അറിവിന്റെ മഹാ തീർത്ഥാടനം

പ്രത്യേക ലേഖകൻ | Wednesday 19 December 2018 12:40 AM IST
swami-visalanandha
സ്വാമി വിശാലാനന്ദ

ഗു​രു​ ​പാ​ദ​സ്പ​ർ​ശ​മേ​റ്ര് ​പ​വി​ത്ര​മാ​യ​ ​ശി​വ​ഗി​രി​യി​ലെ​ ​പ​ഞ്ചാ​ര​മ​ണ​ൽ​പ്പ​ര​പ്പി​ൽ​ ​ഒ​രു​ ​തീ​ർ​ത്ഥാ​ട​ന​ത്തി​നു​ ​കൂ​ടി​ ​അ​ര​ങ്ങൊ​രു​ങ്ങു​ന്നു.​ ​ആ​ത്മ​ന​വീ​ക​ര​ണ​ത്തി​നും​ ​ശു​ദ്ധീ​ക​ര​ണ​ത്തി​നു​മാ​യി​ ​ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ​ ​ശി​വ​ചൈ​ത​ന്യ​വും​ ​ഗു​രു​ക​ടാ​ക്ഷ​വും​ ​ശാ​ര​ദാ​കൃ​പ​യും​ ​പ​രി​ല​സി​ക്കു​ന്ന​ ​ഇ​വി​ടേ​ക്ക് ​പ്ര​വ​ഹി​ക്കും.​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​വി​ശു​ദ്ധാ​ന​ന്ദ​യും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​സാ​ന്ദ്രാ​ന​ന്ദ​യും​ ​നയിക്കുന്ന​ ​ഭ​ര​ണ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ,​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​പ​രി​പൂ​ർ​ണ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ 86​-ാ​മ​ത് ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​നം​ ​മി​ക​വു​റ്റ​ ​രീ​തി​യി​ൽ​ ​ന​ട​ത്തു​ന്ന​തി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​ന​ട​ന്നു​വ​രു​ന്നു.
ഇ​ക്കു​റി​ ​തീ​ർ​ത്ഥാ​ട​ന​ക്ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​യാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ​സ്വാ​മി​ ​വി​ശാ​ലാ​ന​ന്ദ​യാ​ണ്.​ ​ക​ഴി​ഞ്ഞ​ 10​ ​വ​ർ​ഷം​തീ​ർ​ത്ഥാ​ട​ന​ ​ക​മ്മി​റ്റി​യു​ടെ​ ​അ​സി.​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ ​മാ​ഹാ​ത്മ്യ​ത്തെ​ക്കു​റി​ച്ച് ​സ്വാ​മി​ ​വി​ശാ​ലാ​ന​ന്ദ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​സം​സാ​രി​ക്കു​ന്നു.

​എ​ന്താ​ണ് ​ഇ​ത്ത​വ​ണ​ത്തെ​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന്റെ​ ​സ​വി​ശേ​ഷ​ത​ക​ൾ?


ഗു​രു​ ​ക​ല്പി​ച്ച​നു​ഗ്ര​ഹി​ച്ച​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​നം​ ​അ​തി​ന്റെ​ 86​-ാ​മ​ത് ​ജൈ​ത്ര​യാ​ത്ര​യി​ലേ​ക്ക് ​ക​ട​ക്കു​ക​യാ​ണ്.​ ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ​ ​തീ​ർ​ത്ഥാ​ട​ന​ ​ധ​ന്യ​ത​ ​ഏ​റ്റു​വാ​ങ്ങാ​നെ​ത്തും.​ ​അ​റി​വി​ന്റെ​ ​തീ​ർ​ത്ഥാ​ട​ന​മാ​ണ് ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​നം.​ ​ലോ​ക​ത്ത് ​നി​ര​വ​ധി​ ​തീ​ർ​ത്ഥാ​ട​ന​ ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.​ ​തീ​ർ​ത്ഥ​യാ​ത്ര​ക​ളു​ണ്ട്.​ ​പ​ക്ഷേ​ ​അ​തി​ൽ​ ​നി​ന്നെ​ല്ലാം​ ​വ്യ​ത്യ​സ്‌​ത​മാ​ണ് ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​നം​.


തീ​ർ​ത്ഥ​ത്തെ​ ​അ​ട​ക്കം​ ​ചെ​യ്യു​ക​യെ​ന്നാ​ൽ​ ​പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പ്ര​വേ​ശി​ക്കു​ക​യെ​ന്ന​താ​ണ്.​ ​പു​ണ്യാ​ത്മാ​ക്ക​ൾ​ക്ക്,​ ​സു​കൃ​തി​ക​ൾ​ക്കു​ണ്ടാ​കു​ന്ന​ ​നി​ർ​വൃ​തി​യാ​ണ് ​അ​തി​ലൂ​ടെ​ ​ല​ഭി​ക്കു​ന്ന​ത്.​ ​പ്ര​ത്യേ​കി​ച്ച് ​ഗൃ​ഹ​സ്ഥാ​ശ്ര​മി​ക​ൾ​ക്ക്,​ ​കു​ടും​ബ​ജീ​വി​തം​ ​ന​യി​ക്കു​ന്ന​വ​ർ​ ​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും​ ​തീ​ർ​ത്ഥ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പോ​ക​ണം​.​ ​ഏ​ത് ​സ്ഥ​ല​ങ്ങ​ളി​ലും​ ​പോ​കാം.​ ​പ​ക്ഷേ,​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന് ​നി​ര​വ​ധി​ ​സ​വി​ശേ​ഷ​ത​ക​ളു​ണ്ട്.​ ​അ​റി​വി​ന്റെ​ ​ദേ​വ​ത​യാ​യ,​ ​ജ്ഞാ​ന​ദേ​വ​ത​യാ​യ​ ​ശി​വ​ഗി​രീ​ശ്വ​രി​യു​ടെ​ ​അ​ധി​വാ​സം​ ​കൊ​ണ്ട് ​സ​മ്പ​ന്ന​മാ​ണ് ​ശി​വ​ഗി​രി.​ ​ഗു​രു​വി​ന്റെ​ ​വാ​സം​ ​കൊ​ണ്ടും​ ​മ​ഹാ​സ​മാ​ധി​കൊ​ണ്ടും​ ​പ​ര​മ​ ​പ​വി​ത്ര​മാ​ണ് ​ശി​വ​ഗി​രി.​ ​ഒ​രു​പാ​ട് ​മ​ഹാ​ത്മാ​ക്ക​ൾ​ ​ഇ​വി​ടെ​ ​വ​ന്ന് ​ഗു​രു​വി​നെ​ ​നേ​രി​ട്ടു​ക​ണ്ട് ​അ​നു​ഗ്ര​ഹം​ ​വാ​ങ്ങി​യി​ട്ടു​ണ്ട്.​ ​അ​തി​ൽ​ ​ഏ​റ്റ​വും​ ​ശ്ര​ദ്ധേ​യ​രാ​ണ് ​മ​ഹാ​ത്മാ​ഗാ​ന്ധി​യും​ ​ര​വീ​ന്ദ്ര​നാ​ഥ​ ​ടാ​ഗോ​റും.​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​പ​റ​ഞ്ഞ​ത് ​ഗു​രു​വി​നെ​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞ​താ​ണ് ​ത​ന്റെ​ ​ജീ​വി​ത​ത്തി​ലെ​ ​പ​ര​മ​ഭാ​ഗ്യം​ ​എ​ന്നാ​ണ്.​ ​ര​ണ്ടു​ത​വ​ണ​ ​നേ​രി​ട്ടു​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞു.​ ​മൂ​ന്നാ​മ​ത്തെ​ ​ത​വ​ണ​ ​വ​ന്ന​പ്പോ​ഴേ​ക്കും​ ​ഗു​രു​ ​സ​മാ​ധി​ ​പ്രാ​പി​ച്ചു​ക​ഴി​ഞ്ഞു.​ ​ടാ​ഗോ​ർ​ ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പ​ല​ ​മ​ഹാ​ത്മാ​ക്ക​ളു​മാ​യി​ ​സം​സാ​രി​ക്കു​ക​യും​ ​സം​വ​ദി​ക്കു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ആ​ ​സ​മ​യ​ത്ത് ​ ശ്രീരാ​മ​കൃ​ഷ്ണ​ ​പ​ര​മ​ഹം​സ​രും ര​മ​ണ​മ​ഹ​ർ​ഷി​യും ച​ട്ട​മ്പി​സ്വാ​മി​ക​ളും​ ​വി​വേ​കാ​ന​ന്ദ​സ്വാ​മി​ക​ളും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​പ​ല​ ​മ​ഹാ​ത്മാ​ക്ക​ളെ​ ​ക​ണ്ടു​വെ​ങ്കി​ലും​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​നെ​പ്പോ​ലെ​ ​ഒ​രു​ ​മ​ഹാ​ത്മാ​വി​നെ​ ​ക​ണ്ടി​ട്ടി​ല്ലെ​ന്ന് ​ടാ​ഗോ​ർ​ ​തു​റ​ന്നു​പ​റ​ഞ്ഞു.​ ​അ​ന​ന്ത​ത​യി​ലേ​ക്ക് ​നോ​ക്കി​യി​രി​ക്കു​ന്ന​ ​മു​ഖ​വും​ ​ആ​ ​യോ​ഗ​ന​യ​ന​ങ്ങ​ളും​ ​ഒ​രി​ക്ക​ലും​ ​വി​സ്മ​രി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നാ​ണ് ​ടാ​ഗോ​ർ​ ​പ​റ​ഞ്ഞ​ത്.


​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന് ​വ​രു​ന്ന​ ​ഗൃ​ഹ​സ്ഥാ​ശ്ര​മി​യോ​ട് ​എ​ന്താ​ണ് ​പ​റ​യാ​നു​ള്ള​ത് ?
ഗം​ഗ​ ​പ​വി​ത്ര​മാ​യ​ ​ന​ദി​യാ​ണ്.​ ​അ​തി​ന്റെ​ ​ഇ​രു​ക​ര​ക​ളി​ലും​ ​താ​മ​സി​ക്കു​ന്ന​വ​ർ​ ​ഗം​ഗ​യു​ടെ​ ​പ​വി​ത്ര​ത​യേ​ക്കു​റി​ച്ച് ​ബോ​ധ​വാ​ന്മാ​രാ​ക​ണ​മെ​ന്നി​ല്ല.​ ​അ​ഴു​ക്കി​ല്ലാ​തെ​ ​ഒ​ഴു​കു​ന്ന​ ​ന​ദി​ ​പോ​ലെ​ ​പ​വി​ത്ര​മാ​ണ് ​മ​ഹാ​ത്മാ​ക്ക​ളു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്താ​ൽ​ ​പു​ണ്യ​മാ​കു​ന്ന​ ​തീ​ർ​ത്ഥാ​ട​ന​ ​കേ​ന്ദ്ര​ങ്ങ​ൾ.​ ​ആ​ ​മ​ഹ​ത്വം​ ​മ​ന​സി​ലാ​ക്കാ​നു​ള്ള​ ​ചി​ത്ത​ശു​ദ്ധി​ ​ഉ​ള്ളി​ൽ​ ​വേ​ണം.​ ​ന​മ്മ​ളി​ൽ​ ​അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന​ ​കാ​മ​ക്രോ​ധ​രാ​ഗ​വി​ദ്വേ​ഷാ​ദി​ക​ളാ​ണ് ​ഈ​ശ്വ​ര​നി​ൽ​ ​നി​ന്ന് ​ന​മ്മെ​ ​അ​ക​റ്റു​ന്ന​ത്.​ ​മ​ഹാ​പാ​പി​ക​ൾ​ക്ക് ​പു​ണ്യ​സ്‌​ഥ​ല​ങ്ങ​ളി​ലെ​ത്താ​നാ​വി​ല്ല.


​ ​പാ​പ​മോ​ച​ന​ത്തി​നാ​യി​ ​ശി​വ​ഗി​രി​യി​ൽ​ ​വ​ന്നു​കൂ​ടെ​?‌
അ​ങ്ങ​നെ​യൊ​രു​ ​തോ​ന്ന​ലു​ണ്ടാ​യാ​ൽ​ ​ന​ല്ല​ത്.​ ​ആ​ ​പോ​സി​റ്റീ​വ് ​തോ​ന്ന​ൽ​ ​ഉ​ണ്ടാ​യി​ട്ടാ​കു​മ​ല്ലോ​ ​ഇ​വി​ടേ​ക്ക് ​വ​രു​ന്ന​ത്.​ ​ഇ​വി​ട​ത്തെ​ ​ത​രി​മ​ണ​ലി​ൽ​ ​ച​വി​ട്ടു​മ്പോ​ൾ​ ​പോ​സി​റ്റീ​വ് ​എ​ന​ർ​ജി​ ​അ​നു​ഭ​വ​പ്പെ​ടും.​ ​അ​തി​ലൂ​ടെ​ ​ചി​ന്താ​ഗ​തി​ ​മാ​റും.


​തീ​ർ​ത്ഥാ​ട​ന​ത്തി​ന് ​ഒ​രു​ ​ഗൃ​ഹ​സ്ഥാ​ശ്ര​മി​ ​എ​ന്തി​ന് ​വ​ര​ണം​?​ ​എ​ന്താ​ണ് ​ഇ​തി​ലൂ​ടെ​ ​ല​ഭി​ക്കു​ക?
ഇ​ഹ​ലോ​ക​ജീ​വി​തം​ ​സു​ഖ​ദുഃ​ഖ​സ​മ്മി​ശ്ര​മാ​ണ്.​ ​സു​ഖ​വും​ ​ദുഃ​ഖ​വും​ ​ന​മ്മു​ടെ​ ​കൂ​ടെ​യു​ണ്ട്.​ ​ നൈ​മി​ഷി​ക​ ​ജീ​വി​ത​മാ​ണ് ​ദുഃ​ഖ​മു​ണ്ടാ​ക്കു​ന്ന​ത്.​ ​ശ​രീ​രം​ ​ന​ശി​ക്കു​ന്ന​താ​ണ്.​ ​ജ​നി​ച്ച​വ​ന് ​മ​ര​ണ​വും​ ​മ​രി​ച്ച​വ​ന് ​ജ​ന​ന​വും​ ​സു​നി​ശ്ചി​ത​മാ​ണ്.​ ​മ​ഹാ​ഗു​രു​ക്ക​ന്മാ​ർ​ ​ന​മു​ക്ക് ​ന​ൽ​കു​ന്ന​ ​സ​ന്ദേ​ശം​ ​ന​മ്മ​ൾ​ ​ഇ​വി​ടെ​ ​ജ​നി​ക്കു​മ്പോ​ൾ​ ​ചെ​യ്യേ​ണ്ട​ ​ധ​ർ​മ്മം​ ​ച​തു​ർ​വി​ധി​ ​പു​രു​ഷാ​ർ​ത്ഥ​മാ​യി​രി​ക്കു​മെ​ന്നാ​ണ്.​ ​ധ​ർ​മ്മ​ ​അ​ർ​ത്ഥ​ ​കാ​മ​മോ​ക്ഷം​ ​അ​ത് ​നി​ശ്ച​യ​മാ​ണ്.​ ​ഇൗ​ ​ശ​രീ​ര​ത്തി​ൽ​ ​നി​ന്നു​കൊ​ണ്ട് ​ചെ​യ്യു​ന്ന​ ​സാ​ധ​ന​യാ​ണ് ​മി​ച്ചം.​ ​അ​നേ​ക​കോ​ടി​ ​ജ​ന്മ​ങ്ങ​ളു​ടെ​ ​പു​ണ്യം​ ​കൊ​ണ്ടാ​ണ് ​മ​നു​ഷ്യ​കു​ല​ത്തി​ൽ​ ​പി​റ​ക്കു​ന്ന​ത്.​ ​ഇൗ​രേ​ഴു​പ​തി​ന്നാ​ലു​ ​ലോ​ക​ത്തി​ൽ​ ​മ​ർ​ത്യ​ലോ​ക​ത്തി​ലി​രി​ക്കു​ന്ന​ ​മ​നു​ഷ്യ​രാ​ണ് ​ന​മ്മ​ൾ.​ ​സു​ഗ​മ​ ​ലോ​ക​ത്തി​ലേ​ക്ക് ​പോ​കു​ന്ന​ ​ജീ​വ​ന് ​മോ​ക്ഷ​മു​ണ്ട്.​ ​ദേ​വ​ലോ​ക​ത്തി​ലേ​ക്ക് ​പോ​കു​ന്ന​വ​ന് ​തി​രി​ച്ചു​വ​ര​വു​മു​ണ്ട്.
ഗൃ​ഹ​സ്ഥാ​ശ്ര​മി​ക​ൾ​ ​നി​ര​വ​ധി​ ​ഉ​പാ​സ​നാ​ക്ര​മ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ന്നു​ണ്ട്.​ ​പി​തൃ​ക്ക​ളെ​ ​ഉ​പാ​സി​ക്കു​ന്ന​വ​രു​ണ്ട്.​ ​അ​വ​ർ​ ​പി​തൃ​ലോ​ക​ത്തി​ലേ​ക്ക് ​പോ​കു​ന്നു.​ ​ചി​ല​ർ​ ​പ്രേ​ത​-​ഭൂ​ത​ ​പി​ശാ​ച് ​രാ​ക്ഷ​സ​ൻ​മാ​രെ​ ​ആ​രാ​ധി​ക്കു​ന്നു.​ ​അ​വ​ർ​ ​അ​ത​ത് ​ലോ​ക​ത്തി​ലേ​ക്ക് ​പോ​കു​ന്നു.​ ​ബ്ര​ഹ്മ​ലോ​ക​ത്തേ​ക്ക് ​പോ​കു​ന്ന​വ​ൻ​ ​ത​ന്നെ​ത്ത​ന്നെ​ ​പൂ​ജി​ക്ക​ണ​മെ​ന്നാ​ണ്.​ ​ഞാ​ൻ​ ​ആ​ര് ​?​ ​ഞാ​ൻ​ ​എ​ങ്ങോ​ട്ട് ​പോ​കു​ന്നു.​ ​അ​താ​രും​ ​ചി​ന്തി​ക്കാ​റി​ല്ല.​ ​ഗ​ണ​പ​തി​ ​സു​ബ്ര​ഹ്മ​ണ്യ​നെ​യൊ​ക്കെ​ ​പൂ​ജി​ക്കു​മ്പോ​ൾ​ ​അ​ക​ത്തി​രി​ക്കു​ന്ന​ത് ​ഞാ​നെ​ന്ന​ ​പ​ര​മ​മാ​യ​ ​സ​ത്യ​മാ​ണ് ​ഗ്ര​ഹി​ക്കേ​ണ്ട​ത്.​ ​ഇൗ​ ​ഞാ​നാ​ണ് ​എ​ല്ലാ​വ​രെ​യും​ ​അ​നു​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ​ശാ​സ്ത്ര​വും​ ​പ​റ​യു​ന്നു.​ ​ദേ​വ​ൻ​മാ​രെ​ ​പൂ​ജി​ക്കു​മ്പോ​ൾ​ ​പ​ര​മാ​ത്മാ​വി​നെ​ ​പൂ​ജി​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​പൂ​ജി​ക്ക​ണം.​ ​അ​ങ്ങ​നെ​ ​പൂ​ജി​ക്കു​ന്ന​വ​ർ​ ​ബ്ര​ഹ്മ​ലോ​ക​ത്തി​ല​ക്ക് ​പോ​കും.​ ​ദേ​വന്മാ​രെ​ ​പൂ​ജി​ക്കു​ന്ന​ ​കേ​വ​ല​ ​ഉ​പാ​സ​ക​ൻ​മാ​രെ​ല്ലാം​ ​ദേ​വ​ലോ​ക​ത്തി​ലേ​ക്ക് ​പോ​വു​ക​യും​ ​ചെ​യ്യും. ദേ​വ​ന്മാ​രു​ടെ​യൊ​പ്പ​മി​രു​ന്ന് ​പു​ണ്യ​ത്തി​ന്റെ​ ​ശേ​ഖ​രം​ ​തീ​രു​മ്പോ​ൾ​ ​മ​ർ​ത്യ​ലോ​ക​ത്തി​ലേ​ക്ക് ​തി​രി​ച്ചു​വ​രും.
ഗു​രു​വി​ന്റെ​യ​ടു​ക്ക​ൽ​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന് ​അ​നു​മ​തി​ക്കു​വേ​ണ്ടി​ ​വ​ല്ല​ഭ​ശേ​രി​യും​ ​കി​ട്ട​ൻ​ ​റൈ​റ്റ​റും​ ​മ​റ്റും​ ​ചെ​ന്നു.​ ​കോ​ട്ട​യം​ ​നാ​ഗ​മ്പ​ടം​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പ്ളാ​വി​ൻ​ ​ചു​വ​ട്ടി​ൽ​ .​ ​ഗൃ​ഹ​സ്ഥാ​ശ്ര​മി​ക​ളി​ൽ​നി​ന്നാ​ണ് ​ശു​ദ്ധ​ത​പ​സി​ലൂ​ടെ​ ​പു​ണ്യാ​ത്മാ​ക്ക​ൾ​ ​വ​രു​ന്ന​ത്.​ ​അ​വ​ർ​ ​വി​ശു​ദ്ധ​രാ​യെ​ങ്കി​ലേ​ ​പു​ണ്യാ​ത്മാ​ക്ക​ളെ​ ​ലോ​ക​ത്തി​ന് ​കി​ട്ടൂ.​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​എ​ത്ര​മാ​ത്രം​ ​പോ​സി​റ്റീ​വാ​കു​ന്നോ​ ​അ​ത്ര​യും​ ​ഗു​ണം​ ​ആ​ ​ത​ല​മു​റ​യ്ക്കു​ണ്ടാ​കും.​ ​ഗു​രു​ ​ശി​വ​ഗി​രി​യെ​ ​സ്വ​ർ​ഗ​മെ​ന്നാ​ണ് ​വി​ശേ​ഷി​പ്പി​ച്ച​ത്.​ ​ലോ​ക​ത്തെ​ ​ഒ​രു​ ​പ​വ​ർ​ ​പോ​യി​ന്റാ​ണ് ​ശി​വ​ഗി​രി.

​ ​ഇ​ത്ത​വ​ണ​ത്തെ​ ​പ്ര​ത്യേ​ക​ത?
ക​ഴി​ഞ്ഞ​ 10​ ​വ​ർ​ഷ​മാ​യി​ ​ഗു​രു​വി​ന്റെ​ ​ച​രി​ത്ര​വും​ ​സ​ന്ദേ​ശ​വും​ ​കൃ​തി​ക​ളു​മൊ​ക്കെ​ ​പ​ഠി​പ്പി​ക്കു​ന്ന​ ​ക​ലാ​സാ​ഹി​ത്യ​ ​മ​ത്സ​ര​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ച്ചു വരുന്നു.​ ​ഇ​വ​ ​വി​പു​ല​മാ​യ​ ​നി​ല​യി​ൽ​ ​കേ​ര​ള​ത്തി​ലു​ട​നീ​ളം​ ​ന​ട​ന്നു​ക​ഴി​ഞ്ഞു.​ ​ഗു​രു​വി​ന്റെ​ ​മ​ഹാ​ത്യാ​ഗം​ ​പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​ഇ​ത്ത​വ​ണ​ ​കാ​യി​ക​ ​മ​ത്സ​ര​ങ്ങ​ളും​ ​സം​ഘ​ടി​പ്പിച്ചു .​ ​ശാ​ര​ദാ​പ്ര​തി​ഷ്ഠ​യു​ടെ​ ​വാ​ർ​ഷി​ക​ത്തി​ൽ​ ​ഗു​രു​ദേ​വ​ൻ​ ​കാ​യി​ക​ ​മ​ത്സ​ര​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

​വി​ശി​ഷ്ടാ​തി​ഥി​കൾ
പാ​ർ​ല​മെ​ന്റി​ന്റെ​ ​ശീ​ത​കാ​ല​ ​സ​മ്മേ​ള​നം​ ​ആ​രം​ഭി​ച്ച​തി​നാ​ൽ​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാ​ൻ​ ​പ്ര​യാ​സ​മാ​ണ്.​ ​അ​തി​നാ​ൽ​ ​അ​ഞ്ച് ​ഗ​വ​ർ​ണ​ർ​മാ​ർ​ ​ഇ​വി​ടെ​യെ​ത്തും.​ ​കേ​ര​ള​ ​ഗ​വ​ർ​ണ​ർ​ ​ജ​സ്റ്റി​സ് ​പി.​ ​സ​ദാ​ശി​വം​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കും.​ ​സ​മാ​പ​ന സമ്മേളനം​ ​മി​സോ​റാം​ ​ഗ​വ​ർ​ണ​ർ​ ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​നും​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സം​സ്ഥാ​ന​ ​മ​ന്ത്രി​മാ​ർ​ ​ഉ​ണ്ട്.

​ ​മു​ഖ്യ​മ​ന്ത്രി
ശി​വ​ഗി​രി​യോ​ട് ​ഏ​റ്റ​വും​ ​സ്നേ​ഹ​വും​ ​താ​ത്പ​ര്യ​വു​മു​ള്ള​ ​മു​ഖ്യ​മ​ന്ത്രി​യാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​എ​ല്ലാ​ക്കാ​ല​ത്തും​ ​തീ​ർ​ത്ഥാ​ട​നം​ ​മു​ഖ്യ​മ​ന്ത്രി​യാ​ണ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​യാ​ണ് ​ആ​ ​പ​തി​വ് ​തെ​റ്റി​ച്ച​ത്.​ ​ഇ​ക്കു​റി​ ​ക്ഷ​ണി​ച്ച​പ്പോ​ഴും​ ​അ​ദ്ദേ​ഹ​ത്തി​ന് ​വേ​റൊ​രു​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ​പ​റ​ഞ്ഞു​ .​ 31​ ​ന് ​എ​ത്താ​മെ​ന്നു​ ​പ​റ​ഞ്ഞു.​ ​വ​ര​ട്ടെ.​ ​സാ​ധാ​ര​ണ​ ​മ​റ്റെ​ല്ലാം​ ​മാ​റ്റി​വ​ച്ച് ​വ​രു​ന്ന​താ​ണ് ​പ​തി​വ്.

​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​സ​ഹ​ക​ര​ണം?
സ​ഹ​ക​രി​ക്കു​ന്നു​ണ്ട് ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന്റെ​ ​ചെ​യ​ർ​മാ​ൻ​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നാ​ണ്.

​വി​വി​ധ​ ​സ​മ്മേ​ള​ന​ങ്ങ​ൾ?
ഗു​രു​ ​ക​ല്പി​ച്ച​ ​എ​ട്ട് ​വി​ഷ​യ​ങ്ങ​ളി​ൽ​ ​വി​പു​ല​മാ​യ​ ​സ​മ്മേ​ള​നം​ ​ന​ട​ക്കും.
ആ​രോ​ഗ്യം,​ ​വ്യ​വ​സാ​യം,​ ​ശു​ചി​ത്വം​ ​തു​ട​ങ്ങി​ ​ഗു​രു​ ​നി​ർ​ദ്ദേ​ശി​ച്ച​ ​എ​ട്ട് ​കാ​ര്യ​ങ്ങ​ളി​ലും​ ​സ​മ്മേ​ള​ന​മു​ണ്ട്.​ ​യൂ​സ​ഫ​ലി​ ​ഉ​ൾ​പ്പ​ടെ​ ​പ്ര​മു​ഖ​ ​വ്യ​വ​സാ​യി​ക​ൾ​ ​വ​രു​ന്നു​ണ്ട്.​ ​വൈ​സ് ​ചാ​ൻ​സി​ല​ർ​മാ​രു​ണ്ട്.​ ​ജ​സ്റ്റി​സു​മാ​രു​ണ്ട്.​ ​യൂ​സ​ഫ​ലി​ ​ക്ഷ​ണി​ച്ചി​ല്ലെ​ങ്കി​ലും​ ​വ​രാ​റു​ണ്ട്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സം​ഭാ​വ​ന​യാ​ണ് ​പു​തി​യ​ ​മ​ണ്ഡ​പം.​ ​റൂ​ഫ് ​വ​രെ​യെ​ത്തി.​ ​തീ​ർ​ത്ഥാ​ട​നം​ ​ക​ഴി​ഞ്ഞ് ​നാ​ല് ​മാ​സ​ത്തി​ന​കം​ ​പൂ​ർ​ത്തി​യാ​കും.

​തീ​ർ​ത്ഥാ​ട​ക​ർ​ക്കു​ള്ള​ ​താ​മ​സ​ ​സൗ​ക​ര്യ​ങ്ങ​ൾ?
വി​വി​ധ​ ​സ്കൂ​ളു​ക​ളി​ലും​ ​കോ​ളേ​ജി​ലു​മാ​യി​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​തീ​ർ​ത്ഥാ​ട​ന​ ​സെ​ക്ര​ട്ട​റി​ ​അ​ക്കോ​മ​ഡേ​ഷ​ൻ​ ​എ​ന്ന് ​ക​ത്ത് ​അ​യ​ച്ചാ​ൽ​ ​സൗ​ക​ര്യം​ ​ല​ഭി​ക്കും.

​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന് ​സ​ർ​ക്കാ​ർ​ ​സ​ഹാ​യം​ ​ന​ൽ​കാ​റു​ണ്ടോ?
ന​മ്മ​ൾ​ ​അ​പേ​ക്ഷ​ ​കൊ​ടു​ക്കാ​റു​ണ്ട്.​ ​ചി​ല​പ്പോ​ൾ​ ​അ​നു​വ​ദി​ച്ചു​കി​ട്ടാ​റു​ണ്ട്.​ ​ഇ​ട​തു​പ​ക്ഷ​ ​ഗ​വ​ൺ​മെ​ന്റ് ​സ​ഹാ​യ​ങ്ങ​ൾ​ ​ചെ​യ്തി​ട്ടു​ണ്ട്.​ 15​ ​കോ​ടി​യു​ടെ​ ​ക​ൺ​വ​ൻ​ഷ​ൻ​ ​സെ​ന്റ​ർ​ ​മ​ന്ത്രി​ ​ഐ​സ​ക് ​നേ​രി​ട്ടു​വ​ന്ന് ​പ​റ​ഞ്ഞ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​അ​തി​ന്റെ​ 75​ ​ശ​ത​മാ​നം​ ​പ​ണി​ക​ൾ​ ​പൂ​ർ​ത്തി​യാ​യി​ .​ ​ഹൈ​സ്കൂ​ൾ​ ​ഗ്രൗ​ണ്ടി​ലാ​ണ്.​ ​ന​മു​ക്ക് ​ജാ​തി​യി​ല്ലാ​ ​വി​ളം​ബ​ര​ത്തി​ന് ​അ​ഞ്ച് ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു.

​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ന് ​ജാ​തി​യും​ ​മ​ത​വു​മു​ണ്ടോ?
മ​ത​മേ​താ​യാ​ലും​ ​മ​നു​ഷ്യ​ൻ​ ​ന​ന്നാ​യാ​ൽ​ ​മ​തി.​ ​ഒ​രു​ ​ജാ​തി​ ​ഒ​രു​മ​തം​ ​ഒ​രു​ദൈ​വം​ ​എ​ന്നാ​ണ് ​ഗു​രു​ ​പ​റ​ഞ്ഞ​ത്.​ ​എ​ല്ലാ​വ​ർ​ക്കും​ ​ഇ​വി​ടെ​ ​വ​രാം.​ ​ഒ​രു​ ​വി​ല​ക്കു​മി​ല്ല.​ ​ന​മ്മു​ടെ​ ​സ​ന്ദേ​ശം​ ​ന​മ്മു​ടെ​ ​ജീ​വി​തം​ ​ത​ന്നെ​യാ​ണ്.​ ​ഗു​രു​ ​ഒ​രു​ ​പ്ര​ത്യേ​ക​ ​ജാ​തി​യി​ലോ​ ​മ​ത​ത്തി​ലോ​ ​പെ​ടു​ന്നി​ല്ല.​ ​ഗു​രു​വി​നു​മു​ന്നി​ൽ​ ​മ​നു​ഷ്യ​ജാ​തി​യെ​ന്നൊ​രു​ ​ജാ​തി​ ​മാ​ത്ര​മേ​യു​ള്ളൂ. ആ​രാ​ധ​നാ​ക്ര​മ​ങ്ങ​ളി​ൽ​ ​ന​മു​ക്കൊ​രു​ ​സം​സ്കാ​ര​മു​ണ്ട്.​ ​ആ​ ​സം​സ്കാ​ര​മ​നു​സ​രി​ച്ച് ​ന​മ്മ​ൾ​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​വ​രും.

​ ​സ്വാ​മി​ജി
ഇ​വി​ടെ​ ​വ​ന്നി​ട്ട് 30​ ​വ​ർ​ഷ​മാ​യി.​ ​പൂ​ർ​വാ​ശ്ര​മം​ ​കൊ​ല്ലം​ ​മ​ൺ​ട്രോ​തു​രു​ത്തി​ലാ​ണ്.​ ​വീ​ടി​ന്റെ​യ​ടു​ത്ത് ​ശ്രീ​കൃ​ഷ്ണ​സ്വാ​മി​ ​ക്ഷേ​ത്ര​മു​ണ്ട്.​ ​അ​ച്ഛ​ന്റെ​യ​ച്ഛ​ൻ​ ​സ​ന്യാ​സി​യും​ ​ജ്യോ​ത്സ്യ​നു​മാ​യി​രു​ന്നു​ .​ ​മു​ജ്ജ​ന്മ​ങ്ങ​ളു​ടെ​ ​തു​ട​ർ​ച്ച​യാ​ണ​ല്ലോ​ ​ഇൗ​ ​ജ​ന്മം.​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജി​ൽ​ ​ഇ​ക്ക​ണോ​മി​ക്സ് ​പ​ഠി​ച്ചി​ട്ടാ​ണ് ​വ​രു​ന്ന​ത്.​ ​പൂ​ർ​വാ​ശ്ര​മ​ത്തി​ലെ​ ​പേ​ര് ​മോ​ഹ​ന​ച​ന്ദ്ര​ൻ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT