കെ.എ.എസ് സംവരണ അട്ടിമറി: പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം

കെ.പ്രസന്നകുമാർ | Saturday 29 December 2018 12:21 AM IST

kodikkunnil-suresh


സം​സ്ഥാ​ന​ത്തെ​ ​പി​ന്നാ​ക്ക​ ​- ​ദ​ളി​ത് ​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​സം​വ​ര​ണാ​വ​കാ​ശം​ ​ച​വി​ട്ടി​ ​മെ​തി​ക്കു​ന്ന​ ​കേ​ര​ള​ ​ഭ​ര​ണ​സ​ർ​വീ​സി​ലെ​ ​(​കെ.​എ.​എ​സ് ​)​ ​നി​യ​മ​ന​ ​വ്യ​വ​സ്ഥ​ക​ൾ​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​അ​വ​‌​ർ​ക്ക് ​പ​ഞ്ച​സാ​ര​യി​ൽ​ ​പൊ​തി​ഞ്ഞു​ ​ന​ൽ​കു​ന്ന​ ​പാ​ഷാ​ണ​മാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി​ ​പ​റ​ഞ്ഞു.​ ​

കെ.​എ.​എ​സി​ലേ​ക്ക് ​മൂ​ന്ന് ​ധാ​ര​ക​ളി​ലാ​യി​ ​ന​ട​ത്തേ​ണ്ട​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​ആ​ദ്യ​ധാ​ര​യി​ൽ​ ​മാ​ത്രം​ ​സം​വ​ര​ണ​ത​ത്വം​ ​പാ​ലി​ക്കാ​നും​ ​ര​ണ്ടും​ ​മൂ​ന്നും​ ​ധാ​ര​ക​ളി​ൽ​ ​സം​വ​ര​ണം​ ​ഒ​ഴി​വാ​ക്കി​ ​പൊ​തു​വി​ഭാ​ഗ​ത്തി​ന് ​മാ​ത്ര​മാ​ക്കാ​നു​മു​ള്ള​ ​ഇ​ട​ത് ​സ​ർ​ക്കാ​രി​ന്റെ​ ​തീ​രു​മാ​നം​ ​ഭ​ര​ണ​ഘ​ട​നാ​ ​വി​രു​ദ്ധ​മാ​ണ്.​ ​സം​സ്ഥാ​ന​ ​നി​യ​മ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​നി​യ​മോ​പ​ദേ​ശ​വും​ ​പ​ട്ടി​ക​ ​ജാ​തി​-​ഗോ​ത്ര​വ​ർ​ഗ​ ​ക​മ്മി​ഷ​ന്റെ​ ​മു​ന്ന​റി​യി​പ്പും​ ​മ​റി​ക​ട​ന്ന് ​സം​വ​ര​ണ​ ​അ​ട്ടി​മ​റി​ ​നീ​ക്ക​വു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കു​മെ​ന്ന് ​വാ​ശി​ ​പി​ടി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ ​വൃ​ന്ദ​ത്തി​ലും​ ​പു​റ​ത്തു​മു​ള്ള​ ​ചി​ല​ ​ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ​ ​ത​ട​വ​റ​യി​ലാ​ണെ​ന്നും​ ​കെ.​എ.​എ​സ് ​സം​വ​ര​ണ​ ​പ്ര​ശ്നം​ ​ഉ​യ​ർ​ത്തി​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​പ​ടി​ക്ക​ൽ​ ​തി​ങ്ക​ളാ​ഴ്ച​ ​സ​ത്യ​ഗ്ര​ഹ​ ​സ​മ​രം​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ ​കൊ​ടി​ക്കു​ന്നി​ൽ​ ​'​കേ​ര​ള​കൗ​മു​ദി​"യോ​ട് ​പ​റ​ഞ്ഞു.


കേ​ര​ള​ ​ഭ​ര​ണ​സ​ർ​വീ​സി​ലെ​ ​നി​യ​മ​ന​ങ്ങ​ൾ​ ​ഐ.​എ.​എ​സി​ലേ​ക്ക് ​നേ​രി​ട്ടു​ള്ള​ ​ച​വി​ട്ടു​പ​ടി​യാ​ണ്.​ ​ഇ​തി​ലെ​ ​ഉ​ന്ന​ത​ ​ത​സ്തി​ക​ക​ളി​ലേക്കു​ള്ള​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​സം​വ​ര​ണം​ ​പാ​ടെ​ ​ഒ​ഴി​വാ​ക്കു​ന്ന​ ​പ​ക്ഷം​ ​സ​മീ​പ​ഭാ​വി​യി​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ഒ​രു​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ക്കാ​ര​ൻ​ ​പോ​ലും​ ​ഇ​ല്ലാ​ത്ത​ ​ദു​ര​വ​സ്ഥ​ ​വ​രും.​ ​സം​സ്ഥാ​ന​ത്ത് ​നി​ല​വി​ൽ​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ക്കാ​രാ​യ​ ​ഐ.​എ.​എ​സു​കാ​രി​ൽ​ 99​ ​ശ​ത​മാ​നം​ ​പേ​രും​ ​പ്രൊ​മോ​ഷ​ൻ​ ​വ​ഴി​ ​എ​ത്തി​യ​വ​രാ​ണ്.​ ​നേ​രി​ട്ട് ​ഐ.​എ.​എ​സ് ​നി​യ​മ​നം​ ​ല​ഭി​ച്ച​വ​ർ​ ​നാ​മ​മാ​ത്രം.​ ​സം​വ​ര​ണം​ ​ഉ​ണ്ടാ​യി​ട്ട് ​പോ​ലും​ ​പ​ല​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ളി​ലെ​യും​ ​ഉ​യ​ർ​ന്ന​ ​ത​സ്തി​ക​ക​ളി​ൽ​ ​പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ ​വി​ര​ള​മാ​ണ്.​ ​ഇ​നി​ ​കെ.​എ.​എ​സ്,​ ​ഐ.​എ.​എ​സ് ​നി​യ​മ​ന​ങ്ങ​ൾ​ ​കൂ​ടി​ ​വി​ല​ക്ക​പ്പെ​ട്ടാ​ൽ​ ​അ​വ​ർ​ ​പ​ടു​കു​ഴി​യി​ലാ​വും​ ​-​ ​കൊ​ടി​ക്കു​ന്നി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

?.​കെ.​എ.​എ​സി​ൽ​ ​ര​ണ്ടും​ ​മൂ​ന്നും​ ​സ്ട്രീ​മി​ൽ​ ​സം​വ​ര​ണം​ ​വേ​ണ്ട​തി​ല്ലെ​ന്ന​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ലി​ന്റെ​ ​നി​യ​മോ​പ​ദേ​ശ​മാ​ണ് ​സ​ർ​ക്കാ​രും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​എ​ടു​ത്ത് ​കാ​ട്ടു​ന്ന​ത്.
​ഇ​ക്കാ​ര്യ​ത്തി​ൽ​ ​നി​യ​മ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​നി​യ​മോ​പ​ദേ​ശം​ ​സ്വീ​ക​രി​ക്കേ​ണ്ട​ ​ബാ​ദ്ധ്യ​ത​ ​സ​ർ​ക്കാ​രി​നു​ണ്ട്.​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ലി​ന്റേ​ത് ​രാ​ഷ്ട്രീ​യ​ ​നി​യ​മ​ന​മാ​ണ്.​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ല​പാ​ടി​ന് ​അ​നു​സ​രി​ച്ചാ​വും​ ​എ.​ജി​യു​ടെ​ ​ഉ​പ​ദേ​ശ​വും.​ ​കെ.​എ.​എ​സി​ലെ​ ​എ​ല്ലാ​ ​നി​യ​മ​ന​ങ്ങ​ളി​ലും​ ​സം​വ​ര​ണ​ത​ത്വം​ ​പാ​ലി​ക്ക​പ്പെ​ട​ണ​മ​ന്ന് ​നി​യ​മ​ ​സെ​ക്ര​ട്ട​റി​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
സ​ർ​ക്കാ​രി​ന്റെ​ ​കെ.​എ.​എ​സ് ​ച​ട്ടം​ ​ദ​ളി​ത് ​വി​ഭാ​ഗ​ക്കാ​ർ​ക്കെ​തി​രാ​യ​ ​ക​രി​ ​നി​യ​മ​മാ​ണെ​ന്ന് ​സം​സ്ഥാ​ന​ ​പ​ട്ടി​ക​ജാ​തി​-​ ​ഗോ​ത്ര​വ​ർ​ഗ​ ​ക​മ്മി​ഷ​നും​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ഈ​ ​ക​രി​നി​യ​മ​ത്തി​നെ​തി​രാ​യ​ ​ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി​ ​പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​രാ​യ​ ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ളു​ടെ​യും​ ​യോ​ഗം​ ​ക​മ്മി​ഷ​ൻ​ ​ക​ഴി​ഞ്ഞ​ ​ന​വം​ബ​ർ​ ​ഒ​ന്നി​ന് ​ത​ല​സ്ഥാ​ന​ത്ത് ​വി​ളി​ച്ചി​രു​ന്നു.​ ​വ​നി​താ​മ​തി​ലി​ന്റെ​ ​സം​ഘാ​ട​ക​സ​മി​തി​ ​യോ​ഗം​ ​സ​ർ​ക്കാ​ർ​ ​വി​ളി​ച്ചു​കൂ​ട്ടി​യ​തും​ ​അ​തേ​ ​ദി​വ​സ​മാ​ണ്.​ ​ക​മ്മി​ഷ​ൻ​ ​വി​ളി​ച്ച​ ​യോ​ഗം​ ​മു​ഖ്യ​മ​ന്ത്രി​ ​നേ​രി​ട്ട് ​ഇ​ട​പെ​ട്ട് ​അ​വ​സാ​ന​ ​നി​മി​ഷം​ ​റ​ദ്ദാ​ക്കി.​ ​ഇ​ങ്ങ​നെ​ ​യോ​ഗം​ ​ചേ​രു​ന്ന​ത് ​സ​‌​‌​‌​ർ​ക്കാ​രി​ന്റെ​ ​നി​ല​പാ​ടി​ന് ​വി​രു​ദ്ധ​മാ​വു​മെ​ന്നാ​ണ് ​സി.​പി.​എം​ ​പ്ര​തി​നി​ധി​ക​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​ക​മ്മി​ഷ​നോ​ട് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞ​തെ​ന്നാ​ണ് ​അ​റി​യാ​ൻ​ ​ക​ഴി​ഞ്ഞ​ത്.​ ​കെ.​എ.​എ​സി​ലെ​ ​സം​വ​ര​ണ​ ​അ​ട്ടി​മ​റി​ക്കെ​തി​രെ​ ​സി​പി.​എം​ ​രാ​ജ്യ​സ​ഭാം​ഗ​വും​ ​പ​ട്ടി​ക​ജാ​തി​ ​ക്ഷേ​മ​സ​മി​തി​ ​നേ​താ​വു​മാ​യ​ ​കെ.​സോ​മ​പ്ര​സാ​ദ് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ര​ണ്ട് ​ത​വ​ണ​ ക​ത്ത് ​ന​ൽ​കി​യി​രു​ന്നു.​ ​പി​ന്നീ​ട് ​അ​ദ്ദേ​ഹ​ത്തെ​യും​ ​നി​ശ​ബ്ദ​നാ​ക്കി.


?​ ​സം​വ​ര​ണം​ ​പാ​ലി​ക്കാ​തെ​ ​പി.​എ​സ്.​സി​ ​വ​ഴി​ ​ന​ട​ത്തു​ന്ന​ ​കെ.​എ.​എ​സ് ​നി​യ​മ​ന​ങ്ങ​ൾ​ക്ക് ​നി​യ​മ​സാ​ധു​ത​ ​കൈ​വ​രു​മോ.
​ ​പി.​എ​സ്.സി​ ​ത​ന്നെ​ ​ഇ​ക്കാ​ര്യം​ ​സ​ർ​ക്കാ​രി​നോ​ട് ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​താ​ണ് .​ ​ഒ​ന്നാം​ ​സ്ട്രീ​മി​ലെ​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​സം​വ​ര​ണ​മു​ള്ള​തി​നാ​ൽ​ ​ര​ണ്ടും​ ​മൂ​ന്നും​ ​സ്‌​ട്രീ​മു​ക​ളി​ൽ​ ​ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന​താ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​വി​ചി​ത്ര​വാ​ദം.​ ​സ​ർ​ക്കാ​രി​ന്റെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ന് ​വ​ഴ​ങ്ങി​യ​ ​പി.​എ​സ്.​സി​യും​ ​ഇ​പ്പോ​ൾ​ ​ഉ​രു​ണ്ടു​ക​ളി​ക്കു​ന്നു.​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​തി​നി​ധി​ക​ൾ​ക്കാ​ണ് ​ക​മ്മി​ഷ​നി​ൽ​ ​ഭൂ​രി​പ​ക്ഷം.


?​വ​നി​താ​ ​മ​തി​ൽ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ന​വോ​ത്ഥാ​ന​ ​മു​ന്നേ​റ്റ​ ​നീ​ക്ക​ങ്ങ​ളി​ൽ​ ​ഭൂ​രി​ഭാ​ഗം​ ​പി​ന്നാ​ക്ക​-​ദ​ളി​ത് ​സം​ഘ​ട​ന​ക​ളും​ ​അ​ണി​നി​ര​ക്കു​മെ​ന്നാ​ണ​ല്ലോ​ ​ഇ​ട​ത് ​സ​ർ​ക്കാ​രി​ന്റെ​ ​അ​വ​കാ​ശ​വാ​ദം.
​ ​പി​ന്നാ​ക്ക​-​ദ​ളി​ത് ​സം​ഘ​ട​ന​ക​ൾ​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​ണ്.​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ക്കാ​രോ​ട് ​ഇ​ത്ര​യേ​റെ​ ​ദ്റോ​ഹം​ ​ചെ​യ്ത​ ​മ​റ്റൊ​രു​ ​സ​ർ​ക്കാ​ർ​ ​കേ​ര​ള​ ​ച​രി​ത്ര​ത്തി​ലി​ല്ല.​ ​സ്വ​ന്ത​മാ​യി​ ​എ​യ്ഡ​ഡ് ​കോ​ളേ​ജി​ല്ലാ​ത്ത​ ​പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​ക​ഴി​ഞ്ഞ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ച​ ​മൂ​ന്ന് ​എ​യ്ഡ​ഡ് ​കോ​ളേ​ജു​ക​ളു​ടെ​ ​ഇ​ന്ന​ത്തെ​ ​സ്ഥി​തി​ ​ത​ന്നെ​ ​ഒ​രു​ദാ​ഹ​ര​ണം.​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​മേ​റ്റ​ ​ഉ​ട​നെ​ ​ചെ​യ്ത​ ​ന​ട​പ​ടി​ ​ഈ​ ​കോ​ളേ​ജു​ക​ൾ​ ​വ്യ​വ​സ്ഥാ​പി​ത​മാ​യാ​ണോ​ ​എ​ന്ന് ​നോ​ക്കാ​ൻ​ ​എ.​കെ.​ബാ​ല​ൻ​ ​ക​ൺ​വീ​ന​റാ​യി​ ​മ​ന്ത്രി​സ​ഭാ​ ​ഉ​പ​സ​മി​തി​ ​രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​നു​മ​തി​ ​നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്ന ​ക​മ്മി​റ്റി​യു​ടെ​ ​റി​പ്പോ​ർ​ട്ട് ​വെ​ളി​ച്ചം​ ​ക​ണ്ടി​ല്ല.​ ​പ​ക്ഷേ,​ ​പു​ന്ന​ല​ ​ശ്രീ​കു​മാ​ർ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യ​ ​കെ.​പി.​എം.​എ​സി​ന് ​അ​നു​വ​ദി​ച്ച​ ​കോ​ളേ​ജി​ലെ​ ​നി​യ​മ​ന​ങ്ങ​ൾ​ക്ക് ​ഈ​ ​സ​ർ​ക്കാ​ർ​ ​ഇ​നി​യും​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​കെ.​പി.​എം.​എ​സി​ന്റെ​ ​മാ​സ​വ​രി​യി​ൽ​ ​നി​ന്നാ​ണ് ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ഉ​ൾ​പ്പെ​ടെ​ ​തു​ച്ഛമാ​യ​ ​തു​ക​ ​ശ​മ്പ​ളം​ ​ന​ൽ​കു​ന്ന​ത്.​ ​പി.​ആ​ർ.​ഡി.​എ​സി​ന് ​അ​നു​വ​ദി​ച്ച​ ​കോ​ളേ​ജി​ന് ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ച​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​ഈ​ ​സ​ർ​ക്കാ​‌​ർ​ ​ഇ​നി​യും​ ​കൈ​മാ​റാ​ത്ത​തി​നാ​ൽ​ ​കെ​ട്ടി​ടം​ ​പ​ണി​ ​പോ​ലും​ ​തു​ട​ങ്ങി​യി​ട്ടി​ല്ല​ ​. വ​നി​താ​ ​മ​തി​ലി​ൽ​ ​അ​ണി​നി​ര​ക്കു​ക​യ​ല്ല,​ ​സ​ർ​ക്കാ​രി​ന്റെ​ ​സം​വ​ര​ണ​ ​അ​ട്ടി​മ​റി​ക്കെ​തി​രെ​ ​പോ​രാ​ടു​ക​യാ​ണ് ​പി​ന്നാ​ക്ക​-​ദ​ളി​ത് ​സം​ഘ​ട​ന​ക​ൾ​ ​ചെ​യ്യേ​ണ്ട​ത്.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​നും​ ​അ​യ്യ​ങ്കാ​ളി​യും​ ​പൊ​യ്ക​യി​ൽ​ ​കു​മാ​ര​ദേ​വ​നും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ന​വോ​ത്ഥാ​ന​ ​നാ​യ​ക​ർ​ ​പ​ട​ത്തു​യ​ർ​ത്തി​യ​ ​ന​വോ​ത്ഥാ​ന​ ​കേ​ര​ള​ത്തെ​ ​ഇ​നി​ ​പി​ന്നോ​ട്ട് ​ന​യി​ക്കാ​ൻ​ ​ഒ​രു​ ​ശ​ക്തി​ക്കും​ ​ക​ഴി​യി​ല്ല.​ ​ശ​ബ​രി​മ​ല​യി​ൽ​ ​കൈ​പൊ​ള്ളി​യ​ ​സ​ർ​ക്കാ​ർ​ ​വെ​റുതേ​ ​പു​ക​മ​റ​ ​സൃ​ഷ്ടി​ക്കു​ക​യാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT