വിശ്വാസം കൊണ്ടൊരു തുലാ​ഭാരം

സ്വാമി വിശു​ദ്ധാ​നന്ദ (പ്രസി​ഡന്റ്, ശ്രീനാ​രാ​യ​ണ​ | Monday 07 January 2019 12:23 AM IST

guruprakasham-

ജീവി​തത്തെ സംബ​ന്ധി​ക്കുന്ന ചില കാര്യ​ങ്ങൾ എത്ര ചിന്തി​ച്ചാലും ചർച്ച​ചെ​യ്താലും എങ്ങു​മെ​ത്തു​ക​യി​ല്ല. അതു​പോലെ തന്നെ മറ്റു ചില​ കാ​ര്യ​ങ്ങൾ എത്ര കണ്ടാലും കേട്ടാലും മതി​യാ​വു​ക​യു​മി​ല്ല. ഇതു രണ്ടും ര​ണ്ടു​ത​ര​ത്തി​ലുള്ള അപൂർണത​ക​ളാ​ണ്. ഒന്നു വിര​സ​ത​യു​ണ്ടാക്കുന്ന അപൂർണ​ത​യാ​ണെ​ങ്കിൽ മറ്റേതു രസ​മു​ണ്ടാ​ക്കുന്ന അപൂർണ​ത​യാ​ണ്. വ്യക്തി​സം​ബ​ന്ധ​മായ ഈ അപൂർണ​ത​ക​ളെല്ലാം ഒരു​പോലെ ജീവി​ത​ത്തിനു വിനാ​ശ​ക​ര​ങ്ങ​ളായി ഭവി​ക്കു​ന്ന​താ​ണ്. എന്നി​രു​ന്നാലും നമ്മ​ളെല്ലാം അത്തരം കാര്യ​ങ്ങളെ എപ്പോഴും ആവേ​ശ​പൂർവം താലോ​ലി​ച്ചു​ കൊ​ണ്ടു​ത​ന്നെ​യാ​ണി​രി​ക്കു​ന്ന​തും. അതി​നു ​കാ​രണം മനസിന്റെ പരി​ധി​യി​ല്ലാത്ത മോഹാ​വേ​ശ​ങ്ങളും ജിജ്ഞാ​സ​കളും പ്രത്യാ​ശ​ക​ളുമൊക്കെയാണ്.

എവി​ടെ​യാണ് സന്തോഷം അല്ലെ​ങ്കിൽ സമാ​ധാനം കിട്ടു​ന്ന​തി​നുള്ള ഇട​മി​രി​ക്കു​ന്നത് എന്ന​റി​യാ​യ്ക​യാൽ മനസ് എല്ലാ ഇട​ങ്ങ​ളി​ലേക്കും നിയ​ന്ത്ര​ണ​മേ​തു​മി​ല്ലാതെ കടന്നു ചെല്ലു​ക​യാണ് ചെയ്യു​ന്ന​ത്. ശരി​യായ സ്‌നേഹവും ശരി​യായ വിശ്വാ​സവും ശരി​യായ ലക്ഷ്യവും ഇല്ലാ​ത്ത​തു​കൊണ്ട് സംഭ​വി​ക്കു​ന്ന​താ​ണി​ത്.


ഒരി​ക്കൽ ന്യൂക്ലി​യർ യുദ്ധം കൊണ്ടു​ണ്ടാ​കുന്ന വിനാ​ശ​ങ്ങ​ളെ​ക്കു​റിച്ച് റഷ്യ, അമേ​രി​ക്ക, ജർമ്മ​നി, ഫ്രാൻസ്, ജപ്പാൻ തുട​ങ്ങിയ രാജ്യ​ങ്ങ​ളിലെ ശാസ്ത്ര​പ്ര​തി​ഭ​കളും മത​നേ​താ​ക്ക​ന്മാരും മോസ്‌കോ​യിൽ ഒന്നി​ച്ചു​കൂടി ചിന്തി​ക്കു​കയും ചർച്ച​ചെ​യ്യു​ക​യു​മു​ണ്ടാ​യി. അവ​രുടെ ചിന്തയും ചർച്ചയും എങ്ങു​മെ​ത്തി​യി​ല്ലെ​ങ്കിലും ന്യൂക്ലി​യർ യുദ്ധ​ത്തെ​പ്പ​റ്റി​യുള്ള ഭീതി കൂട്ടാൻ അവർക്കാ​യി. അവ​രിൽ ആർക്കും തന്നെ അവർ സമ്പാ​ദിച്ചു കൂട്ടിയ ശാസ്ത്ര​-​മത ബോധ​ത്തിൽ നിന്നും സമാ​ധാ​ന​ത്തിന്റെ ഒരു കൈത്തി​രി​ കൊളു​ത്തി​വയ്‌ക്കാൻ കഴി​ഞ്ഞതുമില്ല. അപ്പോൾ അവിടെ കൂടി​യി​രു​ന്ന​വ​രിൽ ആഫ്രി​ക്ക​ക്കാ​ര​നായ ഒരു കൊച്ചു​മ​നു​ഷ്യൻ എഴു​ന്നേറ്റ് വളരെ വിന​യാ​ന്വി​ത​നായി തന്റെ​യു​ള്ളി​ലു​ണ്ടായ ഒരു ചിന്ത ഇങ്ങനെ പങ്കു​വെ​ച്ചു.


'ഈ ലോകം ദൈവ​ത്തിന്റെ ഇച്ഛ​യിൽ നിന്നും സൃഷ്ട​മാ​യ​താ​ണ്. ദൈവ​ത്തിന്റെ ഇച്ഛയെ ഒരു ന്യൂക്ലി​യ​റിനും ഇല്ലായ്മ ചെയ്യാൻ സാധി​ക്കു​ക​യി​ല്ല. ഇപ്ര​കാരം ദൈവം രക്ഷ​ക​നാ​യു​ണ്ടെന്നു ഉറച്ചു വിശ്വ​സി​ക്കു​ന്ന​വന്റെ സമാ​ധാ​നത്തെ ഒരു ശാസ്ത്ര​ത്തിനും ഒരു മത​ത്തിനും നശി​പ്പി​ക്കാ​നാ​വു​ക​യു​മി​ല്ല. നിങ്ങ​ളെല്ലാം സമാ​ധാ​ന​ചി​ത്ത​രായി മട​ങ്ങി​പ്പോ​കു​വിൻ.'


ആ നേരത്ത് യുദ്ധഭീതി​യുടെ പിരി​മു​റു​ക്ക​ത്താൽ വീർപ്പു​മു​ട്ടി​യി​രുന്ന ശാസ്ത്ര​ജ്ഞ​ന്മാരും മത​നേ​താ​ക്ക​ന്മാരും അതു കേട്ടിട്ട് അതു​വ​രെ​യി​ല്ലാ​തി​രുന്ന ഒരു പ്രത്യാ​ശ​യോടെ പര​സ്പരം നോക്കി ആശ്വാസം കൊണ്ടു.
ഇതൊരു വിശ്വാ​സ​ത്തിന്റെ സ്‌നേഹ​ത്തിന്റെ സമാ​ധാ​ന​ത്തിന്റെ നേരായ തലോ​ട​ലാ​ണ്. മനു​ഷ്യൻ സങ്ക​ല്പി​ച്ചു​ണ്ടാ​ക്കു​ന്ന​തെല്ലാം പിരി​ക്കാ​നാ​വു​ന്നതും നശി​പ്പി​ക്കാ​നാ​വു​ന്ന​തു​മാ​ണെ​ങ്കിൽ ദൈവം കല്പി​ച്ചു​ണ്ടാ​ക്കു​ന്ന​തെല്ലാം പിരി​ക്കാ​നാ​വാത്തതും നശി​പ്പി​ക്കാ​നാ​വാ​ത്ത​തു​മാ​ണ്. ആ സത്യ​ത്തിന്റെ ബല​ത്തി​ല​ല്ലാതെ മനു​ഷ്യന് ഒരി​ക്കലും സമാ​ധാനവും സ്‌നേഹവും ഉണ്ടാ​കു​ന്ന​ത​ല്ലെന്ന തിരി​ച്ച​റി​വാണ് വാസ്ത​വ​ത്തിൽ അവിടെ കൂടി​യി​രു​ന്ന​വ​രുടെ ഭയത്തെ അല്പ​നേ​ര​ത്തേ​ക്കെ​ങ്കിലും ശമി​പ്പി​ക്കാൻ ഇട​യാ​ക്കി​യ​ത്.


പൂർണ​ത​യാണ് ദൈവ​ത്തിന്റെ അഥവാ പ്രപ​ഞ്ച​സ്ര​ഷ്ടാ​വിന്റെ സ്വരൂപം. എന്നാൽ മനു​ഷ്യൻ ശാസ്ത്ര​ജ്ഞ​നാ​യാലും ഭിഷ​ഗ്വ​ര​നാ​യാലും അദ്ധ്യാ​പ​ക​നായാലും ഭര​ണ​ത​ന്ത്ര​ജ്ഞ​നായാലും പൂർണനായി ഭവി​ക്കു​ന്നി​ല്ല. ഇങ്ങനെ അപൂർണനാ​യി​രി​ക്കുന്ന മനു​ഷ്യൻ പൂർണത​യുടെ സ്വരൂ​പ​മാ​യി​രി​ക്കുന്ന ദൈവ​ത്തിൽ തന്റെ ഹൃദ​യത്തെ സമർപ്പിച്ച് ചിന്തി​ക്കു​കയും പ്രവർത്തി​ക്കു​കയും ചെയ്താൽ അപൂർണത​യു​ണ്ടാ​ക്കുന്ന ഏതൊരു വിനാ​ശ​ത്തിന്റെ ഭാര​ത്തിൽ നിന്നും അല്പ​മാ​ത്ര​മാ​യി​ട്ടെ​ങ്കിലും അവനു വിടു​തൽ നേടു​വാ​നാ​കും.


പ്രാപ​ഞ്ചി​ക​മായ അള​വു​കളും വർണന​കളുമൊക്കെ വച്ചു​കൊ​ണ്ടാണ് മനു​ഷ്യൻ ദൈവത്തെ അറി​യാൻ ശ്രമി​ക്കു​ന്ന​ത്. അതു​കൊ​ണ്ടു​ത​ന്നെ​യാണ് മനു​ഷ്യനു ഒരി​ക്കലും ദൈവ​ത്തിന്റെ സ്വരൂ​പത്തെ അറി​യാൻ ഇട​യാ​കാ​തി​രി​ക്കു​ന്ന​തും. പ്രാഥ​മി​ക​മായി ഈ ബോധം നമുക്ക് എന്നു​ണ്ടാ​കു​ന്നുവോ അന്നേ ദൈവം എന്ന ശബ്ദ​ത്തിലും പൊരു​ളിലും നമുക്ക് വിശ്വാ​സ​മു​ണ്ടാ​വു​ക​യു​ള്ളൂ. ഒന്നിലും വിശ്വാ​സ​മി​ല്ലാ​ത്ത​വ​നാണ വേഗം കല​ഹി​ക്കു​ന്ന​ത്. കല​ഹ​മെ​ന്നത് നാശ​ത്തിന്റെ വാതി​ലാ​ണ്. ആ വാതി​ലിനെ അട​യ്ക്കാ​നുള്ള ഏറ്റവും ഭദ്ര​മായ സാക്ഷ​യാണ് വിശ്വാ​സം. അതു ശ്വാസം പോലെ സ്വത​ന്ത്ര​മാ​യി​രി​ക്ക​ണം. മനു​ഷ്യന് ഒരു നേരത്തും കല​ഹി​ക്കുവാ​നാ​കാത്ത ഒരേ​യൊരു പ്രവർത്തി​യാണ് അവന്റെ ശ്വാസോ​ച്ഛ്വാ​സ​മെ​ന്ന​ത്. അതു​കൊ​ണ്ടാണു വിശ്വാ​സവും അ​തു​പോ​ലെ​യാ​യി​രി​ക്ക​ണ​മെന്നു പറ​യു​ന്ന​ത്.
ഈ ലോകത്തെ നാം നേരിൽ കാണു​ന്നതു പുറ​മേക്കു തുറ​ന്നി​രി​ക്കുന്ന നമ്മുടെ രണ്ടു ചെറിയ കണ്ണു​കൾ കൊണ്ടാ​ണെ​ങ്കിലും ആ കണ്ണിനെ നേരിൽ കാ​ണു​വാ​നുള്ള ഒരു കണ്ണു നമുക്ക് ദൈവം തന്നി​ട്ടി​ല്ല. എന്നാൽ പുറ​മേക്കു തുറ​ന്നി​രി​ക്കുന്ന കണ്ണു കൊണ്ടു കാണാ​നാ​വാ​ത്ത​തി​നെ​വരെ കാണു​വാ​നുള്ള ഒരു കണ്ണ് നമ്മുടെ ഉള്ളിൽ വച്ചു തരി​കയും ചെയ്തി​ട്ടു​ണ്ട്.

ഇതാണു ദൈവ​ത്തിന്റെ സംര​ച​നാ​വി​ശേ​ഷം, ആ സംര​ച​ന​യിൽ കൈവ​യ്ക്കു​വാ​നുള്ള ശേഷിയോ ബുദ്ധിയോ മനു​ഷ്യ​നി​ല്ല. എന്തു​കൊ​ണ്ടെ​ന്നാൽ മനു​ഷ്യൻ ദൈവ​ത്തെയും ദൈവ​ത്തിന്റെ പ്രപ​ഞ്ച​ര​ച​ന​യെയും കാണു​ന്നതും നിർവചി​ക്കു​ന്നതും അനു​ഭ​വി​ക്കാൻ ശ്രമി​ക്കു​ന്നതും അവന്റെ ഭക്തിയും ബുദ്ധിയും ഒന്നി​പ്പി​ച്ചു​കൊ​ണ്ടാ​ണ്. എന്നാൽ ദൈവം സർവര​ച​ന​കളും നടത്തി​യി​രി​ക്കു​ന്ന​താ​കട്ടെ നേരിന്റെ​​​​ ഒരി​ക്കലും വറ്റാത്ത നീരു​കൊ​ണ്ടാ​ണ്. ആ നീരി​നെ ഒരു കണ്ണു​കൊ​ണ്ടും കാണാ​നാ​വി​ല്ല. ഇവി​ടെ​യാണ് വിശ്വാ​സ​ത്തിന്റെ ഒരു വേരു വളർത്തി നമ്മുടെ മന​സിനെ നേരിൽ ഉറ​പ്പി​ക്കേ​ണ്ട​തിന്റെ ആവ​ശ്യ​കത നമുക്ക് അനി​വാ​ര്യ​മാ​യി​ത്തീ​രു​ന്ന​ത്. ഈവിധം വിശ്വാ​സ​മു​ള്ള​വനേ സ്‌നേഹി​ക്കാനും സ്‌നേഹം പങ്കു​വയ്‌ക്കാനും സന്തോ​ഷി​ക്കാനും സന്തോഷം പങ്കി​ടാനും സാധ്യ​മാ​വു​ക​യു​ള്ളൂ.
അതു​കൊണ്ട് ഏതൊ​രാളും ഉത്കൃ​ഷ്ട​മാ​യൊരു ജീവി​ത​മാണ് ആഗ്ര​ഹി​ക്കു​ന്ന​തെ​ങ്കിൽ ആദ്യം വിശ്വാസം ഉള്ള​വനായി​ത്തീ​രു​കയാണ് വേണ്ട​ത്. ആ വിശ്വാ​സ​ത്തിന്റെ വേരു നേരിൽ ഉറ​ച്ചി​രി​ക്കു​ന്ന​താ​യി​രി​ക്ക​ണ​മെന്നു മാത്രം. അങ്ങ​നെ​യൊരു വിശ്വാ​സത്തെ ഉണ്ടാ​ക്കേ​ണ്ടതും ദൃഢ​മാക്കി നിർത്തേ​ണ്ടതും അവ​ന​വൻ തന്നെ​യാ​ണ്. വിശ്വാ​സം പല​തി​ന്റെയും ഉല്പ​ന്ന​മായി വിപ​ണനം ചെയ്യ​പ്പെ​ടുന്ന കാലത്ത് ഉറ​ച്ച​വി​ശ്വാ​സ​മി​ല്ലാ​ത്ത​വനും തന്റെ വിശ്വാ​സ​ത്തിൽ സ്വാത​ന്ത്ര്യ​മി​ല്ലാ​ത്ത​വനും അന്ധ​വി​ശ്വാ​സ​ത്തിന്റെ താഴ്ച​യിൽ നിന്നും താഴ്ച​യി​ലേക്കു നിപ​തി​ച്ചു​കൊ​ണ്ടി​രി​ക്കും.


വിശ്വാ​സ​സ്വാ​ത​ന്ത്ര്യ​ത്തിന്റെ വലിയ പ്രകാശം പര​ത്തിയ ദാർശ​നി​ക​നായ മഹർഷി​യാ​യി​രുന്നു ശ്രീനാ​രാ​യ​ണ​ഗു​രു​ദേ​വൻ. ആ അനു​പ​മവും അമേ​യ​വു​മായ ജീവി​ത​ത്തിലേക്ക് നോക്കു​ന്ന​താ​യാൽത്തന്നെ വിശ്വാ​സത്തിന്റെ ഒരു ആന​ന്ദ​ക്ക​ട​ലി​ലി​റ​ങ്ങുന്ന അപൂർവമാ​യൊ​രു അനു​ഭവം നമു​ക്കു​ണ്ടാ​വും. ചിന്ത​കൾക്ക് മംഗ​ള​ക​ര​മായ പരി​സ​മാ​പ്തി​യു​ണ്ടാ​കു​ന്നതും കണ്ട​തിലും കേട്ട​തിലും പറ​ഞ്ഞ​തിലും ഒരു​വനു സംതൃ​പ്തി​യു​ണ്ടാ​കു​ന്നതും ഭയ​ത്തിൽ നിന്നും വിടു​തൽ നേടാ​നാ​വു​ന്നതും സമാ​ധാ​ന​ത്തി​ന്റെയും സ്‌നേഹ​ത്തി​ന്റെയും ഉയ​ര​ത്തി​ലേക്കു ഒരു പറ​വ​യെ​പ്പോലെ പറ​ന്നുയ​രാനാകു​ന്ന​തു​മെല്ലാം നേരായ വിശ്വാ​സ​ത്തിൽ നിന്നും വ്യതി​ച​ലി​ക്കാ​തി​രി​ക്കു​മ്പോ​ഴാ​ണ്. 'വിശ്വാസം രക്ഷിച്ചു' എന്ന ഗുരു​വിന്റെ ഇര​ട്ട​വാ​ക്കു​കൾ കൊണ്ട് ഈ പുതു​വർഷാ​രം​ഭ​ത്തിൽ നമുക്ക് ഒരു തുലാ​ഭാരം നട​ത്താം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT