ചലച്ചിത്രോത്സവത്തിൽ മികച്ച പാക്കേജ്

വി.എസ്. രാജേഷ് | Friday 07 December 2018 12:22 AM IST

beena-paul

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം ഇന്ന് ആരംഭിക്കവേ ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സണും മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാപോൾ കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിച്ചു.പ്രസക്തഭാഗങ്ങളിൽ നിന്ന്:

 എന്തൊക്കെയാണ് 23-ാമത് ചലച്ചിത്രമേളയുടെ സവിശേഷതകൾ?

. പരിമിതികൾക്കും പ്രതിസന്ധികൾക്കുമിടയിൽ ആർഭാടങ്ങളില്ലാതെ ചുരുങ്ങിയ ചെലവിൽ മികച്ച പാക്കേജോടെ ഒരു ചലച്ചിത്രോത്സവം.

നല്ല പാക്കേജാണോ?

തീർച്ചയായും. വേൾഡ് സിനിമ വിഭാഗത്തിൽ കാണിക്കുന്ന 89 ചിത്രങ്ങളിൽ 30 എണ്ണത്തിന്റെ പ്രീമിയർ ഐ.എഫ്.എഫ്.കെ യിലാണ്.

ഇന്ത്യയിലാദ്യം.

സാമ്പത്തിക ഞെരുക്കത്തിലാണോ മേള? സർക്കാരിന്റെ പിന്തുണയുണ്ടോ?

.ചലച്ചിത്രോത്സവം നടത്തുന്നത് സർക്കാരല്ലേ. തിയേറ്ററുകൾ അടക്കമുള്ള സൗകര്യങ്ങൾ സർക്കാരാണ് തരുന്നത്. പണമായിട്ടല്ലെങ്കിലും പിന്തുണ പരിപൂർണമാണ്.

ഓരോ ചലച്ചിത്രോത്സവം തുടങ്ങുമ്പോഴും ഒരു തിയേറ്റർ സമുച്ചയത്തെക്കുറിച്ച് പറയാറുണ്ട്. എന്നെങ്കിലും നടക്കുമോ?

.അതിനുള്ള പരിശ്രമം നടക്കുകയാണ്. അഞ്ച് ഏക്കർ സ്ഥലം വേണം. തിയേറ്റർ സമുച്ചയത്തിന്റെ കാര്യത്തിൽ സർക്കാരിന് നിശ്ചയദാർഢ്യമുണ്ട്. ചില സ്ഥലങ്ങൾ ഐഡന്റിഫൈ ചെയ്തു. ഈ സർക്കാരിന്റെ കാലത്ത് അക്കാഡമിക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഫീസ് ലഭിച്ചല്ലോ. എന്തായാലും രണ്ടുവർഷത്തിനുള്ളിൽ അതുണ്ടാകും.

ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കിയതിനാൽ പ്രതിനിധികൾ കുറഞ്ഞോ?

. ഫീസ് ഉയർത്തിയതിനാൽ സിനിമയെ ശരിക്കും ഇഷ്ടപ്പെടുന്നവർ വരുന്നുണ്ട്. വെറുതെ കാഷ്വലായി വരുന്നവർ കുറഞ്ഞിട്ടുണ്ട്.

 ബർഗ്‌മാൻ പാക്കേജ്?

ബർഗ്‌മാൻ പാക്കേജിൽ ഏഴ് ചിത്രങ്ങൾ ഉണ്ട്. ഒരുപാട് ആലോചിച്ച് തിരഞ്ഞെടുത്തതാണ്. ബന്ധങ്ങളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണവ. ബർഗ്‌മാനെക്കുറിച്ചുള്ള ചിത്രവുമുണ്ട്.

റെട്രോസ്‌പെക്ടീവ്?

. പാക്കേജിൽ കട്ട് ചെയ്തത് റെട്രോയാണ്. എന്നാൽ കഴിഞ്ഞ വർഷം അന്തരിച്ച മിലോസ് ഫോർമാന്റെ ചിത്രങ്ങൾ കാണിക്കുന്നു.

 ഒരു ഡെലിഗേറ്റ് ചലച്ചിത്രോത്സവത്തെ ഏത് രീതിയിലാണ് സമീപിക്കേണ്ടത്?

. അത് ഓരോരുത്തരുടേയും ചോയിസാണ്.

 ഗൊദാർദ്, കിം കി ഡുക്, ലാസ് വോൺ ട്രയർ എന്നിവരുടെ പുതിയ ചിത്രങ്ങൾ നിരാശപ്പെടുത്തുന്നവയാണ്. വലയൻസും സെക്സും കുത്തിനിറച്ചിരിക്കുന്നു. പ്രത്യേകിച്ചും കിം കി ഡുക്കിന്റെ?

. ഒരു ഫിലിം ഫെസ്റ്റിവൽ പ്രേക്ഷകൻ എന്ന നിലയിൽ സിനിമയെ വെറുതെ കാണുകയല്ല. ഒരു ചലച്ചിത്രകാരനെക്കുറിച്ച് ധാരണയുണ്ടാക്കാൻ അത് കിം കി ഡുക്കോ, ജാഫർ പനാഹിയോ, ഗൊദാർദോ ആയാലും അവരുടെ പുതിയ സൃഷ്ടികൾ കാണുക തന്നെ വേണം. അങ്ങനെയാണ് ഒരു ചലച്ചിത്രകാരനെ മനസിലാക്കുന്നത്. ഒരു പടം വച്ചല്ലല്ലോ. ഇപ്പോൾ ഗൊദാർദിന്റെ പടം ഏറ്റവും വീക്ക് പടമായാലും അത് കാണുകതന്നെ വേണം - കാരണം ഗൊദാർദ് ഗൊദാർദ് ആണ്. അക്കാര്യത്തിൽ നമ്മൾ കൂടുതൽ വിധികർത്താക്കളാകേണ്ടതില്ലെന്നാണ് എനിക്കു തോന്നുന്നത്. സിനിമയുടെ സൗകുമാര്യതയിൽ നിങ്ങൾക്ക് വിയോജിക്കാം. പക്ഷേ ഫെസ്റ്റിവലിൽ നിന്ന് അതുപോലെയുള്ള മാസ്റ്റർമാരെ മാറ്റിനിറുത്താനാവില്ല.

കിം കി ഡുക്കിന്റെ ചിത്രം മോശമായാലും കാണിക്കേണ്ടതുണ്ടോ? വിമർശനം ഉണ്ടാകില്ലേ?

. വിമർശനങ്ങൾ ഉണ്ടാകും. അത് കലാപരമായ വിമർശനമല്ലേ.സിനിമ കാണട്ടേ.. കിം കി ഡുക്കിനെ ഇവിടുത്തെ പ്രേക്ഷകർക്ക് വലിയ ഇഷ്ടമായതിനാൽ കാണിക്കുന്നു. പ്രേക്ഷകർ വിലയിരുത്തട്ടെ.

കിം കി ഡുക്കിനെ മലയാള പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചത് താങ്കളാണ്?

.ഞാൻ അദ്ദേഹത്തിന്റെ മൂന്നു നാല് പടങ്ങൾ കണ്ടു. സമ്മർ വിന്ററടക്കം. എനിക്കവയിൽ വളരെ താത്പ്പര്യം തോന്നി. അതിനാൽ ഇവിടെ റെട്രോ വച്ചു. പ്രേക്ഷകർക്ക് ഇത്രയുമധികം ഇഷ്ടമാകുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല. എല്ലാ വർഷവും പുള്ളിയുടെ പടം കാണാൻ ആകാംക്ഷയുണ്ട്. ഈ കാരണം കൊണ്ട് വലിയ തിരക്കുണ്ടായിട്ടുണ്ട്. ഒരു സിനിമ മോശമായതിനാൽ സംവിധായകനെ തള്ളേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഒരിക്കൽ നല്ല സിനിക്കാരൻ ആയിരുന്നല്ലോ.

കിം കി ഡുക്കിന്റെ ചിത്രങ്ങളുടെ നിലവാരം കുറയുകയാണോ?

.എന്നു പൂർണമായി പറയാൻ പറ്റില്ല. ഇടയ്ക്ക് നല്ല ചിത്രം വരുന്നുണ്ടല്ലോ.

 കിം കി ഡുക്കിനോടുള്ള പ്രേക്ഷകരുടെ ആരാധന സെക്സും വയലൻസും കാണാനുള്ള ഒരു ഭ്രമം മാത്രമാണോ?

. ചിലപ്പോൾ ആയിരിക്കാം. എനിക്കുറപ്പില്ല. ഒരുപക്ഷേ അങ്ങനെയാകാം.

 കിംകി ഡുക്കിന്റെ വീടിനു മുന്നിൽ ബീനാപോൾ ഈ വീടിന്റെ ഐശ്വര്യം എന്ന് ബോർഡ് വച്ചിട്ടുണ്ടെന്നുവരെ കഥയിറങ്ങി.

. അതൊക്കെ കഥയാണ്. അദ്ദേഹം ഇവിടെ വരുമ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്. ഡുക്ക് മാത്രമല്ല ലാസ്‌വോൺട്രയറിന്റെ ചിത്രത്തെക്കുറിച്ചും വിമർശനമുണ്ട്. പക്ഷേ ആന്റി ക്രൈസ്റ്റ് ഉൾപ്പെടെയുള്ള ചിത്രം എടുത്തയാളാണ് . മാസ്റ്റേഴ്സ് പല വഴികളിലാണ് പോകുന്നത്. ഉയരത്തിലെത്തും താഴെക്കു പോകും വീണ്ടും മുകളിൽ വരും. അങ്ങനെയാണ് ഒരു കലാകാരന്റെ യാത്ര.

ഡബ്‌ള്യു.സി.സി യിൽ പ്രവർത്തിച്ചതിന്റെ പേരിൽ താങ്കൾക്ക് അവഗണന നേരിടേണ്ടിവന്നോ?

. ഉണ്ടാകും.

 ചലച്ചിത്രോത്സവത്തോട് സിനിമാലോകം മുഖം തിരിക്കുന്നത് ആർട്ടിസ്റ്റിക് ഡയറക്ടറായി താങ്കൾ ഇരിക്കുന്നതിനാലാണോ?

അങ്ങനെ എന്റെയടുത്ത് ആരും പറഞ്ഞിട്ടില്ല. അതാണെങ്കിൽ സങ്കടകരമായ കാര്യമാണ്. ആർട്ടിസ്റ്റിക് ഡയറക്ടർ ഒരുപദവി മാത്രമാണ്. ചലച്ചിത്രോത്സവം കേരളത്തിലെ ജനങ്ങളുടേതാണ്. കേരളത്തിലെ സർക്കാരിന്റേതാണ്. ചലച്ചിത്രോത്സവം ബീനാപോളിന്റെ സ്വന്തം സ്വത്തല്ല.

 ആർട്ടിസ്റ്റിക് ഡയറക്ടറായി 18 വർഷമായി. എന്താണ് ഇൗ പദവിയിൽ ഇരിക്കുന്നതിന്റെ രസവും വെല്ലുവിളിയും?

. നല്ല സിനിമയെക്കുറിച്ച് ജനങ്ങളോട് ആശയവിനിമയം നടത്തുന്നതാണ് വെല്ലുവിളി. നല്ല സിനിമ കണ്ടുവരിക. ചെറിയ പടം കണ്ടിട്ട് വലുതായി ഇഷ്ടമാകുമ്പോൾ വലിയ ആനന്ദമാണ്. അത് പ്രേക്ഷകരെ കാണിക്കുമ്പോൾ അവർക്കും ഇഷ്ടമാകുന്നു. അതൊക്കെ രസമാണ്. ഇതൊരു സംസ്കാരത്തിന്റെ ഭാഗമാണ്. ആൾക്കാർ വരുന്നു. അവരുമായി സംസാരിക്കുന്നു

വലിയ സമ്മർദ്ദമില്ലേ?

ഉണ്ട്. പല രീതിയിലുള്ള സമ്മർദ്ദം. അനുഭവത്താൽ ആ രീതിയിൽ മാറ്റമുണ്ട്. ഇതൊരു വ്യക്തിപരമായ സമ്മർദ്ദമല്ലല്ലോ. ഒരു സംഘടനയാണ്. നല്ല പിന്തുണ കിട്ടുന്നു. അക്കാഡമിയിൽ എന്റെ മുഖമായിരിക്കാം കാണുന്നത്. പക്ഷേ വലിയ ടീം വർക്കാണ്.

ആർട്ടിസ്റ്റിക് ഡയറക്ടറായി ഇങ്ങനെ തുടരുകയാണോ?

. ഇനി നിർത്തണമല്ലോ.

മതിയായോ‌?

. മതിയായിട്ടില്ല. മാറ്റം വരണം.

ചലച്ചിത്ര അക്കാഡമിക്ക് എന്നാണ് ഒരു വനിതാ ചെയർപേഴ്സൺ വരുന്നത്?

. ഒരുദിവസം വരും. ഉറപ്പായിട്ടും വരും.(അഭിമുഖത്തിന്റെ പൂർണ്ണരൂപം കൗമുദി ടിവിയിൽ ഞായറാഴ്ച വൈകിട്ട് 6.35 ന്)

ബോക്സ്

 ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഓളായിരുന്നു ഐ.എഫ്.എഫ്.ഐയിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം. പക്ഷേ ഓള് ഇവിടെയില്ല?

.ഓള് അദ്ദേഹം തന്നില്ല. ഞാൻ ചോദിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അപ്പോൾ സിനിമ റെഡിയായിരുന്നില്ല. അദ്ദേഹം തരാതിരുന്നത് അദ്ദേഹത്തിന്റെ താത്പ്പര്യമായിരിക്കാം.

കേരള ചലച്ചിത്രോത്സവം പ്രതീക്ഷിച്ച രീതിയിൽ വളർന്നില്ലെന്ന് അദ്ദേഹം കൗമുദി ടിവി അഭിമുഖത്തിൽ പറയുകയുണ്ടായി. ബോധപൂർവം അവഗണിക്കുമെന്ന തോന്നലുള്ളതിനാലാണ് ചിത്രം നൽകാത്തതെന്നും പറഞ്ഞു.

.അദ്ദേഹത്തിന്റെ ഒരു തോന്നലാണതെന്നാണ് ഞാൻ കരുതുന്നത്. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. അത് അദ്ദേഹത്തിനറിയാം. അക്കാഡമിക്കും അദ്ദേഹത്തോട് ആദരവാണുള്ളത്. പക്ഷേ അങ്ങനെ ചിന്തിക്കാൻ എന്തെങ്കിലും കാരണങ്ങൾ അദ്ദേഹത്തിനുണ്ടാകുമായിരിക്കും. ഞാൻ സംസാരിക്കാറുണ്ട്. മനപ്പൂർവമായി ഒരു അവഗണനയുമില്ലെന്ന് എനിക്ക് ഉറപ്പായിട്ടും പറയാം. അദ്ദേഹം ചിത്രം തരണമായിരുന്നുവെന്ന് ആഗ്രഹിച്ചു. ഇവിടെയുള്ളവർക്ക് കാണാൻ നല്ല ആകാംക്ഷയുണ്ടായിരുന്നു.

ബീ​നാ​പോ​ളി​ന്റെ​ ​ചോ​യ്സ്

23​-ാം​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ​ ​ബീ​നാ​പോ​ൾ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ ​ചി​ല​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ചു​വ​ടെ.​ബീ​ന​യു​ടെ​ ​അ​ഭി​രു​ചി​ ​എ​ല്ലാ​ ​പ്രേ​ക്ഷ​ക​ർ​ക്കും​ ​ഒ​രു​പോ​ലെ​ ​ഇ​ഷ്ട​മാ​ക​ണ​മെ​ന്നി​ല്ല​യെ​ന്ന​ ​മു​ഖ​വു​ര​യോ​ടെ


1.​ ​ദി​ ​ജെ​ന്റി​ൽ​ ​ഇ​ൻ​ഡി​ഫ​റ​ൻ​സ് ​ഓ​ഫ് ​ദി​ ​വേ​ൾ​ഡ് ​(​ഖ​സാ​ക്കി​സ്ഥാ​ൻ)
2.​ ​ഷോ​പ്പ് ​ലി​ഫ്‌​റ്റേ​ഴ്സ് ​(​ജ​പ്പാ​ൻ)
3.​ ​റോ​മ​ ​(​മെ​ക്സി​ക്കോ)
4.​ ​കോ​ൾ​ഡ് ​വാ​ർ​ ​(​പോ​ള​ണ്ട്)
5.​ ​യൂ​ലി​ ​(​സ്‌​പെ​യി​ൻ)
6.​ ​അ​വ​ർ​ ​ടൈം​ ​(​മെ​ക്സി​ക്കോ)
7.​ ​ഹോ​ട്ട​ൽ​ ​ബൈ​ ​ദി​ ​റി​വ​ർ​ ​(​ദ​ക്ഷി​ണ​ ​കൊ​റി​യ)
8.​ദ​വ്‌​ല​ത്തോ​വ് ​(​റ​ഷ്യ)
9.​ ​റേ​ ​ആ​ൻ​ഡ് ​ലി​സ് ​(​യു.​കെ)
10.​ജ​മ്പ് ​മാ​ൻ​ ​(​റ​ഷ്യ)
11.​ ​റ​ഫീ​ഖി​ ​(​കെ​നി​യ)
12.​ ​ഡോ​ൺ​ ​ബാ​സ് ​(​റ​ഷ്യ)
13.​ ​മ​ണ്ടാ​റെ​ ​(​താ​യ്‌​ല​ൻ​ഡ്)
14.​ ​മെ​മ്മ​റീ​സ് ​ഓ​ഫ് ​മൈ​ ​ബോ​ഡി​ ​(​ഇ​ൻ​ഡോ​നേ​ഷ്യ)
15.​ ​ടെ​ൽ​ ​അ​വി​വ് ​ഓ​ൺ​ ​ഫ​യ​ർ​ ​(​ഫ്രാ​ൻ​സ്)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT