ബി.എസ്.എൻ.എല്ലിനെ ശവപ്പറമ്പാക്കി ജീവനക്കാരെ വഴിയാധാരമാക്കരുത്

വി. പി. ശിവകുമാർ | Sunday 02 December 2018 12:46 AM IST

bsnl-

ഇ​ന്ത്യ​യി​ലെ​ ​ത​ന്ത്ര​പ്ര​ധാ​ന​മാ​യ​ ​വാ​ർ​ത്താ​വി​നി​മ​യ​ ​സ്ഥാ​പ​ന​മാ​യ​ ​ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലെ​ ​ര​ണ്ടു​ല​ക്ഷം​ജീ​വ​ന​ക്കാ​രെ​യും​ ​കു​ടും​ബാം​ഗ​ങ്ങ​ളേ​യും​ ​വ​ഴി​യാ​ധാ​ര​മാ​ക്കു​ന്ന​ ​ന​ട​പ​ടി​ക​ളാ​ണ് ​കേ​ന്ദ്ര​ത്തി​ന്റേ​ത്. ഡി​പ്പാ​ർ​ട്ടു​മെ​ന്റ് ഓ​ഫ് ​ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ൽ​ ​(​ ​ഡി.​ഒ.​ടി.​ ​)​ ​നി​ന്നും​ ​ബി.​എ​സ്.​എ​ൻ.​എ​ൽ.​ ​രൂ​പീ​ക​രി​ക്കു​മ്പോ​ൾ​ ​നി​ര​വ​ധി​ ​വാ​ഗ്‌​ദാ​ന​ങ്ങ​ൾ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ന​ൽ​കി​യി​രു​ന്നു.​ ​

തു​ട​ർ​ന്ന് ​ആ​ദ്യം​ ​നോ​ൺ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ജീ​വ​ന​ക്കാ​രും​ ​തു​ട​ർ​ന്ന് ​ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക് ​ചേ​ക്കേ​റാ​ൻ​ ​അ​ഞ്ചു​വ​ർ​ഷം​ ​കാ​ലാ​വ​ധി​ ​വാ​ങ്ങി​യ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ജീ​വ​ന​ക്കാ​രും​ ​ക​മ്പ​നി​യി​ലേ​ക്ക് ​വ​ന്ന​ത്.​ ​ബി.​എ​സ്.​ ​എ​ൻ.​എ​ല്ലി​ലേ​ക്ക് ​ഓ​പ്ഷ​ൻ​ ​ന​ൽ​കാ​ത്ത​വ​ർ​ ​ഡി.​ഒ.​ടി.​ ​യി​ലേ​ക്ക് ​പോ​യി.​ ​പ​ക്ഷേ​ 1500​ ​ഓ​ളം​ ​ഐ.​ടി.​എ​സ്.​ ​ഓ​ഫീ​സ​ർ​മാ​ർ​ ​നാ​ളി​തു​വ​രെ​ ​ബി.​എ​സ്.​എ​ൻ.​ ​എ​ല്ലി​ലേ​ക്ക് ​വ​രാ​തെ​ ​ക​മ്പ​നി​യു​ടെ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​കൈ​പ്പ​റ്റി​ ​വി​രു​ന്നു​കാ​രെ​പ്പോ​ലെ​ ​ബി.​എ​സ്.​എ​ൻ.​എ​ല്ലി​ൽ​ ​തു​ട​രു​ന്ന​ ​സ്ഥി​തി​ ​വി​രോ​ധാ​ഭാ​സ​മാ​ണ്.​ ​ഐ.​ടി.​എ​സ്‌.​ ​ഓ​ഫീ​സ​ർ​മാ​രെ​ ​അ​ടി​യ​ന്ത​ര​ര​മാ​യി​ ​ബി.​എ​സ്.​എ​ൻ.​എ​ല്ലി​ൽ​ ​ല​യി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​നോ​ൺ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​സം​ഘ​ട​ന​ക​ൾ​ ​നി​ര​വ​ധി​ ​ത​വ​ണ​ ​സ​മ​രം​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​അ​വ​ർ​ ​ഡി.​ഒ.​ടി.​ ​യി​ൽ​ ​തു​ട​ർ​ന്ന് ​ബി.​എ​സ്.​എ​ൻ.​എ​ല്ലി​നെ​ ​നി​യ​ന്ത്രി​ച്ചു​ ​പോ​രു​ന്നു.


സ്ഥാ​പ​ന​ത്തെ​ ​സ്വ​കാ​ര്യ​വ​ത്‌ക​രി​ക്കാ​നു​ള്ള​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​കു​ത്സി​ത​ ​ശ്ര​മ​ങ്ങ​ളെ​ ​യൂ​ണി​യ​നു​ക​ളു​ടേ​യും​ ​അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും​ ​ശ​ക്ത​മാ​യ​ ​ചെ​റു​ത്തു​നി​ൽ​പ്പി​ലൂ​ടെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി.​ ​ഇ​തി​ലൂ​ടെ​ ​ഒ​രു​ ​ശ​ത​മാ​നം​ ​ഓ​ഹ​രി​ ​പോ​ലും​ ​വി​ൽ​ക്കാ​ൻ​ ​കേ​ന്ദ്ര​ത്തി​നാ​യി​ല്ല​യെ​ന്ന​ത് ​ആ​ശ്വാ​സ​ക​ര​മാ​ണ്.


ഉ​പ​ഭോ​ക്താ​ക്ക​ളി​ല​ധി​ക​വും​ ​ഡാ​റ്റ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​കാ​ല​ഘ​ട്ട​ത്തി​ൽ,​ ​മോ​ഡ​ത്തി​ന്റെ​ ​ല​ഭ്യ​ത​ ​കു​റ​വു​ ​മൂ​ലം​ ​ബ്രോ​ഡ് ​ബാ​ൻ​ഡ് ​ക​ണ​ക്ഷ​നു​ക​ൾ​ ​യ​ഥാ​സ​മ​യം​ ​ല​ഭ്യ​മാ​ക്കാ​നാ​വു​ന്നി​ല്ല.​ ​അ​ത്യാ​ധു​നി​ക​ ​സ​ർ​വീ​സാ​യ​ ​എ​ഫ്.​ടി.​ടി.​എ​ച്ച്.​ ​സ​ർ​വീ​സും​ ​കൊ​ടു​ക്കാ​നാ​വു​ന്നി​ല്ല.​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ക​ൾ​ 4​ ​ജി​ ​ക്കു​ ​ശേ​ഷം​ 5​ ​ജി​ ​യി​ലേ​ക്കു​ ​ചു​വ​ടു​ ​മാ​റ്റു​മ്പോ​ൾ​ ​പു​തി​യ​ ​സ്പെ​ക്ട്രം​ ​ന​ൽ​കാ​തെ​ ​ബി.​എ​സ്.​എ​ൻ.​എ​ല്ലി​നെ​ 3​ ​ജി​യി​ൽ​ ​ത​ള​ച്ചി​ട്ടി​രി​ക്കു​ന്നു.​ ​ഇ​തു​മൂ​ലം​ ​ഡാ​റ്റ​ ​കൂ​ടു​ത​ലു​പ​യോ​ഗി​ക്കു​ന്ന​ ​പു​ത്ത​ൻ​ ​ത​ല​മു​റ​ ​സ്വ​കാ​ര്യ​ ​സ​ർ​വീ​സു​ക​ളി​ലേ​ക്ക് ​പോ​കു​ന്നു.​ ​ലാ​ൻ​ഡ് ​ലൈ​നു​ക​ൾ​ ​ഉ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ​ ​നി​ര​ ​നീ​ളു​ക​യാ​ണ്


ജീ​വ​ന​ക്കാ​രു​ടെ​യും​ ​പെ​ൻ​ഷ​ൻ​കാ​രു​ടേ​യും​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​ണ് ​മ​റ്രൊ​രു​ ​ഗു​രു​ത​ര​ ​പ്ര​ശ്‌​നം.​ ​മെ​ഡി​ക്ക​ൽ​ ​അ​ല​വ​ൻ​സു​ക​ൾ,​ ​എ​ൽ.​ടി.​സി.,​ ​ടി.​എ.​ ​ഡി.​എ.​ ​അ​ല​വ​ൻ​സു​ക​ൾ​ ​ന​ൽ​കു​ന്നി​ല്ല. ജീ​വ​ന​ക്കാ​രു​ടെ​ ​ജി.​പി.​എ​ഫ് ​വി​ഹി​തം​ ​കൂ​ടി​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ഇ​പ്പോ​ൾ​ ​ശ​മ്പ​ളം​ ​ന​ൽ​കു​ന്ന​ത് ​!​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​കാ​ര​ണം​ ​മൂ​ന്നു​ ​മാ​സ​ത്തി​ലൊ​രി​ക്ക​ൽ​ ​ശ​മ്പ​ളം​ ​ന​ൽ​കി​യാ​ൽ​ ​മ​തി​യെ​ന്നും​ ​ചി​ന്തി​ക്കു​ന്ന​താ​യി​ ​അ​റി​യു​ന്നു.


ബി.​എ​സ്.​എ​ൻ.​എ​ല്ലി​നെ​ ​ര​ക്ഷി​ക്കാ​ൻ​ ​ജീ​വ​ന​ക്കാ​രും​ ​കു​ടും​ബാം​ഗ​ങ്ങ​ളും​ ​പോ​രാ​ട്ട​ത്തി​നി​റ​ങ്ങേ​ണ്ടി​ ​വ​രു​ന്നു.​ ​മോ​ദി​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​തി​നു​ ​ശേ​ഷം​ ​ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്റെ​ ​വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ​ ​ഒ​രു​ ​ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല.


സ്വ​കാ​ര്യ​ ​മൂ​ല​ധ​ന​ ​താത്‌​പ​ര്യ​ങ്ങ​ൾ​ക്ക് ​മു​ൻ​തൂ​ക്കം​ ​ന​ൽ​കാ​നാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​മം.​ ​ശ​മ്പ​ള​ ​പ​രി​ഷ്‌ക​ര​ണം​ ​ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന് ​താ​ങ്ങാ​നാ​വി​ല്ലെ​ന്ന​ ​മു​ട​ന്ത​ൻ​ ​വാ​ദ​മാ​ണ് ​ഡി.​ ​ഓ.​ടി.​ ​മു​ന്നോ​ട്ടു​ ​വ​യ്‌​ക്കു​ന്ന​ത്.
ബി.​ ​എ​സ്.​ ​എ​ൻ.​എ​ല്ലി​ന്റെ​ ​അ​ന്ത്യം​ ​കു​റി​ക്ക​പ്പെ​ടു​ന്ന​ ​ആ​ശ​ങ്ക​യി​ൽ​ ​നി​ന്നാ​ണ് ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പ്ര​തി​ഷേ​ധം​ ​അ​നി​ശ്ചി​ത​കാ​ല​ ​സ​മ​ര​മാ​യി​ ​ഉ​യ​രു​ന്ന​ത്.


മോ​ദി​സ​ർ​ക്കാ​രി​ന്റെ​ ​സ​മീ​പ​ന​ങ്ങ​ളെ​ ​വെ​ള്ള​പ്പൂ​ശു​ന്ന​ ​ബി.​എം.​ ​എ​സ്.​ ​വി​ഭാ​ഗ​മൊ​ഴി​കെ​ ​മു​ഴു​വ​ൻ​ ​സം​ഘ​ട​ന​ക​ളും​ ​പ​ണി​മു​ട​ക്കി​ൽ​ ​അ​ണി​നി​ര​ക്കു​ന്നു​ .​ ​ജീ​വ​ന​ക്കാ​രും​ ​ഓ​ഫീ​സ​ർ​മാ​രും​ ​സം​യു​ക്ത​മാ​യി​ ​ആ​ൾ​ ​യൂ​ണി​യ​ൻ​സ് ​ആ​ൻ​ഡ് ​അ​സോ​സി​യേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഡി​സം​ബ​ർ​ ​മൂ​ന്ന് ​മു​ത​ൽ​ ​അ​നി​ശ്ചി​ത​കാ​ലം​ ​പ​ണി​മു​ട​ക്കു​ന്ന​ത്.​ ​ബി.​ ​എ​സ്.​ ​എ​ൻ.​എ​ൽ​ ​ന് 4​ ​ജി​ ​സ്‌​പെ​ക്ട്രം​ ​അ​നു​വ​ദി​ക്കു​ക,​ ​മൂ​ന്നാം​ ​ശ​മ്പ​ള​ ​പ​രി​ഷ്ക്ക​ര​ണം​ ​ന​ട​പ്പി​ലാ​ക്കു​ക,​ ​പെ​ൻ​ഷ​ൻ​ ​പ​രി​ഷ്ക്ക​രി​ക്കു​ക,​ 30​ ​ശ​ത​മാ​നം​ ​പെ​ൻ​ഷ​ൻ​ ​ആ​നു​കൂ​ല്യം​ ​ന​ൽ​കു​ക,​ ​പെ​ൻ​ഷ​ൻ​ ​കോ​ൺ​ട്രി​ബ്യൂ​ഷ​ൻ​ ​ന​ൽ​കു​ക​ ​എ​ന്നി​വ​യാ​ണ് ​ആ​വ​ശ്യ​ങ്ങ​ൾ.

വി.​ ​പി.​ ​ശി​വ​കു​മാർ
ബി.​എ​സ്.​എ​ൻ.​എ​ൽ.​ ​കേ​ര​ള​ ​ചീ​ഫ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ഓ​ഫീ​സി​ലെ​ ​സീ​നി​യ​ർ​ ​ഓ​ഫീ​സ് ​അ​സോ​സി​യേ​റ്റ്,​
ബി.​എ​സ്.​എ​ൻ.​എ​ൽ.​ ​എം​പ്ലോ​യീ​സ് ​യൂ​ണി​യ​ൻ​ ​സ​ർ​ക്കി​ൾ​ ​ഓ​ഫീ​സ് ​ജി​ല്ലാ​ ​ഓ​ർ​ഗ​നൈ​സിം​ഗ് ​സെ​ക്ര​ട്ട​റി
ഫോ​ൺ​ ​:​ 9447056789

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT