത്തി​ൽ​ ​പേ​രും​ ​പ്ര​തി​​​ഭ​​​യു​​​മാ​യി​ ​വി​ല​​​സു​ന്ന​ ​അ​നേ​​​ക​​​കോ​ടി​ ​ച​രാ​​​ച​​​ര​​​ങ്ങ​​​ളു​​​ണ്ട്.​ ​അ​വ​​​യു​ടെ​ ​ഓ​രോ​​​ന്നി​​​ന്റെ​യും​ ​സ്വ​രൂ​പം​ ​വേ​ർ​തി​​​രി​​​ച്ച​​​റി​​​യു​ക​ ​ഒ​രാ​ൾ​ക്കും​ ​സാ​ദ്ധ്യമ​​​ല്ല.​ ​എ​ന്നാ​ൽ​ ​അ​വ​​​യി​​​ലെ​​​ല്ലാ​​​മി​രി​ക്കു​ന്ന​ ​സ​ത്ത​​​യു​ടെ​ ​അ​ദ്വ​​​യ​​​മ​​​ഹി​മ​ ​ഒ​രു​​​വ​നു​ ​അ​റി​​​യാ​നും​ ​അ​നു​​​ഭ​​​വി​​​ക്കാ​നും​ ​ക​ഴി​​​യും.​ ​അ​തി​​​നാ​​​യാ​ൽ​ ​അ​വ​നു​ ​എ​ല്ലാ​ ​പ്ര​പ​​​ഞ്ച​​​വ​​​സ്തു​​​ക്ക​​​ളി​​​ലു​​​മി​​​രി​​​ക്കു​ന്ന​ ​സ​ത്ത​​​യി​ൽ​ ​നി​ന്നും​ ​വേ​റ​ല്ല​ ​താ​ൻ​ ​എ​ന്നു​ ​ബോ​ധ്യ​​​പ്പെ​​​ടും.​ ​ഈ​ ​സാ​ക്ഷീ​​​ബോ​​​ധ​​​ത്തി​​​നാ​ണ് ​'​ന​ടു​​​നി​ല​" ​എ​ന്നു​ ​ഗു​രു​​​ദേ​​​വ​ൻ​ ​പ​റ​​​യു​​​ന്ന​​​ത്.​ ​ആ​ ​ന​ടു​​​നി​ല​ ​കൈ​ക്കൊ​​​ള്ളു​ന്ന​ ​ഏ​തൊ​​​രു​​​വ​നും​ ​അ​വ​​​സാ​​​ന​​​മി​​​ല്ലാ​ത്ത​ ​ആ​ന​ന്ദം​ ​അ​നു​​​ഭ​​​വി​​​ക്കാ​​​മെ​​​ന്നാ​ണു​ ​ഗു​രു​​​ദേ​​​വ​ൻ​ ​സ്വാ​നു​​​ഭ​​​വ​​​ഗീ​​​തി​​​യി​ലെ​ ​ഈ​ ​ശ്ലോ​ക​​​ത്തി​​​ലൂ​ടെ​ ​വെ​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.
വാ​സ്ത​​​വ​​​ത്തി​ൽ​ ​ഈ​യൊ​രു​ ​ന​ടു​​​നി​​​ല​​​യി​​​ലേ​ക്ക് ​മ​നു​​​ഷ്യ​ന്റെ​ ​ബോ​ധ​​​ത്തെ​യും​ ​ബു​ദ്ധി​​​യെ​യും​ ​ഉ​ണ​ർ​ത്തി​ ​ആ​ ​ജാ​ഗ്ര​​​ത​​​യി​ൽ​ ​നി​ന്നും​ ​മാ​റാ​തെ​ ​ഇ​രി​​​ക്കു​​​ന്ന​​​തി​നു​ ​അ​വ​നെ​ ​പ്രാ​പ്ത​​​നാ​​​ക്കു​ക​ ​എ​ന്ന​​​താ​ണ് ​അ​രു​​​വി​​​പ്പു​റം​ ​പ്ര​തി​ഷ്ഠ​യു​ടെ​ ​ദാ​ർ​ശ​​​നി​​​ക​​​പാ​​​ഠം.​ ​ആ​ ​ഉ​ൾ​ക്കാ​​​ഴ്ച​​​യാ​ണു​ ​അ​രു​​​വി​​​പ്പു​റം​ ​സ​ന്ദേ​​​ശ​​​ത്തി​ൽ​ ​നി​റ​ഞ്ഞു​ ​ക​വി​​​യു​​​ന്ന​​​ത്.


ജാ​തി​​​ഭേ​ദം​ ​മ​ത​​​ദ്വേ​ഷം
ഏ​തു​​​മി​​​ല്ലാ​തെ​ ​സ​ർ​വ​രും
സോ​ദ​​​ര​​​ത്വേ​ന​ ​വാ​ഴു​ന്ന
മാ​തൃ​​​കാ​​​സ്ഥാ​​​ന​​​മാ​​​മി​ത്


അ​രു​​​വി​​​പ്പു​​​റ​ത്തെ​ ​ഓ​രോ​ ​ശി​വ​​​രാ​​​ത്രി​​​ക​ളും​ ​ന​മ്മെ​ ​ഓ​ർ​മ്മി​​​പ്പി​​​ക്കു​​​ന്ന​തും​ ​പ്രേ​രി​​​പ്പി​​​ക്കു​​​ന്ന​തും​ ​ഗു​രു​​​ദേ​​​വ​ൻ​ ​വി​ഭാ​​​വ​നം​ ​ചെ​യ്ത​ ​വി​ശ്വ​മാ​ന​​​വി​​​ക​​​ത​യു​ടെ​ ​ഈ​ ​ത​ത്ത്വ​​​ദ​ർ​ശ​നം​ ​അ​നു​​​ഭ​​​വി​​​ക്കാ​​​നാ​​​ണ്.​ ​അ​പ്പോ​​​ഴാ​ണു​ ​ആ​രാ​​​ധ​നാ​സ്വാ​ത​​​ന്ത്ര്യ​​​ത്തി​ന്റെ​ ​തി​രി​​​ച്ച​​​റി​​​വ് ​കൊ​ണ്ട് ​നാം​ ​സ്വ​യം​ ​പ​രി​​​വ​ർ​ത്ത​ന​പ്പെ​​​ടു​​​ന്ന​​​ത്.​ ​അ​താ​ണു​ ​ശ​രി​​​യാ​യ​ ​ന​വോ​​​ത്ഥാ​​​നം.


എ​ന്നാ​​​ൽ​ ​ഈ​ ​ന​വോ​​​ത്ഥാ​​​ന​​​ത്തി​ന്റെ​ ​വി​ശാ​​​ല​​​ത​​​യി​​​ലേ​ക്കും​ ​പ​രി​​​പൂ​ർ​ണ​ത​​​യി​​​ലേ​ക്കും​ ​മ​നു​​​ഷ്യ​നു​ ​ക​ട​​​ക്കാ​​​നാ​​​വാ​ത്ത​വി​ധം​ ​മ​ത​​​ങ്ങ​​​ളു​ടെ​ ​അ​തി​​​രു​​​ക​ൾ​ ​വീ​ണു​​​കി​​​ട​​​ക്കു​​​ന്ന​ത് ​ഗു​രു​​​ദേ​​​വ​ൻ​ ​ക​ണ്ടു.​ ​വി​ഭി​​​ന്ന​​​ങ്ങ​​​ളാ​യ​ ​മ​ത​​​ബോ​​​ധ​​​ന​​​ങ്ങ​ൾ​ ​കൊ​ണ്ടു​ ​പ​ടു​​​ത്തു​​​യ​ർ​ത്ത​​​പ്പെ​​​ട്ടി​​​ട്ടു​ള്ള​ ​ഈ​ ​അ​തി​​​രു​​​ക​ളെ​ ​ഭേ​ദി​​​ക്കു​ക​ ​എ​ളു​​​പ്പ​​​മാ​​​യി​​​രു​​​ന്നി​ല്ല.​ ​വാ​ദി​​​ക്കാ​നും​ ​ജ​യി​​​ക്കാ​​​നു​​​മു​ള്ള​ ​മ​ത​​​പു​​​രോ​​​ഹി​​​ത​​​ന്മാ​​​രു​​​ടെ​യും​ ​അ​നു​​​യാ​​​യി​​​ക​​​ളു​​​ടെ​യും​ ​ആ​വേ​​​ശ​​​മാ​​​യി​​​രു​ന്നു​ ​അ​തി​​​നു​​​ ​കാ​​​ര​​​ണം.​ ​അ​താ​ണു​ ​ത​ങ്ങ​​​ളു​ടെ​ ​മ​ത​​​പ​​​ര​​​മാ​യ​ ​ദൗ​ത്യ​​​മെ​ന്നു​ ​ചി​ന്തി​ച്ചു​റ​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​രാ​​​യി​​​രു​​​ന്നു​ ​അ​വ​​​രെ​​​ല്ലാം.​ ​ശ​രി​​​യാ​യ​ ​മ​ത​​​ബോ​​​ധ​നം​ ​കൊ​ണ്ടും​ ​അ​റി​​​വി​ന്റെ​ ​നേ​രാ​യ​ ​വി​നി​​​മ​യം​ ​കൊ​ണ്ടും​ ​മാ​ത്ര​മേ​ ​മ​ത​​​ദ്വേ​​​ഷ​ത്തെ​ ​മ​റി​​​ക​​​ട​​​ക്കാ​​​നാ​​​വു​ക​യു​ള്ളു​ ​എ​ന്ന​ ​ഋ​ഷി​​​ബോ​​​ധ​​​ത്തി​ൽ​ ​നി​ന്നാ​ണ് ​'​വാ​ദി​​​ക്കാ​നും​ ​ജ​യി​​​ക്കാ​​​നു​​​മ​​​ല്ല,​ ​അ​റി​​​യാ​നും​ ​അ​റി​​​യി​​​ക്കാ​​​നു​​​മാ​ണ് ​'​ ​എ​ന്ന​ ​വി​ജ്ഞാ​​​പ​​​ന​​​ത്തോ​ടെ​ ​ആ​ലു​വാ​ ​അ​ദൈ്വ​​​താ​​​ശ്ര​​​മ​​​ത്തി​ൽ​ ​വ​ച്ച് ​സ​ർ​വ​​​മ​​​ത​​​സ​​​മ്മേ​​​ള​നം​ ​സം​ഘ​​​ടി​​​പ്പി​ക്ക​​​പ്പെ​​​ട്ട​​​ത്.​ ​അ​രു​​​വി​​​പ്പു​റം​ ​പ്ര​തി​​​ഷ​ഠ​ ​ക​ഴി​ഞ്ഞു​ ​മൂ​ന്നു​ ​വ്യാ​ഴ​​​വ​​​ട്ട​​​ക്കാ​​​ല​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​ണ് 1924​ ​ൽ​ ​സ​ർ​വ​മ​​​ത​​​സ​​​മ്മേ​​​ള​നം​ ​ന​ട​​​ന്ന​​​ത്.


എ​ല്ലാ​ ​മ​ത​​​ങ്ങ​​​ളു​​​ടെ​യും​ ​സാ​രം​ ​ഒ​ന്നാ​​​ണെ​ന്നും​ ​അ​തി​ന്റെ​ ​വെ​ളി​​​ച്ച​​​ത്തി​ൽ​ ​ആ​ർ​ക്കും​ ​മ​ത​​​ങ്ങ​​​ളു​ടെ​ ​പേ​രി​ൽ​ ​അ​തി​​​രി​​​ടാ​​​നാ​​​വി​​​ല്ലെ​ന്നും​ ​ഈ​ ​ലോ​ക​ത്തെ​ ​ബോ​ധ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​ന് ​വേ​ണ്ടി​​​യാ​ണു​ ​ഗു​രു​​​ദേ​​​വ​ൻ​ ​സ​ർ​വ​മ​​​ത​​​ ​സ​​​മ്മേ​​​ള​നം​ ​സം​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.​ ​അ​തി​നു​ ​തിര​​​ഞ്ഞെ​​​ടു​​​ത്ത​തും​ ​ഒ​രു​ ​ശി​വ​​​രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന​ത് ​ശ്ര​ദ്ധേ​​​യ​​​മാ​​​ണ്.​ ​മം​ഗ​ളം​ ​ഭ​വി​​​ക്കു​​​ന്ന​ത് ​സ​മ​​​ത​​​യു​ടെ​ ​പൂ​ർ​ണ​ത​​​യി​​​ലാ​​​ണെ​ന്ന​ ​മ​ന​​​ശ്ശാ​​​സ്ത്ര​​​വീ​​​ക്ഷ​​​ണ​​​മാ​വാം​ ​ഇ​തി​നു​ ​കാ​ര​​​ണം.​ ​ഇ​ങ്ങ​നെ​ ​ര​ണ്ടു​ ​ശി​വ​​​രാ​​​ത്രി​​​ക​ൾ​ ​കൊ​ണ്ടു​​​ണ്ടാ​​​ക്കി​യ​ ​സ​മ​​​ത​​​യു​​​ടെ​ ​പൂ​ർ​ണ​​​ത​​​യി​​​ലാ​ണ് ​മ​നു​​​ഷ്യ​​​ഹൃ​​​ദ​​​യ​​​ങ്ങ​ളെ​ ​ഒ​ന്നി​​​പ്പി​​​ക്കു​​​വാ​നും​ ​സ്വ​ച്ഛ​​​​​പ്പെ​​​ടു​​​ത്തു​​​വാ​നും​ ​ഗു​രു​​​ദേ​​​വ​ൻ​ ​അ​ഭി​​​ല​​​ഷി​​​ച്ച​​​ത്.​ ​അ​തു​​​കൊ​​​ണ്ടു​​​ത​ന്നെ​ ​അ​തി​ന്റെ​ ​തു​ട​ർ​ച്ച​​​യൊ​​​രു​​​ക്കേ​​​ണ്ട​ത് ​ന​മ്മു​ടെ​ ​ഏ​വ​​​രു​​​ടെ​യും​ ​ക​ട​​​മ​യും​ ​ക​ർ​ത്ത​​​വ്യ​​​വു​​​മാ​​​ണ്.​ ​അ​തു​ ​പാ​ലി​​​ക്കു​​​മ്പോ​​​ഴാ​ണ് ​നാം​ ​ഗു​രു​​​ദേ​​​വ​​​നോ​ടു​ ​ചേ​ർ​ന്ന് ​നി​ല്ക്കു​​​ന്ന​​​വ​രാ​​​കു​​​ന്ന​തും​ ​ന​മ്മു​ടെ​ ​ഗു​രു​​​പൂ​ജ​ ​പൂ​ർ​ണ​മാ​​​കു​​​ന്ന​​​തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT