വടക്കെ മലബാറിന്റെ മുഖച്ഛായ മാറും

ഒ.സി. മോഹൻരാജ് | Tuesday 04 December 2018 12:00 AM IST
thulasidas
തുളസീദാസ്


ക​ണ്ണൂ​ർ​ ​വി​മാ​ന​ത്താ​വ​ളം​ ​ഇ​ന്ത്യ​യി​ലെ​ ​മ​റ്റു​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​ ​നി​ന്നു​ ​വ്യ​ത്യ​സ്ത​മാ​ണ്.​ ​മ​റ്റു​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ക​ഴി​ഞ്ഞ് ​വ​ർ​ഷ​ങ്ങ​ൾ​ ​പി​ന്നി​ട്ട​ ​ശേ​ഷ​മാ​ണ് ​ആ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഏ​‌​ർ​പ്പെ​ടു​ത്തി​യ​ത്.​ ​എ​ന്നാ​ൽ​ ​എ​ല്ലാ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ആ​ധു​നി​ക​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​ശേ​ഷ​മാ​ണ് ​ക​ണ്ണൂ​ർ​ ​വി​മാ​ന​ത്താ​വ​ളം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്ന​ത്.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​എ​ല്ലാ​ ​ബാ​ലാ​രി​ഷ്ട​ത​ക​ളും​ ​ഒ​രു​ ​പ​രി​ധി​ ​വ​രെ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​ ​വി​മാ​ന​ത്താ​വ​ളം​ ​ലാ​ഭ​ത്തി​ലാ​ക്കാ​ൻ​ ​വി​ദേ​ശ​ ​വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ ​സ​ർ​വീസ് ​തു​ട​ങ്ങി​യാ​ൽ​ ​മാ​ത്ര​മേ​ ​ക​ഴി​യൂ.​ ​തു​ട​ങ്ങി​യ​ ​ഉ​ട​നെ​ ​ലാ​ഭം​ ​കി​ട്ടു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യൊ​ന്നും​ ​വേ​ണ്ട.​ ​കു​റ​ഞ്ഞ​ത് ​അ​ഞ്ച് ​വ​ർ​ഷം​ ​കൊ​ണ്ട് ​മാ​ത്ര​മെ​ ​ലാ​ഭ​ത്തി​ലെ​ത്താ​ൻ​ ​ക​ഴി​യു​ള്ളൂ.​ ​വി​ദേ​ശ​ ​വി​മാ​ന​ക​മ്പ​നി​ക​ളും​ ​കാ​ർ​ഗോ​ ​സ​ർ​വീസു​ക​ളും​ ​വ​രു​ന്ന​തോ​ടെ​ ​ഉ​യ​ർ​ച്ച​യു​ടെ​ ​ആ​കാ​ശ​ത്തി​ലേ​ക്ക് ​കു​തി​ക്കാ​ൻ​ ​ക​ണ്ണൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന് ​ക​ഴി​യും.​ക​ണ്ണൂ​ർ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​ലി​മി​റ്റ​ഡ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ടർ വി.​ ​തു​ള​സീ​ദാ​സ് ​കേ​ര​ള​കൗ​മു​ദിയോട് സംസാരിച്ചപ്പോൾ :


കേ​ര​ള​ത്തി​ന് ​വേ​ണ്ടി​


ഔ​ദ്യോ​ഗി​ക​ ​ജീ​വി​ത​ത്തി​ന്റെ​ ​ഏ​റി​യ​ ​പ​ങ്കും​ ​കേ​ര​ള​ത്തി​ന് ​പു​റ​ത്തും​ ​വി​ദേ​ശ​ത്തു​മാ​യി​രു​ന്നു.​ ​നോ​ർ​ത്ത് ​ഈ​സ്റ്റ്,​ ​മും​ബയ്,​ ​ഡ​ൽ​ഹി,​ ​മൗ​റീ​ഷ്യ​സ് ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു​ ​കൂ​ടു​ത​ലും.​ ​അ​പ്പോ​ഴൊ​ക്കെ​ ​മ​ന​സിൽ​ ​താ​ലോ​ലി​ച്ച​ത് ​സ്വ​ന്തം​ ​നാ​ടി​ന്റെ​ ​വി​ക​സ​ന​മാ​യി​രു​ന്നു.​ ​വി​ക​സ​ന​ത്തി​ന്റെ​ ​പു​തി​യ​ ​ആ​കാ​ശ​ത്തി​നാ​യു​ള്ള​ ​കാ​ത്തി​രി​പ്പ്.​ ​ആ​ഗ്ര​ഹി​ച്ച​പ്പോ​ഴൊ​ന്നും​ ​കേ​ര​ള​ത്തി​ലേ​ക്ക് ​മ​ട​ങ്ങി​വ​രാ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​ഇ​തി​നി​ടെ​ ​ക​ണ്ണൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്താ​വ​ള​വു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​വ​ലി​യ​ ​ഭാ​ഗ്യ​മാ​യാ​ണ് ​കാ​ണു​ന്ന​ത്.​ ​സ്വ​ന്തം​ ​നാ​ട്ടി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞ​തി​ലു​ള്ള​ ​ചാ​രി​താ​ർ​ഥ്യം​ ​പ​റ​ഞ്ഞ​റി​യി​ക്കാ​ൻ​ ​വ​യ്യാ​ത്ത​താ​ണ്.​ ​മ​റ്റു​ ​പ്ര​ദേ​ശ​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​വി​ക​സ​ന​ ​കാ​ര്യ​ത്തി​ൽ​ ​ഏ​റെ​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​പ്ര​ദേ​ശ​മെ​ന്ന​ ​നി​ല​യി​ൽ​ ​ക​ണ്ണൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം​ ​ഒ​രു​ ​വെ​ല്ലു​വി​ളി​യാ​യി​ ​ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​തു​ ​യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ​ ​വ​ടക്കേ​ ​മ​ല​ബാ​റി​ന്റെ​ ​മു​ഖ​ച്ഛാ​യ​ ​ത​ന്നെ​ ​പൂ​ർ​ണ​മാ​യും​ ​മാ​റും.​ ​ഇ​തു​വ​രെ​ ​കാ​ണാ​ത്ത​ ​പു​തി​യ​ ​വി​ക​സ​ന​കു​തി​പ്പി​ന് ​ക​ണ്ണൂ​ർ​ ​വേ​ദി​യാ​കു​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ത​ർ​ക്ക​മി​ല്ല.​ ​കൈ​ത്ത​റി​ ​പോ​ലു​ള്ള​ ​ക​ണ്ണൂ​രി​ന്റെ​ ​പ​ര​മ്പ​രാ​ഗ​ത​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​യ്ക്ക് ​പു​ത്ത​നു​ർ​ണ​വ് ​പ​ക​രാ​ൻ​ ​ക​ണ്ണൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന് ​ക​ഴി​യും.


ഉ​യ​ർ​ച്ച​ ​തു​ട​ക്കം​ ​മു​തൽ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു


എ​യ​ർ​പോ​ർ​ട്ടി​ന്റെ​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​കാ​ല​ത്ത് ​ത​ന്നെ​ ​ഇ​തു​ ​വ​ലി​യ​ ​വി​മാ​ന​ത്താ​വ​ള​മാ​യി​ ​ഉ​യ​ർ​ന്നു​ ​വ​രു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു.​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കു​ന്ന​തു​ ​മു​ത​ൽ​ ​അ​വ​സാ​ന​ഘ​ട്ടം​ ​വ​രെ​ ​വ​ലി​യ​ ​ത​ർ​ക്ക​ങ്ങ​ളും​ ​എ​തി​ർ​ ​ശ​ബ്ദ​ങ്ങ​ളു​മൊ​ന്നു​മി​ല്ലാ​തെ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ത്ത് ​കൈ​മാ​റു​ന്ന​ ​ജോ​ലി​ ​റ​വ​ന്യൂ​ ​വ​കു​പ്പി​നാ​യി​രു​ന്നു.​ ​അ​തു​ ​അ​വ​ർ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​ന​ട​പ്പി​ലാ​ക്കി.​ ​ഇ​തി​നു​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പു​റ​മേ ​നാ​ട്ടു​കാ​രും​ ​ഒ​റ്റ​ ​മ​ന​സോടെ​ ​ഒ​ന്നി​ച്ച് ​പ്ര​വ​ർ​ത്തി​ച്ച​താ​ണ് ​ഈ​ ​സ്വ​പ്ന​ ​പ​ദ്ധ​തി​ ​അ​തി​വേ​ഗം​ ​യാ​ഥാ​ർ​ത്ഥ്യമാ​കാ​ൻ​ ​കാ​ര​ണ​മാ​യ​ത്.​ ​എ​ല്ലാ​വ​ർ​ക്കും​ ​ഒ​രൊ​റ്റ​ ​ല​ക്ഷ്യം​ ​മാ​ത്രമേയു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​അ​തു​ ​ക​ണ്ണൂ​ർ​ ​വി​മാ​ന​ത്താ​വ​ളം​ ​യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​ ​എ​ന്ന​തു​ ​മാ​ത്ര​മാ​യി​രു​ന്നു.


ക​ണ്ണൂ​ർ​ ​എ​നി​ക്ക് സ്വ​ന്തം​ ​നാ​ടു​പോ​ലെ


ഔ​ദ്യോ​ഗി​ക​മാ​യി​ ​പു​റ​ത്ത് ​ജോ​ലി​ ​ചെ​യ്യു​മ്പോ​ഴും​ ​കേ​ര​ള​ത്തി​ന് ​വേ​ണ്ടി​ ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്യ​ണ​മെ​ന്ന​ ​ചി​ന്ത​യാ​ണ് ​എ​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​നാ​ട് ​ആ​ല​പ്പു​ഴ​യാ​ണെ​ങ്കി​ലും​ ​അ​ത്ത​രം​ ​പ്രാ​ദേ​ശി​ക​ ​ഇ​ഷ്ട​ങ്ങ​ളോ​ ​താ​ത്പ​ര്യ​ങ്ങ​ളോ​ ​എ​നി​ക്കു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ക​ണ്ണൂ​രി​ലെ​ത്തി​യ​പ്പോ​ൾ​ ​ഈ​ ​നാ​ട് ​എ​നി​ക്ക് ​സ്വ​ന്തം​ ​പോ​ലെ​ ​ത​ന്നെ​യാ​ണ്.​ ​സ്നേ​ഹ​മു​ള്ള​ ​നാ​ട്ടു​കാ​രും​ ​സ​ഹ​ക​ര​ണ​ ​മ​നോ​ഭാ​വ​മു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​കൂ​ടി​ ​കൈ​കോ​ർ​ത്ത​പ്പോ​ൾ​ ​എ​ന്റെ​ ​ജോ​ലി​ ​കു​റെ​ക്കൂ​ടി​ ​എ​ളു​പ്പ​മാ​കു​ക​യാ​യി​രു​ന്നു.​ ​കീ​ഴ​ല്ലൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ലെ​യും​ ​മ​ട്ട​ന്നൂ​ർ​ ​ന​ഗ​ര​സ​ഭ​യി​ലെ​യും​ ​ജ​ന​ങ്ങ​ളു​ടെ​ ​പി​ന്തു​ണ​യാ​ണ് ​ഈ​ ​സ്വ​പ്ന​സാ​ക്ഷാ​ത്കാ​രം​ ​വേ​ഗ​ത്തി​ലാ​ക്കി​യ​ത്.


പ്ര​തി​ദി​നം​ 13​ ​ഫ്ളൈ​റ്റു​ക​ൾ


കൂ​ടു​ത​ൽ​ ​വി​മാ​ന​ങ്ങ​ൾ​ക്ക് ​സ​ർ​വീസ് ​ന​ട​ത്താ​നു​ത​കും​ ​വി​ധ​മാ​ണ് ​വി​മാ​ന​ത്താ​വ​ളം​ ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​എ​ല്ലാ​ ​ആ​ധു​നി​ക​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ളും​ ​ഇ​വി​ടെ​ ​ആ​വി​ഷ്ക​രി​ച്ചു​ ​ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.​ ​ജ​നു​വ​രി​യോ​ടെ​ ​പ്ര​തി​ദി​നം​ 13​ ​ഫ്ളൈ​റ്റു​ക​ൾ​ ​സ​ർ​വ്വീ​സ് ​തു​ട​ങ്ങാ​ൻ​ ​ക​ഴി​യും.​ ​ഉ​ദ്ഘാ​ട​ന​ ​ദി​വ​സ​മാ​യ​ ​‌​ഞാ​യ​റാ​ഴ്ച​ ​ക​ണ്ണൂ​രി​ൽ​ ​നി​ന്നു​ള്ള​ ​ആ​ദ്യ​ ​സ​ർ​വീസാ​യി​ ​അ​ബു​ദാ​ബി​യി​ലേ​ക്ക് ​പു​റ​പ്പെ​ടു​ന്ന​ ​എ​യ​ർ​ ​ഇ​ന്ത്യാ​ ​എ​ക്സ് ​പ്ര​സ് രാ​ത്രി​ ​ഏ​ഴി​ന് ​തി​രി​ച്ചെ​ത്തും.​ ​ഉ​ദ്ഘാ​ട​ന​ ​ദി​വ​സം​ ​മാ​ത്ര​മാ​യി​രി​ക്കും​ ​ഈ​ ​സ​മ​യ​ത്ത് ​സ​ർ​വീസ് ​ന​ട​ത്തു​ക.​ ​മ​റ്റു​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​രാ​വി​ലെ​ ​ഒ​ൻ​പ​തി​ന് ​ക​ണ്ണൂ​രി​ൽ​ ​നി​ന്ന് ​അ​ബു​ദാ​ബി​യി​ലേ​ക്ക് ​പു​റ​പ്പെ​ടു​ന്ന​ ​എ​യ​ർ​ ​ഇ​ന്ത്യാ​ ​എ​ക്സ് ​പ്ര​സ് രാ​ത്രി​ 8.20​നാ​ണ് ​തി​രി​ച്ചെ​ത്തു​ക.​ദോ​ഹ,​ ​ഷാ​ർ​ജ,​ ​റി​യാ​ദ് ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും​ ​എ​യ​ർ​ ​ഇ​ന്ത്യാ​ ​എ​ക്സ് ​പ്ര​സ് ​സ​ർവീസി​ന് ​ത​യ്യാ​റാ​യി​ട്ടു​ണ്ട്.​ ​മ​സ്ക​റ്റി​ലേ​ക്കും​ ​അ​ധി​കം​ ​വൈ​കാ​തെ​ ​സ​ർ​വീസു​ണ്ടാ​കും.​ ​അ​തോ​ടൊ​പ്പം​ ​ആ​ഴ്ച​യി​ൽ​ ​നാ​ല് ​ദി​വ​സം​ ​മാ​ത്ര​മു​ള്ള​ ​ഷാ​ർ​ജ​ ​സ​ർ​വീസ് ​ദി​വ​സേ​ന​യാ​ക്കും.


പ്ര​തി​സ​ന്ധി​ക​ളും പ്ര​യാ​സ​ങ്ങ​ളും


പ്ര​തി​സ​ന്ധി​ക​ളും​ ​പ്ര​യാ​സ​ങ്ങ​ളും​ ​മ​നു​ഷ്യ​ജീ​വി​ത​ത്തി​ൽ​ ​സാ​ധാ​ര​ണ​മാ​ണ്.​ ​അ​തി​നെ​ ​മ​റി​ക​ട​ക്കാ​ൻ​ ​ക​ഴി​യു​മ്പോ​ൾ​ ​മാ​ത്രമേ ​വി​ജ​യം​ ​നേ​ടാ​ൻ​ ​ക​ഴി​യു​ള്ളൂ.​ ​എ​ന്നെ​ ​ഏ​ൽ​പ്പി​ച്ച​ ​ദൗ​ത്യം​ ​സ​ത്യ​സ​ന്ധ​മാ​യും​ ​സ​മ​യ​ബ​ന്ധി​ത​മാ​യും​ ​പൂ​ർ​ത്തി​യാ​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യം​ ​നി​റ​വേ​റ്റാ​ൻ​ ക​ഴി​ഞ്ഞു​ .


ഇ​വി​ടെ​ ​ത​ന്നെ​യു​ണ്ടാ​കും


വി​മാ​ന​ത്താ​വ​ളം​ ​പൂ​ർ​ണ​തോ​തി​ലാ​കു​ന്ന​തു​ ​വ​രെ​ ​ക​ണ്ണൂ​രി​ൽ​ ​ത​ന്നെ​ ​കാ​ണും.​ ​കാ​ർ​ഗോ​ ​കോ​പ്ള​ക്സും​ ​വി​ദേ​ശ​ ​വി​മാ​ന​ ​സ​ർ​വീസും​ ​യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ് ​അ​ടു​ത്ത​ ​ല​ക്ഷ്യം.​ ​അ​തി​നാ​യി​ ​ക​ണ്ണൂ​രി​ൽ​ ​ത​ന്നെ​യു​ണ്ടാ​കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT